സിപിഎം ജിഹാദികളുടെ മരണപ്പിടിയിൽ

ണ്ടായിരത്തിയഞ്ച് ജൂലായ് ഏഴാം തീയതി ബ്രിട്ടനെ പിടിച്ചുലച്ച ബോംബു സ്ഫോടനങ്ങൾ നടന്ന ദിവസമായിരുന്നു. ലണ്ടനിലെ തുരങ്ക റെയിൽ സർവീസായ ട്യൂബിൽ മൂന്നിടത്തും ഒരു ബസിലുമായി അനേകം സ്ഫോടനങ്ങൾ ഒരുമിച്ച് നടന്ന ദിവസം. ഒരു ഭാരതീയനും ഒരു ശ്രീലങ്കക്കാരനുമുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള 52 ലണ്ടൻ നിവാസികൾ അന്ന് ക്രൂരമായി കൊല്ലപ്പെട്ടു. 3 പാകിസ്ഥാനി വംശജരായ ബ്രിട്ടീഷുകാരും ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്ത ജമൈക്കയിൽ നിന്ന് വന്നയാളുമായിരുന്നു ചാവേറുകളായി ബോംബാക്രമണം നടത്തിയത്.

നാടിനെ നടുക്കിയ അത്തരമൊരു ബോംബാക്രമണത്തെത്തുടർന്ന് ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ ഡിൽപാസിയർ അസ്ലം എന്ന ജേർണലിസം ട്രെയിനിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലിബറൽ ഇടതുപക്ഷമെന്നവകാശപ്പെടുന്ന പത്രമാണ് ഗാർഡിയൻ. ഇത്തരം ഒരു സമയത്ത് വെറുമൊരു ട്രെയിനിയെ കൊണ്ട് പത്രത്തിൽ അഭിപ്രായമെഴുതിയ്ക്കുക എന്നത് ഒരിയ്ക്കലും സാധാരണ കണ്ടുവരാത്തതാണ്.

പക്ഷേ ദിൽപാസിയർ അസ്ലത്തിന് അങ്ങനെയൊരു അവസരം അവർ എന്തുകൊണ്ടോ നൽകി. ‘നമ്മളീ വള്ളം കുലുക്കുന്നു’ (We rock the boat) എന്നായിരുന്നു അയാളുടെ ലേഖനത്തിന്റെ തലക്കെട്ട്. സംഭവത്തിൽ സങ്കടം രേഖപ്പെടുത്തുന്നു “എങ്കിലും” ഇറാഖിലും മറ്റും നടക്കുന്ന യുദ്ധങ്ങൾ കണ്ടില്ലെന്ന് നടിയ്ക്കരുതെന്നും “രോഷാകുലരായ” മുസ്ലിം യുവത്വത്തിനെ കാണാതിരിയ്ക്കരുതെന്നും മറ്റുമാണ് ആ ലേഖനത്തിലുണ്ടായിരുന്നത്. ഇന്നത്തെ മുസ്ലിം അനീതി കണ്ടാൽ അവഗണിയ്ക്കാൻ തയ്യാറല്ല എന്നായിരുന്നു പ്രധാനവരി.

ഇത്തരമൊരു ലേഖനം ഇതു പോലെയൊരു സമയത്ത് ഗാർഡിയൻ മാതിരി ഒരു പ്രമുഖ വർത്തമാന പത്രത്തിൽ വന്നത് കണ്ട് ഇടതു പക്ഷത്തേയും വലതു പക്ഷത്തേയും സകലരും ഞെട്ടിപ്പോയി. ദിൽപാസിയർ അസ്ലത്തിനെതിരേ ബ്ളോഗുകളിലൂടേയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ആൾക്കാർ ശക്തമായി പ്രതികരിച്ചു. ഞെട്ടിയ്ക്കുന്ന ഒരു വിവരവും ചില ബ്ളോഗർമാർ കണ്ടെത്തി. അയാൾ ഹിസ്ബ് ഉത് താഹിർ എന്ന ഭീകര സംഘടനയിലെ അംഗമാണ്. ഒളിച്ചു വച്ചു കൊണ്ടല്ല, പരസ്യമായി തന്നെ ആ സംഘടനയിലെ അംഗമായിരുന്നയാൾ. ഹിസ്ബ് ഉത് താഹിർ എന്ന സംഘടന ജർമ്മനിയിലും റഷ്യയിലുമൊക്കെ നിരോധിയ്ക്കപ്പെട്ടതാണെങ്കിലും ബ്രിട്ടനിൽ നിരോധിച്ചിരുന്നില്ല.

ഇത്തരമൊരു സംഘടനയിലെ അംഗമാണെന്ന് അയാൾ ജോലി അപേക്ഷയിൽ പറഞ്ഞിരുന്നില്ല എന്ന തൊടു ന്യായമാണ് ഗാർഡിയൻ പറഞ്ഞത്. എന്നാൽ അപേക്ഷയിൽ പറഞ്ഞിരുന്നില്ലെങ്കിലും കൂടെ ജോലി ചെയ്യുന്ന ഒരു വിധപ്പെട്ടവർക്കെല്ലാം അയാളെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു. അതറിഞ്ഞ് തന്നെയാണ് അയാൾക്ക് ജോലി നൽകിയതും സ്വന്തം രാജ്യത്ത് ഇതുമാതിരിയൊരു കൂട്ടക്കൊല നടത്തിയപ്പോൾ പത്രത്തിന്റെ ഒരു പ്രമുഖഭാഗം അയാൾക്കെഴുതാനും അയാളുടെ ഭീകരവാദ ഇരവാദം പ്രചരിപ്പിയ്ക്കാനും വിട്ടുകൊടുത്തതും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്?

ഇത് ഒരിടത്ത് മാത്രമല്ല, അമേരിയ്ക്ക, ബ്രിട്ടൺ തുടങ്ങിയ പടിഞ്ഞാറൻ രാഷ്ട്രങ്ങളിലും ഭാരതം മുതൽ ലെബനോൻ വരെയുള്ള കിഴക്കൻ രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് ഗതി. ഭീകരവാദ ഇസ്ലാമിന്റെ ചൊൽപ്പടിയിലാണ് അതാത് രാജ്യങ്ങളിലെ ലിബറൽ-ഇടതു ബുദ്ധിജീവികളും മാദ്ധ്യമങ്ങളും കേന്ദ്രങ്ങളുമെല്ലാം. സാം ഹാരിസിനേയും റിച്ചാഡ് ഡോക്കിൻസിനെപ്പോലെയുള്ള നിരീശ്വരവാദികളും ശാസ്ത്രജ്ഞരും അവരെ അധോഗമന ഇടതുപക്ഷമെന്നാണ് (Regressive Left) വിളിയ്ക്കുന്നത്.

