ലീല സാംസണ്‍ : ആരുടെ വിശുദ്ധ പോരാളി?

 leela samson post

— വിശ്വരാജ് വിശ്വ —           

ഡിസംബർ 8 2006, ചെന്നൈ അണ്ണാ യുനിവേർസിറ്റി മൈതാനത്ത് “ഹെൽത്ത് ആൻഡ്‌ ബ്ലിസ്” എന്ന യോഗ – ആരോഗ്യപരിപാലന പരിപാടിയുടെ ഭാഗമായി നടക്കാൻ പോകുന്ന 500 പേര് ഒരുമിച്ച് അണിനിരക്കുന്ന ഗംഭീര ഭരതനാട്യം !!!.. ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ആണ് സംഘാടകർ . സമയം കഴിഞ്ഞിട്ടും പരിപാടി തുടങ്ങുന്നില്ല … ആകെ ഒരു താളം തെറ്റൽ .. പിന്നീടാണ് എല്ലാവരും ആ വിവരം അറിഞ്ഞത് .. നൃത്തത്തിൽ പങ്കെടുക്കാൻ പരിശീലനം നേടിയ 40 കലാക്ഷേത്ര വിദ്യാർത്ഥിനികൾ കലാക്ഷേത്ര അധ്യക്ഷ ശ്രീമതി ലീല സാംസന് അനുമതി നിഷേധിച്ച കാരണം പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ചു അത്രേ .. കാരണം തിരക്കി സംഘാടകർ കലാക്ഷേത്രയുമായി ബന്ധപ്പെട്ടപ്പോൾ ലീല സാംസൻ പറഞ്ഞ കാരണം അവരെ ഞെട്ടിച്ചു .. പരിപാടി ഒരു ഹൈന്ദവ ഛായ ഉള്ള പരിപാടി ആണ്, അത് കൊണ്ട് കലാക്ഷേത്ര ഭരതനാട്യ വിദ്യാർഥികൾ പങ്കെടുക്കില്ല അത്രേ . അപ്പോൾ ഭരതനാട്യത്തിന്റെ അധിപൻ ആയി ഭരതമുനി നാട്യ ശാസ്ത്രത്തിൽ വർണ്ണിചിരിക്കുന്ന ഭഗവാൻ നടരാജ മൂർത്തി പരമശിവൻ ഹൈന്ദവ ആരാധനാ മൂർത്തി അല്ലേ എന്ന സംഘാടകരുടെ ചോദ്യത്തിന് ഹൈന്ദവ ദേവകളെ വാൾട്ട് ഡിസ്നീ കഥാപാത്രങ്ങൾ ആയി ആണ് ശ്രീമതി ലീല സാംസൻ ഉപമിച്ചത് …

