ഗാഡ്ഗിലിനെ തോല്‍പ്പിക്കാന്‍ കസ്തൂരി രംഗന്‍

image courtsy : http://madathiltours.blogspot.com

image courtsy : http://madathiltours.blogspot.com

ഗാട്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാതാകാതിരിക്കാനാണ് ഗാട്ഗിലിന്റെ പല ശാസ്ത്രീയ വാദങ്ങളെയും തള്ളിക്കളഞ്ഞു നിര്‍മിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചില നിക്ഷിപിത കക്ഷികള്‍ എതിര്‍ക്കുന്നത്. അതുവഴി ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ് പിന്നെ എങ്ങിനെ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന ചിന്ത പൊതുസമൂഹത്തില്‍ കൊണ്ടുവരാനുള്ള തന്ത്രം. അതുകൊണ്ട് തന്നെ കസ്തൂരി രംഗനെ അല്ല നാം സപ്പോര്‍ട്ട് ചെയ്യേണ്ടത് മറിച്ചു ഗാട്ഗിലിനെ ആണ്. കസ്തൂരി രംഗന്റെ നിര്‍ദേശങ്ങളില്‍ ജൈവ പ്രാധാന്യം ഉള്ള സഹ്യന്റെ മടിത്തട്ടില്‍ രാസ വളങ്ങളും ഉപയോയിക്കാംഎന്നു പറയുന്നതില്‍ തുടങ്ങി പല ഇളവുകളും മനുഷ്യന്‍ എന്ന മൃഖത്തിനു നല്‍കുന്നുണ്ട്.അതുകൊണ്ട് തന്നെ കസ്തൂരി രംഗന്റെ റിപ്പോര്‍ട്ട് എതിരിക്കുക എന്നത് ( ഇന്ന് എല്‍ ഡി എഫും പട്ടക്കാരും എതിര്‍ക്കുന്നത് പോലെ അല്ല) ഓരോ പ്രകൃതി സ്നേഹിയുടെയും കര്‍ത്തവ്യമാണ്

റ്റൊരു നിലക്കല്‍ വിപ്ലവത്തിന് സമയമായെന്ന് മനസ്സ് പറയുന്നു. അന്ന് നിലക്കല്‍ വിപ്ലവം കാനന വാസനെയും കാനന വാസന്റെ പൂങ്കാവനത്തെയും സംരക്ഷിക്കാന്‍ ആയിരുന്നു ( കാനന വാസനും പൂങ്കാവനവും സഹ്യന്റെ മടിത്തട്ടിലെ ആരാമങ്ങളാണ്) എങ്കില്‍ ഇന്നത്‌ അനേകായിരം കാനന വാസന്മാരെ സംരക്ഷിക്കാനെന്നുള്ള ബ്രുഹത്തായ ദൌത്യമാണ്. ഭരണ കൂടവും പള്ളിയും പട്ടക്കാരും നിര്‍മിത ചരിത്രികാരന്മാരും എതിര്‍ നിന്നിട്ടും ജയിച്ച മഹത്തായ വിപ്ലവത്തിന്റെ തുടര്‍ക്കഥ ആവട്ടെ ഗാട്ഗില്‍ വിപ്ലവവും… അതിലൂടെ സഹ്യന്റെ കാനന വാസന്മാര്‍ക്ക് സംശ്രക്ഷണവും നല്‍കട്ടെ. അന്ന് നിലക്കല്‍ വിപ്ലവത്തിന് തേരോട്ടം നടത്തിയ രാജശേഖരന്‍ എന്ന കറുത്ത പയ്യന്‍ ഇന്ന് കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഈ വിപ്ലവത്തെ നയിക്കട്ടെ. സഹ്യനെ സംരക്ഷിക്കട്ടെ. സഹ്യന്റെ കാടിനെ സംരക്ഷിക്കട്ടെ. സഹ്യന്റെ കാട്ടരുവികളെ സം

രക്ഷിക്കട്ടെ, സഹ്യന്റെ പക്ഷിലതാതികളെ സംരക്ഷിക്കട്ടെ, സഹ്യന്റെ മല ദൈവങ്ങളെ സംരക്ഷിക്കട്ടെ… മറ്റൊരു വിപ്ലവം ഉയരട്ടെ.. ആ വിപ്ലവത്തിന്റെ ശംഘുനാദം അതിര്‍ത്തികള്‍ കടന്നു പൌരോഹിത്യ വര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തട്ടെ…!!! അയ്യങ്കാളിയും കേളപ്പനും പുനര്‍ജനിക്കട്ടെ!!!