2003ൽ ലണ്ടൻ മേയറായിരുന്ന ഇടതുപക്ഷ, ലേബർ പാർട്ടിക്കാരനായ കെൻ ലിവിംഗ്സ്റ്റൺ ഫാസിസത്തിനെതിരേ ഒരുമിയ്ക്കുക (Unite Against Fascism) എന്നൊരു സംഘടന തുടങ്ങി. (ആ ഫാസിസം എന്ന വാക്ക് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്). കെൻ ലിവിംഗ്സ്റ്റൺ അയാളുടെ ശക്തമായ ഇസ്രേയൽ വിരോധവും അമേരിയ്ക്കക്ക് എതിരേയുമൊക്കെയുള്ള നിലപാടുകൾ കൊണ്ട് അത്യാവശ്യം (കു)പ്രസിദ്ധനുമാണ്. ഈ സംഘടനയുടെ വൈസ് ചെയർമാനെയാണ് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത്. ആസാദ് അലി എന്നയാളായിരുന്നു അത്. ഇസ്ലാമിക് ഫോറം ഓഫ് യൂറോപ്പ് എന്ന സംഘടനയുടെ തലവനായിരുന്ന ആസാദ് അലിയാണ് ഫാസിസത്തിനെതിരേ ഒരുമിപ്പിയ്ക്കുന്ന ‘ഇടത്’ സംഘടനയുടെ വൈസ് പ്രസിഡന്റ്.

ഈ ഇസ്ലാമിക് ഫോറം ഓഫ് യൂറോപ്പ് എന്നത് ജമായത്തേ ഇസ്ലാമിയുടെ ഒരു ശാഖയാണ്. ഇറാനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും അവിടെ നിന്ന് അഭയാർത്ഥിയായി ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന പ്രമുഖയായ മനുഷ്യാവകാശ പ്രവർത്തകയുമായ മരിയം നമാസിയുടെ വാക്കുകൾ കടമെടുത്താൽ “യുദ്ധത്തിനെതിരേയെന്നും, സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയെന്നും, ഇസ്ലാമോഫോബിയ വാച്ച് എന്നും, ഫാസിസത്തിനെതിരേ ഒരുമിയ്ക്കലെന്നും, റെസ്പക്ട് പാർട്ടി എന്നും ഒക്കെയുള്ള തരം ആൾക്കാരുടെ ലക്ഷ്യമൊന്നുതന്നെയാണ്. മുസ്ലീങ്ങളെ സംരക്ഷിയ്ക്കാനെന്ന മറവിൽ ഇസ്ലാമിക ഭീകരവാദത്തെ അനുകൂലിയ്ക്കുക”

ഇവിടെ നമ്മൾ പ്രത്യേകമോർക്കേണ്ട പേരാണ് അയാൻ ഹിർസി അലിയുടേത്. അയാൻ ഹിർസി അലി സൊമാലിയയിൽ ജനിച്ച് മുസ്ലീമായി ജീവിച്ചു വളർന്ന് അവസാനം അവിടെ നിന്ന് രക്ഷപെട്ടോടി അഭയാർത്ഥിയായി നോർവേയിലെത്തിയ സ്ത്രീയാണ്. ഇപ്പോൾ അമേരിയ്ക്കയിൽ ജീവിയ്ക്കുന്നു. ഹാർവാഡും സ്റ്റാൻഫോഡും പോലുള്ള പ്രമുഖ സർവകലാശാ‍ലകളൊക്കെ ഫെലോ ആയി അംഗീകരിച്ച ഇവർ ഇന്ന് ലോകത്തെ അറിയപ്പെടുന്ന ചിന്തകരിലും എഴുത്തുകാരിലും പ്രധാനപ്പെട്ട ഒരാളാണ്.

ഭീകരവാദി ഇസ്ലാമും ഇടതുപക്ഷക്കാരും തമ്മിലുള്ള ബന്ധത്തെപ്പറ്റി അവരോടൊരിയ്ക്കൽ ചോദിച്ചു. നിങ്ങൾ ഭീകരവാദ ഇസ്ലാമിനെയൊക്കെ എതിർത്ത് സംസാരിയ്ക്കുമ്പോൾ അമേരിയ്ക്കയിലെ ഇടതുപക്ഷം എന്ന് പറയപ്പെടുന്നവർ നിങ്ങളെ ടോക്സിക്* എന്ന് പറയുന്നുണ്ടല്ലോ?,
ഇടതുപക്ഷത്തുള്ള മനുഷ്യരെ നിങ്ങളുടെ വാദങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ കഴിയുന്നില്ലേ? എന്നൊക്കെയാണ് ഒരു ഇന്റർവ്യൂവിൽ ചോദിച്ചത്.

(*അതെ വിഷം എന്ന് തന്നെ അർത്ഥം. ഇസ്ലാമിസത്തിനെതിരേ സംസാരിയ്ക്കുന്നവരെയൊക്കെ ആഗോള വ്യാപകമായി കരിവാരിത്തേയ്ക്കാൻ , അസഭ്യം പറയാനുള്ള വാക്കാണ് “വിഷം” എന്നത്. “ഫാസിസം” പോലെ തന്നെ)
അവർ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു.
“അമേരിയ്ക്കയിൽ ഇടതിന്റെ മദ്ധ്യഭാഗത്ത് നിൽക്കുന്നവർ ഉണ്ട്. ഇസ്ലാമിസത്തെ കുറ്റം പറഞ്ഞാൽ ഈ നാട്ടിലെ ജനതയിൽനിന്ന് ഒരു തിരിച്ചടി ഉണ്ടാകുമോ എന്നും, ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിനെ, ഭൂരിപക്ഷം വംശീയമായി നേരിടുമോ എന്നും പേടിയ്ക്കുന്നവർ. പണ്ടത്തെക്കാലത്ത് കറുത്ത വർഗ്ഗക്കാരായ അമേരിയ്ക്കക്കാർ നേരിട്ടതു പോലെ ഒരു ഒഴിവാക്കൽ ഒരുപാട് കുറ്റം പറഞ്ഞാൽ ഇന്ന് മുസ്ലീങ്ങൾ നേരിടുമോ എന്നും അവർ ഭയക്കുന്നുണ്ട്.

അവരുടെ ഉത്‌കണ്‌ഠകൾ ആത്മാർത്ഥമാണെങ്കിൽ അവർ പറയുന്നതിൽ കാര്യമുണ്ട്. നമുക്ക് മനുഷ്യരെ അവരുടെ മതമോ വംശമോ തൊലിനിറമോ ഒന്നും പറഞ്ഞ് ഒറ്റപ്പെടുത്താനാവില്ല. അവർ ആ പറയുന്നതിൽ കാര്യമുണ്ട്, യുക്തിയുണ്ട്, ശക്തമായ വാദവുമാണ് എന്ന് ഞാൻ കരുതുന്നു. തീർത്തും വേറൊരു തരം ഇടതുപക്ഷമുണ്ട്. കമ്യൂണിസത്തിന്റേയോ സോഷ്യലിസത്തിന്റേയോ എതൊക്കെയോ തരം ബോൾഷെവിസത്തിന്റേയോ ഒക്കെ ബാക്കിപത്രമായ ഒരു ഇടതുപക്ഷം. അവർക്ക് (റാഡിയ്ക്കൽ ഇസ്ലാമിനും ഈ തരം ഇടതുപക്ഷത്തിനും) എന്താണ് പൊതുവായുള്ളതെന്നാൽ അമേരിയ്ക്കയോടും അമേരിയ്ക്കനായ സകലതിനോടുമുള്ള വെറുപ്പാണ്. (ഇവിടെ അമേരിയ്ക്കയിൽ എന്നതിനെ ഭാരതത്തോടൂം ഭാരതീയമായ എന്തിനോടൂം എന്ന് കൂട്ടിവായിയ്ക്കാം)
ആ തരത്തിലുള്ള ഇടതുപക്ഷം വളരെയേറെ അപകടകരമാണ്. ആ തരം ഇടതുപക്ഷം എന്നെ “വലതുപക്ഷ ഗൂഡാലോചനയിലെ ഒരു കരു” ആയൊക്കെയാണ് കാണുന്നത്. അവർ യുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ ചിന്തിയ്ക്കുന്ന മതഭ്രാന്തു പിടിച്ചവർ തന്നെയാണ്. ഞാൻ ഇവിടെ അമേരിയ്ക്കയിലും യൂറോപ്പിലും അങ്ങനെയുള്ളവരെ നേരിട്ടിട്ടുണ്ട്.

