കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

IMG_0631

Silent valley..

ണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു.
ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്.

എന്താണ് കസ്തൂരി രംഗന്‍ റിപ്പോര്ട്ട് വന്നതിന്റെ പാശ്ചാത്തലം?

ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം – പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ്പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ – WGEEP). ജൈവ വൈവിദ്ധ്യ – പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്
2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിൽ നീലഗിരി മലകളിലെ കോത്തഗിരിയിൽ നടന്ന പാരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്. പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്

പശ്ചിമഘട്ടത്തിന്റെ അതിരുകൾ

പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകൾ ഏതെന്നതാണ് സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും കുറഞ്ഞത് 48 കി.മീ. മുതൽ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരിയിൽ വരെ വ്യാപിച്ചു കിടക്കുന്ന 8°19′8″N 72°56′24″E മുതൽ 21°16′24″N78°19′40″E വരെയുള്ള അക്ഷാംശ രേഖാംശാ പ്രദേശമാണ്.

താഴെപറയുന്ന കാര്യങ്ങൾ വിലയിരുത്തുന്നതിനായുള്ള അനുശാസനമാണ് മാധവ് ഗാഡ്ഗിൽ സമിതിക്ക് സർക്കാർ നൽകിയത്:

 1. പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക.
 2. 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം പശ്ചിമഘട്ടമേഘലയിലെ പാരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരടയാളപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നതിലേക്ക് നിലവിലുള്ള റാം മോഹൻ കമ്മറ്റി റിപ്പോർട്ട്, സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ സമിതി പരിഗണിക്കുക, ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകളോട് ആരായുക.
 3. ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളും സർക്കാരുകളും ചേർന്നുള്ള സമഗ്ര സമ്പർക്കത്തിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുക.
 4. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം – പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം നടത്തുന്നതിന്റെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക.
 5. ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക പരിപാലനത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന ഒരു പ്രൊഫണൽ സംവിധാനമായി, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക.
 6. പശ്ചിമഘട്ടത്തിന്റെ പരിസര – പരിസ്ഥിതി സംബന്ധമായി, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പരാമർശിക്കുന്നടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക.
 7. അതിരപ്പള്ളി, ഗുണ്ടിയ ജനലവൈദ്യുത പദ്ധതികൾ, ഗോവയിലെയും തീരപ്രദേശമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ദുദുർഗ് ജില്ലകളിലെയും പുതിയ ഖനന അനുമതികൾക്ക് മോറൊട്ടോറിയം പ്രഖ്യാപിക്കൽ തുടങ്ങിയവ സംബന്ധിച്ച ശുപാർശകളും സമിതിയുടെ അനുശാസനത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയും പിന്നീട് ആവശ്യപ്പെടുകയുണ്ടായി.

കസ്തൂരി രംഗൻ സമിതി റിപ്പോർട്ട്

മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.
എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. ഉയർന്ന വന മേഖല ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാടെയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന ആക്ഷേപം ഉണ്ട്. ഗാട്ഗില്‍ തന്നെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ വിമര്ശി്ക്കുകയും ചെയ്തു. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്ട്ടി ല്‍ കാതലായ മാറ്റങ്ങൾ കസ്തൂരി രംഗന്‍ കമ്മിറ്റി വരുത്തിയത്.

