കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നരനായാട്ടിന്റെ ചരിത്രം

14666171_1433700083312196_5162584215384918359_n

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രത്തിലേക്ക് ഒന്ന്  കാതോര്‍ത്താല്‍ കിരാതമായ ആ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ നിസ്സഹായരായി പിടഞ്ഞു മരിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളികള്‍ ഇന്നും ശ്രവ്യമാണ്. ആ നിലവിളികളെ, മാനവികതയെ നെഞ്ചോടുചേര്‍ക്കുന്ന ഒരു സമൂഹത്തിനും വിസ്മരിക്കാണോ അവഗണിക്കാനോ സാധിക്കുകയില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ആ നരനായാട്ടിന്റെ ചരിത്രങ്ങളിലേക്കാണ് ഈ ലേഖനം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്

കമ്മ്യൂണിസത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലുകളെ തെളിവുകള്‍ സഹിതം അക്കമിട്ടു നിരത്തുന്ന പുസ്തകമാണ് 1997 November 6 ന് Harvard university press ല്‍ നിന്നും പബ്ലിഷ് ചെയ്യപ്പെട്ട “THE BLACK BOOK OF COMMUNISM” എന്ന ചരിത്ര ഗ്രന്ഥം. ആധികാരികമായ ആ കണക്കുകള്‍ പ്രകാരം 94 ദശലക്ഷം ( 94 million ) ജനങ്ങളെയാണ് കമ്യൂണിസം നരനായാട്ട് നടത്തിയത്.  കമ്മ്യൂണിസത്തെപോലെ തന്നെ സമഗ്രാധിപത്യത്തിന്റെ ഉദാഹരണമായി നിലനിന്നിരുന്ന  നാസിസം പോലും ഇതിന്റെ നാലിൽ ഒന്ന്  നരഹത്യപോലും നടത്തിയിരുന്നില്ല.

നാസിസത്തിലെ ജൂത ഉന്മൂലന രീതികളില്‍ പലതും കമ്മ്യൂണിസത്തില്‍ നിന്നും കടമെടുത്തവയുമാണ്. എന്നാല്‍ വംശത്തിന്റെയും ദേശത്തിന്റെയും അടിസ്ഥാനത്തില്‍ നാസിസം നരഹത്യകള്‍ നടത്തിയപ്പോള്‍ വര്‍ഗത്തിന്റെ ( class system ) അടിസ്ഥാനത്തിലായിരുന്നു കമ്മ്യൂണിസം നരഹത്യകള്‍ നടത്തിയിരുന്നത് .

ചൈനയില്‍ (65 ദശലക്ഷം)
സോവിയറ്റ് യൂണിയനില്‍ (20 ദശലക്ഷം)
കംബോഡിയയില്‍ (2 ദശലക്ഷം)
ഉത്തര കൊറിയയില്‍ (2 ദശലക്ഷം)
എത്യോപ്യയില്‍ (1.7 ദശലക്ഷം)
അഫ്ഗാനിസ്ഥാനില്‍ (1.5 ദശലക്ഷം)
ഈസ്റ്റേണ്‍ ബ്ലോക്ക് രാജ്യങ്ങളില്‍ (‍‍1 ദശലക്ഷം)
വിയറ്റ്നാമില്‍ (1.5 ദശലക്ഷം)
കമ്മ്യൂണിസത്തിന് ശക്തികുറഞ്ഞ മറ്റ് ഇടങ്ങളില്‍ (10,000) ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് നരനായാട്ടുകളെക്കുറിച്ച്  “THE BLACK BOOK OF COMMUNISM”  രേഖകള്‍ നിരത്തി ഉദ്ധരിക്കുന്ന കണക്കുകള്‍. ഇത്രത്തോളം ഭീകരമായ ഈ കണക്കുകളിലെ ഉള്ളറകൾ വളരെ ചുരുക്കി നമുക്ക് ഒന്നു പരിശോധിക്കാം…

ചൈന

ദേശീയവാദികളും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധശേഷം 1949 കളോടെയാണ് ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തി പ്രാപിച്ചത്. മാര്‍ക്സ് വിഭാവനം ചെയ്യുന്ന ലോകത്തിന്റെ സാക്ഷാത്കാരത്തിനായി ആക്രമണം അനിവാര്യമാണെന്നു  ഉറച്ച് വിശ്വസിച്ചിരുന്ന മാവോ ( mao zedong ) യുടെ നേത്രുത്വത്തിലായിരുന്നു  ചൈനയിലെ നരനായാട്ടുകള്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയത് .