ഭരതനാട്യം എന്ന പുരാതന ഭാരത ക്ഷേത്രകലയെ നാട്യശാസ്ത്രം എന്ന മഹത്തായ ഗ്രന്ഥത്തിലൂടെ ആധികാരികമായി നമുക്ക് വരച്ചു കാട്ടി തന്നിരിക്കുന്നത് ഭരത മുനി തന്നെയാണ്. നാട്യത്തിന്റെയും നൃത്തത്തിന്റെയും ആധികാരികതയുടെയും ശാസ്ത്രീയതയുടെയും അവസാന വാക്കാണ്‌ ഭരതമുനിയാൽ രചിക്കപ്പെട്ട നാട്യശാസ്ത്രം എന്നതിൽ ആർക്കും തർക്കമുണ്ടാവാൻ ഇടയില്ല. ഭരതനാട്യം എന്ന സവിശേഷ നൃത്തരൂപത്തിന്റെ അധിപനായി ഭരതമുനി പരാമർശിക്കുന്നത് സാക്ഷാൽ നടരാജ മൂർത്തി തന്നെയായ ശ്രീ പരമേശ്വരനെ തന്നെ ആണ് . ആയതു കൊണ്ട് തന്നെ ഈ നൃത്തരൂപം വികസിച്ചു വന്നത് ക്ഷേത്രകലയായി തന്നെ ആണ്. പല മഹാക്ഷേത്രങ്ങളിലെ ചുവർ ശില്പങ്ങളിലെ അപ്സരസ്സുകളെ കൊത്തി വച്ചിരിക്കുന്നത് തന്നെ ഭരതനാട്യ നിശ്ചലദൃശ്യങ്ങൾ ആയാണ്. ഹിന്ദു സംസ്കാരവും ക്ഷേത്രങ്ങളും ഭരതനാട്യവും തമ്മിലുള്ള ഈ ബന്ധത്തെ പറ്റിയുള്ള വിവരണം തരേണ്ടി വന്നത് ദൗർഭാഗ്യം എന്നാണ് യദാർത്ഥത്തിൽ പറയേണ്ടത് . അതിനുണ്ടായ ചില കാരണങ്ങളും കൂടി പറയുമ്പോൾ ആണ് കഥയിലെ കേന്ദ്രബിന്ദു ആയ ശ്രീമതി ലീല സാംസൻ എന്ന കാത്തലിക് യുവതിയുടെ രംഗപ്രവേശവും പിന്നീടു കോണ്‍ഗ്രസ്‌ അനുഗ്രഹാശിസ്സുകളോടെ നടന്ന ഒരു പറ്റം കൊടിയ അഴിമതികളും പിന്നെ ഭാരതത്തിന്റെ സ്വന്തം കലകലോടുള്ള സാംസ്‌കാരിക – ആധ്യാത്മിക  ഭാരതീയ ചിഹ്നങ്ങളുടെ ധ്വംസനങ്ങളും .

10929149_10203493970568613_2269084264156928556_nകലാക്ഷേത്ര എന്ന പരിപാവന നൃത്ത വിദ്യാലയത്തിനു നാന്ദി കുറിച്ചത് രുക്മിണി ദേവി അരുന്ദലെ എന്ന നൃത്ത പ്രതിഭ ആയിരുന്നു. ബ്രിട്ടീഷ് – വൈദേശിക ആക്രമണങ്ങളിലും കൊളോണിയൽ ഇവാഞ്ചലിസത്തിലും പെട്ട് നശിച്ചു പോയ ഭാരതീയ നൃത്തകലയെ ഉദ്ധരിക്കുന്നതിനായി 1936 ൽ രുക്മിണി ദേവി കലാക്ഷേത്രത്തിന് തുടക്കം കുറിച്ചു . അന്ന് തൊട്ട് അനേകം നൃത്ത പ്രതിഭകളെ കലാക്ഷേത്ര ഭാരതത്തിനു സമ്മാനിച്ചു . ആ കലാക്ഷേത്രയിലാണ് മേല്പറഞ്ഞ സാംസ്‌കാരിക ച്യുതി സംഭവിച്ചത് എന്നത് ശരിക്കും ഞെട്ടൽ ഉളവാക്കുന്നതാണ്…

