തെല്ലും നോവാതെ നേടാനാവില്ല, നല്ല നാളെകള്‍..

15032179_1805582929729768_8909517531858393587_n-1

                                             ഴിഞ്ഞ നാലുദിനങ്ങളായി ഇന്ത്യ മൊത്തം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് 500, 1000 കറന്‍സികള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനം തന്നെയാണിതെന്ന് നിസ്സംശയം പറയാം (വിപ്ലവത്തിന് പോസിറ്റീവായും നെഗറ്റീവ് ആയും ഉള്ള അര്‍ത്ഥതലങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ വാക്ക് കൃത്യം അനുയോജ്യവുമാണ് ). ഇതുവരെ ഈ വിഷയത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരില്‍ നിന്നും സാമ്പത്തിക വിദഗ്ദ്ധരില്‍ നിന്നും, ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്ന സാധാരണ ജനങ്ങളുടെ വരെ പ്രതികരണങ്ങളും നമ്മള്‍ കണ്ടു.

ആദ്യ രണ്ടു ദിനങ്ങള്‍ സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിലേക്ക് തന്നെയാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാലിപ്പോള്‍ ഈ പുതിban-500-and-1000-rupees-notes_71d3b8e6-a7c2-11e6-9005-31625660f15fയ സാമ്പത്തിക പരിഷ്ക്കരണം സാധാരണ ജനങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്നറിയാനാണ് എല്ലാവരും താല്‍പര്യപ്പെടുന്നത്. അവിടെയും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളും ചാനല്‍ ക്യാമറകളുമെല്ലാം തിരിയുന്നത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടുകളിലേക്കാണ്. എന്നാല്‍ അതിനുമപ്പുറം ഈ നാട്ടിലെ വീട്ടമ്മമാര്‍ തൊട്ടുള്ള സാധാരണക്കാരുടെ പരിധിയില്‍ നിന്നും ചാനല്‍ ക്യാമറകളില്‍ നിന്നും അല്പം മാറി നില്‍ക്കുന്നവര്‍ ഈ സാമ്പത്തിക പ്രതിസന്ധിഘട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

നവംബര്‍ എട്ട്, ഒരിക്കലും ഒരു സാധാരണ ദിവസമായിരുന്നില്ല. ലോകം മുഴുവന്‍ ആരായിരിക്കും പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് എന്ന വാര്‍ത്തയിലേക്ക് ഉറ്റുനോക്കിയിരിക്കേ, മാധ്യമങ്ങളെല്ലാം അമേരിക്കന്‍ രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകളില്‍ മുഴുകിയിരിക്കെയായിരുന്നു പ്രാധാനമന്ത്രി ഉടന്‍ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ഫ്ലാഷ് ന്യൂസുകള്‍ സ്ക്രോള്‍ ചെയ്യാന്‍ തുടങ്ങിയത്. അങ്ങിനെ രാജ്യം കണ്ടതില്‍ വെച്ചേറ്റവും രഹസ്യ സ്വഭാവം സൂക്ഷിച്ച ആ വാര്‍ത്ത രാത്രി എട്ടുമണിക്ക് മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അറിയിക്കുന്നു. modi-addresses-nation_650x400_41478624864അതുവരെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സികള്‍ ആയിരുന്ന 500, 1000 നോട്ടുകള്‍ നാലുമണിക്കൂറുകള്‍ക്ക് ശേഷം വെറും കടലാസ് മാത്രമായി മാറുന്നു.
പിന്‍വലിക്കപ്പെട്ട കറന്‍സികള്‍ ഒരു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം നവംബര്‍ പത്താം തീയതി മുതല്‍ ഡിസംബര്‍ മുപ്പതുവരെയുള്ള കാലയളവിനുള്ളില്‍ രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി, ദിവസം നാലായിരം രൂപയെന്ന കണക്കില്‍ തത്തുല്യമൂല്യമുള്ള പണം മാറ്റിവാങ്ങാവുന്നതാണ് എന്ന അറിയിപ്പാണ് കൂടെ ഉണ്ടായിരുന്നത്. ലിക്വിഡ് മണി ആയി കയ്യില്‍ സൂക്ഷിച്ചിരുന്നവര്‍ക്ക് ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാം. ദിവസം പതിനായിരം രൂപ ബാങ്കിലൂടെ നേരിട്ടും, രണ്ടായിരം രൂപ വീതം എ ടി എം കളിലൂടെയും പിന്‍വലിക്കാം. ഡോക്ടര്‍മാരുടെ സമ്മതപത്രം നല്‍കി ഹോസ്പിറ്റലുകളിലും, പെട്രോള്‍ പമ്പുകളിലും, റെയില്‍വേ, എയര്‍ടിക്കറ്റ് തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കും പഴയ നോട്ടുകള്‍ തന്നെ തുടര്‍ന്ന് നവംബര്‍ പതിനാലു വരെ ഉപയോഗിക്കുകയും ചെയ്യാം.11

രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളായ കള്ളനോട്ട് , കള്ളപ്പണം, പൂഴ്ത്തിവെപ്പ് തുടങ്ങിയവയെ നേരിടാനുള്ള ചരിത്രത്തിലെ ഏറ്റവും ധീരമായ തീരുമാനം അങ്ങിനെ പ്രധാനമന്ത്രി നേരിട്ട് ജനങ്ങളെ അറിയിച്ചു. ഈ വാര്‍ത്ത ജനങ്ങളെ അറിയിച്ച ദിവസം, സമയം, അവിടെയാണ് നരേന്ദ്രമോഡി എന്ന ബുദ്ധിരാക്ഷസനായ ഭരണാധികാരിയുടെ തന്ത്രം നാം കാണേണ്ടത്.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഫലപ്രഖ്യാപനം വരുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്, രാജ്യത്തെ ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം കഴിഞ്ഞതിനുശേഷം വ്യാപാര സ്ഥാപനങ്ങളെല്ലാം ദൈനംദിന അക്കൌണ്ടുകള്‍ ക്ലോസ് ചെയ്യുന്ന സമയത്ത് ആയിരുന്നു നാടകീയമായ തീരുമാനവുമായി പ്രധാനമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുന്പിലെത്തിയത്. കള്ളപ്പണ, കള്ളനോട്ട് പൂഴ്ത്തിവെപ്പുകാര്‍ക്ക് കിട്ടിയ ഏറ്റവും വലിയ അടിയായി ജനങ്ങള്‍ ആ തീരുമാനത്തെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.
പിറ്റേ ദിനത്തില്‍ തന്നെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്, സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് 24500 വരെയെത്തി എന്നീ വാര്‍ത്തകള്‍ അമേരിക്കന്‍ ഭരണമാറ്റ വാര്‍ത്തകളില്‍ അലിഞ്ഞു പോയി. അടുത്ത ദിവസം അതായത് നവംബര്‍ പത്തു മുതല്‍ ആണ് രാജ്യത്തെ ബാങ്കുകളില്‍ നിന്നും പഴയ നോട്ടുകള്‍ മാറി ലഭിക്കുവാന്‍ തുടങ്ങിയത്.