ആ ഇടതുപക്ഷത്തിനാണ് ഞാൻ പറയുന്ന തീവ്ര മുസ്ലീങ്ങളുമായി അവിശുദ്ധ ബന്ധമുള്ളത്. വളരെ വിരോധാഭാസമായ കാര്യമാണത്. കാരണം ഈ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ വഴിയിൽ മുന്നോട്ടു പോയാൽ ആദ്യം കൊല്ലുന്നത് അവരെ താങ്ങി നിർത്തുന്ന ഇടതുപക്ഷക്കാരായ ഇവരെത്തന്നെയാകും.”
ഇതൊക്കെ വായിച്ചിട്ട് നല്ല പരിചയം തോന്നുന്നുണ്ടല്ലേ? നമ്മുടെ നാട്ടിലും ഇത് പകർത്തിയെഴുതിയത് പോലെയല്ലേ നടക്കുന്നത്?
ഇന്നും ഇന്നലേയുമല്ല ഇസ്ലാമിക ഭീകരവാദം ഇടതുപക്ഷ രാഷ്ട്രീയത്തിൽ നുഴഞ്ഞുകയറാൻ തുടങ്ങിയത്. മുസ്ലിം ബ്രദർഹുഡിന്റെ സമയത്തേ ഇത് തുടങ്ങിയതാണ്. ഖിലാഫത്ത് രാഷ്ട്രീയം അതിനു പൊതുധാരാ രാഷ്ട്രീയത്തിൽ മാന്യമുഖം നൽകി. പാലസ്തീനിൻ വിഷയത്തിൽ ഇത് കൂടുതൽ പ്രകടമായി. ഇടതുപക്ഷ രാഷ്ട്രീയത്തിൽ നുഴഞ്ഞു കയറിയാൽ കാൽപ്പനികതയിലും അമൂർത്തമായ ആശയങ്ങളിലും അഭിരമിച്ചിരിയ്ക്കുന്ന കമ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ഉപരിവർഗ്ഗ മന്ദബുദ്ധികളെ വളരെപ്പെട്ടെന്ന് തങ്ങളുടെ ഇരവാദവും സാമ്രാജ്യത്ത വിരുദ്ധതയും കൊണ്ട് വശത്താക്കാമെന്ന് അവർ പെട്ടെന്ന് മനസ്സിലാക്കി.

നോക്കുമ്പോൾ അമേരിയ്ക്കയേയും സാമ്രാജ്യത്തത്തേയും ഇരുവരും എതിർക്കുകയാണ്. അതിന്റെ പേരിൽത്തന്നെ അറേബ്യൻ കാടൻ നിയമങ്ങളോടൊപ്പം അൽപ്പം ഇടതു ബിംബങ്ങളെ അത്യാവശ്യം സ്വീകരിയ്ക്കാനും ഇസ്ലാമിക ഭീകരവാദികൾ തയ്യാറായി. പ്രത്യേകിച്ച് ചാവേർ ആക്രമണങ്ങളിലൊക്കെ ചെഗുവരെയെപ്പോലുള്ള ഇടതു ഭീകരവാദികൾ നല്ലൊരു ബിംബമായിരിയ്ക്കുമല്ലോ. ബ്രസീലിയൻ ഇടതുപക്ഷ കാർട്ടൂണിസ്റ്റായ കാർലോസ് ലാടുഫ് വരച്ച കാഫിയ (യാസർ അറാഫത് അണിഞ്ഞിരിയ്ക്കുന്നത് പോലെയുള്ള അറബിക് ഷാൾ) അണിഞ്ഞ ചെഗുവേരയൊക്കെ ഇന്ന് ഇസ്ലാമിക ഭീകരവാദികളുടെ ഇഷ്ട ബിംബങ്ങളാകുന്നതങ്ങനെയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഭാരതം. പക്ഷേ ഐസിസ് റിക്രൂട്ട്മെന്റിന്റെ കാര്യം വന്നപ്പോൾ ബ്രിട്ടണിലും റഷ്യയിലും നിന്നു പോലും ഭാരതത്തിൽ നിന്നുള്ളതിനേക്കാൾ ആൾക്കാരെത്തി. ഒരുപക്ഷേ വളരെ ചെറിയ ദ്വീപായ മാലി ദ്വീപിൽ നിന്നു പോലും ഭാരതത്തിൽ മൊത്തത്തിലെടുത്താലെന്നതിനേക്കാൾ ഭീകരവാദികൾ ഐസിസിൽ ചേരാനായിപ്പോയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു.

എന്നാൽ ഭാരതത്തിൽ ഏറ്റവും വലിയ സാക്ഷരരെന്നും മിടുക്കന്മാരെന്നും വിദ്യാഭ്യാസമുള്ളവരെന്നും നടിയ്ക്കുന്ന കേരളത്തിൽ നിന്നാണ് ഭാരതത്തിനുള്ളിൽ നിന്ന് ഏറ്റവും കൂടുതലാൾക്കാർ ഐസിസിൽ ചേരാൻ പോയത്. ഏതാണ്ട് നൂറിലധികം പേർ കേരളത്തിൽ നിന്ന് മാത്രം ഐസിസിൽ ചേരാനായി പോയതെന്ന് ഏറ്റവും അടുത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. നാലോ അഞ്ചോ പേർ മാത്രമാണ് മറ്റുള്ള വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ നിന്ന് പോയതെന്നോർക്കുമ്പോഴാണ് ഈ അവസ്ഥയുടേ ആഴം നമ്മൾ മനസ്സിലാക്കേണ്ടത്.

പ്രമുഖമായ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെല്ലാം കേരളത്തിലെ ജിഹാദി റിക്രൂട്ടിങ്ങിനെപ്പറ്റി വിശദമായ ഫീച്ചറുകളും ലേഖനങ്ങളും വന്നു. അമേരിയ്ക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സീ ഐ എകൊടുത്ത വിവരങ്ങൾ വച്ചു പോലും കേരളത്തിൽ നിന്നുള്ള വരെ അറസ്റ്റു ചെയ്തു. പാവപ്പെട്ടവരോ അരപ്പട്ടിണിക്കാരോ അല്ല, ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു കേരളത്തിൽ നിന്ന് ഐസിസിലേയ്ക്ക് ചേരാൻ പോയവരിലധികവും.