1385657_10203493970208604_2003713071459817768_n2005 ൽ കോണ്‍ഗ്രസ്‌ അധികാരത്തിൽ ഇരിക്കുന്ന സമയത്താണ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്ന ഇറ്റാലിയൻ കാത്തലിക് വനിതക്ക് തന്റെ മകളായ പ്രിയങ്ക വധേരയെ നൃത്തം പഠിപ്പിച്ച ശ്രീമതി ലീല സാംസണ്‍ എന്ന കാത്തലിക് വനിതയെ ഭാരതീയ നൃത്ത കലകളുടെ ഈറ്റില്ലമായ കലാക്ഷേത്രയുടെ അധ്യക്ഷ ആക്കിയാലോ എന്ന് തോന്നുന്നത് . ഒട്ടും വൈകിച്ചില്ല തന്റെ അധികാരം ഉപയോഗിച്ച് എല്ലാ യോഗ്യതാ മാനദണ്ടങ്ങളും മറികടന്നു കൊണ്ട് അനധികൃതമായി ലീല സാംസൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു .. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഉടനെ അവർക്ക് തോന്നി അവിടെ സ്ഥാപിച്ചിരിക്കുന്ന പല പ്രതിമകളും , ചിത്രങ്ങളും , മൂർത്തികളും എടുത്തു മാറ്റിക്കളയണം എന്ന് .. അങ്ങനെ ഭാരതീയ സംസ്കൃതിയിൽ നൃത്തത്തിന്റെ കുല ദേവതയായ നടരാജ മൂർത്തിയും , അറിവിന്റെ ദേവതയായ സരസ്വതി ദേവിയും , മംഗള മൂർത്തിയായ ഗണപതിയും മറ്റും കലാക്ഷേത്രയുടെ പുറത്തെ ഓടയിൽ എത്തപ്പെട്ടു .. അതിനു കാരണം ആയി അവർ അടുത്ത ദിവസം അസ്സംബ്ലിയിൽ ഒരു പ്രസംഗത്തിൽ പറഞ്ഞു, “ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്ന ഭാരതീയ അന്ധവിശ്വാസം കലാക്ഷേത്രയിൽ ഞാൻ അധ്യക്ഷ ആയി ഇരിക്കുന്നിടത്തോളം വച്ച് പൊറുപ്പിക്കാൻ ആവില്ല. അല്ലെങ്കിലും ഈ വാൾട്ട് ഡിസ്നീ കഥാപാത്രങ്ങൾ ആയ ദേവീ – ദേവന്മാരുടെ കാലം കാലം എന്നേ കഴിഞ്ഞിരിക്കുന്നു” . ലീല സംസന്റെ ഈ പ്രസ്താവന കലാക്ഷേത്രയിൽ വൻ പ്രതിഷേധത്തിന് വഴി വച്ചു .. വിദ്യാർത്ഥികളും അധ്യാപകരും പടിപ്പു മുടക്കി തെരുവിലിറങ്ങി പ്രതിഷേധിച്ചു .. കലാക്ഷേത്രയുടെ പ്രവർത്തനം നിലച്ചു .. അല്ലെങ്കിൽ അതാണല്ലോ സോണിയയും ആഗ്രഹിച്ചിരുന്നത് അല്ലെങ്കിൽ അതിനാണല്ലോ ലീലയെ അവിടെ അധ്യക്ഷ സ്ഥാനം നല്കി ഇരുത്തിയിരിക്കുന്നത് . പിന്നീടു അവർ കൈ വച്ചത് 1936 മുതൽ പിന്തുടർന്ന് പോരുന്ന ദശകങ്ങൾ പഴക്കമുള്ള കലാക്ഷേത്രയുടെ ലോഗോ (ചിഹ്നം )യിൽ ആയിരുന്നു .. അതിമനോഹരമായ നൃത്തം ചെയ്യുന്ന നടരാജ ഗണപതി ആയിരുന്നു കലാക്ഷേത്രയുടെ ആദ്യം മുതൽക്കുള്ള ലോഗോയിലെ തീം  മതേതര മൂല്യങ്ങൾക്ക് ഭംഗം വരും എന്ന് പറഞ്ഞു കൊണ്ട് ഈ ലോഗോ മാറ്റി വെറുതെ കലാക്ഷേത്ര എന്ന് മാത്രമുള്ള ഒരു ഇംഗ്ലീഷ് എഴുത്തായി ആ മനോഹരമായ 70 വർഷം പഴക്കമുള്ള ആ ലോഗോ മാറ്റി മറിക്കപ്പെട്ടു .. ഇത് കൊണ്ടൊന്നും അവരുടെ കപട മതേതര ഹിന്ദു വിരുദ്ധ , ഭാരതീയ കലാവിരുദ്ധ കലി അടങ്ങിയില്ല .. കലാക്ഷേത്രയുടെ ഒരു ഭാഗത്തുള്ള അതിമനോഹരമായ കൂത്തമ്പലം കണ്ണിന് കുളിർമ പകരുന്ന ഭാരതീയ തച്ചു ശാസ്ത്രത്തിന്റെ അതിമനോഹരമായ മാതൃക ആയിരുന്നു … കെട്ടിടം മോടിപിടിപ്പിക്കൽ എന്ന പേര് പറഞ്ഞു കൂത്തമ്പലതിന്റെ പുരാതന മാതൃക തന്നെ മാറ്റി പുതുക്കി പണിതു.. കണ്ടാൽ ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ മുൻഭാഗം പോലെ ഇരിക്കുന്ന കാരണം ആണ് അങ്ങനെ ചെയ്തത് എന്ന് അവർ പിന്നീടു പറയുകയുണ്ടായി ..