നാടിന്റെ ബൌദ്ധികതയെയും ചിന്താ ശക്തിയെയും വരിഞ്ഞു മുറുക്കിയ ചുവപ്പിനെ ചവറ്റുകൊട്ടയില്‍ ഇടാനുള്ള നിമിത്തമാകട്ടെ നവംബര്‍ പതിനെട്ടിന് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. ഇത് വിജയിക്കേണ്ടത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആവശ്യമാണ്‌. നെല്ലും പതിരും ജനലക്ഷങ്ങള്‍ക്കരിയാന്‍ ഇതൊരു നിമിത്തമാകട്ടെ.. ഹര്‍ത്താല്‍ വിജയിക്കട്ടെ.. !! നവോദ്ധാന നായകന്‍മാര്‍ ഉയര്‍ത്തികൊണ്ട് വന്ന വിപ്ലവത്തിന് ചുവപ്പിന്റെ മാനം നല്കി അത് തങ്ങളുടെ വിപ്ലവമായിരുന്നു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ചുവപ്പിന്റെ യഥാര്‍ത്ഥ നിറം ഇന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. !! ഈ തിരിച്ചറിവു ഉണ്ടായവര്‍ എല്ലാവരും നമ്മുടെ പ്രകൃതി സംരക്ഷിക്കാന്‍ മുന്‍പോട്ടു വരണം.. !!

പ്രകൃതി ഇല്ലെങ്കില്‍ കാടില്ല, കാടില്ലെങ്കില്‍ പുഴയില്ല, കാടും പുഴയും ഇല്ലെങ്കില്‍ കാവുകളില്ല, കാവുകളില്ലെങ്കില്‍ അവന്റെ ദേവതകളില്ല. വത്തിക്കാന്‍ ഭാഷയിലെ പാഗന്‍ മതങ്ങളില്ല, അവന്റെ വിഗ്രഹമില്ല, വിഗ്രഹത്തിലെ അവന്റെ ദൈവമില്ല, ചാത്തനില്ല… !! മലദൈവങ്ങളില്ല.. മുത്തപ്പനും ചാമുണ്ഡിയുമില്ല!!! ഇതൊക്കെ ഈ നാടിന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്!

ഈ പാഗന്‍ ദൈവങ്ങളെയും ആ ദേവതകളുടെ പ്രകൃതിയെയും സംരക്ഷിക്കേണ്ടത് ഓരോ പ്രകൃതി സ്നേഹിയുടെയും ബാധ്യത ആണ് കടമ ആണ്. !! ഗാഡ്ഗില്‍ നിര്ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് ഭാവി തലമുറക്ക് നീരും വായുവും കൊടുക്കണമെന്ന് ശടിക്കുന്നവരുടെ ബാധ്യത ആണ്. അത് നിറവേറ്റാന്‍ നാം ഏതറ്റവും പോകണം….

