ഹിന്ദു മതത്തിലേക്ക് പുനര്‍പരിവര്‍ത്തനം സാദ്ധ്യമാണോ

എഴുതിയത് : Adv. വിഷ്ണു ജയപാലന്‍
 
 
ഘര്‍ വാപ്പസി അനാവശ്യ വിവാദമായ ഈ പശ്ചാത്തലത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങളുണ്ട്, അതില്‍ മുഖ്യമാണ് “ഹിന്ദു മതത്തിലേക്ക് പുനര്‍ പരിവര്‍ത്തനം സാധ്യമാണോ എന്ന ചോദ്യം. ഈ ചോദ്യങ്ങള്‍ ഉന്നയിച്ച പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും മതേതര പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും അറിഞ്ഞിട്ടും മറച്ചു വെച്ച കാര്യങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.,
 
 
swamidayanandjiസ്വാമി ദയാനന്ത സരസ്വതിയും സ്വാമി ശ്രദ്ധാനന്ദയും നടത്തിയ സാമൂഹിക പരിഷ്കരണവും ഹിന്ദു ധര്‍മം വിട്ടവരെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും ഒക്കെ നമുക്ക് മാറ്റി വെച്ചുകൊണ്ട ചില നിയമപരമായ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാം.അതിനു വേണ്ടി ,രാഷ്ട്രീയക്കാരും മറ്റും നിരന്തരം ഉന്നയിക്കുന്ന ഈ വാദത്തിന്റെ നിയമവശങ്ങളെ കുറിച്ചു ഒന്നു പരിശോധിക്കേണ്ടതുണ്ട്.1970-Swami_Shraddhanand

ഹിന്ദു മതത്തിലേക്ക് പുനര്‍പരിവര്‍ത്തനം സാദ്ധ്യമാണോ എന്ന ചോദ്യത്തിന് സുപ്രീം കോടതി സുവ്യക്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു .അത്തരത്തില്‍ ഒന്നാണ് പ്രമാദമായ ദേവരാജന്‍ കേസ്. ദേവരാജന്‍ കേസില്‍ [(1984) 2 SCC 112] ബഹുമാനപ്പെട്ട സുപ്രീം കോടതി പറയുന്നത് ശ്രദ്ധിക്കുക.
Devarajan & Ors. [(1984) 2 SCC 112] in which this Court observed that the precedents, particularly those from South India, clearly establish that no particular ceremony is pres.cribed for re-conversion to Hinduism of a person who had earlier embraced another religion and unless the practice of the caste makes it necessary, no expiatory rites need be performed.
മലയാളം :-
“മുന്‍ കീഴ്വഴക്കങ്ങള്‍ വെച്ചു കൊണ്ട് ,പ്രത്യേകിച്ചു തെക്കേ ഇന്ത്യ യില്‍ നിന്നുള്ളവ കൃത്യമായി സ്ഥാപിച്ചിരിക്കുന്നു,ഏതൊരു വ്യക്തിയുടെയും ഹിന്ദു മതത്തിലേക്കുള്ള പുനര്‍ പരിവര്ത്തിനത്തിന്,ഏതെങ്കിലും ജാതി പ്രത്യേകം നിഷ്കര്‍ഷിക്കാത്തിടത്തോളം ,പ്രത്യേകിച്ചു യാതൊരു ശുദ്ധീകരണ ക്രിയയും ആവശ്യം ഇല്ല “
ചുരുക്കത്തില്‍ പറഞ്ഞാല്‍, പൂര്‍വിക ധര്‍മ്മത്തിലേക്ക് മടങ്ങി വരവിനു ഏതെങ്കിലും തരത്തില്‍ ഉള്ള ശുദ്ധിക്രിയകള്‍ പോലും വേണമെന്നില്ല എന്ന്.
ഈ കേസിനൊപ്പം നാം പഠിക്കേണ്ട മറ്റൊരു പ്രശസ്തമായ കേസുണ്ട് . കൊടിക്കുന്നില്‍ സുരേഷ് അഥവാ ജോസഫ്‌ മണിയന്‍ vs എന്‍.എസ.സജി കുമാര്‍ കേസ്.
ശ്രീമാന്‍ കൊടിക്കുന്നില്‍ സുരേഷ് എന്ന കോണ്‍ഗ്രസ്സ് MP ക്രിസ്ത്യാനിയായ അച്ഛനമ്മമാര്‍ക്ക് പിറന്ന ,ജോസഫ്‌ മണിയന്‍ എന്ന് പേരുള്ള വ്യക്തിയാണ് എന്നും,അദ്ദേഹം ഹിന്ദു ചേരമാര്‍ വിഭാഗത്തില്‍ പെട്ട ആള്‍ ആണെന്ന് കള്ള സത്യവാങ്ങ്മൂലം നല്‍കിയാണ് തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലം ആയ മാവേലിക്കരയില്‍ മത്സരിച്ചത് എന്നും,അതിനാല്‍ അദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രസ്തുത കേസ്.

