കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും

കസബിന്റെ കൈയിലെ ചരടിനെ കുറിച്ച് തീവ്രവാദ ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയുടെ ഫോട്ടോ

കസബിന്റെ കൈയിലെ ചരടിനെ കുറിച്ച് തീവ്രവാദ ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയുടെ ഫോട്ടോ

കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും – ചില സംശയങ്ങള്‍ :

ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവിന്റെ നെറുകയില്‍ ഏറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായിരുന്നു നാടിനെ നടുക്കിയ മുംബൈ ആക്രമണം. ഈ ആക്രമണത്തില്‍ നിരവധി ആളുകളുടെ ജീവന്‍ ഹോമിപ്പിക്കപ്പെട്ടു. എത്രയോ പട്ടാളക്കാരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെ, കര്‍ക്കരയെ പോലെ തുക്കുാറാമിനെ പോലെ, ഉള്ള ധീര ദേശാഭിമാനികളുടെ ജീവന്റെ വിലയില്‍ നമുക്ക് ആ ഭീകരാക്രമണത്തെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചു. നമ്മുടെ  പട്ടാളക്കാര്‍ സ്വജീവന്‍ ബലി അര്‍പ്പിച്ചു നാടിനു വേണ്ടി പോരാടുമ്പോള്‍ മതേതര മാധ്യമമായ എന്‍ ഡി ടി വി ഈ ആക്രമണത്തിന്റെ ലൈവ് ടെലികാസ്റ്റ് ചെയ്തു കൊണ്ട് തീവ്രവാധികള്‍ക്ക് സൈന്യത്തിന്റെ നീക്കം അറിയാന്‍ സഹായിക്കുന്ന സംഭവ വികാസങ്ങളും നാം കണ്ടു.
നാടിനെ നടുക്കിയ മുംബൈ ആക്രമണത്തിലെ ജീവനോടെ പിടിക്കപ്പെട്ട, ജീവനോടെ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഹിന്ദു തീവ്രവാദി ആകുമായിരുന്ന, ഇസ്ലാമിക ഫാഷിസ്റ്റ് കസബിനെ തൂക്കിലേറ്റി കഴിഞ്ഞിട്ട് കുറച്ചു ദിവസം കഴിയുമ്പോള്‍ നമ്മുടെ മതേതര കേരളത്തില്‍ നിന്നും അത്ര സുഖമാല്ലാത്ത വാര്‍ത്ത കണ്ടു. കസബിനു വേണ്ടി മയ്യത് നിസ്കാരം ചിലരൊക്കെ നടത്തി എന്ന്. വാര്‍ത്ത മലയാളം പത്രങ്ങളിലൊക്കെ കണ്ടെങ്കിലും അത്രക്കു അങ്ങോട്ട് വിശ്വാസം തോന്നിയില്ല. പക്ഷെ ഈ വാര്‍ത്ത‍ ടൈംസ് ഓഫ് ഇന്ത്യയിലും മറ്റും വന്നപ്പോള്‍ അതില്‍ കാമ്പ് ഉണ്ടെന്നു തോന്നി. പക്ഷെ എന്നിട്ടും സത്യം പറഞ്ഞാല്‍ ഒരു ശങ്ക ഉണ്ടായിരുന്നു ഇങ്ങനെ നമ്മുടെ നാട്ടില്‍  നടക്കുമോ എന്ന്. കാശ്മീരിലേക്ക് ടീംസിനെ പറഞ്ഞയച്ചവരൊക്കെ ഉണ്ടെന്നറിയാം എന്നാലും പാക്കിസ്ഥാനിക്കു വേണ്ടി “മതേതര കേരളത്തില്‍ നിസ്കാരം” നടക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തന്നെയായിരുന്നു. പക്ഷെ ആ ശങ്ക തീവ്രവാദ ഗ്രൂപ്പായ എന്‍ ഡി എഫിന്റെ ചരിത്രകാരന്മാര്‍ ഈ നിസ്കാരത്തെ ന്യായീകരിക്കുന്നതിനു വേണ്ടി ഒരു നീണ്ട പോസ്റ്റ്‌ ഇട്ടപ്പോള്‍ മാറി. ‘ഒസാമാജി” ക്ക് വേണ്ടി നിസ്കരിക്കാമെങ്കില്‌ കസബിനു വേണ്ടിയും നിസ്കരിക്കാം. രണ്ടു പേരും “പോരാളികള്‍” ആണല്ലോ! പക്ഷെ എനിക്ക് അറിയേണ്ടത് ഒന്നുമല്ല.. കസബിന്റെ “ചിന്താ മണ്ഡലത്തിന്റെ” ഉറവിടത്തെ കുറിച്ചാണ്.