ഒരു ദേശീയ ചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിൽ കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പറഞ്ഞത് പോപ്പുലർ ഫ്രണ്ടിന്‍റെ വനിതാ വിഭാഗം അഖിലേന്ത്യാ അദ്ധ്യക്ഷ എഎസ് സൈനബയാണ്. ഇതിനായി മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യസരണിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പരസ്യമായി പറഞ്ഞു. ഇന്ത്യയിലെ ജിഹാദി പ്രവർത്തനങ്ങൾക്കും ലൗവ് ജിഹാദ് പോലെയുള്ള പ്രേമം നടിച്ചുള്ള മത പരിവർത്തനത്തിനും ഹവാലാ ഇടപാട് വഴി വിദേശ പണം സത്യസരണിക്ക് കിട്ടുന്നുണ്ടെന്ന ഞെട്ടിക്കുന്ന കാര്യവും സൈനബ പറയുന്നുണ്ട്. അതുപോലെ പോപ്പുലർ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടേയും വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരുന്നു.

മതപരിവർത്തന ഗ്രൂമിങ്ങ് ഗ്യാങ്ങുകളാണ് മറ്റൊരു പ്രവർത്തനം. ഇതേ സത്യസരണിയുടെയൊക്കെ തണലിൽ മതപരിവർത്തന ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ സജീവമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം പ്രവർത്തിയ്ക്കുന്നു. ഒരാൾ തന്നെ പല പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനം ചെയ്യിയ്ക്കുന്നു. അവസാനം ആരുമറിയാതെ അവർ സിറിയയിലോ അഫ്ഗാനിലോ എത്തിച്ചേരുന്നു.

അത്തരത്തിലൊരു മതപരിവർത്തന ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ പിടിയിലകപ്പെട്ട പെൺകുട്ടിയെ ഹൈക്കോടതി വിധിപ്രകാരം സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെയയച്ചപ്പോൾ മനുഷ്യാവകാശ ലംഘനമെന്ന് പേരുപറഞ്ഞ് ആദ്യം അവിടെയെത്തി ജിഹാദി ഗ്യാങ്ങുകളെ സഹായിച്ചത് വേറാരുമല്ല, കേരളാ ശാസ്ത്രസാഹിത്യ പരിഷത്തെന്ന സംഘടനയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് മറ്റൊരു മനുഷ്യാവകാശധ്വംസനങ്ങളിലും ഇടപെട്ട് നമ്മൾ കണ്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ പോലീസ് കാവലിൽ സ്വന്തം അച്ഛന്റേയുമമ്മയുടേയും കൂടെ സ്വന്തം വീട്ടിൽ ഒരു പെൺകുട്ടിയെ അയച്ചപ്പോൾ അവർക്ക് അവിടെ ഓടിയെത്താനുള്ള ദുരൂഹമായ കാരണമെന്തായിരുന്നു? പൊതുസമൂഹം ചിന്തിയ്ക്കേണ്ടതുണ്ട്.

സൗദി അറേബ്യയിൽ നിന്നാണ് ലോകത്തെമ്പാടും വഹാബി ആശയങ്ങൾ പ്രചരിപ്പിച്ച് ഭീകരവാദത്തിനു വിത്തിട്ടു തുടങ്ങുന്നത്. ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വലിയതോതിൽ ഇസ്ലാമികഭീകരവാദികളെ സഹായിയ്ക്കുന്ന കേന്ദ്രങ്ങളുണ്ട്. ഭീകരവാദവൽക്കരണം ഒരു സുപ്രഭാതത്തിലുണ്ടാകുന്നവയല്ല. ആദ്യം അതിനു വേണ്ട നിലമൊരുക്കുകയാണ് ചെയ്യുക. പഠന കേന്ദ്രങ്ങളായും മദ്രസകളായും പുറമേ കാട്ടി വലിയ സ്ഥാപനങ്ങൾ പടുത്തുയർത്തും. സാക്കിർ നായിക്കിന്റേയും അയാളുടെ കേരളാ ഘടകം എം എഅക്ബറിന്റേയും സ്ഥാപനങ്ങൾ ഇതിനു വ്യക്തമായ ഉദാഹരണമാണ്. ഭീകരവാദത്തിനു നിലമൊരുക്കുന്ന ബ്രീഡിങ്ങ് സെന്ററുകളാണവ.

അവിടേയ്ക്ക് ഭീകരവാദ ആശയങ്ങളുള്ള ഒന്നോ രണ്ടോ ആൾക്കാരെ നിയോഗിച്ച് പതിയെ ആത്യന്തികമായി ആ സ്ഥാപനങ്ങൾക്കു ഉള്ളിൽപ്പെടുന്നവരെയെല്ലാം ഭീകരവാദ ആശയങ്ങൾ കുത്തിനിറച്ചു പുറത്തുവിടുക. അതുകഴിഞ്ഞ് അവർക്ക് വേണ്ടുന്ന പണവും മറ്റു വസ്തുക്കളും തയ്യാറാക്കുക എന്നതാണവരുടെ പ്രവർത്തനരീതി. ഇതെല്ലാം പരസ്പരം പുറമേ പോരടിച്ചു നിൽക്കുന്നുവെന്ന് തോന്നിയ്ക്കുന്ന പല ഗ്രൂപ്പുകൾ വഴിയാവും സാദ്ധ്യമാക്കുന്നത്. എന്നാൽ ആവശ്യം വരുമ്പോൾ ഇതെല്ലാം എണ്ണയിട്ട യന്ത്രം മാതിരി ഒരുമിച്ച് പ്രവർത്തിയ്ക്കാൻ തുടങ്ങും.

ഇതേ പോലെയാണ് താരതമ്യേന മതേതരമായി ചിന്തിച്ചിരുന്ന അഫ്ഗാനിസ്ഥാനിൽ അവർ ഭീകരവാദം വളർത്തി താലിബാനിനെ ഉണ്ടാക്കിയത്. കൊസൊവോയിലും, എന്തിനു കാശ്മീർ താഴ്‌വരയിലും ഇതേ പോലെയാണവർ ഭീകരവാദം വളർത്തിയത്.

2006ൽ സൗദി അറേബ്യയിൽ നിന്ന് ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലേയ്ക്ക് 30 ദശലക്ഷം അമേരിയ്ക്കൻ ഡോളറാണ് സഹായമായി ലഭിച്ചത്. കൊടും ഭീകരനായ യാസിൻ ഭട്കലുൾപ്പെടേയുള്ളവർ ഇടപെട്ടിട്ടുണ്ട് എന്ന് കരുതുന്ന ബട്ല ഹൗസ് വെടിവയ്പ്പ് കേസ് 2008ൽ ഈ യൂണിവേഴ്സിറ്റിയെ ചുറ്റിപ്പറ്റിയാണുണ്ടായത്. ഇന്നും അവിടത്തെ അദ്ധ്യപകരിലും ഗവേഷണ വിദ്യാർത്ഥികളിലും പാകിസ്ഥാനേയും വിധ്വംസക ശക്തികളേയും പരസ്യമായി പിന്തുണയ്ക്കുന്നവരുമുണ്ട്. ഈയിടെപ്പോലും അവിടത്തെ അക്കാദമി ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ബഷാരത് അലി എന്ന ഗവേഷകൻ കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദി ഇർഫാൻ വാനിയെ പുകഴ്ത്തി പാകിസ്ഥാനിലെ ഡോൺ എന്ന വർത്തമാനപ്പത്രത്തിൽ ലേഖനമെഴുതിയിരുന്നു.

