ഗാന്ധിജിയും മതപരിവര്‍ത്തനവും പുന:പരിവര്‍ത്തനവും

 esgwegweg

നിരവധി ചർച്ചകളിലൂടെ ഇപ്പോൾ, ഹിന്ദു മതത്തിലേക്കുള്ള പുന:പരിവർത്തനമായ ‘ഘർ വാപസി’ കടന്നു പോകുന്നു. ചർച്ചകൾ പൊതുവിൽ നടക്കുന്നത്, പുന:പരിവർത്തനം ഒരു സാമൂഹികവും ക്രിമിനലുമായ കുറ്റം എന്നുള്ള രീതിയിൽ ആണ്. പക്ഷേ, ആ ചർച്ചകൾ ഇന്നലെ ടി. വി. ചാനലുകളിൽ കണ്ട നിരവധി ഭവനങ്ങളിൽ ഉണർത്തിയ ചോദ്യം “പുന:പരിവർത്തനം തെറ്റെങ്കിൽ വർഷങ്ങളായി ഇന്നുവരെ നടന്നുവന്നിരുന്ന, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്കുള്ള മതപരിവർത്തനം,- നിരവധി വാഗ്ദാനങ്ങളും വിവാഹകാരണങ്ങളും ഉൾപ്പെടെയുള്ളവ- തെറ്റും കുറ്റകരവും ആയിരുന്നില്ലേ” എന്നുള്ളതാണ്. ഘർ വാപസിയുടെ ഏറ്റവും വലിയ ഇമ്പാക്റ്റ് ഏതു മതത്തിലേക്ക് മാറ്റി എന്നുള്ളതോ, എത്ര പേരെ പുന:പരിവർത്തനം ചെയ്യിച്ചു എന്നുള്ളതോ ആയിരിക്കില്ല, മറിച്ച്, ഇപ്പോൾ പറയപ്പെട്ട ചോദ്യം ചിന്തിക്കുന്നവരെക്കൊണ്ട് ചോദിപ്പിച്ചു എന്നുള്ളതിലായിരിക്കണം.