കസ്തൂരി രംഗന്‍ റിപ്പോര്ട്ടി ലെ പ്രധാന നിര്ദേടശങ്ങള്‍

 1. പശ്ചിമഘട്ടം സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് കേന്ദ്ര സര്ക്കാചര്‍ പരിസ്ഥിതി ദുര്ബലല പ്രദേശം(ESA) ഉടന്‍ തന്നെ പ്രഖ്യാപിക്കണം. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
 2. പശ്ചിമഘട്ടത്തിലെ പ്രകൃതി ദത്തമായ സ്ഥലം 41 ശതമാനം ആണ്. അതില്‍ 37 ശതമാനം ആണ് പരിസ്ഥിതി ദുര്ബ്ല പ്രദേശം. അതിനാല്‍ തന്നെ ഈ പ്രദേശം സംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണം എന്ന് വ്യക്തമാണ്.
 3. പശ്ചിമഘട്ടത്തിലെ എല്ലാ വന്കിപട നിര്മ്മാ ണ പ്രവര്ത്തീനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ് നിയന്ത്രണത്തിനു വിധേയമാക്കുന്ന രീതിയില്‍ സംസ്ഥാന സര്ക്കാരര്‍ നിയമം നടപ്പില്‍ വരുത്തണം.
 4. പ്ലാനിംഗ് കമീഷന്‍ പശ്ചിമഘട്ടം വികസന ഫണ്ട് ഉപയോഗപ്പെടുത്തുകയും, അവിടത്തെ പ്രകൃതി സംരക്ഷണം ത്വരിതപ്പെടുത്തുകയും വേണം.
 5. കേന്ദ്ര പരിസ്ഥിതി മന്ദ്രാലയം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുര്ബെല മേഖലയെ സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ നടത്തണം. പൊതു ചര്ച്ചുകള്ക്ക്ന ഈ നോട്ടിഫിക്കേഷന്‍ വിധേയമാക്കുകയും വേണ്ടതാണ്.
 6. പാരിസ്ഥിതിക ദുര്ബ ല പ്രദേശത്തിന്റെ പത്തു കിലോമീട്ടരിനുള്ളില്‍ ഉള്ള എല്ലാ നിര്മ്മാഥണ പ്രവര്ത്തപനങ്ങള്ക്കും പരിസ്ഥിതി അനുമതി പത്രം (environment clearance (EC)) ആവശ്യമാണ്‌.
 7. പാരിസ്ഥിതിക ദുര്ബ ല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമങ്ങളിലെ ഗ്രാമ സഭകളുടെ അനുമതിയോടെ മാത്രമേ ഏതൊരു നിര്മ്മാ ണ പ്രവര്ത്തളനങ്ങളും അനുവദിക്കാവൂ. ഇവിടങ്ങളില്‍ വന സംരക്ഷണ നിയമവും കര്ശരനമായി നടപ്പിലാക്കണം.

അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെഎതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു.

വാസ്തവത്തില്‍ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ചേര്ത്താ ണ് കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്ട്ട് അവതരിപ്പിച്ചത്.

റിപ്പോര്ട്ടി നെ കുറിച്ച് വനം കൊള്ളക്കാരും, കയ്യേറ്റക്കാരും, അവര്ക്ക് ഒത്താശ പാടുന്ന ക്രൈസ്തവ സഭകളും തെറ്റായ വാര്ത്ത്കള്‍ ആണ് പ്രചരിപ്പിക്കുന്നത്. ഈ റിപ്പോര്ട്ട് ഒരിക്കലും

• നിലവില്‍ ഉള്ള താമസക്കാരെ പരിസ്ഥിതി ദുര്ബ ല പ്രദേശത്തു നിന്നും ഇറക്കി വിടില്ല.
• വലിയ നിര്മ്മാ ണ പ്രവര്തനങ്ങല്ക്കില്ലാതെ വേറെ നിയന്ത്രണങ്ങള്‍ ഇല്ല.
• വന്‍ കിട വ്യവസായ സംരംഭങ്ങള്‍ക്ക് അല്ലാതെ വേറെ നിയന്ത്രണം ഇല്ല.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഉള്ള എല്ലാ സമരങ്ങളും പൊളിഞ്ഞ ഇടതു പക്ഷം ഇപ്പോള്‍ മാണിയും ആയി കെട്ടു ബന്ധം ഉണ്ടാക്കാന്‍ വേണ്ടി കണ്ടെത്തിയ പുതിയ തന്ത്രം ആണ് ഈ സമരം. കയ്യെറ്റക്കാര്ക്കുംെ, കൊള്ളക്കാര്ക്കും എതിരായ ഒരു നിയമം സാധാരണ ജനങ്ങള്ക്ക് എതിരാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇടതു പക്ഷം ജനങ്ങളെ വഞ്ചിക്കാന്‍ കൂട്ട് നില്ക്കു്കയാണ്.