ഈ സർവകലാശാലയിൽ സൗദി ഭരണകൂടം നേരിട്ട് ഭീകരത വളർത്തുന്നു എന്നതിനർത്ഥമില്ല. പക്ഷേ ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് പോകുന്ന പണം ആത്യന്തികമായി വഹാബി  ജിഹാദി ആശയങ്ങളുടെ പ്രചരണത്തിനായി ഉപയോഗിയ്ക്കുക എന്നതാണ് അവരുടെ പണം പറ്റുന്ന നമ്മുടെ നാട്ടിലെ ഇസ്ലാമിക സംഘടനകളുടെ രീതി. സൗദി അറേബ്യയിൽ നിന്ന് വർഷാവർഷം വഹാബി ആശയങ്ങളുടെ പ്രചരണത്തിനായി ഏകദേശം ഇരുനൂറു മുതൽ മുന്നൂറു കോടി ഡോളറാണ് ലോകത്തിന്റെ മറ്റു ഭാഗത്തേയ്ക്കൊഴുക്കുന്നത്. ഏതാണ്ട് 1975 മുതൽ ഇത് തുടരുന്നു. സോവിയറ്റ് യൂണിയൻ പോലും കമ്യൂണിസം പ്രചരിപ്പിയ്ക്കാൻ പണ്ട് ചിലവാക്കിയിരുന്നത് ഏകദേശം നൂറുകോടി ഡോളർ മാത്രമാണെന്ന് പറയുമ്പോഴേ ഇതിന്റെ വ്യത്യാസം മനസ്സിലാകൂ.  ഇതേ മാതൃകയിൽ കോടിക്കണക്കിനു രൂപയാണ് കേരളത്തിലേയ്ക്കൊഴുകുന്നത്. പോപ്പുലർ ഫ്രണ്ടിനു മുതൽ മദ്രസകൾക്ക് വരെ, അറബിക് കോളേജുകൾക്കും മാദ്ധ്യമങ്ങൾക്കും വരെ ഈ പണം ഉപയോഗപ്പെടുത്തുന്നു.

ഇന്റലിജൻസ് ബ്യൂറോയുടെ ഒരു റിപ്പോർട്ടനുസ്സരിച്ച് 2011 മുതൽ 2013 വരെ മാത്രം 25000 വഹാബികളാണ് മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഭാരതത്തിലെത്തിയത്. ആ സമയത്ത് ഭാരതത്തിൽ 250 ദശലക്ഷം ഡോളർ വഹാബിസത്തിന്റെ പ്രചരണത്തിനായും 460 ദശലക്ഷം ഡോളർ മദ്രസകൾ ഉണ്ടാക്കാനായും 300 ദശലക്ഷം ഡോളർ മറ്റു ചിലവുകൾക്കായും ഉപയോഗിയ്ക്കുകയുണ്ടായി. ഇതിൽ കൂടുതലും ഒഴുകിയിട്ടുണ്ടാവുക എവിടേയ്ക്കാനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹവാലയായി ഒഴുകുന്നത് ഇതിലുമധികമാണ്.

ജമായത്തേ ഇസ്ലാമിയുടേ വിവിധ ഘടകങ്ങൾ വഹാബി ആശയങ്ങളോട് ചില നൂലുപിടിച്ചുള്ള വ്യത്യാസങ്ങളൊക്കെ പുറമേ പറയുമെങ്കിലും തത്വത്തിൽ ഒന്നായിത്തന്നെയാണ് പ്രവർത്തിയ്ക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും വഹാബിസത്തിന് ഒരു പൊതുധാരാമുഖം നൽകാൻ പ്രവർത്തിയ്ക്കുന്ന ഒളിമറ മാത്രമാണ് മൗദൂദി ആശയക്കാരായ ജമായത്തേ ഇസ്ലാമി. വഹാബി ജിഹാദികളുടെ പൊതുധാരാ മുഖമെന്ന് പറയാം. അത്യാവശ്യഘട്ടങ്ങളിൽ ഏതുവിധേനയും എന്ത് കള്ളത്തരം പറഞ്ഞും വഹാബികളേയും ഭീകരവാദികളേയ്യും പൊതിഞ്ഞു പിടിയ്ക്കുകയെന്ന തന്ത്രം വളരെ വിദഗ്ധമായി അവർ ചെയ്യുന്നുമുണ്ട്.

വഹാബി ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധമായ ഭീകരപ്രവർത്തനങ്ങളേയും, അത് മതപരിവർത്തന ഗ്രൂമിങ്ങ് ആയാലും കാശ്മീരിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളായാലും ഗാസ് പൈപ്പ് ലൈനിനെതിരേയും മറ്റു വികസന പ്രവർത്തനങ്ങൾക്കെതിരേയുമുള്ള വഹാബികൾ എരികേറ്റി വിടുന്ന എതിർപ്പുകളായാലും കൃത്യമായി പൊതിഞ്ഞു പിടിയ്ക്കാനും അതിനൊരു വിശാല മുഖം നൽകുവാനും ജമായത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും കഴിയുന്നുണ്ട്. അതിനവരെ സഹായിയ്ക്കുന്നത് മുൻപ് പറഞ്ഞ അധോഗമന ഇടതുപക്ഷവും.

ഇതവർ പല രീതിയിലാണ് സാധിച്ചെടുക്കുന്നത്. മുസ്ലീങ്ങളല്ലാത്തവരെ വൈകാരികമായി ബ്ളാക്മെയിൽ ചെയ്യുകയാണ് ആദ്യത്തെ വഴി. കലാപങ്ങളേയും ആക്രമണങ്ങളേയും മുസ്ലീങ്ങൾക്കെതിരേയുള്ള ആക്രമണമാക്കി അവതരിപ്പിച്ച് ഇരവാദം കളിച്ച് പൊതുസമൂഹത്തിൽ കുറ്റബോധമുണ്ടാക്കുകയും തങ്ങളുടെ വലയിൽ വീണിരിയ്ക്കുന്ന അൽപ്പബുദ്ധികളെ അതു വച്ച് വൈകാരിക ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ പൊതുവേ നടക്കുന്ന പ്രചാരണം സാമ്രാജ്യത്തത്തിന്റെ യുദ്ധങ്ങൾ ഇസ്ലാമിക ലോകത്തെ നശിപ്പിയ്ക്കുന്നു എന്ന ആഖ്യാനമാണ്. ഭാരതത്തിൽ അത് ഹിന്ദുത്വത്തിനെതിരേയുള്ള ഒരുമിയ്ക്കലാവും. ഇസ്ലാമോഫോബിയയെന്ന പദമൊക്കെ വളരെ സമർത്ഥമായി സമൂഹത്തിൽ കുഴിച്ചുവച്ച് വെള്ളവും വളവും കൊടുത്ത് വളർത്തിയിട്ടുണ്ട്. അതുവഴി ക്ഷിപ്രവശംവദരാവുന്ന കാൽപ്പനികരെ വൈകാരിക ഭീഷണിയിൽ എന്നെന്നേയ്ക്കുമായി കുരുക്കിയിടുന്നു.

