മാധവ് ഗാട്ഗില്‍ റിപ്പോര്‍ട്ട് – ചില പരിസ്ഥിതിദിന ചിന്തകള്‍

VBK-28-WESTERN_GHA_1633631f     

 

പാരിസ്ഥിതികമായി നിലനില്‍ക്കുന്നതാകണം ഏതു വികസനവും. പ്രകൃതിസംരക്ഷണം നിയമംകൊണ്ട് നടപ്പാക്കാന്‍കഴിയുന്ന സര്‍ക്കാര്‍ പ്രൊജക്റ്റ്‌ അല്ല. മഴയും മഞ്ഞും വേനലുമോന്നും ആരുടേയും ഇച്ഛാനുസാരം  വരികയുമില്ല . ഭൂമിയില്‍ മനുഷ്യവര്‍ഗം വേണമെന്ന് പ്രകൃതിയ്ക്കോ മറ്റൊരു ജീവിവര്‍ഗത്തിനോ ഒരു പുല്‍ക്കൊടിയ്ക്ക്പോലുമോ നിര്‍ബന്ധമില്ല .കാരണം ഇവയൊന്നും മനുഷ്യനെ ആശ്രയിച്ചുകഴിയുന്നതല്ല .മനുഷ്യനാകട്ടെ പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഒരുനിമിഷംപോലും കഴിയാനാകില്ല ..ഇത് പരിസ്ഥിതിയുടെ ബാലപാഠം .

 

പശ്ചിമഘട്ടമെന്നാൽ  കാടുമുതല്‍ images (32)കടല്‍വരെയുള്ള നമ്മുടെ നദികളുടെ   ഒഴുക്കിനെയും കുടിവെള്ളലഭ്യതയേയും കാര്‍ഷികവ്യവസ്ഥയെയും നില നിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ്‌.  ഇരുനൂറു വര്‍ഷത്തെ മനുഷ്യന്റെ തെറ്റായ ഇടപെടലിന്റെ ഫലമായി പശ്ചിമ ഘട്ടത്തിൽ മിക്കയിടങ്ങളിലും വികസനത്തിന്റെ വാഹനശേഷിയും പരിസ്ഥിതി നാശത്തിന്റെ അതിരുകളും നമ്മള്‍ കടന്നുകഴിഞ്ഞിരിക്കുന്നു . നിലവിലുള്ള നിയമങ്ങള്‍ക്കു ഈയൊരു കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് Environmental Protection Act 1986 പാർലമെന്റിൽ  പാസാക്കുന്നത്.

പശ്ചിമഘട്ടത്തിന്റെ നാശം തടയുക എന്ന തിരിച്ചറിവില്‍ നിന്നാണ് 2010 ല്‍ നീലഗിരിയിലെ കൊത്തഗിരിയില്‍വെച്ച് നടന്ന പശ്ചിമഘട്ട രക്ഷാ കൂട്ടായ്മയില്‍ പരിസ്ഥിതിമന്ത്രി ജയറാംരമേശ്‌, പശ്ചിമ ഘട്ട പരിസ്ഥിതിപ്രാധാന്യമേഖലകളെ നിയമപരമായി നോട്ടിഫൈ ചെയ്തു സംരക്ഷിക്കാനുള്ള പഠനത്തിനു പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാട്ഗില്‍ നേതൃത്വംനല്‍കുന്ന പതിനാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്. 

കന്യാകുമാരി മുതല്‍ കേരളം തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന്‌ ഗുജറാത്ത്‌ മഹാരാഷ്‌ട്ര അതിര്‍ത്തി വരെ 1600 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച്‌ കിടക്കുന്നതാണ്‌ പശ്ചിമഘട്ട പര്‍വ്വതനിരകള്‍.. ഇന്ത്യയിലെ, ദക്ഷിണേന്ത്യയിലെ മഴ സീസണ്‍ നിശ്ചയിക്കപ്പെടുന്നതിനു നിര്‍ണായക പങ്ക്‌ വഹിക്കുന്നതു ഈ പര്‍വ്വതനിരകളാണ്‌. കേരളത്തിന്റെ പരിസ്ഥിതിരൂപങ്ങളും സമൂഹനിര്മിതിയുമെല്ലാം പശ്ചിമഘട്ടത്തെ ആധാരമാക്കി രൂപപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടമായ പ്രദേശങ്ങളില്‍പെട്ട മലനിരകളും വനപ്രദേശങ്ങളുമടങ്ങിയതാണ് പശ്ചിമഘട്ടം.

