കേരളത്തിലെ ഒരു ചിന്തന്‍ അഥവാ മന്ദന്‍ ബൈട്ടക്ക് … !

Congress Meeting

കേരളത്തിലെ ഒരു ചിന്തന്‍ ബൈട്ടക്ക് ………….

ഉമ്മന്‍ ചാണ്ടി ,കുഞ്ഞാലിക്കുട്ടി ,മാണി , ചെന്നിത്തല … തുടങ്ങി എല്ലാ കോൺഗ്രസ്സ് പ്രവര്‍ത്തകരും ഒത്തു കൂടി … കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങൾക്കൊക്കെ  പരിഹാരം കണ്ടെത്തണം …

ഉമ്മന്‍ ചാണ്ടി : ” എടൊ ആകെ നാണക്കേടായി ഇന്ത്യ മൊത്തം നമ്മളെ കളിയാക്കുന്നു … നമ്മുടെ ഭരണം മോശം ആണെന്ന് .. മൊത്തം ഒന്ന് ഡവലപ്പ് ആക്കണം എന്താ വഴി..?? ”

കുഞ്ഞാലിക്കുട്ടി പറഞ്ഞു .. ” കേരളം ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാകണം ”

ഉമ്മന്‍ ചാണ്ടി : ” അതെങ്ങനെ കഴിയും… നമ്മള്‍ ഇന്ത്യയില്‍ അല്ലെ ??”

മാണി: ” എടൊ നമ്മള്‍ അമേരിക്കയുമായി യുദ്ധം പ്രഖ്യാപിക്കണം. അവർക്കറിയാമല്ലോ ഇന്ത്യ മുഴുവന്‍ സ്വകാര്യ ഇടപാടാണ് .. അത് കൊണ്ട് നമ്മളോട് മാത്രം യുദ്ധം ചെയ്യാന്‍ പറയണം ”

ഉമ്മന്‍ ചാണ്ടി:” ഇതൊക്കെ നടക്കുമോ..?”

കുഞ്ഞാലിക്കുട്ടി :” മം ”

ഉമ്മന്‍ ചാണ്ടി: ” നടക്കും നടക്കും സാഹിബ് പറഞ്ഞാല്‍ മതി ഞാന്‍ പേപ്പറില്‍ ഒപ്പിടാം ”

സുകുമാരന്‍ നായര്‍: ” ഞങ്ങളുടെ നായര്‍ ചെക്കന്‍ തോക്ക് പിടിക്കണം ”

വെള്ളാപ്പള്ളി : ” ഞങ്ങടെ ഈഴവന്‍ ഗ്രനേഡ്‌ എടുക്കണം ”

ഉമ്മന്‍ ചാണ്ടി : ” എല്ലാം ചെയ്യാമെഡോ … യുദ്ധം കഴിഞ്ഞിട്ട് എന്താണ്..? ”

മാണി: ” എടൊ അമേരിക്ക അല്ലെ …. നമ്മള്‍ എന്തായാലും തോൽക്കും ”

കുഞ്ഞാലിക്കുട്ടി : ” അപ്പ്പോ അമേരിക്ക നമ്മളെ അവരുടെ കോളനി ആക്കും . പിന്നെ അവര് മൊത്തം ഡവലപ്പ് ചെയ്യും …. കേരളം അമേരിക്ക ആക്കും ”

മാണി : ” നമ്മള്‍ ഇരുന്നു കൊടുത്താല്‍ മതി ”

ഉമ്മന്‍ ചാണ്ടി : ” നല്ല ഐഡിയാ…. ”

എല്ലാവരും സന്തോഷത്തോടെ ഓരോ നാരങ്ങ വെള്ളം കുടിക്കുന്നു .. ആഘോഷങ്ങളും പാര്‍ട്ടിയും ആംഭിക്കാന്‍ നിര്‍ദേശം നല്ക്കുന്നു …. ഭാവി പരിപാടികളെ കുറിച്ച് ചിന്തിക്കാന്‍ സമയം കൊടുക്കുന്നു..

അപ്പോഴാണ്‌ ഉമ്മന്‍ ചാണ്ടി കണ്ടത് …. ചര്‍ച്ചയില്‍ ഒന്നും മിണ്ടാതിരുന്ന ചെന്നിത്തല ഒരു മൂലയില്‍ താടിക്ക് കൈ വച്ച് … വളരെ വിഷമത്തോടെ ഇരിക്കുന്നത്….

ഉമ്മന്‍ ചാണ്ടി : ” എന്താ ചെന്നിത്തലേ യുദ്ധത്തിന്റെ താക്കോല്‍ വേണോ..? എന്താ ഇത്ര വിഷമം …”

ചെന്നിത്തല : ” അല്ല ചാണ്ടി ഞാന്‍ ആലോചിക്കുകയാ… ഇനി യുദ്ധത്തില്‍ നമ്മള്‍ ജയിച്ചാല്‍ ….അമേരിക്കയുടെ അവസ്ഥ……………!!!!!!!!!!!!!!!!!!!!!!!!!””

Author: Pratheep Modathara

Republished with permission ; Original source Author’s Facebook Notes