മാവോ വിപ്ലവത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്

“വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടു തൂവാലയിൽ ചിത്ര തുന്നലുകൾ നടത്തുന്നതു പോലെയല്ല വിപ്ലവം. മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല അത്, മര്യാദയോ, ദയയോ പ്രതീക്ഷിക്കാവുന്ന ഒന്നുമല്ല വിപ്ലവം. വിപ്ലവം എന്നത് ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ അക്രമത്തിന്റെ മാർഗ്ഗത്തിലൂടെ കീഴ്പെടുത്തുന്ന ഒരു പ്രക്രിയയാണ്.”

7e21573184b3829ac652371f40125f2fഈ വിപ്ലമാണ് മാവോ ചൈനയിൽ നടപ്പിലാക്കിയത്. പ്രതിവിപ്ലവകാരികളെയും രാഷ്ട്രീയ എതിരാളികളെയും രാഷ്ട്രീയ ശുദ്ധീകരണം ( political purge ) എന്ന ഓമനപ്പേരില്‍ വിളിച്ച് കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കി .

മാവോയുടെ പരിഷ്കരണങ്ങളായ  തൊഴിലാളി വര്‍ഗ്ഗ സാംസ്കാരിക വിപ്ലവവും (The protetarian cultural revolution 1966 – 1976 ) ദി ഗ്രേറ്റ്‌ ലീപ് ഫോര്‍വേഡും ( Great Leap Forward 1958-1961) കനത്ത പരാജയങ്ങളായതിനെ തുടര്‍ന്ന് രാജ്യത്ത് പട്ടിണിയും ദാരിദ്രവും വരികയുണ്ടായി.

ആ പഞ്ഞകാലവും കമ്മ്യൂണിസ്റ്റുകൾ മുതലെടുത്തു. അവർ കറുത്ത ഘടകങ്ങള്‍ (black elements) എന്നു മുദ്രകുത്തി രാഷ്ട്രീയ ബുദ്ധിജീവികളെയും ,  പുരോഹിതന്മാരെയും , സാഹിത്യകാരന്മാരെയും കൂട്ടക്കുരുതി നടത്തി . പട്ടിണി മൂലം 45 ദശലക്ഷം പേരും നേരിട്ടുള്ള വധശിക്ഷകള്‍ പ്രകാരം 7.12 മുതല്‍ 12.9 ലക്ഷം പേര്‍ വരെയും അക്കാലത്ത് മരിച്ചു എന്നാണു ഔദ്യോഗിക കണക്ക് .

ചൈനീസ് സംസ്കാരത്തെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കരുക്കള്‍ നീക്കിയ മാവോ “Red Guards” എന്ന കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക്‌ തന്നിഷ്ടപ്രകാരം ആരെയും കൊല്ലാനുള്ള അധികാരവും നല്‍കിയിരുന്നു.  അതിന്റെ ഫലമായി 1966 August മാസത്തില്‍ വടക്കന്‍ ബൈജിങ്ങില്‍ നൂറുകണക്കിന് അധ്യാപകരെ വിദ്യര്‍ത്ഥികള്‍ കൊന്നൊടുക്കുക പോലും ഉണ്ടായി .