ഈ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ശുപാര്‍ശകള്‍ മുന്നോട്ടുവച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേങ്ങശളെ തെറ്റിദ്ധാരണ പരത്തി വിമര്‍ശനങ്ങളിലൂടെ അട്ടിമറിക്കാനാണ് നിക്ഷിപ്ത താല്പര്യക്കാര്‍ ശ്രമിച്ചത് . 2012 ഓഗസ്റ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു പൊതുസമൂഹത്തില്‍ ഒരുചര്‍ച്ചയ്ക്കു അവസരംകൊടുക്കാതെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിലധികം കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഒരുപാട് നല്ല നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഗാട്ഗില്‍ റിപ്പോര്‍ട്ടില്‍ ,എല്ലാ ശുപാര്‍ശകളും പ്രാദേശികഗ്രാമസഭകള്‍ ചര്‍ച്ചചെയ്തു മാത്രം നടപ്പാക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു .

user58356_pic2023_1233056844 dudsagar-waterfalls

അന്തര്‍സംസ്ഥാന നദീജലകൈമാറ്റത്തെ എതിര്‍ത്തിരുന്ന ഗാട്ഗില്‍ റിപ്പോര്‍ട്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനു ഗുണകരമാകുമായിരുന്നു . ആറന്മുള വിമാനത്താവള പദ്ധതി പോലെ ചതുപ്പുകളും വയലുകളും നികത്തിയുള്ള എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും ഗാട്ഗില്‍ റിപ്പോര്‍ട്ട് എതിര്‍ക്കുന്നുണ്ട് .

പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്നും ,അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ ,അത് വായിച്ചുനോക്കുകപോലും ചെയ്യാതെ ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ റിപോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധംതന്നെയുണ്ടായി . ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കര്‍ഷക ദ്രോഹപരമാണെന്ന നുണ പ്രചരിപ്പിച്ച് സങ്കുചിതമായ വികാരങ്ങള്‍ ഉണര്‍ത്തിവിടാനാണ് ശ്രമം നടന്നത് . ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കുടില താല്പര്യങ്ങള്‍ക്ക് കീഴങ്ങുന്ന ദുരിതാവസ്ഥയാണ് കേരളത്തില്‍ ഉണ്ടാവുന്നത്.

വര്‍ഗീയകോമരങ്ങളുടെ ഇടയലേഖനങ്ങള്‍ ഫോട്ടോകോപ്പിഎടുത്തു പ്രചരിപ്പിക്കുകയും അവരുടെ ഹര്‍ത്താലുകള്‍ക്ക് ആളെകൂട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അധ:പ്പതിച്ചു എന്നതാണ് ഇന്നത്തെ ഏറ്റവുംവലിയ ദുര്യോഗം.. വനംകയ്യേറ്റക്കാരേയും ഖനന ലോബിയെയും കരിങ്കല്‍ ക്വാറി മുതലാളിമാരെയും പ്രതിനിധീകരിക്കുന്ന കേരളസര്‍ക്കാര്‍തന്നെ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു . ആറ് സംസ്ഥാനങ്ങളിലെ 25 കോടി ജനങ്ങള്‍ക്കുള്ള വെള്ളത്തിന്‍െറ സ്രോതസ്സായ പശ്ചിമഘട്ടത്തില്‍ ഏഴ് ശതമാനം സ്വാഭാവിക വനം മാത്രമാണ് അവശേഷിക്കുന്നത്.

images (33) images (34)
ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറയുടെയും നിലനില്പിനുതകുന്ന വികസന നേട്ടങ്ങള്‍ ഉറപ്പുവരുത്തുവാനാണ് ഗാഡ്ഗില്‍ കമ്മിറ്റി ശ്രമിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ച ഭൂരിപക്ഷവും ഖനന ലോബിക്കാരായിരുന്നു. അവരാണ് വസ്തുതകളെ വളച്ചൊടിച്ചും മറച്ചുപിടിച്ചും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യ പാരിസ്ഥിതിക സുരക്ഷക്ക് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. മലനിരകളില്‍ വന്‍നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ഇനി അനുവദിക്കരുത് ,വനാവകാശനിയമം കര്‍ശനമായി നടപ്പാക്കണം ,കാട് മറ്റാവശ്യങ്ങള്‍ക്കായി വിനിനിയോഗിക്കരുത് തുടങ്ങി ഒരുപാട് നിര്‍ദേശങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട് .ഇനി ഒരു തുണ്ട് ഭൂമിപോലും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറരുത് ,ഖനനമോ ക്വാറിയോ നടത്താനുള്ള ലൈസന്‍സു ഇനി ആര്‍ക്കും നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്രിസ്ത്യന്‍ സഭകളെ ചൊടിപ്പിച്ചിരിക്കുന്നത് .