ഇനി ഈ സാമ്പത്തിക പ്രതിസന്ധി സാധാരണ ജനങ്ങളെ ഏത് രീതിയില്‍ ബാധിച്ചുവെന്ന് നോക്കാം:
ഇത്തരമൊരു തീരുമാനത്തിന്റെ പ്രധാന ഗുണഭോക്താക്കളും രാജ്യത്തെ സാധാരണക്കാര്‍ ആയ ജനങ്ങള്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ഏറെ ബുദ്ധിമുട്ടുന്നതും അതെ സാധാരണ ജനങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിച്ച് രാജ്യത്തെ പല പെട്രോള്‍ പമ്പുകളും ഒന്‍പതാം തീയതി ഉച്ചയോടു കൂടിത്തന്നെ പഴയ നോട്ടുകള്‍ വാങ്ങുന്നത് നിര്‍ത്തിയതായിരുന്നു പെട്ടെന്ന് നേരിട്ട തിരിച്ചടി. പണത്തിന്റെ കാര്യം_state_bank_of_ind_3076920g വന്നപ്പോള്‍ കച്ചവടക്കാര്‍ തൊട്ട് ഡോക്ടര്‍മാര്‍ വരെ സകല എത്തിക്സും മറന്നു. ഹോസ്പിറ്റലുകളില്‍ പണം സ്വീകരിക്കപ്പെട്ടില്ല. പലരും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടി. റെയില്‍വേ ടിക്കറ്റ് കൌണ്ടറുകളെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുവാനായി തന്ത്രപരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് വിതരണത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടായി. ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകളുടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന തീരുമാനം വരെയായി.
പത്താംതീയതി മുതല്‍ നാം ബാങ്കുകള്‍ക്ക് മുന്നിലും എ ടി എംകള്‍ക്ക് മുന്‍പിലും കാണുന്ന നീണ്ട നിരയും, തിരക്കും ആയിരുന്നു മറ്റൊരു പ്രതിസന്ധി. സാധാരണക്കാര്‍ പലരും കൃത്യമായ വാര്‍ത്തകളും വിവരങ്ങളും മനസിലാക്കാതെ ധൃതി പിടിച്ച് പണം മാറാനായ് എത്തിയതും, സ്വന്തമായി അക്കൗണ്ട്‌ ഉള്ള ബാങ്കില്‍ നിന്നുമേ പണം മാറ്റിക്കിട്ടൂ എന്നൊരു തെറ്റിദ്ധാരണ ഉണ്ടായതും ബാങ്കുകളിലെ തിരക്ക് വര്‍ദ്ധിപ്പിച്ചു. ആയിരവും രണ്ടായിരവുമൊക്കെ ചില്ലറ ആക്കേണ്ടവര്‍ പോലും താരതമ്യേന തിരക്ക് കുറവുള്ള പുതുതലമുറ ബാങ്കുകളില്‍ ചെല്ലാതെ അക്കൗണ്ടുള്ള ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മുന്‍പില്‍ ക്യൂ നിന്നത് വലിയ തിരക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. അതോടൊപ്പം ചിലര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ചില പ്രസ്താവനകള്‍ ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി. പിന്‍വലിച്ച രൂപയ്ക്കു പകരം ബാങ്കുകളില്‍ നിന്നും തിരിച്ചു കിട്ടുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ ചില്ലറ ആക്കാന്‍ കഴിയാതെ സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടി. ചില്ലറ പൂഴ്ത്തിവെപ്പ് സംഘങ്ങള്‍ ചെറുകിട വ്യാപാര മേഖലയെയും ഗുണഭോക്താക്കളായ സാധാരണ ജനങ്ങളെയും ദുരിതത്തിലാക്കി. പണലഭ്യതക്കുറവും ചില്ലറക്ഷാമവും നിര്‍മാണമേഖലയെയും കച്ചവടസ്ഥാപനങ്ങളെയും കാര്യമായി തന്നെ ബാധിച്ചുവെന്നതില്‍ സംശയമില്ല. 