ടിബറ്റ്‌

ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ് ടിബറ്റില്‍ നരനായാട്ട് നടത്തിയത് .ടിബറ്റിന്റെ സാംസ്കാരിക ഉന്മൂലനമായിരുന്നു കമ്മ്യൂണിസ്റ്റ്‌കളുടെ ലക്‌ഷ്യം.  ഇവിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കൊലചെയ്യപ്പെട്ടു എന്നാണ് കണക്ക്. കൂടാതെ ടിബറ്റ്‌ സംസ്കാരം പൂര്‍ണ്ണമായി  നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. അതിന്റെ ഫലമായി വിദ്യാസമ്പന്നരും നേതൃത്വഗുണമുള്ളവരും  ഇവിടെ തിരഞ്ഞു പിടിച്ച് ആക്രമിക്കപ്പെട്ടു.

സോവിയറ്റ് യൂണിയന്‍

സ്റ്റാലിന്‍റെ ഭരണത്തിന് കീഴിലായിരുന്നു സോവിയറ്റ് യൂണിയനില്‍ നരനായാട്ടുകള്‍ ഏറെയും നടന്നത്. സോവിയറ്റ്‌ യൂണിയന്റെ പതനശേഷമാണ് ലോകത്തിന് ആ നരനായാട്ടുകളുടെ രേഖകള്‍ പലതും ലഭ്യമായി തുടങ്ങിയത്. ഒഫീഷ്യല്‍ രേഖകള്‍ പ്രകാരം 8 ലക്ഷം പേരെയാണ് സ്റ്റാലിനിസ്റ്റ് ഭരണകൂടം കൊന്ന് തള്ളിയത് . എന്നാൽ ചരിത്രകാരന്മാർ തിട്ടപ്പെടുത്തിയ യഥാർത്ഥകണക്കുകൾ ഇതിന്റെ പതിൻ പതിന്മടങ്ങാണ്.

14590301_202347486862933_1362379897220856476_nസ്റ്റാലിന്‍റെ കീഴിലെ chief exicutioner ആയിരുന്ന vasili blokhin ആയിരക്കണക്കിന് പേരെ സ്വന്തം കൈകൊണ്ട് നിറയൊഴിച്ച് കൊന്നതിന് രേഖകൾ ഇപ്പോഴും രേഖകള്‍ ലഭ്യവുമാണ്. സോവിയറ്റിലെ പലയിടങ്ങളിലും Gulags / Gulag camp എന്നറിയപ്പെട്ട നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തോട് എതിര്‍പ്പുള്ളവരെയും സ്വരാജ്യ സ്നേഹികളെയും മൃഗീയ പീഡനങ്ങള്‍ക്ക് വിധേയരാക്കിയ അവിടെ മാത്രം 1.7 ദശലക്ഷം പേർ കൊല്ലപ്പെട്ടു.

ഒരു ജോടി പശുക്കളോ 5 ഏക്കര്‍ ഭൂമിയുള്ളവരോ ആയ എല്ലാവരെയും “kulaks” എന്നു വിളിക്കപ്പെട്ടു. അവരായിരുന്നു കമ്മ്യൂണിസ്റ്റ് പീഡനങ്ങളുടെ ഇരകളില്‍ ഏറെയും. അത്തരക്കാരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയരാക്കുകയും  3 ദശലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു.സ്റ്റാലിന്റെ കീഴില്‍ 61 ദശലക്ഷം പേര്‍ വരെ കൊല ചെയപ്പെട്ടു എന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുമ്പോള്‍, 2007 ല്‍ പുറത്തിറങ്ങിയ “The Great Terror” എന്ന “Robert conquest” ന്റെ പുസ്തകത്തില്‍ 15 ദശലക്ഷത്തില്‍ കുറയാത്തത്ര മരണങ്ങള്‍ തിട്ടപ്പെടുത്തുന്നു .

“Red Terrors” എന്നറിയപ്പെട്ട സ്റ്റാലിനിസ്റ്റ് തീവ്രവാദികള്‍ റഷ്യന്‍ ആഭ്യന്തര കലാപ സമയത്ത് (1917 – 1923) പതിനായിരക്കണക്കിന് ഇടത്തരക്കാരെയും സാധാരണക്കാരെയും കൊന്നൊടുക്കുകയും  കൊസാക്കുകളെ നാടുകടുത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച്  1919 ന്റെ  തുടക്കത്തില്‍ പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ കൊസാക്കുകളെ നരനായാട്ട് നടത്തുകയും തെരുവോരങ്ങളില്‍ വലിച്ചിഴക്കുകയും ചെയ്തു .

കൂടാതെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ നടന്ന krostadt rebellion നില്‍ പതിനായിരത്തിലേറെ പേരും thambov rebellion നില്‍ ഇരുപത്തിനാലായിരത്തിലേറെ പേരും കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ അടക്കം കൊലചെയ്യപ്പെട്ടു.

ഗ്രേറ്റ്‌ പര്‍ജ് (Great purge)  ( ഗ്രേറ്റ്‌ ടെറര്‍(Great Terror) )

സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശക്തി കാഴ്ച്ചപ്പെടുത്താൻ നടത്തിയ വര്‍ഗ്ഗ ഉന്മൂലനങ്ങളാണ് Great purge അല്ലെങ്കില്‍ Great terror എന്നറിയപ്പെട്ടത് .ഇതിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്റെ കീഴിലുള്ള തടവുകാരുടെ എണ്ണവും വധശിക്ഷയുടെ എണ്ണവും വളരെയധികം വര്‍ദ്ധിപ്പിച്ചു.
7 ലക്ഷത്തില്‍പ്പരം ആളുകളുടെ തലക്ക് നിറയൊഴിച്ച് കൊല്ലുകയും അന്വേഷണ  വിധേയരാക്കി തടവില്‍ പാര്‍പ്പിച്ചവരില്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.

soviet-purges-1പാര്‍ട്ടി പോളിറ്റ് ബ്യൂറോ( PB) യുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു ഈ കൊലകളെല്ലാം നടന്നിരുന്നത്. Gulags ല്‍ പാര്‍പ്പിച്ചവരായിരുന്നു ഈ കാലയളവില്‍ ഏറെ ക്രൂശിക്കപ്പെട്ടത് അവിടെ പട്ടിണിയും രോഗങ്ങളും അമിത ജോലിയും മൂലം അനേകം പേര്‍ മരണത്തിന് കീഴടങ്ങി.
ഗ്രേറ്റ്‌ പര്‍ജ് ന്റെ Oct 1936 – nov 1938 കാലയളവില്‍ 17 ലക്ഷത്തില്‍പ്പരം ആളുകളെ അറസ്റ്റ് ചെയ്യുകയും 7.24 ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തു എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

citing church documents രേഖകൾ പ്രകാരം ഈ കാലയളവില്‍ 1 ലക്ഷത്തില്‍പ്പരം പുരോഹിതരും കന്യാസ്ത്രീകളും കമ്മ്യൂണിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇരകളായിട്ടുണ്ട്. മറ്റു ചരിത്ര രേഖകള്‍ പ്രകാരം 6.6 ലക്ഷം kulaks അറെസ്റ്റ്‌ വരിക്കുകയില്‍ അവരില്‍ പകുതിയിലേറെയും ബലിയാടാവുകയും  ഉണ്ടായി.

മംഗോളിയ

1930 കളുടെ അവസാനത്തില്‍ സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരം സോവിയറ്റ് രഹസ്യ പോലീസ് ആയ NKVD ഏജന്റുകള്‍ മംഗോളിയില്‍ എത്തിച്ചേര്‍ന്നു അവര്‍ ജപ്പാന്‍ അനുകൂലരുടെ ചാരന്മാര്‍ എന്ന്‍ മുദ്രകുത്തി ഇരുപത്തി രണ്ടായിരം മുതല്‍ മുപ്പത്തയ്യായിരം വരെ നരഹത്യനടത്തി ഇതില്‍ പത്തിനെട്ടായിരത്തോളം പേര്‍ ബുദ്ധിസ്റ്റ് ലാമകളായിരുന്നു(Buddhist Lama).