കേസില്‍ ബഹുമാനപ്പെട്ട കോടതിയുടെ കണ്ടത്തെലുകള്‍ ഇവയാണ്:

“The appellant in his evidence (affidavit filed before the High Court in Election Petition No.7 of 2009) has stated in para 5 that in Exhibits P-4, P-9 and P-10 and Exhibit R-2, his religion is shown as Christian, but he did not profess Christian religion at any point of time. In para 8 of the affidavit, he has stated that in Exhibit P9 his father’s name is Joseph and his father was called `Joseph’ by Christian Missionaries because his father was visiting Christian Missionaries to avail help and his father was actually Kunjan and continued to be a Hindu and his alleged conversion was only nominal. The appellant has explained in his cross-examination that when he was admitted in the School for the first time his father had gone for work and his friend Thomas had taken him to School and as his father was called by the Missionaries as `Joseph’, his name was shown by Thomas as Joseph.”

kodikunnilSuresh_151262eഅതായത്,കോടതി മുന്‍പാകെ ശ്രീമാന്‍ സുരേഷ് പറയുന്നു,തന്റെ അച്ഛന്‍ സാമ്പത്തിക പരാധീനതകള്‍ മൂലം ക്രൈസ്തവ സുവിശേഷകരെ സമീപിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മ ചൂഷണം ചെയ്തു ‘ജോസഫ്‌’എന്ന ക്രിസ്ത്യന്‍ നാമം ചാര്‍ത്തുകയായിരുന്നു എന്ന് .അതായത് ഒരു കോണ്ഗ്രനസ്‌ എം പി തന്നെ വിവരിക്കുന്നു ദാരിദ്ര്യം കാരണം കരുണ തേടി യാചിച്ച തന്റെ അച്ഛനെ എങ്ങനെയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ‘ജോസഫ്‌’ ആക്കിയത് എന്ന്.അദ്ദേഹം തുടര്‍ന്നു പറയുന്നു,മിഷനറിമാരും കൂട്ടാളികളും ആണ് തന്നെ ക്രിസ്ത്യാനിയായി മുദ്ര കുത്തി സ്കൂളില്‍ ചേര്‍ത്തത് . കൊടിക്കുന്നില്‍ സുരേഷ് കോടതിയില്‍ വിവരിച്ചത് കേരളത്തില്‍ ഹൈന്ദവ സമൂഹം നേരിടുന്ന ക്രിസ്ത്യന്‍ സുവിശേഷകരുടെ വഞ്ചനയുടെയും കാപട്യത്തിന്റെയും നേര്‍ക്കാഴ്ചയാണ്. ഇത് തന്നെയാണ് വിശ്വഹിന്ദു പരിഷത്തും , എസ്‌എന്‍‌ഡി‌പി യും പോലുള്ള ഹിന്ദു സംഘടനകള്‍ ഉന്നയിക്കുന്ന പ്രശ്നം . ആദ്യം സഹായത്തിനു യാചിച്ച ഒരു പാവത്തെ മതം മാറ്റുക,എന്നിട്ട് സ്വന്തം മകനെ പഠിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവനെയും മതം മാറ്റുക,