ഇവിടെ പരിശോധിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്..
സാധാരണ ജനങ്ങള്‍ ആദ്യമായി അല്ലാ ഇത്തരം രീതിയില്‍ നീണ്ട വരികളില്‍ കാത്തുനിന്നു ബുദ്ധിമുട്ടേണ്ടി വരുന്നത്. ഇപ്പോള്‍ ബാങ്കുകള്‍ക്ക് മുന്‍പിലെ തിരക്ക് പെരുപ്പിച്ചു കാണിക്കാന്‍ ചില വ്യവസ്ഥാപിത ലക്ഷ്യങ്ങള്‍ ഉള്ളവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഒരു സാധാരണ വീട്ടമ്മ എന്ന നിലയില്‍ ഇതിനു മുന്‍പ് സമാനമായ രീതിയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ട പല ആവശ്യങ്ങളും ഉണ്ടായിട്ടുണ്ട്. adar_696474f
ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ സബ്സിഡി ബാങ്കിലേക്ക് മാറ്റാന്‍, ആധാര്‍ കാര്‍ഡ് എടുക്കാന്‍, ബാങ്ക് അക്കൗണ്ട്‌ അധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍, റേഷന്‍ കാര്‍ഡ് പുതുക്കാന്‍, പുതുക്കിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ തുടങ്ങിയവയാണ് അതില്‍ എടുത്തു പറയേണ്ടത്.
ഗ്യാസ് സബ്സിഡി ബാങ്കുകളിലെക്ക് മാറ്റുന്ന സമയത്ത് ഇതിലും ഇപ്പോഴത്തെതിലും രൂക്ഷമായ പ്രതിസന്ധി നേരിട്ടത് സാധാരണക്കാര്‍ തന്നെയായിരുന്നു. പല കണക്ഷനുകളും റേഷന്‍കാര്‍ഡിലെ ഗൃഹനാഥന്റെ പേരില്‍ ആയതുകൊണ്ട്, പ്രായമായ അച്ഛനമ്മമാരെയും കൊണ്ട് പുലര്‍ച്ചെ തന്നെ ഗ്യാസ് ഏജന്‍സിയുടെ നീണ്ട ക്യൂവിന് മുന്‍പില്‍ വന്നു കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അപേക്ഷാഫോം വാങ്ങാന്‍ ഒരു ദിവസം, ഫോം പൂരിപ്പിച്ച് നല്‍കാന്‍ മറ്റൊരു ദിവസം എന്നിങ്ങനെ രണ്ടോ മൂന്നോ ദിവസങ്ങള്‍ രാവിലെ മുതല്‍ നീണ്ട വരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്നും പുതിയ മാറ്റത്തിന് നിരവധി വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് നേരെ ഉയരുകയും ദിവസങ്ങള്‍ക്ക് ശേഷം കെട്ടടങ്ങി പോവുകയും ചെയ്തിട്ടുണ്ട്. അക്ഷമരായ ഒരു കൂട്ടം ജനങ്ങള്‍ അന്നും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുകയും പലയിടങ്ങളിലും ഗ്യാസ് ഏജന്‍സികള്‍ തല്ലിതകര്‍ക്കുന്നതില്‍ വരെയും എത്തിയിട്ടുണ്ട് കാര്യങ്ങള്‍. അത് കൊണ്ടു തന്നെ ബാങ്കുകള്‍ക്ക് മുന്‍പിലെ ക്യൂവിനെക്കുറിച്ചുള്ള ഇപ്പോഴുള്ള ആകുലതകള്‍ അടുത്ത ദിവസങ്ങളില്‍ തീരാവുന്നതെ ഉള്ളൂ.

സര്‍ക്കാരിന്റെ ഈ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ തന്നെയാണ് എന്ന് പറയുന്നതിനുള്ള മറ്റൊരു വസ്തുത, വരും ദിവസങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും എല്ലാം വില കുറയ്ക്കും എന്നുള്ളത് തന്നെയാണ്. എന്നും സാധാരണക്കാരന്റെ സ്വന്തമായൊരു വീട് എന്ന വലിയ മോഹത്തിന് തടയിട്ടിരുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൊള്ള ഇല്ലാതാക്കുവാന്‍ ഈ തീരുമാനത്തിന് തീര്‍ച്ചയായും കഴിയും. ഒപ്പം സാമ്പത്തിക മേഖലയില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതോടെ ബ്ലേഡ് മാഫിയകളുടെ തകര്‍ച്ച പൂര്‍ണമാവുന്നതും പല പ്രൈവറ്റ് ചിട്ടികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൊള്ള അവസാനിക്കുന്നതും തീര്‍ച്ചയായും സാധാരണക്കാരന് ഗുണം തന്നെയാണ്.dirtymoney

വിമര്‍ശകരുടെ പ്രധാന ആരോപണം സര്‍ക്കാര്‍ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ല എന്നതാണ്. പക്ഷേ വസ്തുതകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള ചെറിയ ചില വീഴ്ച്ചകളെ (രഹസ്യ സ്വഭാവം കാത്തൂ സൂക്ഷിക്കേണ്ടി വരുമ്പോ ഉണ്ടാവുന്ന നിയന്ത്രണം) ചില വ്യവസ്ഥാപിത താല്‍പര്യക്കാര്‍ പെരുപ്പിച്ച് കാണിച്ച് വിമര്‍ശനങ്ങളായി ഉന്നയിക്കുകയാണെന്നാണ് പല കാര്യങ്ങളിലും അനുഭവപ്പെടുന്നത്.