സാധാരണക്കാരും എഴുത്തുകാരും രാജ്യസ്നേഹികളും എന്നിങ്ങനെയുള്ള എല്ലാവരും അവിടെ നരഹത്യക്ക് വിധേയരായി. ഈയിടെ (2003 ല്‍) മംഗോളിയയിൽ കമ്മ്യൂണിസ്റ്റുകൾ കൊലചെയ്തവരെ  അടക്കം ചെയ്ത കല്ലറകള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു .
മംഗോളിയന്‍ ഗ്രേറ്റ്‌ പര്‍ജ് എന്നാണ് ഈ കമ്മ്യൂണിസ്റ്റ് നരനായാട്ട് അറിയപ്പെടുന്നത് .

സിന്‍ജിയാങ്ങ്

മംഗോളിയയില്‍ നടത്തിയ നരനായാട്ടിന്റെ സമാനരീതിയില്‍ 1937 ല്‍ ചൈനയിലെ  സിന്‍ജിയാങ്ങ് (xinjiang) പ്രവശ്യയിലും കമ്മ്യൂണിസ്റ്റുകള്‍ തേര്‍വാഴ്ച നടത്തി . sheng shicai എന്ന സോവിയറ്റ് ദാസ്യനായിരുന്നു ഇതിന് നേതൃത്വം നല്‍കിയത് .

കംബോഡിയ
വിയറ്റ്നാം യുദ്ധശേഷം 1975 മുതല്‍ 1979 വരെ കംബോഡിയ ഭരിച്ച Pol pot എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ കീഴിലായിരുന്നു കംബോഡിയയില്‍ നരനായാട്ട് നടന്നത്.bKhmer rouge ‘ എന്നാണ് ആ നര14657307_202267153537633_3457594852683427343_n നായാട്ടുകൾ അറിയപ്പെട്ടത്. 5 വര്‍ഷം കൊണ്ട് 20000 കല്ലറകളില്‍ ഗവേഷണം നടത്തിയ Crag Etcheson എന്ന Documentation center of Combodia യിലെ ചരിത്ര ഗവേഷകന്റെ അഭിപ്രായ പ്രകാരം . 2 മുതല്‍ 2.5 ദശലക്ഷം കൊലപാതകങ്ങളാണ്  Khmer Rouge വഴി നടപ്പിലാക്കിയത്.

ഈ ഭരണകാലത്തെ വികലമായ കമ്മ്യൂണിസ്റ്റ് സാമ്പത്തികനയം നടപ്പിലാക്കിയതിന്റെ ഭാഗമായി പട്ടിണിമൂലം 1.4 മുതല്‍ 2.2 ദശലക്ഷം ആളുകള്‍ മരിക്കുകയും ഉണ്ടായി . ( ആകെ ജനസംഖ്യ 7 ദശലക്ഷം ആയിരുന്നു എന്നതും ഓര്‍ക്കണം )

ബള്‍ഗേറിയ

നശിപ്പിക്കപ്പെട്ട രേഖകളില്‍ നിന്നും ലഭ്യമായവമാത്രം എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ .
ചരിത്രകാരന്മാര്‍ക്ക്‌ അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ നരഹത്യകളാണ്  കണക്ക് കൂട്ടാന്‍ സാധിച്ചത് . Dinyu Sharlanov എന്ന ചരിത്രകാരന്റെ History of communism in Bulgaria എന്ന ഗ്രന്ഥത്തില്‍ പറയുന്നത് 1944 മുതല്‍ 1989 വരെ മുപ്പത്തി ഒരായിരത്തോളം  പേരെയാണ് കമ്മ്യൂണിസ്റ്റുകള്‍ കൊന്നൊടുക്കിയത്.

കിഴക്കന്‍ ജര്‍മ്മനി

സോവിയറ്റ് യൂണിയന്‍റെ രാഷ്ട്രീയ അടിച്ചമര്ത്തല്‍ മൂലം ഒരു ലക്ഷത്തോളം പേര്‍ മരണപ്പെട്ടു.

