ബോധിസത്വന്റെ ഹിന്ദുത്വം – ഭാഗം 1

Editors Note: ഡോക്ടർ  ബി. ആർ. അംബേദ്ക്കർ മഹാപരിനിർവ്വാണ ദിനം ആയ ഇന്ന് (ഡിസംബർ 6 ) മുതൽ, വിചാരം അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ലേഖന പരമ്പര – ബോധിസത്വന്റെ ഹിന്ദുത്വം.   ശ്രീ. അരവിന്ദൻ നീലകണ്ഠൻ എഴുതിയ ഈ ലേഖനത്തിന്റെ വിവർത്തനം  മൂന്നു ലക്കങ്ങളില്‍ ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു.  ഇതിന്റെ മൂലരൂപം Centre Right India യിൽ പ്രസിദ്ധീകരിച്ചതാണ് 

1470023_188258134700266_653426046_n

 

ബാബാ സാഹബ് അംബേദ്കറിനെ ഒരു ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിച്ചാൽ, ഒരു പക്ഷെ ഇന്നത്തെ ‘സെക്കുലർ ഇന്ത്യ’ യില്‍ അത് ഗുരുതരമായ ദൈവനിന്ദക്കു തുല്യം ഒരു കുറ്റമായി കണക്കാക്കിയേക്കാം. പക്ഷെ, അംബേദ്കറിന്റെ ചിന്താധാരയോട് അനുരണനം ചെയ്യുന്ന ഒരു പ്രത്യയ ശാസ്ത്രം ഇന്നുണ്ടെങ്കിൽ, അത് ഹിന്ദുത്വം അഥവാ ഹിന്ദു ദേശീയത ആണ് എന്നുറപ്പിച്ചു പറയാം.

നീതിക്കും, സ്വതന്ത്രതക്കും വേണ്ടി എല്ലായ്പ്പോഴും നിലകൊള്ളുകയും, പോരാടുകയും ചെയ്ത ഒരു മഹദ് വ്യക്തിയാണ് ഡോ. അംബേദ്കർ. ഹിന്ദു സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയത, ജനാധിപത്യ വിരുദ്ധവും നീതിക്ക് നിരക്കാത്തതും ആണെന്ന് സ്വാഭാവികമായും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ വിദ്രോഹ ചിന്താഗതിയിൽ നിന്നും ഹിന്ദു സമൂഹത്തെ മോചിപ്പിക്കണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ ചിന്താഗതിയെ വേരോടെ പിഴുതെറിയണമെങ്കിൽ, എന്താണ് അടിസ്ഥാന പ്രശ്നം, എന്താണ് ഈ വ്യവസ്ഥയുടെ സാമൂഹിക-ചരിത്ര പശ്ചാത്തലം എന്നെല്ലാം മനസ്സിലാക്കണമായിരുന്നു. ആ അന്വേഷണത്തിൽ നിന്നും അദ്ദേഹം ഒരു പരമാര്‍ത്ഥം മനസ്സിലാക്കി, ജീവിതാന്ത്യം വരെ അദ്ദേഹത്തിന്റെ അടിസ്ഥാന തത്വവും അതായിരുന്നു. ഭാരതത്തിലെ ‘നിസ്സംശയമായ സംസ്കാരിക ഏകത’ (the indubitable cultural unity) എന്നതായിരുന്നു ആ തത്വം. തന്റെ 25ാം വയസ്സിൽ, 1916 ൽ കൊളംബിയ സർവ്വകലാശാലയിൽ നടന്ന നരവംശ സെമിനാറിൽ ഡോ. അംബേദ്കർ വളരെ പ്രശസ്തമായ ഒരു പേപ്പർ അവതരിപ്പിച്ചു. ഒരു പക്ഷെ അതിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ്, ഭാരതത്തിലെ ഇന്നത്തെ ‘സാംസ്കാരിക ദേശീയത’ യുടെ നിർവചനം എന്നു തന്നെ പറയാം. അദ്ദേഹം പറഞ്ഞു:

It may be granted that there has not been a thorough amalgamation of the various stocks that make up the peoples of India, and to a traveller from within the boundaries of India the East presents a marked contrast in physique and even in colour to the West, as does the South to the North. But amalgamation can never be the sole criterion of homogeneity as predicated of any people. Ethnically all people are heterogeneous. It is the unity of culture that is the basis of homogeneity. Taking this for granted, I venture to say that there is no country that can rival the Indian Peninsula with respect to the unity of its culture. It has not only a geographic unity, but it has over and above all a deeper and a much more fundamental unity—the indubitable cultural unity that covers the land from end to end. [1]

(ഒരു പക്ഷെ ഭാരത ജനസമൂഹത്തിൽ, അതിന്റെ അംശങ്ങളായ വിവിധ കുലങ്ങളുടെ പരിപൂർണ്ണമായ സമ്മിശ്രണം ഇല്ലെന്ന് അംഗീകരിക്കേണ്ടി വരും. ഭാരതത്തിനകത്തുള്ള ഒരു സഞ്ചാരിക്ക് കിഴക്കൻ ഭാരതത്തിലെ ജനങ്ങളുടെ ശരീരപ്രകൃതവും, നിറവും പടിഞ്ഞാറൻ ഭാരതത്തിൽ നിന്നും വളരെ വ്യത്യസ്തമാണെന്ന് മനസ്സിലാവും. അതു പോലെ ത്തന്നെയാണ് തെക്കും, വടക്കും തമ്മിലും. പക്ഷെ ഏതൊരു ജനതയുടേയും ഏകാത്മകത്ത്വം എന്ന വൈശേഷികതയുടെ ഏക മാനദണ്ഡം ഈ പരിപൂർണ്ണ സമ്മിശ്രണം മാത്രമല്ല. വംശീയപരമായ വൈജാത്യം ഉണ്ടായിരിക്കാം, പക്ഷെ ഏകാത്മകത്വത്തിന്റെ അടിസ്ഥാനം സാംസ്കാരിക ഏകത്വമാണ്. ഞാനുറപ്പിച്ചു പറയട്ടെ, സാംസ്കാരികമായ ഏകതയിൽ ഇന്ത്യൻ ഉപദ്വീപിനെ വെല്ലാൻ മറ്റൊരു രാജ്യവും ഇല്ല. ഭൂമിശാസ്ത്രപരമായ ഏകത മാത്രമല്ല ആ പ്രദേശത്തിനുള്ളത്, അതിനെല്ലാമുപരിയായി, വളരെ ആഴ്ന്നു കിടക്കുന്നതും അടിസ്ഥാനപരവും ആയ ഒരു ഐക്യം – ‘നിസ്സംശയമായ സംസ്കാരിക ഏകത’ ആ പ്രദേശത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ വ്യാപിച്ചു കിടക്കുന്നു. [1] )

പക്ഷേ ഡോ. അംബേദ്കറിന് ജാതി വ്യവസ്ഥ ഒരു പ്രശ്നം തന്നെ ആയിരുന്നു. ‘ഏകാത്മകത’ അല്ല, ഈ ഏകാത്മ ഘടകം പേറി കോണ്ടുവന്ന ഭാണ്ഡം ആയിരുന്നു പ്രശ്നം. ജാതി വ്യവസ്ഥ ഭാരത സമൂഹത്തിന്റെ സാംസ്കാരിക ഏകതയെ ഭിന്നിപ്പിച്ച്, ഭാരതീയരിൽ ദേശീയ വികാരം വളരുന്നതിനു തടസ്സം സൃഷ്ടിച്ചു.