ഒപ്പം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ഇടതുപക്ഷക്കാരുടെ സ്ഥിരം ചാപ്പ കുത്തൽ രാഷ്ട്രീയം അവരെ നിയന്ത്രിയ്ക്കാൻ തന്നെ ജിഹാദികൾ ഉപയോഗിയ്ക്കുന്നു. ബ്രിട്ടനിൽ കെൻ ലിവിംഗ്സ്റ്റൺ എന്ന ഇടതുപക്ഷക്കാരൻ എതിരാളികളെ ഫാസിസ്റ്റെന്ന് വിളിച്ച് ആന്റി ഫാസിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുമ്പോൾ കൂടെ ഇസ്ലാമിസ്റ്റുകൾ ചേരുന്നതുപോലെ, ഇടതുപക്ഷം തങ്ങളുടെ എതിരാളികൾക്ക് പണ്ടേ പതിച്ചുകൊടുത്ത ഫാസിസ്റ്റുകൾ, സാമ്രാജ്യത്തവാദികൾ, നിയോ കൊളോണിയലിസ്റ്റുകൾ, ജിംഗോയിസ്റ്റുകൾ എന്നൊക്കെയുള്ള ചാപ്പകൾ ഇസ്ലാമിസത്തിനെതിരേ നിൽക്കുന്നവരേയും എടുത്തു കുത്തുന്നു. അതുവഴി തങ്ങൾക്കും ഈ ഇടതുപക്ഷത്തിനും ഒരേ അജണ്ടയാണുള്ളതെന്നൊരു മിഥ്യാ ബോധമുണ്ടാക്കുന്നു.

മറ്റൊന്ന് മാനസിക ബന്ദികളാക്കുകയാണ്. ഏതെങ്കിലും രീതിയിൽ ഇസ്ലാമിക ജിഹാദിസത്തിനെതിരേ ഇടതുപക്ഷത്തു നിന്നു തന്നെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ഉടനേ അവർ സാമ്രാജ്യത്തത്തിന്റെ കരുവായി ചാപ്പകുത്തപ്പെടും, അല്ലെങ്കിൽ ഫാസിസ്റ്റ് എന്ന വിളിപ്പേരു കേൾക്കും. എത്രയായാലും നിന്റെയൊക്കെ ഉള്ളിന്റെയുള്ളിൽ ‘അതുതന്നെയാണ്’ എന്ന നിലയിൽ ആഖ്യാനങ്ങളുണ്ടാവും. ഭാരതത്തിൽ അതിനെ സംഘപരിവാറുകാരനെന്നോ മറ്റൊ വിളിയ്ക്കാവുന്നതാണ്. ഏതെങ്കിലും ഇടതുപക്ഷക്കാരൻ എതിരേ നിന്നാൽ അവരെ ഇസ്ലാമിസ്റ്റുകൾ ഈ റിഗ്രസീവ് ലെഫ്റ്റുമായി ചേർന്ന് നിന്ന് ചുവപ്പ് നരച്ച് കാവിയായെന്ന് വിശേഷിപ്പിയ്ക്കുന്നതും ഈ മാനസികമായ ബന്ദിയാക്കലിന് ഉദാഹരണമാണ്. താൻ ചുവപ്പ് നരച്ചുപോവാതിരിയ്ക്കാൻ എത്രത്തോളം തന്റെ സ്വന്തം സംസ്കാരത്തെ പുച്ഛിക്കാമോ അത്രത്തോളം ഉടനേ അവർ പുച്ഛിച്ചു തുടങ്ങും. ഇസ്ലാമിക ജിഹാദികളുടെ അംഗീകാരം കിട്ടിയാലേ നീ പൂർണ്ണനായ ഇടതനാകൂ, അവനെ പ്രീതിപ്പെടുത്തിയാലേ ഇടത് ഭൂമികയിൽ നിനക്ക് നിലനിൽക്കാനാവൂ എന്ന ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിച്ചെടുത്തിരിയ്ക്കും അപ്പോഴേയ്ക്ക്.

മാനസികമായി ബന്ദികളാക്കപ്പെട്ട ഇടതുപക്ഷം പിന്നീട് ഈ ഫാസിസ്റ്റുകൾക്കും നിയോ കൊളോണിയലിസ്റ്റുകൾക്കുമൊക്കെയെതിരേ ശക്തമായി ബഹളം വയ്ക്കുമ്പോൾ തങ്ങളുടെ കൂടെയുള്ള ജിഹാദികളുടെ ശബ്ദവും പിന്തുണയും കുറേക്കാലം കഴിയുമ്പോൾ മാറ്റാൻ കഴിയാതെ വരുന്ന നിലയിലാവും. സാധാരണയിൽ കവിഞ്ഞ നിലയിൽ പെട്രോ ഡോളറും വിദേശ യാത്രകളും കൂടിയൊകെയാകുമ്പോൾ ഇവർ തമ്മിലൊരു കൂറു മുന്നണിയായിത്തീരും.

കേരളത്തിൽ വിലയ്ക്കെടുത്തും ഇവർ കാര്യങ്ങൾ സാധിയ്ക്കുന്നുണ്ട്. പ്രമുഖ മാദ്ധ്യമ സ്ഥപനങ്ങളിൽ ഷെയറുകളായും മാദ്ധ്യമ സ്ഥാപനങ്ങളായി തന്നെയായും വഹാബിസം കേരളത്തിൽ വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. എന്തും ഏത് രീതിയിലുള്ള കപട വാർത്തയും അവർക്ക് വേണ്ടി ചമയ്ക്കാൻ മാദ്ധ്യമങ്ങൾ തയ്യാറുമാണെന്നോർക്കുക.

സകല സംഘടനകളിലും നുഴഞ്ഞു കയറുകയാണ് വഹാബി ജിഹാദികളുടെ വേറൊരു രീതി. സീപീഎമ്മിൽ അത്യാവശ്യം വലിയ തോതിൽ ജിഹാദികൾ നുഴഞ്ഞു കയറി കഴിഞ്ഞു. സീപീഎമ്മിന്റെ പ്രീണനനയം തന്നെ ആ പാർട്ടിയെ ഏത് രീതിയിലും ഉപയോഗിയ്ക്കാൻ അവർക്കൊരു സഹായമാണ്. ഈയിടെ നടന്ന അപ്രഖ്യാപിത ഹർത്താൽ നടത്തിയ ഭീകരവാദികളിൽ ഏതാണ്ട് 125 പേർ സീപീഎം പ്രവർത്തകരാണത്രേ.