പോളണ്ട്

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ സോവിയറ്റ് യൂണിയൻ
പോളണ്ടിലേക്ക് കടന്നുകയറ്റം നടത്തി. 1939-ൽ സന്ധിയിലേർപ്പെട്ട നാസീകളും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചായിരുന്നു പോളണ്ടിൽ  വംശഹത്യകൾ നടത്തിയിരുന്നത്. സോവിയറ്റ് അധീനപ്പെടുത്ത പ്രദേശങ്ങളിലെ സോവിയറ്റ് വിരുദ്ധരെയെല്ലാം നരനായാട്ട് നടത്താൻ NKVD എന്ന സോവിയറ്റ് രഹസ്യ പോലീസ് ചുമതലപ്പെട്ടു.

14721750_202286256869056_680514820978982493_nNKVD വ്യവസ്ഥാനുശ്രതമായ മാർഗ്ഗങ്ങളിലൂടെ  കമ്മ്യൂണിസ്റ്റ് വിരുദ്ധരെ കൊന്നൊടുക്കി.
‘katyn massacre’ എന്നറിയപ്പെട്ട കൂട്ടക്കൊലയിൽ 21,857 പോളിഷ് യുദ്ധ തടവുകാരും രാഷ്ട്രീയ ബുദ്ധിജീവിളും വധിക്കപ്പെട്ടു. പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമമ്പറൻസിന്റെ കണക്കു പ്രകാരം 1.5 ലക്ഷം പോളിഷ് പൗരന്മാർ സോവിയറ്റ് നരനായാട്ടിൽ മരണപ്പെട്ടിട്ടുണ്ട്. പോളിഷ് ജനതയെ കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള ഡാംഗര്ഫീല്ഡ് ന്റെ Beyond the Urals എന്ന തന്റെ  ഗ്രന്ഥത്തില് പറയുന്നത് നിരപരാധികളായ പത്തുലക്ഷം പേരെയെങ്കിലും കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കുകയും ജീവനോടെ സംസ്കരിക്കയും ചെയ്തിട്ടുണ്ട് എന്നാണ്.

റൊമാനിയ

രാഷ്ട്രീയ അടിച്ചമര്‍ത്തലിന്‍റെയും ഭൂപരിഷ്കരണ നയത്തിന്റെയും ഭാഗമായി അറുപതിനായിരം മുതല്‍ മൂന്ന് ലക്ഷം പേര്‍ വരെ കമ്മ്യൂണിസ്റ്റുകളാല്‍ റൊമാനിയയിൽ കൊല്ലപ്പെട്ടു .

ഉത്തര കൊറിയ

കിംഗ്‌ ജോ ഉന്‍ന്റെ നേത്രുത്വത്തില്‍ ഇന്നും കമ്മ്യൂണിസ്റ്റുകളുടെ നരഹത്യകള്‍ നടക്കുന്ന രാജ്യമാണ് ഉത്തര കൊറിയ . Red Holocaust ഇന്നും നിലനില്‍ക്കുന്ന രാജ്യമായാണ്‌ മാനവിക വാദികളും ചരിത്രന്വേക്ഷകരും രാഷ്ട്രീയ നിരീക്ഷകരും ഉത്തര കൊറിയയെ വിലയിരുത്തുന്നത് .1948 മുതല്‍ 1987 വരെ 1 ദശലക്ഷം ആളുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച് കൊലചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി വന്ന പട്ടിണിയില്‍ 5 ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ഉണ്ടായി .

ഉത്തര വിയറ്റ്നാം

1950 ല്‍ ഭൂപരിഷ്കരണത്തിന്റെ മറവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി “വര്‍ഗ്ഗ ശത്രുക്കള്‍” എന്നു മുദ്രകുത്തി എതിരാളികളെയും രാജ്യസ്നേഹികളെയും കൊന്നൊടുക്കി. വന്‍തോതിലുള്ള പീഡന പരമ്പരകള്‍ അരങ്ങേറി. 9 ലക്ഷത്തോളം നാഷണല്‍ പീപ്പിള്‍സ് ( national peoples’) പാര്‍ട്ടി അംഗങ്ങള്‍ കൊലചെയ്യപ്പെട്ടു.