എങ്കിലും അദ്ദേഹം ഒരു ദാർശനികനും, പ്രായോഗിക വാദിയും ആയിരുന്നു. 1940 ൽ ഈ വിഷയത്തെ ക്കുറിച്ച് അദ്ദേഹം വീണ്ടും പരാമർശിച്ചു. ഭാരത വിഭജനം ഒരു ചർച്ചയായപ്പോൾ, സ്വയം ഒരു ‘വിഭജന താത്വികൻ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ഭൂപ്രദേശ ദേശീയതക്കുപരിയായി, വിശേഷഗുണമുള്ള ഒരു ദേശീയതയെക്കുറിച്ചു ഊന്നിപ്പറയുമായിരുന്നു.

If unity is to be of an abiding character it must be founded on a sense of kinship, in the feeling of being kindred. In short it must be spiritual. Judged in the light of these considerations, the unity between Pakistan and Hindustan is a myth. Indeed there is more spiritual unity between Hindustan and Burma than there is between Pakistan and Hindustan.[2]

(ഏകത ഒരു ശാശ്വത പ്രകൃതം ആവണമെങ്കില്‍, അതിന്റെ അടിത്തറ സാഹോദര്യത്തിലും, പരസ്പര ബന്ധുത്വത്തിലും ഊന്നിയാവണം. ചുരുക്കത്തില്‍ അത് ആത്മീയമാവണം. അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, പാക്കിസ്ഥാനും ഹിന്ദുസ്ഥാനും തമ്മിലുള്ള ഐക്യം എന്നത് ഒരു മിഥ്യയാണെന്ന് വ്യക്തമാവും. പാക്കിസ്ഥാനും ഹിന്ദുസ്ഥാനും തമ്മിലുള്ളാതിനേക്കാള്‍ ആത്മീയ ഐക്യം ഹിന്ദുസ്ഥാനും ബര്‍മ്മയും തമ്മിലായിരിക്കും എന്നതാണ് വസ്തുത. [2])

ഹിന്ദുക്കളും ബൗദ്ധന്‍മാരും വിശാലമായ ഒരേ ആത്മീയ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്നത് അംബേദ്കറിനെ സംബന്ധിച്ചിടത്തോളം ഒരു സ്വതസിദ്ധ പ്രമാണമായിരുന്നു. ഹുവാൻ സാങ്ങിന്റെ യാത്രാ കാലഘട്ടത്തിനു മുൻപു, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളുമായി ഉത്തര ഭാരതം പുലർത്തിയിരുന്ന ആത്മീയവും സാംസ്കാരികവും ആയ ഒരു ബന്ധം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നത് ഇസ്ലാമിക സാമ്രാജ്യത്ത മോഹങ്ങളാണന്നും, ഈ സാമ്രാജ്യത്ത മോഹങ്ങൾക്കു തടയിടാൻ സിഖുകാരുടെ വാളുകൾക്കു പോലും കഴിയുന്നില്ല എന്ന് പറഞ്ഞാണു പലപ്പോഴും ഭാരത വിഭജനത്തിനനുകൂലമായ നിലപാടുകളെ അദ്ദേഹം ന്യായീകരിച്ചത് [3]

വരാൻ പോകുന്ന യുദ്ധങ്ങളെ ഐക്യമില്ലാത്ത പടയുമായാണു ഹിന്ദുക്കൾ നേരിടേണ്ടി വരുക എന്നും, ഇനി അഥവാ താൽക്കാലിക ഐക്യം നേടിയാൽ ത്തന്നെ, ജാതീയത നിലനിൽക്കുന്നിടത്തോളം ആ ഐക്യം നൈമിഷികമാവുമെന്നും ഡോ. അംബേദ്കർ മുന്നറിയിപ്പു നൽകിയിരുന്നു.

1933 ൽ മഹാത്മാ ഗാന്ധി തന്റെ ‘ഹരിജൻ’ മാസികക്കു വേണ്ടി ഒരു സന്ദേശം എഴുതിത്തരാൻ പറഞ്ഞപ്പോൾ, വളരെ വ്യക്തമായും, ഒരു പക്ഷേ ഒരു പ്രവചനം പോലെ പിന്നീട് തോന്നിപ്പിച്ച രീതിയിൽ ഡോ. അംബേദ്ക്കർ തുറന്നടിച്ചു :

 

The Out-caste is a bye-product of the Caste system. There will be outcastes as long as there are castes. Nothing can emancipate the Out-caste except the destruction of the Caste system. Nothing can help to save Hindus and ensure their survival in the coming struggle except the purging of the Hindu Faith of this odious and vicious dogma.[4]

(ബഹിഷ്കൃതന്‍ എന്നത് ജാതി വ്യവസ്ഥയുടെ ഒരു ഉപോല്പന്നമാണ്. ജാതീയത ഉള്ളിടത്തോളം ബഹിഷ്കൃതരും ഉണ്ടാവും. ജാതിവ്യവസ്ഥയുടെ വിനാശത്തിലൂടെ അല്ലാതെ മറ്റുന്നില്ലൂടെയും ബഹിഷ്കൃതരുടെ വിമോചനം സാധ്യമല്ല. ക്രൂരവും, വെറുപ്പുളവാക്കുന്നതും ആയ ഈ സിദ്ധാന്തം പൂര്‍ണ്ണമായും പുറന്തള്ളാതെ ഹിന്ദുക്കള്‍ക്ക് വരാന്‍ പോകുന്ന പോരാട്ടത്തില്‍ സ്വന്തം നിലനില്പ് തന്നെ സുരക്ഷിതമാക്കാന്‍ കഴിയില്ല. [4])

അംബേദ്കർ മുൻകൂട്ടി കണ്ട ആ ‘വരാൻ പോകുന്ന പോരാട്ടം’, വിഭജനവും, അതിനു ശേഷം, ഭിന്നിച്ചു നിൽക്കുന്ന ഹിന്ദു സമൂഹത്തിനു നിരന്തരമായി നേരിടേണ്ടി വന്ന, ആസൂത്രിത കലാപങ്ങളും തന്നെയായിരുന്നു. സാമാന്യ നീതിക്കു വേണ്ടിയുള്ള തീരാത്ത ദാഹവും, ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്ന തിരിച്ചറവുമാണ്, അദ്ദേഹത്തെ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനുള്ള മറ്റൊരു മാർഗ്ഗം തേടാൻ പ്രേരിപ്പിച്ചത്.

Iഉൽകൃഷ്ടവും പ്രശസ്തവും ആയ ‘Annihilation of Caste’ (1944) എന്ന പുസ്തകത്തിൽ, ഡോ. അംബേദ്കർ വളരെ വ്യക്തമായി എഴുതി – ‘ജാതി വ്യവസ്ഥയാണ് മറ്റു മതങ്ങളിൽ നിന്നും ഹിന്ദുമതത്തിലേക്കുള്ള തിരിച്ചു വരവിനെ തടയുന്നത്’ . അബ്രഹാമിക മതങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ കഴിയുന്ന വിധം സുശക്തവും സംഘടിതവും ആയ ഒരു ഹിന്ദു സമൂഹം എന്നതായിരുന്നു ഹിന്ദു സമൂഹത്തെ ക്കുറീച്ച് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. അത്തരത്തിലുള്ള ഒരു സമൂഹ രൂപീകരണത്തിനു ഏക തടസ്സം ജാതി വ്യവസ്ഥ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ, ഹിന്ദുവിന്റെ നിലനിൽപ്പിനും ഉയർച്ചക്കും ജാതി വ്യവസ്ഥ യുടെ നാശം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിച്ചു :

So long as caste remains, there will be no Sanghatan and so long as there is no Sanghatan the Hindu will remain weak and meek. …Indifferentism is the worst kind of disease that can infect a people. Why is the Hindu so indifferent? In my opinion this indifferentism is the result of Caste System which has made Sanghatan and co-operation even for a good cause impossible.[5]