ഈയിടെ ഇസ്ലാമിക ഭീകരവാദികൾ കൃത്യമായ മതാടിസ്ഥാനത്തിൽ ഹർത്താൽ നടത്തി അവരുടേതല്ലാത്ത സ്ഥാപനങ്ങൾ കൊള്ളയടിയ്ക്കുകയും കാറുകളും യാത്രക്കാരേയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയുമൊക്കെ ഉണ്ടായ ഭീതിജനകമായ സംഭവത്തിൽ, ഐസിസിൽ നിന്ന് നേരിട്ട് ഹർത്താലിനും ജിഹാദിനും ആഹ്വാനം നടത്തുന്ന ശബ്ദസന്ദേശങ്ങൾ നാടുമുഴുവൻ പ്രചരിപ്പിയ്ക്കപ്പെട്ടപ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന നേതാക്കൾ അത് പ്രതിധ്വനിപ്പിച്ചപ്പോഴും പോലീസ് ആരോ ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതിന്റെ പിന്നാലേയായിരുന്നു.

അതേ സമയം ഹർത്താലാഹ്വാനം നൽകിയതിന് ആർ എസ് എസ് കാരെയാണ് പോലീസ് പിടിച്ചത് എന്ന പച്ചക്കള്ളം കേരളത്തിലെ മാദ്ധ്യമങ്ങൾ മത്സരിച്ചാണ് നൽകിയത്. പോലീസിലെ ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് കാര്യങ്ങളിൽ വ്യക്തത വരുത്തിയെങ്കിലും ഇന്നും ഇപ്പോഴും ആ വാർത്തകൾ നീക്കം ചെയ്തിട്ടോ വിശദീകരണം നൽകിയിട്ടോ ഇല്ല എന്നത് പ്രത്യേകമോർക്കണം. അതായത് ഐസിസ് ഭീകരവാദ ബന്ധം മറച്ചുപിടിയ്ക്കാൻ ഇന്നാട്ടിലേ പോലീസും പൊതുധാരാ മാദ്ധ്യമങ്ങളും ഒരുമിച്ച് നിന്ന് സഹായിയ്ക്കുകയായിരുന്നു. മനപ്പൂർവം തന്നെ.

വണ്ടികൾ തടഞ്ഞു നിർത്തി പേരു ചോദിച്ച് മതം മനസ്സിലാക്കിയായിരുന്നു ഹർത്താലാക്രമണം ചിലയിടത്തൊക്കെ. കൃത്യമായും മതം നോക്കിത്തന്നെയാണ് വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ കൊള്ളയടിച്ചത്. പിന്നീട് കേസാവുമെന്ന് കണ്ടപ്പോൾ മറ്റുചില വാർത്തകളുമായി അവരെ സഹായിയ്ക്കാൻ ജിഹാദി മാധ്യമങ്ങൾ മുന്നിലുണ്ടായിരുന്നു താനും. കേരളം പോലെയൊരു സ്ഥലത്ത് ഒരിയ്ക്കലുമുണ്ടാവുകയില്ലെന്ന് വിചാരിച്ചിരുന്ന കാര്യം. കാശ്മീർ താഴ്‌വരയിൽ ഏതാണ്ട് ഇതു പോലെയായിരുന്നു അവസ്ഥ.

കണ്ണൂർ തലശ്ശേരി കണ്ണവം പ്രദേശത്ത് ബലിദാനിയായ ശ്യാമപ്രസാദ് എന്ന സ്വയം സേവകനെ കൊലപ്പെടുത്തിയതിൽ ജിഹാദികളും സി. പി. എമ്മും കൂട്ടു പ്രതികളാണ്. കേരളത്തിൽ പലയിടത്തും രണ്ടു പാർട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്നത് ഒരേ പ്രവർത്തകർ തന്നെയാണ്. നിരവധി അക്രമങ്ങളിലും സി. പി. എമ്മും അവരുടെ പോലീസും ജിഹാദികളെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. കേരളത്തിലെ സംഘബീജേപീ പ്രവർത്തകർക്കെതിരേയുള്ള കൊലപാതകങ്ങൾ പലതും സീപീഎം ഒത്താശയോടെ ജിഹാദി കേന്ദ്രങ്ങൾ നടത്തിയെടുക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലും ഇതുപോലെ കൊലപാതക പരമ്പരകൾ സംഘ-ബീജേപീ പ്രവർത്തകർക്കെതിരേ നടക്കുകയാണ്. പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് ഐസിസ് ഭീകരവാദികളിൽ പലരേയും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തതെന്നും ഓർക്കണം. ഐസിസിലെ ഏറ്റവും വലിയ ഭീകരരുമായി ബന്ധം സ്ഥാപിച്ച് ഭാരതത്തിൽ നിന്ന് ആൾക്കാരെ റിക്രൂട്ട് ചെയ്ത തലശ്ശേരി ഹംസ താലിബാനും മുഹമ്മദ് മനാഫും കണ്ണൂർ ഭാഗത്ത് നിന്നാണ് അറസ്റ്റിലായതെന്നും ഓർക്കുക.

അൽപ്പം ശാസ്ത്രം പറയാം.

ആശാരിയുറുമ്പുകൾ എന്നൊരു ഉറുമ്പുവർഗ്ഗമുണ്ട്. ഏതാണ്ട് നമ്മുടെ കട്ടുറുമ്പിനെ പോലെയുള്ള ഉറുമ്പുകളാണ്. ഒരു ഉറുമ്പല്ല, ഒരു ഉറുമ്പ് സമൂഹമാണ്. ഒറ്റ ജീവി എന്ന് തോന്നത്തക്ക വണ്ണം വളരെ ഒരുമയോടെ ആ കോളനിയ്ക്കൊന്നാകെ ഒരു പൊതു മനസ്സുണ്ടെന്ന പോലെയാണ് ഉറുമ്പുകൾ ജീവിയ്ക്കുന്നതും പെരുമാറുന്നതും.
ആശാരിയുറുമ്പുകളും അതിൽ നിന്ന് വ്യത്യസ്തരല്ല. കോർഡിസപ്സ് എന്നൊരു തരം പൂപ്പലുണ്ട് (Ophiocordyceps unilateralis). അതൊരു പരാദപൂപ്പലാണ്. മറ്റൊരു ജീവിയെ ചൂഷണം ചെയ്ത് ജീവിതചക്രം പൂർത്തിയാക്കുന്ന പൂപ്പൽ. ഈ ആശാരിയുറുമ്പുകളാണ് കോർഡിസപ്സ് പൂപ്പലിന്റെ ഇര.

ഒരു പൂപ്പലിന്റെ വിത്ത് അബദ്ധത്തിൽ ശരീരത്തിലെങ്ങാനും പറ്റി പിടിയ്ക്കാനിടയായാൽ ആദ്യമൊക്കെ ഉറുമ്പിനൊന്നും മനസ്സിലാകുകയേയില്ല. പതിയെ ചില രാസാഗ്നികളുടെ സഹായത്താൽ ഉറുമ്പിന്റെ ശരീരം തുളച്ച് അത് അകത്ത് കടക്കും. ഉറുമ്പിന്റെ ശരീരത്തിലെത്തുന്ന നിമിഷം പൂപ്പലിന്റെ വിത്ത് അതിന്റെ ജോലി തുടങ്ങും. ആദ്യം ശരീരം മുഴുവൻ പൂപ്പലിന്റെ കോശങ്ങൾ വ്യാപിയ്ക്കും.