പശ്ചിമഘട്ടവും ആറന്മുളയും ഇന്ത്യയുടെ പൈതൃകകേന്ദ്രങ്ങളായതുകൊണ്ടാണ് നാടിന്റെ ഭാവിയിലും വരുംതലമുറയുടെ നിലനില്പ്പിലും ഉത്കണ്ഠയുള്ള ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അതിന്റെ നിലനില്‍പ്പിനുവേണ്ടി വാദിക്കുന്നത് . പരിസ്ഥിതിയുടെ പേരുപറഞ്ഞു ആണവനിലയത്തിനെതിരെ സമരംചെയ്യുകയും , ഇപ്പുറത്തു ആറന്മുളവിമാനത്താവളത്തിനുവേണ്ടി വാദിക്കുകയും ,പശ്ചിചിമഘട്ട സംരക്ഷണനിയമത്തെ എതിര്‍ക്കുകയും ചെയുന്ന ചിലരുടെ കാപട്യം തിരിച്ചറിയെണ്ടതുണ്ട് . . നാടിനെ കട്ടുമുടിക്കുന്ന കള്ളന്മാരുടെ ആര്‍ത്തികള്‍ക്കായി ഒരു നാടിനെനെയും അതിന്റെ പരിസ്ഥിതിയെയും ബലാല്‍ക്കാരംചെയ്യുമ്പോള്‍ അവര്‍ കയ്യടക്കിയ മലകള്‍ക്കും നെല്‍പ്പാടങ്ങള്‍ക്കും നൊന്തെന്നുവരില്ല .അവര്‍ കെട്ടിപ്പൊക്കുന്ന മാളികളില്‍ പൂക്കുന്ന കള്ളപ്പണം ,അവരുടെ വരുംതലമുറ ഒരുനുള്ളു ശുദ്ധവായുവിനും ഒരിറ്റു ശുദ്ധജലത്തിനുംവേണ്ടി പിടഞ്ഞുവീഴുമ്പോള്‍ പ്രയോജനപ്പെടില്ല .അപ്പോള്‍ ,പ്രകൃതിയെ പരിസ്ഥിതിയെ ,പൈതൃക മ്പത്തുകളെ നശിപ്പിച്ചു നിര്‍മ്മിക്കുന്നതെല്ലാം അപ്രസക്തമാകും…

royal-bengal-tiger-in-silent-valley-national-park 12570356826ed8cee9b4blq3

ഞങ്ങളുടെ മലകളെ ,ഞങ്ങളുടെ നെല്‍പ്പാടങ്ങളെ ,ഞങ്ങളുടെ കാവുകളെ ,ഞങ്ങളുടെ തോടുകളെ ,ഞങ്ങളുടെ മഴയെ ,ആകാശത്തെ നിങ്ങള്‍ എന്ത്ചെയ്തു എന്ന് നാളെ നമ്മുടെ വരുംതലമുറ നമ്മോടു ചോദിച്ചാല്‍ എന്ത് ശരി കൊണ്ട് നാമത്തിനു ഉത്തരം നല്‍കും ? .മണിമാളികകളും അംബരചുംബികളും വിമാനതാവളങ്ങളുമാണ് വികസനത്തിന്റെ മാതൃകയെന്നു വിശ്വസിച്ചിരുന്ന മൂലധനശക്തികള്‍ക്കെതിരെ നിങ്ങള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചാല്‍ നമ്മള്‍ എന്ത് മറുപടി പറയും?..പ്രകൃതിയെ ,പരിസ്ഥിതിയ കശാപ്പുചെയ്തുകൊണ്ടുള്ള വികസനം താല്‍ക്കാലികമാണെന്ന് തിരിച്ചറിയാത്ത ഒരുകൂട്ടം ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നതുകൊണ്ട് സംഭവിച്ചുപോയിയെന്നോ…… പുതിയ കേന്ദ്രസര്‍ക്കാര്‍ മാധവ്ഗാട്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം ..

Go Green . World Environment Day – June 5 …..