(ജാതി നിലനില്‍ക്കുന്നിടത്തോളം സംഘടന സാധ്യമല്ല, സംഘടിതമല്ലാത്ത ഹിന്ദു എന്നും ദുര്‍ബലനും സൌമ്യനും ആയിരിക്കും.. ഒരു ജനതയെ ബാധിക്കാവുന്ന ഏറ്റവും നികൃഷ്ട രോഗം ഉദാസീനതയാണ്. ഹിന്ദു എന്തുകൊണ്ടാണ് ഇത്ര ഉദാസീനനായിരിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഈ ഉദാസീനതക്ക് കാരണം, ഈ ജാതി വ്യവസ്ഥ യും അതു മൂലം സംഘടനവും, നല്ല കാര്യത്തിനു വേണ്ടിയുള്ള പരസ്പര സഹകരണവും അസാദ്ധ്യമായതുമാണ്. [5] )

ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല കേന്ദ്രീകരിച്ചു,   ഹിന്ദു ദേശീയവാദികളുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളെ ബാബാ സാഹേബ് അംബേദ്ക്കർ വളരെയധികം അഭിനന്ദിച്ചിരുന്നു. സ്വാമി ശ്രദ്ധാനന്ദനേയും, വീര സർവർക്കറേയും പോലുള്ളവര്‍ അഭിനന്ദനം അർഹിച്ചവരും ആയിരുന്നു.

ഹിന്ദു സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ മാനസിക രോഗത്തെ വ്യക്തമായി രോഗനിർണ്ണയം നടത്തിയ വീര സർവർക്കർ, ഈ മഹാമാരിക്കുള്ള പ്രതിവിധിയും നിർദ്ദേശിച്ചു – ” മനസ്സ് ഒരു രോഗം ഉള്ളതായി അംഗീകരിക്കാൻ തയ്യാറാവാതിരുന്നാൽ, ആ രോഗം തനിയെ മാറിക്കൊള്ളും “[6]. പാരമ്പര്യ വാദികളായ ഹിന്ദു യാഥാസ്ഥിതിക നേതൃത്ത്വം വർണ്ണ വ്യവസ്ഥയിൽ ഒരു ഈശ്വരീയത കണ്ടെത്തി, അതിനെ ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, വീര സർവർക്കർ തുറന്നടിച്ചു :

Both chaturvarnya and caste divisions are but practices. They are not coterminous with Sanatana Dharma … Sanatana Dharma will not die if the present-day distortion that is caste division is destroyed.[7]

(ചാതുര്‍വര്‍ണ്ണ്യവും ജാതിവിഭജനവും വെറും ആചാരങ്ങള്‍ മാത്രമാണ്. അവ സനാധന ധര്‍മ്മവുമായി സഹവര്‍ത്തിത്വം പുലര്‍ത്തുന്നില്ല. ഇന്നത്തെ ഈ അപഭ്രംശം അതായത് ജാതി വിഭജനം നശിപ്പിച്ചാല്‍ സനാതന ധര്‍മ്മം ഒരിക്കലും മരിക്കില്ല. [7] )

തൊട്ടുകൂടായ്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശബ്ദം, വീരകാഹളം എന്നതിനുപരി ഒരു ഹൃദയം തകർന്ന ഒരു നിലവിളിയായിരുന്നു, ഒരു കൊടുംകാട്ടിൽ മുഴങ്ങി കേട്ട ഏകശബ്ദം:

To regard our millions of co-religionists as ‘untouchables’ and worse than animals is an insult not only to humanity but also to the sanctity of our soul. It is my firm conviction that this is why untouchability should be principally eradicated. Untouchability should go also because its eradication is in the interests of our Hindu society. But even if the Hindu society were to partially benefit from that custom, I would have opposed it with equal vehemence. When I refuse to touch someone because he was born in a particular community but play with cats and dogs, I am committing a most heinous crime against humanity. Untouchability should be eradicated not only because it is incumbent on us but because it is impossible to justify this inhuman custom when we consider any aspect of dharma. Hence this custom should be eradicated as a command of dharma. From the point of view of justice, dharma and humanism, fighting untouchability is a duty and we Hindus should completely eradicate it. In the present circumstances, how we will benefit by fighting it is a secondary consideration. This question of benefit is an aapaddharma (duty to be done in certain exceptional circumstances) and eradication of untouchability is the foremost and absolute dharma.[8]

(നമ്മുടെ ലക്ഷക്കണക്കിനു സ്വമതസ്ഥരെ അസ്പൃശ്യരും, മൃഗങ്ങളേക്കാളും മോശവുമായി കരുതുന്നത് മനുഷ്യകുലത്തെ മാത്രമല്ല, സ്വന്തം ആത്മാവിന്റെ പവിത്രതയെക്കൂടി അപമാനിക്കലാണ്. അതുകൊണ്ടാണ് ഈ തൊട്ടുകൂടായ്മ ഒന്നാമതായി ഉന്മൂല നാശനം ചെയ്യണമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത്. തൊട്ടുകൂടായ്മയുടെ നാശം ഹിന്ദു സമൂഹത്തിന്റെ താര്പര്യങ്ങള്‍ക്കനുകൂലമാണ്. ഇനി ഈ ആചാരങ്ങള്‍ കൊണ്ട് ഹിന്ദു സമൂഹത്തിന് ചില ഭാഗിക ഗുണങ്ങള്‍ ഉണ്ട് എന്നു പറഞ്ഞാലും ഞാന്‍ ഇതിനെ ഇതേ തുല്യ വികാര തീവ്രതയോടെ എതിര്‍ക്കുമായിരുന്നു. ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ സ്പര്‍ശിക്കാതിരിക്കുകയും അതേ സമയം പൂച്ചകളോടും നായകളോടും ഒപ്പം കളിക്കുകയും ചെയ്യുന്നത്, മനുഷ്യകുലത്തോടു തന്നെ ചെയ്യുന്ന ഒരു ക്രൂരമായ അപരാധമാണ്. തൊട്ടുകൂടായ്മയുടെ നിര്മാര്ജനം, നമ്മുടെ കടമയാണ് എന്നതു കൊണ്ട് മാത്രമല്ല, ഈ മനുഷ്യത്വ രഹിതമായ ആചാരം ഒരു ധര്‍മ ദര്ശനത്താലും ന്യായീകരിക്കാന്‍ കഴിയാത്തതാണ് എന്നത് കൊണ്ടു കൂടിയാണ്. അതുകൊണ്ട് ഒരു ധര്‍മശാസന എന്നോണം ഈ ആചാരം നിര്‍മാര്‍ജനം ചെയ്യണം. ന്യായത്തിന്റെയും, ധര്മ്മത്തിന്റെയും, മനുഷ്യത്വത്തിന്റെയും ഭാഗത്തു നിന്നു നോക്കിയാല്‍, തൊട്ടുകൂടായ്മക്കെതിരെയുള്ള യുദ്ധം നമ്മുടെ കടമയാണ് – നമ്മള്‍ ഹിന്ദുക്കള്‍ ഇത് നിര്‍മാര്‍ജനം ചെയ്യുക തന്നെ വേണം. ഈ യുദ്ധം കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ നാം എന്തു നേടും എന്നത് അപ്രധാനമാണ്. ഇത് കൊണ്ട് എന്തു ഗുണം എന്നുള്ള ചോദ്യം ആപദ് ധര്‍മ്മവും എന്നാല്‍ തൊട്ടുകൂടായ്മയുടെ ഉന്മൂല നാശനം സര്‍വപ്രധാനമായ കേവലധര്‍മ്മവുമാണ്. [8] )

സർവർക്കർ രത്നഗിരിയിലെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സമയത്ത്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദളിത ഉന്നമന പ്രവർത്തനങ്ങളും, മഹർ സമ്മേളനവും നടത്തിയപ്പോൾ, മറ്റു ചില പൂര്‍വ്വനിശ്ചിത പരിപാടികള്‍ ഉള്ളതിനാല്‍ അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഡോ. അംബേദ്ക്കർ ഇങ്ങനെ എഴുതി:

I however wish to take this opportunity of conveying to you my appreciation of the work you are doing in the field of social reform. If the Untouchables are to be part of the Hindu society, then it is not enough to remove untouchability; for that matter you should destroy ‘Chaturvarna’. I am glad that you are one of the very few leaders who have realised this.[9]

( സാമൂഹ്യ പരിഷ്കരണ രംഗത്ത് താങ്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അസ്പൃശ്യര്‍ ഈ സമൂഹത്തിന്റെ ഭാഗമാവണമെങ്കില്‍, അസ്പൃശ്യത ഇല്ലാതാക്കിയാല്‍ മാത്രം പോര, ചാതുര്‍വര്‍ണ്ണ്യം തന്നെ നശിപ്പിക്കണം. ഇത് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളാണ് താങ്കള്‍ എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. [9])

1933 ൽ, ഡോ. അംബേദ്ക്കര്‍ പ്രസിദ്ധീകരിക്കുന്ന ജനത മാസിക, വീര സർവർക്കറുടെ നേതൃത്വത്തിൽ നടക്കുന്ന ദളിത ഉന്നമന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ടും, സര്‍വര്‍ക്കറുടെ പ്രവര്ത്തനങ്ങളെ ഗൗതമ ബുദ്ധനോളം വരെ ഉപമിച്ചു കൊണ്ടും ഒരു പ്രത്യേക പതിപ്പു തന്നെ പുറത്തിറക്കി [10]. പിൽക്കാലത്ത്, മഹാത്മാഗാന്ധി വധത്തിൽ ആരോപിതനായി സർവർക്കറെ അറസ്റ്റ് ചെയ്തപ്പോഴും, അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്നിൽ നിന്നത് ഡോ. അംബേദ്ക്കർ ആയിരുന്നു. ഗാന്ധിവധത്തെ കൂറിച്ച്, ഒരു പക്ഷെ ഏറ്റവും ആധികാരികമായ ചരിത്രപുസ്തകം – ‘The Men Who Killed Gandhi’ (1978) എഴുതിയ ശ്രീ. മനോഹർ മൽഗോൺക്കർ പിന്നീട് (2008ല്‍) പറഞ്ഞത്, തന്റെ പുസ്തകത്തില്‍ ചില പ്രധാന വസ്തുതകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി എന്നും – അതില്‍ ഒന്ന് സര്‍വര്‍ക്കറിനു വേണ്ടി കോടതിയില്‍ ഹാജരായ ശ്രീ. എല്‍. ബി. ഭോപാട്ക്കറിനു, സര്‍വര്‍ക്കറിനെതിരെയുള്ള തെളിവുകളെല്ലാം തന്നെ യുക്തിബലമില്ലാത്തതാണെന്ന്, കേസ് പരിശോധിച്ച അംബേദ്ക്കര്‍ നല്കിയ രഹസ്യ ഉറപ്പായിരുന്നു [11].

ഡോ. അംബേദ്ക്കര്‍ വളരെയധികം ബഹുമാനം നല്കിയ മറ്റൊരു വ്യക്തി സ്വാമി ശ്രദ്ധാനന്ദനായിരുന്നു. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സ്വാമി, ജാതി വ്യവസ്ഥയുടെ പൂര്‍ണ്ണ നാശത്തിലൂടെ മാത്രമെ ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കാനാവൂ എന്ന് വ്യക്തമായ ബോധ്യതയുള്ള ഒരു മഹാത്മാവായിരുന്നു.

ഗാന്ധിജിയുടെ നേതൃത്ത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു, സ്വാമി ശ്രദ്ധാനന്ദന്‍. അമൃത്സര്‍ കൂട്ടക്കൊലക്ക് ശേഷം, പഞ്ചാബില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആധ്യക്ഷം വഹിക്കാന്‍ ആരും തയ്യാറാവാതിരുന്നപ്പോള്‍, ധൈര്യപൂര്‍വ്വം സ്വയം മുന്നോട്ടു വന്നു കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ആധ്യക്ഷം വഹിച്ചത് ശ്രദ്ധാനന്ദനായിരുന്നു. ജാതിവ്യവസ്ഥയെ തുടര്‍ച്ചയായി വിമര്‍ശിച്ച അദ്ദേഹം ദളിതരുടെ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തി. ദെല്‍ഹിയില്‍ ദളിത് ഉദ്ധാര്‍ സഭ രൂപീകരിച്ച അദ്ദേഹം, ദളിതരുടെ ഉന്നമനത്തിനും, വിമോചനത്തിനും വേണ്ടി അശ്രാന്തം പരിശ്രമിച്ചു, 1926 ല്‍ ഒരു മുസ്ലിം തീവ്രവാദിയുടെ വെടിയേറ്റു വീഴുന്നത് വരെ. ആദ്യകാലത്തില്‍ ഗാന്ധിയന്‍ മൂവ്മെന്റിന്റെ ഭാഗമായിരുന്ന സ്വാമി, പിന്നീട് ഗാന്ധിയുടെ നേതൃത്വം ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചത്ര പ്രതിജ്ഞാബദ്ധമല്ല എന്ന് ആരോപിച്ച്, ഗാന്ധിജിക്ക് ഇങ്ങനെ കത്തെഴുതി :

The Delhi and Agra Chamars simply demand that they be allowed to draw water from wells used by the Hindus and Mohammedans and that water be not served to them (from Hindu water booths) through bamboos or leaves. Even that appears impossible for the Congress Committee to accomplish…. At Nagpur you laid down that one of the conditions for obtaining Swarajya within 12 months was to give their rights to the depressed classes and without waiting for the accomplishment of their uplift, you have decreed that if there is a complete boycott of foreign cloth up till the 30th September, Swarajya will be an accomplished fact on the 1st of October…I want to engage my limited energy in the uplift of the depressed classes. I do not understand whether the Swarajya obtained without the so-called Untouchable brethren of ours joining us will prove salutary for the Indian nation.[12]

(ഹിന്ദുക്കളും മുഹമ്മദന്‍മാരും ഉപയോഗിക്കുന്ന കിണറില്‍ നിന്നും വെള്ളം എടുക്കാന്‍ അനുവദിക്കണമെന്നും, അവര്ക്ക് വെള്ളം നല്കുമ്പോള്‍ മാത്രം ഇലയിലൊഴിച്ചും, മുളങ്കുഴലിലൂടെയും ആവരുതെന്നും തുടങ്ങിയ സാമാന്യ ആവശ്യങ്ങള്‍ മാത്രമാണ് ദെല്‍ഹിയിലേയും ആഗ്രയിലേയും ചമാര്‍ സമുദായാംഗങ്ങള്‍ ഉന്നയിക്കുന്നത്. അതുപോലും സാധിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കഴിയുന്നില്ല. 12 മാസം കൊണ്ട് പൂര്‍ണ്ണ സ്വരാജ് നേടിയെടുക്കുന്നതിനായി താങ്കള്‍ നാഗപൂരില്‍ മുന്നോട്ടു വെച്ച ഉപാധികളില്‍ ഒന്ന് അടിച്ചമര്‍ത്തപ്പെട്ടവര്ക്ക് അവരുടെ അവകാശങ്ങള്‍ നല്കുക എന്നതായിരുന്നല്ലോ. അവരുടെ ഉന്നമനം സഫലമാവാന്‍ കാത്തുനില്ക്കാതെ താങ്കള്‍ സെപ്റ്റംബര്‍ 30 വരെ വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ചാല്‍, ഒക്ടോബര്‍ 1 നു സ്വരാജ് സഫലീകൃതമാവും എന്ന് പ്രസ്താവിച്ചതായി കണ്ടു. എന്റെ പരിമിതമായ ഊര്‍ജ്ജം മറിച്ച് ഈ അടിച്ചമര്ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ചിലവഴിക്കാനാണ് എനിക്ക് താല്പര്യം. തൊട്ടുകൂടാത്തവര്‍ എന്നു വിളിക്കപ്പെടുന്ന സഹോദരന്‍മാര്ക്ക് നമ്മുടെ കൂടെ ചേരാന്‍ കഴിയാതെ നേടുന്ന ഈ സ്വരാജ്, ഇന്ത്യാ രാഷ്ട്രത്തിന് ശ്രേയസ്കരമാവുമോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. [12])