രാവിലെ വീട്ടില്‍ എത്തുന്ന തമാശ

ദേശാഭിമാനിയില്‍ വന്ന വാര്ത്ത

ഇടുക്കിയില്‍ 11 ലക്ഷം പേരെ ബാധിക്കും
Posted on: 16-Nov-2013 12:58 AM
ഇടുക്കി: കസ്തൂരിരംഗന്‍ ശുപാര്ശെ പ്രാബല്ല്യത്തിലായതോടെ ഇടുക്കി ജില്ലയിലെ 11ലക്ഷത്തിലധികം പേര്‍ പ്രതിസന്ധിയില്‍. ജില്ലയിലെ 64 വില്ലേജുകളില്‍ 48ഉം റിപ്പോര്‍ട്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനമിറക്കിയത്. ജില്ലയുടെ 75 ശതമാനം പ്രദേശവും കടുത്ത നിയന്ത്രണത്തിന് വിധേയമാകും. ഇതുമൂലം ജില്ലയുടെ വികസന പ്രവര്ത്തടനങ്ങള്ക്കു പരി ജീവനോപാധികള്‍ പോലും അസാധ്യമാകും. ഇടുക്കിയിലാകെ പ്രതിഷേധാഗ്നി ജ്വലിക്കുന്നതിന്റെ കാരണവും ഇതു തന്നെ. ജില്ലയുടെ വികസനം ഏതാണ്ട് പൂര്ണറമായും തടസ്സപ്പെടും. കാര്ഷിുക മേഖലയ്ക്കും നിര്മാാണ പ്രവര്ത്തുനങ്ങള്ക്കും കസ്തൂരിരംഗന്‍ ശുപാര്ശ്കള്‍ പ്രതികൂലമാണ്. നിര്മാൂണ പ്രവര്ത്തഗനങ്ങള്‍ തുടങ്ങി വൈദ്യുതപദ്ധതികള്‍ പോലും പൂര്ത്തി യാക്കാനാവില്ല. പാറപൊട്ടിക്കല്‍, വന്കി ട കെട്ടിടനിര്മാ്ണം, താപവൈദ്യുത നിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുന്നതോടെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടും. നിര്മാലണ നടപടികള്‍ തുടങ്ങിയ 342 മെഗാവാട്ട് ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന 14 വൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനമാണ് ഇതുമൂലം താളംതെറ്റുക. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിലാണ് ഏറ്റവുംകൂടുതല്‍ വില്ലേജുകള്‍ പരിസ്ഥിതി ദുര്ബഇല മേഖലയില്‍ ഉള്പ്പെകടുന്നത്. പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറിയെന്നും തോട്ടം സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഊര്‍ജിത ഭക്ഷ്യോല്‍പ്പാദന പദ്ധതിയനുസരിച്ച് ഭരണാധികാരികള്‍ പണവും സ്ഥലവും മറ്റ് സൗകര്യങ്ങളും നല്‍കി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതിനെ തുടര്ന്നാ്ണ് സംസ്ഥാനത്തിന്റെ നാനാമേഖലകളില്നിചന്ന് കര്ഷഷകര്‍ മലനാട്ടില്‍ എത്തിയത്. വ്യത്യസ്ത ഘട്ടങ്ങളില്‍ പട്ടയവും നല്കി്. കസ്തൂരിരംഗന്‍ കമീഷന്‍ തെളിവെടുപ്പ് നടത്തി അഞ്ചു മാസത്തിനു ശേഷമാണ് റിപ്പോര്ട്ട് സമര്പ്പി ച്ചത്. ഈ ഘട്ടത്തില്‍ സര്ക്കാരര്‍ ഒരുനിലപാടും കൈക്കൊണ്ടില്ല. ശുപാര്ശ സര്ക്കാിരില്‍ സമര്പ്പി ച്ച ശേഷമാണ് സര്ക്കാാര്‍ സര്വ്കക്ഷിയോഗം വിളിക്കാന്‍ തയ്യാറായത്. കഴിഞ്ഞമാസം മൂന്നംഗം സമിതിയെ നിയോഗിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇടുക്കിയിലെ ജനജീവിതത്തെയും കാര്ഷിണക സംസ്കാരത്തെയും പ്രതികൂലമായി ബാധിക്കുന്ന റിപ്പോര്ട്ട് തള്ളണമെന്ന് ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നു. കര്ഷ്കരേയും മറ്റ് ജനവിഭാഗങ്ങളെയും മാനിക്കാത്ത റിപ്പോര്ട്ട് പ്രാബല്യത്തില്‍ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതു സംബന്ധിച്ച് അവ്യക്തത നീക്കാന്‍ പി ടി തോമസ് എംപിയും ഉമ്മന്ചാ്ണ്ടി സര്ക്കാകരും ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഇടുക്കിയില്‍ ശക്തമായി.

പാറപൊട്ടിക്കല്‍, വന്കി്ട കെട്ടിടനിര്മാണം, താപവൈദ്യുത നിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുന്നതോടെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടും എന്ന് ദേശാഭിമാനി തന്നെ പറയുന്നു. പാരിസ്ഥിക ദുര്‍ബല പ്രദേശത്തു പാറ പൊട്ടിക്കാന്‍ ഉള്ള അനുമതിക്ക് വേണ്ടിയാണോ ഇടതു പക്ഷം സമരം നടത്തേണ്ടത്?
പാറ പൊട്ടിക്കുകയും വന്‍ കിട കെട്ടിടം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ അല്ല കര്‍ഷകര്‍ എന്ന് സാമാന്യ ബുദ്ധിയുള്ള ആര്ക്കും മനസ്സിലാവും. പാരിസ്ഥിക ദുര്‍ബല പ്രദേശം കാര്ന്നു തിന്നു തടിച്ചു കൊഴുത്ത സഭയുടെ കുഞ്ഞാടുകള്ക്ക് വേണ്ടിയുള്ള ഈ സമരത്തെ പരാജയപ്പെടുത്തുകയാണ് വേണ്ടത്.

Author: നാസര്‍ കുന്നുംപുറത്ത് (Original post in Facebook,  re-published with Author’s permission)