“ഘർ വാപസി” നടക്കുന്ന ഈ സമയങ്ങളിൽ ഒരു കാര്യം അറിയേണ്ടതുണ്ട് . സുമനസ്സുകൾ പലതവണ ആവശ്യപ്പെട്ടിട്ടും, മഹാത്മാഗാന്ധിജിക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനം അതിന്റെ സമിതി നിഷേധിക്കാൻ കാരണം, സമിതി അദ്ദേഹത്തെ സങ്കുചിതഹിന്ദുദേശീയവാദി ആയി കണക്കാക്കിയത് ആയിരുന്നു. ഹിന്ദുക്കളുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തെ ഗാന്ധിജി ശക്തിയായി എതിർത്തിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം ദേശവിരുദ്ധതയും യൂറോപ്യൻവൽക്കരണവും വളർത്തും എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഹിന്ദുസമൂഹത്തിലെ ജാതീയതയോട് എതിരിട്ട് ഇന്ത്യൻmahatma_Dr.BR_._0 ഭരണഘടനാശിൽപി ഡോ. ബി. ആർ, അംബേദ്‌കർ മതപരിവർത്തനം ചെയ്യാൻ ഒരുങ്ങിയപ്പോഴും, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അദ്ദേഹം തീരുമാനിക്കാത്തത് ഗാന്ധിജിയുടെ ഈ അഭിപ്രായങ്ങളെ അദ്ദേഹം ശരിവച്ചിരുന്നു എന്നുള്ളതിനാലാണ്. ഡോ. അംബേദ്‌കർക്ക് മുന്നിൽ പിന്നെ ഉണ്ടായിരുന്ന ഓപ്ഷനുകൾ ഇസ്ലാം, സിഖ്, ബുദ്ധ-മതങ്ങൾ ആയിരുന്നു. ക്രിസ്തുമതത്തെ സ്വീകരിക്കുന്നതിൽ എതിർപ്പുള്ളപോലെ ഇസ്ലാംമതസ്വീകരണത്തെപ്പറ്റിയും ഗാന്ധിജി അടക്കമുള്ളവർക്ക് എതിർപ്പാണ് ഉണ്ടായിരുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുകൊണ്ടാണ്. ആ നിലയ്ക്കും, ഇസ്ലാംമതം പറ്റുന്ന ഒന്നല്ല എന്നുള്ള തോന്നൽ ഉണ്ടായിരുന്നതിനാലും, ഡോ. അംബേദ്‌കർ ഇസ്ലാംമതസ്വീകരണം എന്നുള്ളതെപ്പറ്റിയും ചിന്തിച്ചില്ല. സിഖ് മതത്തെ തിരസ്കരിച്ച് ബുദ്ധമതത്തെ പുൽകാനുള്ള ഉള്ള പ്രേരണ ഡോ. അംബേദ്‌കർക്ക് നൽകിയത് വീരസവർക്കറും ഡോ. മൂണ്‍ഛെയുമായിരുന്നു. ബുദ്ധമതസ്വീകരണത്തെ ഒരു മതപരിവർത്തനം ആയി ഇവർ ആരും കണ്ടിരുന്നില്ല എന്നുള്ളതും, ബുദ്ധമതം എന്നാൽ ജാതീയതയെ നിരാകരിക്കുന്ന ഹിന്ദുസംസ്കാരം തന്നെയാണ് എന്നുള്ളതും അതിനുകാരണം ആയിരിക്കാം. എന്തായാലും, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ ഇവർ ആരും ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. മതങ്ങൾ തമ്മിലുള്ള വ്യവഹാരങ്ങളിലെ വിടവുകളെ സമന്വയധാരണകളിലൂടെ ഒഴിവാക്കി രാഷ്ട്രീയലാഭം നേടാൻ കഴിഞ്ഞിരുന്ന രാഷ്ട്രീയകുശലൻ ആയിരുന്നു ഗാന്ധിജി എങ്കിലും, മിഷനറിമാരുടെ തന്ത്രങ്ങൾ, അവർക്ക് വൈദേശികമതത്തിന്റെ വക്താക്കൾ എന്ന നിലയിൽ വിദേശഭരണാധികാരികളോടും ഉള്ള കൂറ്, Savarkar-350x200ദേശവിരുദ്ധത, എന്നിവയെയെല്ലാം വ്യക്തമായി തിരിച്ചറിഞ്ഞ ആൾ ആയിരുന്ന അദ്ദേഹം മിഷനറി പ്രവർത്തനങ്ങളെ ശക്തമായി എതിർക്കുകയും അത് പൌരസ്ത്യദേശങ്ങളെ കുരിശണിയിക്കാൻ കച്ചകെട്ടിയിറങ്ങിയവർ നിരീക്ഷിക്കുകയും ചെയ്തിരുന്നു.. ഇന്നത്തെ മതപരിവർത്തനവാദികൾ ചെയ്തപോലെ അന്നും, മതപരിവർത്തനം, അതെന്തു കുതന്ത്രം പ്രയോഗിച്ചും ശരിതന്നെയാണ് എന്ന് വിശ്വസിച്ചവർ ആണ് അന്നത്തെ പാശ്ചാത്യ അധികാരികളും. അവർ പരിവർത്തനത്തെ എതിർത്ത ഗാന്ധിജിയ്ക്ക് സമാധാനനോബേൽ നിഷേധിച്ച് പകരംവീട്ടി എന്നുമാത്രം.