1922ല്‍ കോണ്‍ഗ്രസ്സിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സബ് – കമ്മിറ്റിയിലെ സ്ഥാനം അദ്ദേഹം രാജി വെച്ചു. അതിനു ശേഷം, 1922 ആഗസ്റ്റ് 19 നു വാരണാസിയില്‍ നടന്ന ഹിന്ദു മഹാസഭ യുടെ വാര്ഷിക യോഗത്തില്‍ വെച്ച്, ഹിന്ദു സമൂഹത്തിനു തന്നെ കളങ്കമായ തൊട്ടുകൂടായ്മ ക്കെതിരെ ഒരു മഹാ കര്‍മ്മ പദ്ധതി തന്നെ അദ്ദേഹം രൂപീകരിച്ചു. അദ്ദേഹം ആ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തില്‍ പാരമ്പര്യ വാദികളെ ചെന്നായ്ക്കളോടുപമിച്ചത് വലിയ ബഹളങ്ങള്‍ക്ക് വഴി വെച്ചു. ദളിതരുടെ അടിസ്ഥാന അവകാശങ്ങള്ക്കും, അന്തസ്സിനും വേണ്ടി സ്വാമി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ഭാഗം ഇതായിരുന്നു:

ഹിന്ദു സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ നീതിക്കും, അവരെ മറ്റുള്ളവരുമായി ഒന്നിച്ചു ചേര്‍ക്കുന്നതിനുമായി, എല്ലാ സമുദായവും ഒന്നിച്ചു ചേര്‍ന്ന ഈ ഹിന്ദു സമ്മേളനം തീരുമാനിക്കുന്നു:

a. ഏറ്റവും താഴെക്കിടയിലുള്ളവരേയും പൊതു കിണറുകളില്‍ നിന്നും വെള്ളം എടുക്കാന്‍ അനുവദിക്കണം,

b. ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് നല്‍കി വരുന്നത് പോലെത്തന്നെ, താഴെക്കിടയിലുള്ളവര്‍ക്കും വിതരണ കേന്ദ്രങ്ങളില്‍ സൌജന്യമായി കുടിവെള്ളം നല്കുക,

c. പൊതു പരിപാടികളിലും ആഘോഷങ്ങളിലും, മറ്റുള്ളവരോടൊപ്പം ഒരേ സ്ഥലത്തു ഇരിക്കാന്‍ അനുവദിക്കുക,

d. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റുള്ളവരുടെ കുട്ടികളോടൊപ്പം, ഈ താഴെക്കിടയിലുള്ളവരുടെ കുട്ടികളേയും ഒന്നിച്ചിരുന്നു പഠിക്കാന്‍ അനുവദിക്കുക. [13]

ഡോ. അംബേദ്ക്കര്‍ സ്വാമി ശ്രദ്ധാനന്ദനേയും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും വളരെയധികം ബഹുമാനിച്ചിരുന്നു. ഹിന്ദുമഹാ സഭ യുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതോടൊപ്പം (ഹിന്ദു മഹാസഭയില്‍ കടുത്ത പാരമ്പര്യ വാദികളായിരുന്ന നേതാക്കന്മാരും ഉണ്ടായിരുന്നു), സ്വാമി ശ്രദ്ധാനന്ദ്നെ പോലുള്ളവരുടെ ദളിത ഉന്നമനത്തിനായുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ആദരിച്ചിരുന്നു. തന്റെ ‘What Congress and Gandhi Have Done to the Untouchables’ എന്ന പുസ്തകത്തില്‍, ഡോ. അംബേദ്ക്കര്‍, കോണ്‍ഗ്രസ് നേതൃത്ത്വം ദളിത് ഉദ്ധാരണ പ്രവര്‍ത്തനങ്ങളെ എങ്ങനെ പാതി വഴിയില്‍ ഉപേക്ഷിച്ചു എന്ന് വിലയിരുത്തുന്നു:

Was it because the Congress intended that the scheme should be a modest one not costing more than two to five lakhs of rupees but felt that from that point of view they had made a mistake in including Swami Shradhanand in the Committee and rather than allow the Swami to confront them with a huge scheme which the Congress could neither accept nor reject? The Congress thought it better in the first instance to refuse to make him the convener and subsequently to dissolve the Committee and hand over the work to the Hindu Mahasabha. Circumstances are not quite against such a conclusion. The Swami was the greatest and the most sincere champion of the Untouchables. There is not the slightest doubt that if he had worked on the Committee he would have produced a very big scheme. That the Congress did not want him in the Committee and was afraid that he would make big demand on Congress funds for the cause of the Untouchables is clear from the correspondence that passed between him and Pandit Motilal Nehru, the then General Secretary of the Congress…[14]

( രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ ചിലവു വരുന്ന ഈ പദ്ധതി ചുരുക്കി നടത്തണം എന്നത് കൊണ്ടാണോ സ്വാമി ശ്രദ്ധാനന്ദ് നെ, അദ്ദേഹത്തിന്റെ ബൃഹദ് പദ്ധതി അങ്ങീകരിക്കാനോ, തള്ളിക്കളയാനോ കഴിയാതെ, കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്നെ തെറ്റായിപ്പോയി എന്ന് കോണ്‍ഗ്രസ് കരുതുന്നത്? ആദ്യം തന്നെ അദ്ദേഹത്തെ കണ്‍വീനര്‍ ആക്കാതെ, സാവധാനം ഈ കമ്മിറ്റി തന്നെ പിരിച്ചു വിടാം എന്നും ആ പ്രവൃത്തികള്‍ ഹിന്ദു മഹാസഭക്കു കൈമാറാം എന്നാണ് കോണ്‍ഗ്രസ് കരുതിയത്. അത്തരം ഒരു നിര്‍ണ്ണയത്തിലെത്തുന്നതിന് എതിരല്ല നിലവിലെ സാഹചര്യങ്ങള്‍. സ്വാമി തൊട്ടുകൂടാത്തവരുടെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള വീരയോദ്ധാവാണ്. ഈ കമ്മിറ്റിയില്‍ അദ്ദേഹം പ്രവര്ത്തിച്ചിരുന്നെങ്കില്‍ ഒരു വലിയ പദ്ധതി തന്നെ അദ്ദേഹം രൂപീകരിക്കുമായിരുന്നു. കോണ്‍ഗ്രസ് ഫണ്ടിന്റെ ഒരു വലിയ ഭാഗം ഈ അസ്പൃശ്യര്‍ക്കു വേണ്ടി ചിലവഴിക്കാന്‍ ആവശ്യപ്പെടുമോ എന്ന ഭയത്തില്‍ നിന്നാണു കോണ്‍ഗ്രസ്സിനു അദ്ദേഹത്തെ വേണ്ടാതിരുന്നത് എന്നു അദ്ദേഹം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവുമായി നടത്തിയ കത്തിടപാടുകളില്‍ നിന്നും വ്യക്തമാണ്. [14] )

