താലിബാനികളുടെ മതേതരത്വം

ഴിഞ്ഞ വാരം മാധ്യമങ്molla omarങളില്‍ (മുഖ്യധാര മാധ്യമങ്ങളേക്കൾ സോഷ്യൽ മീഡിയയിൽ) നിറഞ്ഞു നിന്ന കാര്യമാണ് അഫ്ഘാനിലെ താലിബാൻ നേതാവും സഹ-സ്ഥാപകനും ആയ മുല്ല സയീഫിനെ ഗോവയിലെ THiNK-2013 മീറ്റിലേക്ക് “തെഹല്‍ക” ക്ഷണിച്ചതും അവിടെ വേദിയില്‍ ശ്രീ ചിദംബരം ഈ താലിബാനിയുടെ കൂടെ വേദി പങ്കിട്ടതും.. നമ്മുടെ കേരളത്തിലെ മാധ്യമങ്ങളോ ദേശീയ മതേതര മാധ്യമങ്ങളോ ഇതൊന്നും അറിഞ്ഞില്ല. അറിയാത്തതില് വലിയ അതിശയവുമില്ല. പക്ഷെ എന്നെ അമ്പരിപ്പിച്ച/ഭയപ്പടുത്തിയ ഒരു കാര്യം ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു. ശ്രീ ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയി പ്രവര്‍ത്തിച്ച വ്യക്തി ആണ്. ഇദ്ദേഹമാണ് നമ്മുടെ “കാവി തീവ്രവാദ’ത്തിന്റെ ഉപന്ജ്ഞാതാവ് എന്നതും നാം മറന്നു പോവരുത്. അപ്പോള്‍ തീവ്രവാധത്തെ കുറിച്ച് ഇത്രയും മനസ്സിലാക്കി അതിനു പുതിയ ഭാവങ്ങളും രൂപങ്ങളും നല്‍കി ഇന്ത്യ എന്ന രാജ്യത്തിന്റെ ഭൂരിപക്ഷ ജനതയെയും അതിന്റെ അടിത്തറ ആയ കാഷായത്തെയും തീവ്രവാദികള്‍ എന്ന രൂപം നല്‍കിയ ഈ മുന്‍ ആഭ്യന്തര മന്ത്രി അദ്ധേഹത്തിന്റെ കൂടെ ഇരുന്ന തീവ്രവാദിയെ Identify ചെയ്തില്ലെന്ന് മാത്രം ചിന്തിക്കാന്‍ ഉള്ള ബുദ്ധിയില്ലായ്മ എന്തായാലും എനിക്കില്ല. എങ്കില്‍ തന്റെ കൂടെ തന്റെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യന്ന ഒരു തീവ്രവാദ സംഘടനയുടെ co-founder വേദി പങ്കിടുന്നു എന്നറിഞ്ഞു കൊണ്ട് തന്നെ എന്തുകൊണ്ട് അദ്ദേഹം മൊല്ലയുടെ കൂടെ വേദി പങ്കിട്ടു? എന്താണ് ശ്രീ ചിദംബരം ഇതുവഴി 125 കോടി ഇന്ത്യക്കാരെ അറിയിക്കാന്‍ ഉദേശിക്കുന്നത്? ഏതു കാര്യത്തില്‍ ആണ് ശ്രീ ചിദംബരം മോല്ലയുമായി ആശയപരമായ യോജിപ്പോ വിയോജിപ്പോ രേഘപ്പെടുതിയത്? ഒരു മുന്‍ ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇതൊക്കെ അറിയാന്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്നാ നിലയില്‍, ഈ തീവ്രവാദികളെ ചെറുക്കാന്‍ തങ്ങളുടെ ജീവന്‍ ബലി അര്‍പ്പിക്കുന്ന എന്റെ രാജ്യത്തിന്‍റെ അതിര്‍ത്തിയും അന്തസ്സും കാക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ വികാരം പങ്കു വെക്കുന്ന ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ ശ്രീ ചിദംബരത്തിന്റെ നിലപാടുകള്‍ അറിയാന്‍ ആഗ്രഹം ഉണ്ട്. അത് അറിയേണ്ടത് എന്റെ അവകാശമാണ്.