കാവു തീണ്ടല്ലേ മക്കളെ… കാവു തീണ്ടല്ലേ !കാവു തീണ്ടല്ലേ മക്കളെ…!! സുഗതകുമാരി ടീച്ചറുടെ കവിതയിലെ വാക്കുകളാണിവ. ഇത് വെറുമൊരു കവിത അല്ല. മറിച്ച് കാവു തീണ്ടിയാല്‍ കാവു തീണ്ടിയവന്റെ കുലം നശിക്കുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന വരികളാണ്. ഈ നിയമം ദൈവ നിയമമല്ല മറിച്ച് പ്രകൃതി നിയമമാണ്. ഈ നിയമത്തെ ഓര്‍ക്കാതെ ആണ് മലയാളികള്‍ ഇന്ന് സഹ്യന്റെ ഹൃദയത്തില്‍ കത്തിവെക്കുന്നത്.
ഗാട്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാതാകാതിരിക്കാനാണ് ഗാട്ഗിലിന്റെ പല ശാസ്ത്രീയ വാദങ്ങളെയും തള്ളിക്കളഞ്ഞു നിര്‍മിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചില നിക്ഷിപിത കക്ഷികള്‍ എതിര്‍ക്കുന്നത്. അതുവഴി ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ് പിന്നെ എങ്ങിനെ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന ചിന്ത പൊതുസമൂഹത്തില്‍ കൊണ്ടുവരാനുള്ള തന്ത്രം. അതുകൊണ്ട് തന്നെ കസ്തൂരി രംഗനെ അല്ല നാം സപ്പോര്‍ട്ട് ചെയ്യേണ്ടത് മറിച്ചു ഗാട്ഗിലിനെ ആണ്. കസ്തൂരി രംഗന്റെ നിര്‍ദേശങ്ങളില്‍ ജൈവ പ്രാധാന്യം ഉള്ള സഹ്യന്റെ മടിത്തട്ടില്‍ രാസ വളങ്ങളും ഉപയോയിക്കാംഎന്നു പറയുന്നതില്‍ തുടങ്ങി പല ഇളവുകളും മനുഷ്യന്‍ എന്ന മൃഖത്തിനു നല്‍കുന്നുണ്ട്.അതുകൊണ്ട് തന്നെ കസ്തൂരി രംഗന്റെ റിപ്പോര്‍ട്ട് എതിരിക്കുക എന്നത് ( ഇന്ന് എല്‍ ഡി എഫും പട്ടക്കാരും എതിര്‍ക്കുന്നത് പോലെ അല്ല) ഓരോ പ്രകൃതി സ്നേഹിയുടെയും കര്‍ത്തവ്യമാണ്.
ഈ പ്രസ്തുത വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി കഴിഞ്ഞു. പലരുടെയും നിലപാടുകള്‍ ആശങ്കാ ജനകമാണ്. പ്രത്യാശിക്കാന്‍ വക നല്‍കുന്നത് കുമ്മനം രാജശേഘരന്റെയും പി പരമേശ്രരിന്റെയും ഒക്കെ പ്രസ്താവനകളാണ്. ചിലരെങ്കിലും ഈ പ്രകൃതിക്ക് വേണ്ടി നിലകൊള്ള്ന്നു എന്നുള്ളത് ഭാവി തലമുറയ്ക്ക് പ്രത്യാശക്കു വക നല്‍കുന്നു.

പശ്ചിമഘട്ടം ഔഷധസസ്യസുരക്ഷിത മേഖലയായി സംരക്ഷിക്കണം -പി. പരമേശ്വരന്‍ (http://www.mathrubhumi.com/online/malayalam/news/story/2621445/2013-11-17/kerala)
വിദഗ്ദ്ധ സമിതി പശ്ചമിഘട്ട സംരക്ഷണം അട്ടിമറിക്കാനെന്ന് ആദിവാസി ഗോത്രമഹാസഭ (http://www.mathrubhumi.com/online/malayalam/news/story/2578028/2013-10-25/kerala)
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : കൃഷിയും പാര്‍പ്പിടവും സംരക്ഷിക്കാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ (http://www.mathrubhumi.com/online/malayalam/news/story/2606199/2013-11-09/kerala)

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇടയലേഖനം(http://www.mathrubhumi.com/online/malayalam/news/story/2622755/2013-11-18/kerala)

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണം – മുസ്‌ലിം ലീഗ്(http://www.mathrubhumi.com/online/malayalam/news/story/2622754/2013-11-18/kerala)
ഇരുമുന്നണികള്‍ക്കും ഒരേനിലപാട്; എല്‍.ഡി.എഫ്. ഹര്‍ത്താല്‍ പിന്‍വലിക്കണം -മുഖ്യമന്ത്രി(http://www.mathrubhumi.com/online/malayalam/news/story/2621496/2013-11-17/kerala)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തിരക്കിട്ട് നടപ്പാക്കരുത്-വി.എസ്.(http://www.mathrubhumi.com/online/malayalam/news/story/2619303/2013-11-16/kerala)
തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ (http://www.mathrubhumi.com/online/malayalam/news/story/2619293/2013-11-16/kerala)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടതുസമരത്തോട് സഹകരിക്കുമെന്ന് മാണി (http://www.mathrubhumi.com/online/malayalam/news/story/2619297/2013-11-16/kerala)

News courtesy Mathrubhumi