ഒരു പക്ഷേ ഏറ്റവും അവകാശപ്പെടുന്ന വ്യക്തി അദ്ദേഹം തന്നെയായിട്ടും, സ്വയം സ്വീകരിക്കാന്‍ കൂട്ടാക്കാതെ, ‘തൊട്ടുകൂടാത്തവരുടെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള വീരയോദ്ധാവ്’ എന്ന വിശേഷണം സ്വാമി ശ്രദ്ധാനന്ദന് ചാര്ത്തിക്കൊടുത്തു എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഗാന്ധി-അംബേദ്ക്കര്‍ വൈചാരിക സംഘര്‍ഷണത്തിന് കാരണം മറ്റാരും ദളിത നേതാവാവുന്നതു അംഗീകരിക്കാന്‍, അംബേദ്ക്കര്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് എന്ന രീതിയില്‍ പല ഗാന്ധി ഭക്തരും പറഞ്ഞു പരത്തുന്ന വാദം എത്ര പൊള്ളയാണെന്ന് ഇത് കാണിക്കുന്നു. വ്യക്തിപരവും, രാഷ്ട്രീയപരവും ആയ ബന്ധങ്ങള്‍ക്കുപരിയായി, പൊള്ള വാക്കുകള്‍ പറയുന്നവരേയും, ദളിത് ഉന്നമനം യഥാര്‍ത്തത്തില്‍ ഹൃദയത്തോടു ചേര്ത്ത് പിടിക്കുന്നവരേയും തിരിച്ചറിയാന്‍ ഡോ. അംബേദ്ക്കറിനു കഴിഞ്ഞിരുന്നു എന്ന് വ്യക്തമാണ്.

ദളിത വിമോചനം ഹിന്ദു സമൂഹത്തിന്റെ ഏകതക്ക് വളരെ നിര്‍ണ്ണായകമാണെന്ന് മനസ്സിലാക്കി കൊണ്ടുള്ള ഒരു സമഗ്ര ദര്‍ശനം ആയിരുന്നു ഡോ. അംബേദ്ക്കറിന്റെ ചിന്താധാരയേയും പ്രവൃത്തികളേയും രൂപപ്പെടുത്തിയത്. 1927ല്‍, ദളിതരുടെ ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിനു വേണ്ടി അദ്ദേഹം പുറത്തിറക്കിയ പ്രസ്താവന, ദൈവ വിശ്വാസത്തിലുപരി ഒരു സംസ്കാരിക-ചരിത്ര വീക്ഷണത്തിലായിരുന്നു:

The most important point we want to emphasize is not the satisfaction you get from the worship of the image of God… Hindutva belongs as much to the untouchable Hindus as to the touchable Hindus. To the growth and glory of this Hindutva contributions have been made by  Untouchables like Valmiki, the seer of Vyadhageeta, Chokhamela and Rohidas as much as by Brahmins like Vashishta, Kshatriyas like Krishna, Vaishyas like Harsha and Shudras like Tukaram. The heroes like Sidnak Mahar who fought for the protection of the Hindus were innumerable. The temple built in the name of Hindutva the growth and prosperity of which was achieved gradually with the sacrifice of touchable and untouchable Hindus, must be open to all the Hindus irrespective of caste.[15]

(നമുക്ക് ഉന്നയിക്കാനുള്ള ഏറ്റവും പ്രധാന വിഷയം ഈശ്വരാരാധനയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി യെക്കുറിച്ചല്ല. തൊടാവുന്ന ഹിന്ദുക്കളോളം തന്നെ തൊട്ടുകൂടാത്ത ഹിന്ദുക്കളും ഭാഗമായിട്ടുള്ളതാണ് ഹിന്ദുത്വം. ഈ ഹിന്ദുത്വത്തിന്റെ വളര്ച്ചക്കും പ്രശസ്തിക്കും സംഭാവന ചെയ്തവരില്‍ ബ്രാഹ്മണരായ വസിഷ്ഠനും, ക്ഷത്രിയനായ കൃഷ്ണനും,  വൈശ്യനായ ഹര്‍ഷനും, ശൂദ്രനായ തുക്കാറാമിനും ഒപ്പം തൊട്ടുകൂടാത്തവനായിരുന്ന വാല്മീകിയും, വ്യാഥഗീത രചിച്ച മഹര്‍ഷിയും, ഛോക്കാമീള യും, രോഹിദാസനും ഉണ്ട്. സിദ്നാക് മഹറിനെ പ്പൊലെ ഹിന്ദു സമൂഹത്തിന്റെ രക്ഷക്ക് വേണ്ടി പടവെട്ടിയ അനേക വീരന്മാരുമുണ്ട്. ഹിന്ദുത്വത്തിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട്, അനവധി, സ്പൃശ്യരുടേയും അസ്പൃശ്യരുടേയും ത്യാഗങ്ങള്‍ കോണ്ട് കാലക്രമേണ വളര്ച്ചയും അഭിവൃദ്ധിയും നേടിയ ഈ ക്ഷേത്രങ്ങള്‍, ജാതിപരിഗണന യില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നിടേണ്ടതാണ്. [15])

ഈ പ്രസ്താവനയില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇതില്‍ ഡോ. അംബേദ്ക്കര്‍ ‘ഹിന്ദുയിസം’ എന്ന പദത്തിനു പകരം ‘ഹിന്ദുത്വം’ എന്ന പദമാണു ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. അതിലൂടെ അദ്ദേഹം, ഹിന്ദു ദേശീയ രാഷ്ട്രീയത്തിന്റെ കാതല്‍ ദളിത വിമോചനം ആവണമെന്നും, അത് ഭാരത ചരിത്ര രൂപീകരണ പ്രക്രിയയിലെ ഒരു സ്വാഭാവിക പുരോഗതിയാവണമെന്നും, ഹിന്ദുക്കളെ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വൈജ്ഞാനിക വിരുദ്ധമായ പാരമ്പര്യ ജാതിസിദ്ധാന്തത്തെ വെടിഞ്ഞ് ചലകാത്മക ഹിന്ദു ദേശീയതയെ പുല്കാനുള്ള ഒരു അപേക്ഷയായിരുന്നു അത്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്നതെ ഹിന്ദു യാഥാസ്ഥികരും, ഹിന്ദു നേതൃത്ത്വവും അദ്ദേഹത്തെ തോല്പിച്ചു കളഞ്ഞു. അതോടെ 1935 ഒക്ടോബര്‍ 13ന് തന്റെ പ്രശസ്തമായ ആ പ്രസ്താവന – ഒരു തൊട്ടുകൂടാത്തവനായി ജനിക്കേണ്ടി വന്നത് തന്റെ നിയന്ത്രണാതീതമായിരുന്നു, പക്ഷെ ഒരു ഹിന്ദുവായി മരിക്കാതിരിക്കാനുള്ള നിയന്ത്രണ ശക്തി തനിക്കുണ്ട് – നടത്തുകയും, ഹിന്ദുവായി മരിക്കില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു.

ഇതു ഹിന്ദു യാഥാസ്ഥികര്‍ക്ക്, അവര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന വിധം, വളരെ കണക്കുകൂട്ടലോടെ നല്‍കിയ ഒരു മുഖത്തടിയായിരുന്നു. പക്ഷേ അന്നത്തെ ഹിന്ദു ദേശീയവാദികള്‍ക്കു മാത്രമെ ഇതിന്റെ ഗൗരവാവസ്ഥയും, അംബേദ്ക്കറുടെ പ്രവൃത്തിയുടെ സാമാന്യ ന്യായവും മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളു. ഹിന്ദു യാഥാസ്ഥികര്‍ അദ്ദേഹമുള്‍പ്പെടുന്ന ദളിത സമൂഹത്തോടു കാണിച്ചത് വളരെ നികൃഷ്ടമായ പെരുമാറ്റം ആയിരുന്നു എങ്കിലും, ബൃഹത്തായ ഹിന്ദുത്വത്തോടുള്ള ബഹുമാനം നിലനിര്‍ത്തുകയും, സ്വീകരിക്കേണ്ട ഇതരമതം തിരഞ്ഞെടുത്തത് ദേശീയ താല്‍പര്യത്തെ മുന്‍ നിര്‍ത്തിയുമായിരുന്നു. ഈ വിഷയത്തില്‍ വളരെ വിശദമായ ചര്ച്ചകള്‍ അദ്ദേഹം ഡോ. ബി. എസ്. മൂന്‍ഝെയുമായി നടത്തുകയുണ്ടായി.

