LDF ന്റെ ജനദ്രോഹ ഹർത്താൽ എതിർത്ത് തോൽപ്പിക്കുക

നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ..!!!

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഏതാണ്‌ കര്‍ഷക വിരുദ്ധമായത്‌ ??? 

1. മണല്‍പാറ ഖന482419_255512824599366_990877706_nനം പാടില്ല

2. താപവൈദ്യുതനിലയം പാടില്ല

3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല.

4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിടസമുച്ചയം പാടില്ല.

5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല.

ഇതില്‍ ഏത്‌ നിര്‍ദ്ദേശമാണ്‌ പ്രശ്‌നമെന്ന്‌ മനസ്സിലാകുന്നില്ല. പലതും നിലവിലുള്ള നിയമങ്ങളാണ്‌. ഇപ്പോള്‍ വന്നതുപോലും നിര്‍ദ്ദേശങ്ങളാണ്‌. 120 ദിവസത്തേക്ക്‌ പരാതികള്‍ കേള്‍ക്കും. എന്നിട്ടേ അന്തിമരൂപം വരൂ.
—————————————————————————-
ഇവർ ആർക്കെതിരെ ആണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ..ജനങ്ങൾക്ക്‌ എതിരെയോ ??
പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാൻ ഉള്ള കസ്തൂരിരംഗൻ റിപ്പോര്ട്ട് ആയാലും , ഗഡ്ഗിൽ റിപ്പോർട്ട് ആയാലും , അത് നാടിൻറെ നന്മക്കു വേണ്ടിയും , പ്രകൃതിയെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനും വേണ്ടിയാണു എന്ന് ഇതിനകം ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു .. അപ്പോ ഈ ഹർത്താൽ നാടകം എന്തിനാണ് എന്ന് ചോദിക്കേണ്ടി വരും, പിണറായി സഖാവിനോട് ??

മദനി എന്നാ തീവ്രവാദിയെ, മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന ഒറ്റക്കാരണം കൊണ്ട് വേദികൾ തോറും കൊണ്ട് നടന്ന CPM , ഇപ്പോ ലക്ഷ്യം വച്ചിരിക്കുന്നത് KM മാണിയേയും , ക്രിസ്ത്യൻ സഭകളെയും ആണ് .. CPM ആണ് നിങ്ങളുടെ അവകാശ സംരക്ഷകർ എന്ന് സ്ഥാപിക്കാൻ കിട്ടിയ ചെറിയ ഒരു അവസരം ഉപയോഗിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ , സഖാക്കൾ കരുതിയില്ല , ഈ റിപ്പോർട്ട് പാമ്പായി കഴുത്തിൽ തന്നെ ചുറ്റും എന്ന് ..
” മതമില്ലാത്ത” പാർട്ടിയുടെ മതം കൊണ്ടുള്ള കളി തിരിച്ചടിച്ചു കഴിഞ്ഞു .. ഇപ്പോൾ നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ആണ് .. ഇനി എന്താണ് നിങ്ങളുടെ ന്യായം ..സമ്മതിക്കേണ്ടി വരും സഖാവേ , മത കച്ചവട രാഷ്ട്രീയം .. !!!

കസ്തൂരിരംഗൻ റിപ്പോർട്ട് – പ്രസക്ത ഭാഗങ്ങൾ ചുവടെ ..
(ഇതിൽ എന്താണ് സഖാക്കളേ ജനദ്രോഹ നയം അല്ലെങ്കിൽ നിങ്ങൾ സമരം ചെയ്യുന്ന ആ “അന്യായം ” …

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍, ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത്രയൊക്കെ കാര്യങ്ങളേ പറയുന്നുള്ളൂ..

1. ഖനനം-ക്വാറികള്‍-മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല

2. താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്

3. 20,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കരുത്.

4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല.

5. ചുവപ്പ് ഗണത്തില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സാധാരണക്കാരായ കര്‍ഷകരേയോ ജനങ്ങളേയോ ബാധിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഏപ്രില്‍ 17 ന് മുമ്പ് നല്‍കിയ അപേകഷകളാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെ നോക്കിയിട്ടല്ല അതിന് അനുമതി നല്‍കേണ്ടതെന്നും പറയുന്നു. പിന്നെ ആര്‍ക്കാണിപ്പോള്‍ ഇത്രയും വലിയ പ്രശ്‌നം.

അപ്പോൾ ഹർത്താൽ ആഹ്വാനം ചെയ്ത LDF എന്താണാവോ ഉദ്ധേശിക്കുന്നത് … ??

Read more at: http://malayalam.oneindia.in/feature/why-protest-against-kasturirangan-report-114777.html