എത്തിയോപ്പിയ

Amnesty International ന്റെ കണക്ക് പ്രകാരം 1977 മുതല്‍ 1978 വരെയുള്ള ഒറ്റ വര്‍ഷത്തിനിടയില്‍ അഞ്ച് ലക്ഷത്തോളം പേരെയാണ് കമ്മ്യൂണിസ്റ്റുകള്‍ കൂട്ടക്കുരുതി നടത്തിയത്. അവർ ആരാധനാലയങ്ങള്‍ ചുട്ടെരിക്കുകയും സ്ത്രീകളെ തെരുവിലിട്ട് ബലാത്സംഗം ചെയ്യുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകൾ ആയിരക്കണക്കിന് കുട്ടികളെയും കൊന്നൊടുക്കി എന്നു “save children fund ” എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ കുട്ടികളുടെ  ജഡം Addis Ababa എന്ന തെരുവിലായിരുന്നു അവര്‍ കൂട്ടിയിട്ടത് .

ഹംഗറി

ഹംഗറിയിൽ Lenin Boys എന്ന പേരില്‍ തെരുവില്‍ കുട്ടി സഖാക്കള്‍ പേക്കൂത്ത് നടത്തി.  ഇവര്‍ക്ക് പിന്തുണയുമായി SPA എന്ന എന്ന സോവിയറ്റ് രഹസ്യ പോലീസും ഉണ്ടായിരുന്നു വെറും 4 മാസം കൊണ്ട് 590 വധശിക്ഷകളാണ്  കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ വഴിയും അല്ലാതെയും SPA നടത്തിയത് .

അഫ്ഗാനിസ്ഥാന്‍

1979 ല്‍ അഫ്ഗാനില്‍ കയറിയ സോവിയറ്റ് ആധിപത്യം 1988 ല്‍ അവിടെ നിന്ന് പിന്‍വാങ്ങുമ്പോഴേക്കും 1 മുതല്‍ 1.5 ദശലക്ഷം ജനങ്ങളെ അവര്‍ കൊന്നൊടുക്കി. അതായത് ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന്. Barak Karmal എന്ന സോവിയറ്റ് ചട്ടുകമായിരുന്നു ഈ കൊലകളുടെയെല്ലാം പിന്നില്‍.
കമ്മ്യൂണിസത്തെ എതിര്‍ക്കുന്നവരുടെ ഗ്രാമം വരെ അയാള്‍ ചുട്ടു ചാമ്പലാക്കി എന്നതാണ് ചരിത്രം .

ഉക്രൈന്‍

പട്ടിണി ആയുധമാക്കിയായിരുന്നു സോവിയറ്റ് യൂണിയന്‍ ഉക്രൈനില്‍ വംശഹത്യ നടത്തിയത് എന്ന്‍ ബെഞ്ചമിന്‍ വലെന്‍റ്റീനോ അടക്കമുള്ള ചരിത്രകാരന്മാര്‍ പറയുന്നു . 1932-33 കാലയളവില്‍ സോവിയറ്റ് സൃഷ്ടിച്ചെടുത്ത പട്ടിണിമൂലം 3.5 ദശലക്ഷം പേര്‍ ഉക്രൈനിലും 8 ദശലക്ഷം പേര്‍ സോവിയറ്റ് യൂണിയനിലും കൊല്ലപ്പെട്ടു .