ഡോ. അംബേദ്ക്കര്‍ ഇങ്ങനെ നിരീക്ഷിച്ചു:

What the consequences of conversion will be to the country as a whole is well worth bearing in mind. Conversion to Islam or Christianity will denationalize the Depressed Classes. If they go over to Islam the number of Muslims would be doubled; and the danger of Muslim domination also becomes real. If they go over to Christianity, the numerical strength of the Christians becomes five to six crores. It will help to strengthen the hold of Britain on the country. On the other hand if they embrace Sikhism they will not only not harm the destiny of the country but they will help the destiny of the country. They will not be denationalized.[16]

(മതംമാറ്റം മൂലം ഈ രാജ്യത്തിനാകമാനം എന്ത് പരിണിത ഫലങ്ങളാണുണ്ടാവുക എന്ന്മനസ്സിലാക്കുന്നത് നല്ലതാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍, ഇസ്ലാമിലേക്കോ, ക്രൈസ്തവതയിലേക്കോ മാറുന്നത് അവരെ ദേശവിരുദ്ധരാക്കും. അവര്‍ ഇസ്ലാമിലേക്ക് പോയാല്‍ മുസ്ലിങ്ങളുടെ എണ്ണം ഇരട്ടിയാവുകയും മുസ്ലിം ആധിപത്യം യാഥാര്‍ത്യമാവുകയും ചെയ്യും. ക്രിസ്തുമതത്തിലേക്ക്പോയാല്‍, അവരുടെ എണ്ണം അഞ്ചോ- ആറോ കോടിയാവും. അത് ബ്രിട്ടന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയേ ഉള്ളു. നേരെ മറിച്ച് അവര്‍ സിഖ് മതമാണ് സ്വീകരിക്കുന്നതെങ്കില്‍, അതു രാജ്യത്തിന്റെ ഭാഗധേയത്തിന് യാതൊരു കുഴപ്പവും വരുത്തില്ല എന്നു മാത്രമല്ല, അവര്‍ ഭാവി ഭാഗധേയം നിര്‍മ്മിക്കുന്നതില്‍ സഹായികളാവും. അവര്‍ ദേശവിരുദ്ധര്‍ ആവില്ല താനും. [16] )

നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിനിടയിലും, തന്റെ അനുയായികള്‍ ദേശ വിരുദ്ധരാവാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതുമായി ബന്ധപ്പെട്ടതാണ് ഹിന്ദു എന്ന വാക്കിന്റെ നിര്‍വചനം.  ക്രൂരമായ ഹിന്ദു യാഥാസ്ഥികത ബാധിച്ച ഹിന്ദു മതത്തില്‍ നിന്നും പുറത്തു വന്നേ തീരു എങ്കിലും, ദളിത സഹോദരന്ങ്ങള്‍ ഹിന്ദു സംസ്കാരത്തിനകത്ത് തന്നെ നില നില്ക്കണം എന്ന് അദ്ദേഹം ആഗഹിച്ചു.

വിഭജനത്തെ കൂറിച്ചുള്ള ചര്‍ച്ചക്കിടെ ഡോ. അംബേദ്ക്കര്‍, സര്‍വര്‍ക്കറുടെ ‘ഹിന്ദു’ എന്ന പദത്തിന്റെ നിരവചനത്തെക്കുരിച്ച് ഇങ്ങനെ നിരീക്ഷിച്ചു:

According to Mr. Savarkar a Hindu is a person: “. . . .who regards and owns this Bharat Bhumi, this land from the Indus to the Seas, as his Fatherland as well as his Holy Land;—i.e., the land of the origin of his religion, the cradle of his faith. The followers therefore of Vaidicism, Sanatanism, Jainism, Buddhism, Lingaitism, Sikhism, the Arya Samaj, the Brahmosamaj, the Devasamaj, the Prarthana Samaj and such other religions of Indian origin are Hindus and constitute Hindudom, i.e., Hindu people as a whole.”… This definition of the term Hindu has been framed with great care and caution. It is designed to serve two purposes which Mr. Savarkar has in view. First, to exclude from it Muslims, Christians, Parsis and Jews by prescribing the recognition of India as a Holy Land as a qualification for being a Hindu. Secondly, to include Buddhists, Jains, Sikhs, etc., by not insisting upon belief in the sanctity of the Vedas as an element in the qualifications. Consequently the so-called aboriginal or hill-tribes also are Hindus: because India is their Fatherland as well as their Holy Land whatever form of religion or worship they follow.[17]

സര്‍വര്‍ക്കരിനെ സംബന്ധിച്ച്, ‘ഹിന്ദു’ എന്നാല്‍ : “… സിന്ധു മുതല്‍ സാഗരം വരെ യുള്ള ഈ ഭാരതഭൂമിയെ തനതായും, തന്റെ പിതൃഭൂമിയായും, പുണ്യഭൂമിയായും ;- അതായത് സ്വമതത്തിന്റെ ഉദ്ഭവഭൂമിയും, വിശ്വാസ പ്രമാണങ്ങളുടെ കളിത്തൊട്ടിലും ആയി കണക്കാക്കുന്നവരാണ്.. അതുകൊണ്ട് വൈദിക , സനാതന, ജൈന, ബൌദ്ധ, ലിംഗായത്ത, സിഖ് സിദ്ധാന്തങ്ങളുടേയും, ആര്യ, ബ്രഹ്മ, ദേവ, പ്രാര്ഥനാ സമാജങ്ങളുടേയും, അത്തരത്തിലുള്ളതും ഭാരതത്തില്‍ ഉദ്ഭവിച്ചിട്ടുള്ളതുമായ മറ്റ് എല്ലാ മതങ്ങളുടേയും പിന്തുണക്കാര്‍ ഒന്നിച്ചു ചേര്ന്നതാണു ഹിന്ദുക്കള്‍. ” … വളരെ ശ്രദ്ധയോടു കൂടിയാണ് ഈ നിര്‍വചനം നല്കിയിരിക്കുന്നത്. സര്‍വര്‍ക്കറുടെ രണ്ടു പ്രധാന കാഴ്ചപ്പാടുകള്ക്കനുസൃതമായാണ് ഇത് രൂപം കൊടുത്തിട്ടുള്ളത്. ഒന്നാമതായി, ഭാരതത്തെ പുണ്യഭൂമിയായി കണക്കാക്കണം എന്ന നിബന്ധനയിലൂടെ മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി, ജൂത വിശ്വാസികളെ പുറത്തു നിര്‍ത്താന്‍, രണ്ടാമതായി, വേദങ്ങളുടെ പവിത്രത അംഗീകരിക്കണം എന്നത്  ഒരു നിബന്ധനയാക്കാതെ, ബുദ്ധ, ജൈന, സിഖ് വിശ്വാസികളെ ഉള്‍പ്പെടുത്താനും. തത്ഫലമായി ആദിവാസികളും ഹിന്ദുക്കളാവും – കാരണം അവരുടെ പിതൃഭൂമിയും, പുണ്യഭൂമിയും, അവരുടെ വിശ്വാസ പ്രമാണങ്ങളും എല്ലാം ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു[17])