ഇതിനിടയില്‍ ചിലര്‍ വ്യക്തമായ ചില രാഷ്ട്രീയ നാടകങ്ങളും പ്രസ്താവനകളും നടത്തിയതും, കള്ളപ്പണത്തിന്റെ ഗുണഭോക്താക്കള്‍ എന്ന ചീത്തപ്പേര് പണ്ടേയുള്ള മാധ്യമ വ്യഭിചാരക്കാര്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന രീതിയിലേക്ക് പല വാര്‍ത്തകളെയും വളച്ചൊടിച്ചതും സോഷ്യല്‍ മീഡിയകള്‍ വഴി ചില പ്രത്യേക താല്‍പര്യക്കാര്‍ നടത്തിയ അസത്യപ്രചാരണങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ചില്ലറ പൂഴ്ത്തിവെപ്പ് തൊട്ട് പുതിയ രണ്ടായിരം രൂപയുടെ കളര്‍ ഫോട്ടോകോപ്പി നല്‍കി വഞ്ചിക്കുന്നത് പോലെയുള്ള സ്വന്തം രാജ്യത്തിനെതിരെ ആ രാജ്യത്ത് നിന്ന് തന്നെ യുദ്ധം നടത്തുന്നതും നാം കണ്ടു. ഒരു പരിധി വരെ ജനങ്ങളുടെ വ്യഗ്രതയും തിടുക്കവും ആണ് തിരക്കിലെക്കും ബഹളത്തിലെക്കും കാര്യങ്ങള്‍ എത്തിച്ചതെങ്കില്‍ ചിലര്‍ വളരെ ആസൂത്രിതമായി തന്നെ പല വ്യാജ വാര്‍ത്തകളുമായി രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതും ആണ് ഇക്കാര്യത്തില്‍ നെഗറ്റീവ് ആയി കാണേണ്ടത്.
എന്നാല്‍ക്കൂടിയും ഇതില്‍ ഒരു നല്ല നാളേക്കായുള്ള സാധാരണക്കാരന്റെ കാത്തിരിപ്പ് കൂടിയുണ്ട്.
അത് നാം കാണാതെ പോകരുത്.

കള്ളപ്പണ, കള്ളനോട്ട് നിര്‍മാര്‍ജ്ജനത്തിലൂടെ, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയ തുടങ്ങിയവയുടെ പതനത്തിലൂടെ രാജ്യം നേടുന്ന സാമ്പത്തിക പുരോഗതി എത്രതന്നെയായാലും അത് തീര്‍ച്ചയായും ഇന്നാട്ടിലെ ഓരോ സാധാരണക്കാരനും നേട്ടം തന്നെയാണ്. ഇതുവരെയുള്ള സര്‍ക്കാര്‍ കണക്കനുസരിച്ച് 86 ശതമാനത്തോളം പഴയ നോട്ടുകള്‍ മാറി നല്‍കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ബാങ്കുകളിലെ തിരക്ക് സ്വാഭാവികമായും കുറയും. പിന്നീടങ്ങോട്ടുള്ള വ്യാപാര വാണിജ്യ വ്യവസ്ഥിതിയില്‍ ഈ സാമ്പത്തിക പരിഷ്കരണം ഏത് രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് കാത്തിരിക്കുകയാണ് ഇവിടുത്തെ ഓരോ സാധാരണക്കാരനും.
നല്ലത് തന്നെ പ്രതീക്ഷിച്ചുകൊണ്ട്.

——————–ധന്യ രാജു വലിയവളപ്പില്‍—————— 

Poster Credits : Ratheesh Nandhanam