മതപരിവർത്തനം സംബന്ധിച്ച ഗാന്ധിജിയുടെ അഭിപ്രായങ്ങൾ കാണുക:gandhi on conversion

“ഏതെങ്കിലും മതക്കാരെ പരിവർത്തനം ചെയിക്കാൻ സമീപിക്കുന്ന അന്യമതക്കാരനായ മിഷനറി, സാമാനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ഒരു വഴിവാണിഭക്കാരനിൽ നിന്നും ഒട്ടും വ്യത്യസ്തനാകുന്നില്ല.” (When the missionary of another religion goes to them, he goes like a vendor of goods. He has no special spiritual merit that will distinguish him from those to whom he goes- Harijan: April 3, 1937)

“എന്റെ കയ്യിൽ അധികാരവും നിയമനിർമ്മാണശക്തിയും ഉണ്ടായിരുന്നെങ്കിൽ ജനതകളെ അന്യമതങ്ങളിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നതിനെ നിരോധിക്കുമായിരുന്നു. ഒരു ഹിന്ദുഗൃഹത്തിലേക്ക് ഒരു മിഷനറിയുടെ ആഗമനം ആ കുടുംബത്തിന്റെ ശൈഥില്യം മാത്രമാണ് അർഥമാക്കുന്നത്.” (If I had the power and could legislate, I should stop all proselytizing. In Hindu households the advent of a missionary has meant the disruption of the family coming in the wake of change of dress, manners, language, food and drink- Harijan, November 5, 1935)

“മനുഷ്യകുലത്തിന്റെ മഹാനായ ഒരു ആചാര്യനായി യേശുവിനെ ഞാൻ കണക്കാക്കും എങ്കിലും, ദൈവത്തിന്റെ ഏകനായ പുത്രനായി ഞാൻ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. നാമെല്ലാം ദൈവപുത്രന്മാർ ആണെന്ന് നമുക്ക് പറയാം. യേശു എന്ന ഒരേയൊരു പുത്രന്റെ പ്രത്യേക പിതാവാണ് ദൈവം എന്നതിനെ അംഗീകരിക്കാനാകില്ല, എന്നതിനാൽ യേശുവിന് പ്രത്യേകമായ ഒരു ദൈവികത ഉണ്ടെന്ന് അംഗീകരിക്കാൻ എനിക്കാകില്ല” (I regard Jesus as a great teacher of humanity, but I do not regard him as the only begotten son of God. That epithet in its material interpretation is quite unacceptable. Metaphorically we are all sons of God. God cannot be the exclusive Father and I cannot ascribe exclusive divinity to Jesus- Harijan: June 3, 1937).

“യൂറോപ്പും അമേരിക്കയും ദൈവത്തെയല്ല സാത്താനെയാണ് പ്രാതിനിധ്യം ചെയ്യുന്നതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദൈവനാമങ്ങളെ സാത്താൻ സ്വന്തം ചുണ്ടിൽ വഹിച്ചും കൊണ്ട് വരുന്ന ദിനം ആണ് സാത്താൻ ഏറ്റവും വിജയിയാകുന്നത്” (It is my firm opinion that Europe (and the United States) does not represent the spirit of God or Christianity but the spirit of Satan. And Satan’s successes are the greatest when appears with the name of God on his lips).

പുന:പരിവർത്തനം സംബന്ധിച്ച് ഗാന്ധിജി പറഞ്ഞത്:

“ഭയത്താലോ, നിർബന്ധത്താലൊ, പട്ടിണിയാലോ, ഏതെങ്കിലും ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടിയോ ഒരുവൻ മത പരിവർത്തനം ചെയ്യപ്പെടുന്നതിനെ പരിവർത്തനമായി കണക്കാക്കാനാകില്ല. എനിക്കു തോന്നിയേടത്തോളം മതപരിവർത്തനമെന്നത് ഒരു കള്ളനാണയം മാത്രമാണ്. അതിനാൽ മതംമാറ്റം ചെയ്യപ്പെട്ടവർക്ക് അതിൽ വിഷമമുണ്ടെങ്കിൽ അവരെ യാതൊരു കോലാഹലവും കൂടാതെ ഹിന്ദുസമൂഹത്തിൽ തിരികെയെടുക്കുന്നതിനെ ഞാൻ അനുകൂലിക്കും” (If a person through fear, compulsion, starvation, or for material gain or consideration goes over to another faith, it is a misnomer to call it conversion. Most cases of conversion have been to my mind false coin. I would therefore unhesitatingly re-admit to the Hindu fold all such repentants without much ado.- Collected Works: Vol. 66, pp. 163-164)

ബാലരാമ കൈമള്‍