പക്ഷേ അംബേദ്ക്കര്‍ ഇതുകൊണ്ട് സംതൃപ്തനായിരുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ചരിത്ര പ്രകൃയയിലൂടെ ഒരു സാംസ്കാരിക ഏകാത്മകത വന്നിട്ടുണ്ടെങ്കിലും, ഹിന്ദുക്കള്‍ ഇനിയും ഒരു രാഷ്ട്രം- Nation എന്ന വാക്കിന്റെ നവീനാര്ഥത്തിലുള്ള- ആയിട്ടില്ല. അവര്‍ ഇപ്പോഴും ഭിന്നിതരാണ്. സാംസ്കാരിക ഒരുമ ഒരു രാഷ്ടൃമാകാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ ഭിന്നത അതനുവദിക്കുന്നില്ല. നവീന ഏകീകരണ ഘടങ്ങള്‍ അതിനാവശ്യമാണ്. പിന്നീട് ഹിന്ദു കോഡ് ബില്ല് രൂപീകരണ സമയത്ത്, ആര്ക്കെല്ലാം ഈ ഹിന്ദു സമൂഹിക നിയമങ്ങള്‍ ബാധകമാവണം എന്ന ചര്ച്ച വന്നപ്പോള്‍, ഡോ. അംബേദ്ക്കര്‍ ഉപയോഗിച്ചതു വീരസര്‍വര്‍ക്കറിര്‍ നല്കിയ ആ നിര്‍വചനം തന്നെയാണ്.

This Code applies, (a) to all Hindus, that is to say, to all persons professing the Hindu religion in any of its forms or developments, including Virashaivas or Lingayatas and members of the Brahmo, the Prarthana or the Arya Samaj; (b) to any person who is a Buddhist, Jaina or Sikh by religion; (c) (i) to any child, legitimate or illegitimate, both of whose parents are Hindus within the meaning of this section. (ii) to any child, legitimate or illegitimate, one of whose parents is a Hindu within the meaning of this section; provided that such child is brought up as a member of the community group or family to which such parent belongs or belonged; and (d) to a convert to the Hindu religion. This Code also applies to any other person, who is not a Muslim, Christian, Parsi or Jew by religion.[18]

ചില വിഘടന വാദികള്‍, ഹിന്ദുക്കളോടൊപ്പം ബൌദ്ധ, ജൈന, സിഖ്, മതസ്ഥരേയും കൂട്ടിയതില്‍ പരാതി പ്പെട്ടപ്പോള്‍, അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

Application of Hindu code to the Sikhs, Buddhists and Jains was a historical development and it would be too late sociologically to object to it.  When the Buddha differed from the Vedic Brahmins, he did so only in matters of creed and left the Hindu legal framework intact. He did not propound a separate law for his followers. The same was the case with Mahavir and the ten Sikh Gurus.[19]

(ഹിന്ദു സാമൂഹിക നിയമങ്ങള്‍, സിഖ്, ബുദ്ധ, ജൈന മതങ്ങള്‍ക്കും ബാധകമാവുന്നത് ഒരു ചരിത്ര പരിണാമമാണ്, സാമൂഹിമായി  അതിനെ എതിര്‍ക്കാനുള്ള സമയം വൈകിപ്പോയി. വൈദിക ബ്രാഹ്മണരോട് വിയോജിച്ചപ്പോഴും, ശ്രീ ബുദ്ധന്‍ അവരുടെ തത്വസംഹിത യോട് മാത്രമാണ് വിയോജിപ്പ് കാണിച്ചത്, അതേ സമയം ഹിന്ദു സാമൂഹിക നിയമ ചട്ടക്കൂട് അങ്ങിനെത്തന്നെ നിലനിര്‍ത്തുകയും ചെയ്തു. തന്റെ അനുയായികള്‍ക്ക് മറ്റുരു നിയമം അദ്ദേഹം നിര്‍ദ്ദേശിച്ചില്ല. അതു തന്നെയായിരുന്നു മഹാവീരനും, പത്ത് സിഖ് ഗുരുക്കന്മാരും ചെയ്തത്. [19] )

സ്മൃതികളിലും,അതിന്റെ നീരാളിപിടുത്തത്തില്‍ കുടുങ്ങി ക്കിടക്കുന്ന യാഥാസ്ഥികതയേയും അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദുയിസ ത്തെ വെറുത്തിരുന്ന ഡോ. അംബേദ്ക്കര്‍, എന്തുകൊണ്ടാവും ഹിന്ദു സംസ്കാരത്തെയും, ഹിന്ദുസ്ഥാനത്തേയും ഇത്ര സ്നേഹിക്കാന്‍ കാരണം? ഇതെങ്ങിനെയാണ് അദ്ദേഹത്തിന്റെ ചിന്താധാരയിലും, പ്രവൃത്തികളിലും പ്രതിഫലിച്ചത്? അടുത്ത രണ്ടു ലക്കങ്ങളിലായി ഈ വിഷയം നമുക്ക്ചര്‍ച്ച ചെയ്യാം.

………………………………………………………………………………………………

[1] Dr.Bhimrao Ramji Ambedkar, Castes in India: Their Mechanism, Genesis and Development, (Originally  a paper presented at an Anthropology Seminar at Columbia University on 9th May 1916), Siddharth Books, 1945:2009 p.7

[2] Dr.Bhimrao Ramji Ambedkar, Thoughts on Pakistan, Thacker & Co., 1941, p.60

[3] Dr.Bhimrao Ramji Ambedkar, ibid. p.59

[4] Dr.Bhimrao Ramji Ambedkar, Message published in Harijan dated 11-Feb-1933

[5] Dr.Bhimrao Ramji Ambedkar, Annihilation of Caste: With reply to Mahatma Gandhi, 1944:pdf document: p.30

[6] V.D.Savarkar, Samagra Savarkar Vangmaya, Vol-3 ed. SR Date, Maharashtra Prantik Hindu Sabha, Pune, pp 497-9

[7] V.D.Savarkar, SSV, Vol-3 1930: Essays on the abolition of caste, p.444

[8] V.D.Savarkar, SSV, Vol-3 1927, p.483

[9] Dr.Bhimrao Ramji Ambedkar’s letter quoted by Dhananjay Keer, Veer Savarkar, Popular Prakashan, 1950:1966, p.190

[10] Janata special number, April 1933, p.2 (quoted in Dhananjay Keer, 1950:1966 p.195)

[11] Manohar Malgonkar, The Men Who Killed Gandhi, in the ‘Introduction’ to 2008 edition, Roli Books, 2008

[12] Swami Shradhaanand letter to Mahatma Gandhi dated 9-Sep-1921

[13] Amrita Bazar Patrika report, 17-Aug-1923

[14] Dr.Bhimrao Ramji Ambedkar, What Congress and Gandhi Have Done to the Untouchables, Gautam Book Center, 1945:2009, p.23

[15] Dr.Bhimrao Ramji Ambedkar, Bahiskrit Bharat, 27-Nov-1927: quoted in Dhananjay Keer, Dr.Ambedkar: Life and Mission, Popular Prakashan, 1990, p.96

[16] Dr.Bhimrao Ramji Ambedkar, Times of India, 24-July-1936: quoted in Dhananjay Keer, Dr.Ambedkar: Life and Mission, Popular Prakashan, 1990, p.280

[17] Dr.Bhimrao Ramji Ambedkar, Thoughts on Pakistan, Thacker & Co., 1941, p.136

[18] The Draft of the Hindu Code Bill 1950, by Dr.B.R.Ambedkar: Part-I preliminary : 2.Application of Code

[19] Dr.Ambedkar in The Times of India, 7 February 1951: quoted in Dhananjay Keer, Dr. Ambedkar: Life and Mission, Popular Prakashan, 1990, p.427