ക്യൂബ

14725508_202329103531438_7535615799350282449_n

Cuba

ഫ്രിഡൽ കാസ്ട്രോയടെയും തുടർന്ന് വന്ന ചെഗുവേരയുടെയും നേതൃത്വത്തിൽ
1959 മുതൽ 1987 കാലയളവിൽ 73000  ത്തോളം പേർ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് നരനായാട്ടിന് മുൻപിൽ ജീവൻ വെടിഞ്ഞു. (മ്യൂസിയം ഓഫ് കമ്മ്യൂണിസത്തിന്റെ കണക്ക്) ഹവായ് യൂണിവേർസിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസറും ലോകത്ത് നടന്ന നരഹത്യകളുടെ ചരിത്രം ആഴത്തിൽ പഠിച്ച വ്യക്തിയുമായ R.J Rummel ന്റെ കണക്ക്  പ്രകാരം 35000 മുതൽ 1,40000 പേർ വരെയാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ്  നരനായാട്ടിൽ കൊല്ലപ്പെട്ടത്.കൂടാതെ “THE BLACK BOOK OF COMMUNISM” വ്യക്തമായി 7e21573184b3829ac652371f40125f2f പറയുന്നു ”RED GESTAPO” എന്ന പേരിൽ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നരനായാട്ട് സംഘം , കാസ്ട്രോയുടെ എതിരാളികളെ ഒന്നൊന്നായ്  കൊന്നൊടുക്കുകയും പലരെയും നിർബന്ധിത തൊഴിൽ ക്യാബുകളിലും കോൺസട്രേഷൻ ക്യാബുകളിലും വച്ച് മൃഗീയ പീഢനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു എന്ന് .

——————————————————————————————————————————————
മുകളിൽ പറഞ്ഞ രാജ്യങ്ങളും കണക്കുകളുമെല്ലാം ചില ഉദാഹരങ്ങള്‍ മാത്രം !!!

ഇങ്ങനെ , 1977 മുതല്‍ 2011 ബംഗാളില്‍ ഭരണം കയ്യാളിയ കമ്മ്യൂണിസ്റ്റുകള്‍ അവിടെ മാത്രം നടത്തിയ കൊലപാതകങ്ങള്‍ 28000 ആണെന്ന്‍ ബുദ്ധദേവ് ഭട്ടാചാര്യ നിയമ സഭയില്‍ തുറന്ന് സമ്മതിച്ചത് മുതല്‍ ആകാശത്തേക്ക് മുഷ്ടി ചുരിട്ടി വന്ദേമാതരം പാടിയ കുറ്റത്തിന് കണ്ണൂരില്‍ വെട്ടി നുറുക്കപ്പെട്ട നൂറുകണക്കിന് ദേശീയവാദികളടക്കം  എണ്ണിയാല്‍ തീരാത്തത്ര ഉദാഹരണങ്ങള്‍ കമ്മ്യൂണിസം എന്ന നരനായട്ടിസം നില നില്‍ക്കുന്നതോ നിലനിന്നതോ ആയ എല്ലായിടങ്ങളിലും കാണാന്‍ കഴിയും .

ഈ നരനായട്ടിസം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം അവരുടെ അടിസ്ഥാന ആശയമായ ഉന്മൂലന സിദ്ധാന്തവും നിലനില്‍ക്കും അവ പറഞ്ഞും എഴുതിയും തീർക്കാൻ ഒരു ജന്മം പോരാതെ വരുകയും ചെയ്യും..

ഈ നരനായാട്ടുകൾ ഇനിയും തുടരാതിരിക്കാൻ, ലോക നന്മക്ക് വേണ്ടി മത തീവ്രവാദവും ഫാസിസവും എപ്രകാരം ഈ ലോകത്ത് നിന്ന്‍ ഉന്മൂലനം ചെയ്യപ്പെടണമോ അപ്രകാരം തന്നെ കമ്മ്യൂണിസം എന്ന കിരാതമായ നരനായട്ടിസവും ഉന്മൂലനം ചെയ്യപ്പെടണം എന്ന് മാത്രം പറഞ്ഞു വച്ച് നിർത്താം..

“നശിക്കട്ടെ കമ്മ്യൂണിസം
പുലരട്ടെ മാനവീകത “

Ref : 

https://en.m.wikipedia.org/wiki/The_Black_Book_of_Communism?_e_pi_=7%2CPAGE_ID10%2C7036104208
https://en.m.wikipedia.org/wiki/Great_Purge?_e_pi_=7%2CPAGE_ID10%2C6700233542
https://en.m.wikipedia.org/wiki/Cambodian_genocide?_e_pi_=7%2CPAGE_ID10%2C6106075971
https://en.m.wikipedia.org/wiki/Campaign_to_Suppress_Counterrevolutionaries?_e_pi_=7%2CPAGE_ID10%2C2049350200
http://www.bbc.com/news/world-asia-pacific-10684399