Mulla sayeed and Chidambaram

Mulla sayeed and Chidambaram

മറ്റൊരു കാര്യം , തെഹെല്ക യുടെ മുഖ്യ പത്രാധിപ, ഷോമ ചൗധരി യുടെ കാപട്യം ആണ് . സ്ത്രീകൾക്കെതിരെ ഇന്ത്യയിൽ നടന്ന അക്രമങ്ങൾക്കെതിരേയും, അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ , തൂക്കി കൊല്ലൽ തന്നെ അസംസ്കാരികം ആണു ഇന്ത്യയിൽ അത് നിരോധിക്കണം എന്നും ശക്തിയുതം  വാദിച്ച ഷോമ യും, തെഹെല്ക പത്രവും എത്ര ബഹുമാനത്തോടെ യാണു മുല്ല യോട്  താലിബനികൾ പെണ്‍കുട്ടികളെ പുറത്തിറങ്ങാൻ പോലും അനുവദിക്കാത്തതും , കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃത രീതിയും മറ്റും ചോദിച്ച് അറിഞ്ഞത് .. പലപ്പോഴും, മുല്ല ക്ക് വേണ്ടി വാദിക്കുന്ന ഒരു വക്കീലിനെ പ്പോലെയാണ് ഷോമ പെരുമാറിയത്.. ചര്ച്ച നടക്കുമ്പോൾ സദസ്സിലുണ്ടായിരുന്ന ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപ തെല്ലു രോഷത്തൊടെ ഇങ്ങനെ ട്വീറ്റ് ചെയ്തു “Unbelievable that we’re actually discussing stoning as an appropriate punishment! For shame Mullah Zaef.”

mulla with soma chaudhury

HT editor on Mulla
   
   
   
   
   
   
   
   
“തെഹല്‍ക” എന്ന പത്രം മാധ്യമ ശ്രദ്ധ നേടുന്നത്, ബംഗാരു ലക്ഷ്മണ്‍ എന്ന ബിജെപി നേതാവ് കൈക്കൂലി ( ഒരു ലക്ഷം രൂപ) വാങ്ങി എന്ന sting operation expose ചെയ്താണ്. അതിനു ശേഷം തെഹല്‍ക തന്നെയാണ് കഴിഞ്ഞ വാജ്പേയി സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ Major role cചെയ്തത്. ആ സമയത്തുള്ള ലേഘനങ്ങളും മറ്റും ഇന്നും മനസ്സിലുണ്ട്. എങ്കിലും തെഹല്‍ക അതെ രീതിയില്‍ ഒരിക്കലും കൊണ്ഗ്രെസ്സിനെതിരെ എഴുതിയിട്ടില്ല. ലെഫ്റ്റ് ലിബരളിസതിന്റെ (Left Liberalism) ഏറ്റവും മികച്ച ഉദാഹരണം ആണ് തെഹല്‍ക. ആ തെഹല്‍കയുടെ ഉദ്ദേശം തന്നെ ഹിന്ദുക്കളില്‍ ഹിന്ദു എന്ന വികാരം ( താന്‍ ഒരു ഹിന്ദു ധര്‍മ വിശ്വാസി ആണ് എന്ന് സമൂഹത്തിനിടയില്‍ പറയുന്നതില്‍ ഒരു അപകര്‍ഷതാ ബോധം നിര്‍മിക്കുക ) തുറന്നു പരയാതിര്‍ക്കാന്‍ ഉള്ള മനോനില നിര്മിചെടുക്കുക എന്നുള്ളത്
ആണ്. ആദ്യ നാളുകളില്‍ പലപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നത് തെഹല്‍ക ഒരു മുസ്ലീം പ്രീണന പത്രമാണെന്നാണ്. പക്ഷെ സൂക്ഷ്മമായി വിശകലനം ചെയ്തപ്പോള്‍ തെഹല്‍ക വളരെ ആസൂത്രിതമായി ഹിന്ദു മുസ്ലീം വെറുപ്പ്‌ വളരെ സജീവമായി നില നിര്തുന്നതായി മനസ്സിലാക്കി.! ഇത് തന്നെയാണ് നമ്മുടെ നാട്ടിലെ ലെഫ്റ്റ് ലിബരലുകളും ചെയ്യുന്നത്. ഹിന്ദുക്കളെയും അവരുടെ ബിംബങ്ങളെയും കുറിച്ച് അവനറിയാതെ അവനില്‍ അപകര്‍ഷതാ ബോധം നിര്‍മിക്കുക എന്ന ഇവാന്ച്ചാല്‍ തന്ത്രം..!

Original Author: Riju Bharatheeyan (Posted here with permission from author)
Image courtesy: Tehalka, Subrahmanyam swamy facebook page