പതിയെ അവ ഉറുമ്പിനെ നിയന്ത്രിയ്ക്കാൻ തുടങ്ങും. അപസ്മാരബാധ മാതിരി ഇടയ്ക്കിടെ ഉറുമ്പ് കോച്ചി വീഴാൻ തുടങ്ങും. പൂപ്പലിന്റെ ജീവിതചക്രം പൂർത്തിയാകുമ്പോഴേയ്ക്കും ഒരു പ്രേതബാധ കൂടിയാലെന്ന പോലെ ഉറുമ്പ് പൂർണ്ണമായും പൂപ്പലിന്റെ നിയന്ത്രണത്തിലാവും. അതിനു തന്റെ ശരീരത്തിനെ നിയന്ത്രിയ്ക്കാനേ ആവില്ല. ഉറുമ്പിന്റെ ശരീരം പിന്നെ ജീവിയ്ക്കുന്നതും പെരുമാറുന്നതുമെല്ലാം പൂപ്പലിന്റെ പ്രേരണയാൽ മാത്രമായിരിയ്ക്കും.

പൂപ്പലിന്റെ ജീവിതചക്രം പൂർത്തിയാവാറാകുമ്പോൾ ഉറുമ്പ് പൂർണ്ണമായും പൂപ്പൽ പ്രേത ബാധയുടെ നിയന്ത്രണത്തിലാവും. തനിയ്ക്ക് ഒരാവശ്യവുമില്ലാതെ സ്വന്തം കോളനി ഉപേക്ഷിച്ച് പൂപ്പലിനു വളരാൻ ഏറ്റവുമനുയോജ്യമായ താപ നിലയും ജലാംശവുമൊക്കെയുള്ള ഏതെങ്കിലും ചെടിയുടെ ഏറ്റവും ഉയരെയുള്ള ചില്ലയിലേയ്ക്ക് പൂപ്പൽ പ്രേതത്തിന്റെ നിയന്ത്രണത്താൽ ആ ഉറുമ്പ് കയറിപ്പോവും. അപ്പോഴേയ്ക്ക് തന്റെ താടിയെല്ലുകളെ നിയന്ത്രിയ്ക്കാൻ ഉറുമ്പിനു കഴിയാതെയാകും. ഉയരത്തിലുള്ള ഒരു ഇലയിലോ തണ്ടിലോ സർവശക്തിയുമെടുത്ത് ഉറുമ്പ് ബാധാ പ്രേരിതമായി കടിച്ചുപിടിയ്ക്കും.

കടിച്ചുപിടിച്ചു കഴിഞ്ഞാൽ പിന്നെ അതിന് അനങ്ങാനാവില്ല. മരണക്കടി എന്നാണതിനെ ശാസ്ത്രജ്ഞർ വിളിയ്ക്കുന്നത്. ഭക്ഷണമില്ലാതെ കടിച്ചു പിടിച്ചു അവിടെ തൂങ്ങിക്കിടക്കും ആ ഉറുമ്പ്, അല്ല പൂപ്പലിന്റെ പ്രേതം ബാധിച്ച ഉറുമ്പിന്റെ ശരീരം. ഇനിയാണ് തന്റെ ജീവിത ചക്രത്തിന്റെ അടുത്ത ഭാഗത്തേയ്ക്ക് പൂപ്പൽ കടക്കുന്നത്. ഉറുമ്പിന്റെ തല തുരന്ന് പൂപ്പൽ തന്റെ തണ്ട് പുറത്തേക്കിറക്കും. ആ തണ്ടിന്റെ അഗ്രത്തിൽ നിന്ന് ലക്ഷക്കണക്കിനു പുതിയ പൂപ്പൽ വിത്തുകൾ പൊഴിയും. ഉയരത്തിലുള്ള ഇലയുടെ അടിയിലായതു കൊണ്ട് ആ വിത്തുകൾ പാറി എല്ലായിടത്തും പരക്കും. അടുത്ത ആശാരിയുറുമ്പിനെത്തേടി ആ ഓരോ വിത്തു ബാധയും മണ്ണിൽ ഒളിച്ചിരിയ്ക്കും. ഒരു വലിയ ഉറുമ്പിൻ കോളനി തന്നെ അങ്ങനെ ചിലപ്പോൾ പൂപ്പൽ ബാധയാൽ നശിച്ച് ദ്രവിച്ചുതീരും.

സീപീഎം എന്ന ആശാരിയുറുമ്പിന്റെ തല തുരന്ന് ഇസ്ലാമിസ്റ്റു പൂപ്പൽ തന്റെ തണ്ട് പുറത്ത് ചാടിച്ചതാണ് കഴിഞ്ഞ ഹർത്താൽ ദിവസം നമ്മൾ കണ്ടത്.

കാശ്മീരിൽ നടന്ന ക്രൂരകൃത്യം ഏത് മനുഷ്യന്റേയും മനസ്സ് മരവിപ്പിയ്ക്കുന്നതാണ്. പക്ഷേ ഭാരതത്തിലുണ്ടായ മറ്റൊരു ബലാൽസംഗത്തിനും കൊലപാതകത്തിനും ശിശു പീഡനത്തിനും ഇതിലുള്ള പോലെ മത പരിവേഷമുണ്ടായിരുന്നില്ല. കേരളത്തിൽ മുൻപ് ഇതുമാതിരി ഒരു സംഭവം നടന്നപ്പോൾ ആരും അത് ഒരു മതത്തിലുള്ളയാൾ വേറൊരു മതത്തിലെ കുഞ്ഞിനെ ഉപദ്രവിച്ചുകൊന്നു എന്ന് പറഞ്ഞില്ല. അതുപോലെ എത്രയായിരങ്ങൾ. കാശ്മീരിൽ ദൗർഭാഗ്യകരമായ ആ സംഭവം നടന്നപ്പോൾ പ്രതികളെ രക്ഷിയ്ക്കാനല്ല, സീബീഐ അന്വേഷണം നടത്താനാണ് അവിടെ സമരം നടന്നത്. അതൊന്നും ആരുടെ ചെവിയിലുമെത്തിയില്ല.

എന്നാൽ അതിന്റെ പേരിൽ ഇന്ന് വരെ കാണാത്ത നിലയിൽ അത് മതവൽക്കരിയ്ക്കപ്പെട്ടു. ആ ക്രൂരകൃത്യം ഹിന്ദുക്ഷേത്രത്തിൽ വച്ച് നടത്തിയെന്ന് പ്രചണ്ഡമായ പ്രചരണം നടത്തി. ആ കുഞ്ഞിന്റെ മതം എടുത്തുപറഞ്ഞ് അതിനെ ക്രൂരമായി മതദ്വേഷത്തിനുപയോഗിച്ച് സാധാരണക്കാരിൽ വരെ അസഹിഷ്ണുതയും മതധ്രുവീകരണവുമുണ്ടാക്കുന്നതിൽ ഇസ്ലാമിക പൂപ്പൽ ബാധിച്ച ഇടതർ തന്നെയായിരുന്നു മുന്‍പില്‍.