ശ്രീമാന്‍ സുരേഷിലെ ഹിന്ദു സ്വാഭിമാനം പക്ഷെ ഉറങ്ങി കിടക്കുകയായിരുന്നു.തന്റെ അച്ഛനോട് മിഷനറിമാര്‍ ചെയ്ത ചതി ആ യുവവാവിന് പൊറുക്കുവാന്‍ ആവുന്നതായിരുന്നില്ല,അദ്ദേഹം വളര്‍ന്ന് വലുതായപ്പോള്‍ ,ദാ പിന്നയും ചതി.. സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ പിന്നെയും കുഞ്ഞു സുരേഷിനെ അവര്‍ ക്രിസ്ത്യാനിയാക്കി . ഈ അപമാനം സഹിക്കവയ്യാതെ സുരേഷ് ഹിന്ദു മിഷന്‍ എന്ന സംഘടനയെ സമീപിച്ച് ശുദ്ധീകരണ ക്രിയകള്‍ ചെയ്തു ഹിന്ദുവായി ,പിന്നീട് ബിന്ദു എന്ന ഹിന്ദു യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്തു.തനിക്കു ഉണ്ടായ രണ്ടു സന്താനങ്ങള്ക്കും ഹിന്ദു പേരും നല്കി എഴുത്തിനും ഇരുത്തി..! സജികുമാര്‍ കൊടിക്കുന്നില്‍ സുരേഷ് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു കൊടുത്ത കേസിനുള്ള മറുപടിയില്‍ കൊടിക്കുന്നില്‍ സുരേഷ് ഈ വാദങ്ങള്‍ നിരത്തി തന്റെ ഘര്‍വാപസിയുടെ സാധുതയെക്കുറിച്ച് ശക്തമായി വാദിച്ചു.
 

ഘര്‍ വാപസി നടത്തിയ മറ്റൊരു ഹിന്ദു യുവാവാണ് സഖാവ് പി‌. കെ ബിജു http://indiankanoon.org/doc/1532276/


4563ഇനി രണ്ടാമന്‍,ആലത്തൂര്‍ എം പി ശ്രീമാന്‍ പി‌.കെ ബിജു.ഹിന്ദു. മത വിശ്വാസിയാണെന്ന് തെളിയിക്കാന്‍ ബിജു 2008ല്‍ ആര്യസമാജം വഴി ശുദ്ധിക്രിയ നടത്തി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവായ ബിജു ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്ക്കു മുമ്പുമാത്രം ഇത്തരമൊരു നടപടി സ്വീകരിച്ചത് പട്ടികജാതി സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ വേണ്ടിയാണെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
 
ഈ കോടതി ഉത്തരവുകള്‍ കക്ഷത്തു വെച്ച് കൊണ്ടാണ്, പുരോഗമന പ്രസ്ഥാനങ്ങളും മതേതര പ്രസ്ഥാനങ്ങളും സ്വന്തം ധര്‍മ്മത്തിലേക്ക് തിരിച്ചു വന്നവന് നേരെ വിരല്‍ ചൂണ്ടുന്നത് എന്നുള്ളത് എത്ര അപഹാസ്യമാണ്. സ്വന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഹിന്ദു ധര്‍മ്മം സ്വീകരിച്ച് കൊടിക്കുന്നില്‍ സുരേഷിനെയും പി കെ ബിജുവിനെയും സ്വന്തം മടിത്തട്ടില്‍ ഇരുത്തി കൊണ്ടാണ് ഈ ആക്ഷേപങ്ങള്‍ ഇവിടത്തെ നേതാക്കന്മാര്‍ ചൊരിയുന്നത് !