ഇസ്ലാമിക ഫാഷിസ്റ്റ് ആയ കസബ് , സംഘ പരിവാറുകാരന്‍ ആണെന്നും , മുംബൈ ആക്രമണം സയണിസ്റ്റ് -സംഘപരിവാര്‍ ഗൂഢാലോചന ആണെന്നും ഉള്ള വാര്‍ത്തകളും ചില പുസ്തകങ്ങളും നാം പല സ്ഥലങ്ങളിലും വായിച്ചിരുന്നു. ഈ കോണ്‍സ്പിരസി തിയറിയുടെ ഉറവിടം പാക്കിസ്ഥാനിലെ ഒരു പത്രമായിരുന്നു. ജമാ അത്തെ നിയന്ത്രിക്കുന്ന ഈ പത്രത്തില്‍ നിന്നായിരുന്നു ഈ വിധത്തിലുള്ള ഒരു അജണ്ടയുടെ ജന്മം. എങ്കിലും ഇന്ത്യയില്‍ ഏറ്റവും കുപ്രസിദ്ധി ആര്‍ജ്ജിച്ചത് “കര്‍ക്കരയെ കൊന്നതാര് ” എന്നാ പുസ്തകം ആയിരുന്നു. അതില്‍ കസബ് സംഘപരിവാര്‍ എജന്റ്റ് ആണ് എന്നും കര്‍ക്കരയെ കൊല്ലാന്‍ സംഘപരിവാരം നിര്‍മിച്ച വാടക കൊലയാളി ആണ് എന്നുമൊക്കെ ഉള്ള അനുമാനങ്ങള്‍ മുശ്രിഫ് ഏമാന്‍ ഉന്നയിച്ചിരുന്നു. ഈ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തത് കൊണ്ഗ്രെസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ആയിരുന്നു. കസബിന്റെ ഹിന്ദു ബന്ധത്തിന് ഏറ്റവും ബലമായി അവര്‍ ഉന്നയിച്ചിരുന്ന ആരോപണം കസബിന്റെ കൈയില്‍ ഉണ്ടായിരുന്ന “സിദ്ധി വിനായക ക്ഷേത്രത്തിലെ ” ചരട് ചൂണ്ടിക്കാണിച്ചായിരുന്നു. അതുമല്ല കസബ് ചില ജൂത കോളനികള്‍ സന്ദര്‍ശിച്ചിരുന്നു എന്നുമൊക്കെ ഉള്ള വാര്‍ത്തകളും ചിത്രങ്ങളും ഒക്കെ ഇസ്ലാമിക ഫാസിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു ലക്‌ഷ്യം ഒന്ന് മാത്രം ആയിരുന്നു മുംബൈ ആക്രമണം സംഘപരിവാരത്തിന്റെ ഗൂഡാലോചന ആയിരുന്നു എന്നും . ഇത് പലരും വിശ്വസിച്ചിരുന്നു എന്നുള്ളത് അതിശയോക്തി ഉളവാക്കുന്നതാനെങ്കിലും അത് സത്യമാണോ എന്ന രീതിയില്‍ ഹിന്ദുക്കളില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു.. ഇത് തന്നെയാണ് ഗീബല്സീയന്‍ സന്തതികളുടെ ലക്ഷ്യവും. കളവുകള്‍ സ്ഥിരമായി പറഞു കൊണ്ട് അത് സത്യമാണെന്ന് പൊതു ജനങ്ങളെ കൊണ്ട് വിസ്വസിപ്പിക്കുക.പക്ഷെ അവര്‍ ഒരു കാര്യം മറന്നു പോയി. ഇത് ധര്‍മ ഭൂമിയാണ്‌. ഇവിടെ ധര്‍മം മാത്രമേ വിജയിക്കൂ. അതിന്റെ തെളിവാണ് കസബിനെ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത്.അല്ലെങ്കില്‍ ഈ ആക്രമണത്തിന്റെ ഔട്പുട്ട് മുഴുവനായി മാറിയേനെ. ലോകത്തെ കൊണ്ട് ഇസ്ലാമിക ഫാസിസ്റ്റുകള്‍ തങ്ങളുടെ വഹാബി പണം NDTV – Tehalka മുതലായ നാഷണല്‍ ചാനലുകള്‍ ഉപയോഗിച്ചും, മാധ്യമം തേജസ്‌ മുതലായ മാധ്യമങ്ങളും “മണ്ടന്മാര്‍ ആയ ചില കമ്മ്യൂണിസ്റ്റുകള്‍ നിയന്ത്രിക്കുന്ന ദേശാഭിമാനിയില്‍” കൂടിയും ഈ പച്ചക്കള്ളം ഗോദ്രാ സംഭവത്തെ കുറിച്ച് വിശ്വസിപ്പിച്ചത്‌ പോലെ ഇന്ത്യക്കാരെ കൊണ്ട് വിശ്വസിപ്പിചെനെ.
ഈ അജണ്ടയില്‍ അവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പടമാണ് ഞാന്‍ ഇവിടെ ചേര്‍ത്തത്. ഒരു ഫോട്ടോ കസബ് എന്നാ ഇസ്ലാമിക ഫാഷിസ്റ്റിന്റെയും മറ്റേതു ഗുജറാത്ത് കലാപത്തില്‍ താണ്ഡവമാടിയ ഹിന്ദു ഫാഷിസ്റ്റിന്റെതും. പല ലേഘനങ്ങളും ഫോട്ടോകളും കണ്ടിരുന്നു. പക്ഷെ അതൊന്നും സ്റ്റോര്‍ ചെയ്തു വച്ചില്ല.

കസബുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :

കസബ് ശരിക്കും ഒരു ഹിന്ദു തീവ്രവാദി ആയിരുന്നോ ? കസബ് നേപ്പാളുകാരന്‍ ആയിരുന്നോ ?

കസബിന്റെ മരണത്തില്‍ വിഷമിച്ച കൂട്ടത്തില്‍ എത്ര സംഘപരിവാരുകാരന്‍ ഉണ്ട് ? എത്ര സംഘപരിവാരുകാരന്മാര്‍ കസബിന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി “മരണാന്തര പൂജകള്‍ ” ചെയ്തു ?

കസബിന്റെ മരണത്തില്‍ മയ്യത് നിസ്കാരം നടത്തിയവര്‍ കാശ്മീരില്‍ “ഇന്ത്യന്‍ ഫാസിസ്റ്റ് സൈന്യത്തിന്റെ “വെടിയേറ്റ്‌ മരിച്ച “പോരാളികള്‍ക്ക്”വേണ്ടിയും നടത്തിയിരുന്നോ ?

എല്ലാ മരണപ്പെട്ട മുസ്ലീമിന്റെ പേരിലും മയ്യത്ത് നിസ്കാരം നടത്തണമെന്ന് പറയുന്ന ഇസ്ലാമിക ഫാസിസ്റ്റുകള്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് മരണപ്പെട്ട പാക്കിസ്ഥാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി മയ്യത് നിസ്കാരം നടത്തിയോ ?

എന്താണ് ശരിക്കും ഇതിലെ സത്യാവസ്ഥ ? നമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്യത്തിനും നഷ്ടങ്ങള്‍ വരുത്തിയ വ്യക്തിക്ക് വേണ്ടി നമ്മള്‍ പ്രാര്‌തിക്കനമെന്നാണൊ ശരിക്കും ഉള്ള മത ധര്‍മം ?

എന്തിനു വേണ്ടി സംഘപരിവാരുകാരനായ കസബിനു വേണ്ടി ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിസ്കരിക്കണം ?എന്താണ് ഇതിലെ ലോജിക്ക് ?
മുംബൈ ആക്രമണം മുതല്‍ ഇന്നലെ വരെ കസബ് സംഘപരിവാരുകാരന്‍ ആണെന്നും RAW യുടെ ആളാണ്‌ എന്ന്  ഈ ഫാസിസ്റ്റുകള്‍ എന്ത് കൊണ്ട് കസബിനു വേണ്ടി നിസ്കരിക്കണം ?
വാല്‍ക്കഷണം:
ഇന്നും ഈ ഇസ്ലാമിക ഫാഷിസ്ടുകള്‍ക്ക് വേണ്ടി ഇന്ത്യയെ ഒറ്റിക്കൊടുക്കുന്നവരെ കാണുമ്പോള്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലുള്ള ധീര ദേശാഭിമാനികള്‍ എന്തിനു വേണ്ടി സ്വജീവന്‍ ത്യജിച്ചു എന്ന ചിന്തയാണ് മനസ്സില്‍ വരുന്നത്.

വാര്‍ത്താ ലിങ്കുകള്‍ :
http://www.rediff.com/news/report/imam-prays-for-kasab-in-kerala-mosque-ib-probe-on/20130103.htm

നമുക്ക് മറക്കാതിരിക്കാം — ഇന്ന് 26/11