പക്ഷെ ഈ സംഭവങ്ങൾ എല്ലാം നടക്കുമ്പോഴും കലാക്ഷേത്രയുടെ പ്രവർത്തനത്തിന്റെ പിന്നിൽ വൻ അഴിമതിയും, സാമ്പത്തിക ക്രമക്കേടും, അനധികൃത നിയമനങ്ങളും , കൈക്കൂലിയും എല്ലാം നടക്കുന്നുണ്ടായിരുന്നു .തമിള്‍ നാട്ടിലെ ദ്രാവിഡ പാര്ട്ടികളുടെ മൌന സമ്മതവും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. അതെല്ലാം കോടതിയുടെയും CAG ന്റെയും കണ്ണിൽ പെട്ടു . അന്വേഷണം വന്നതോട് കൂടി ലീല സാംസൻ അടക്കം കോണ്‍ഗ്രസ്‌ തിരുകി കയറ്റിയ കലാക്ഷേത്രയിലെ എല്ലാ മൂട്ടകളും പുറത്തു ചാടി .അവസാനം മദ്രാസ്‌ ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ കൂത്തമ്പലം പൊളിച്ചതിന് ലീലയെ കൊണ്ട് കോടതി പരസ്യമായി മാപ്പ് പറയിപ്പിച്ചു . അനേകം കോടികളുടെ അഴിമതിക്കഥകൾ ആണ് അന്ന് CAG കലാക്ഷേത്രയിൽ പുറത്തു കൊണ്ട് വന്നത് .അതിൽ ചിലത് തുകയോടൊപ്പം താഴെ കൊടുക്കുന്നു ..

1. AUDIT OBSERVATION ON AWARD OF CONTRACT WITH M/S. MADHU AMBAT PRODUCTIONS, CHENNAI- 3.90 CRORE.
2. RENOVATION OF HOSTEL KITCHEN – EXECUTION OF WORK WITHOUT FOLLOWING ESTABLISHED TENDER PROCEDURES – 0.92 CRORE
3. UPGRADATION OF SOUND SYSTEM – SUPPLY EAW AND AUDIX PRODUCTS – 0.63 CRORE.
4. PURCHASE OF SOUND & LIGHTING EQUIPMENTS AT A COST OF 99.50 LAKH KEPT IDLE DUE TO DEFICIENT PLANNING PROCUREMENT PROCEDURE
5. KOOTHAMBALAM – ADDITIONS, ALTERATIONS OF CIVIL WORKS – 2.2 Crores 
6.Research and Development costs were paid out of the Plan funds for which no approval was taken—Rs. 12.76 Lakhs.
7. Rukmini Devi Hall rented out for private performances—no details as to the rent or rates charged, no record produced to the CAG.

നിയമനത്തിൽ നടന്ന ലീല സംസന്റെ ചില കോണ്‍ഗ്രസ്‌ അഴിമതികൾ കോടതിയെ പോലും ചിരിപ്പിച്ചു .. 
>> 25 വയസ്സുള്ള പത്താം ക്ലാസ് യോഗ്യത ഉള്ള ആളെ നിയമിക്കേണ്ട സ്ഥലത്ത് ലീല സാംസൻ നിയമിച്ചത് 53 വയസ്സുള്ള 9 ക്ലാസ് വിദ്യാഭ്യാസം ഉള്ള ഒരു വൃദ്ധനെ ..!!!
>> 5 വർഷത്തെ പരിചയം ഉള്ള , ഹെവി വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് ഉള്ള ഡ്രൈവറെ ലീല സാംസൻ നിയമിച്ചപ്പോൾ അത് ലൈറ്റ് വാഹനങ്ങൾ ഓടിക്കാൻ ലൈസെൻസ് ഉള്ള ആളായിപ്പോയി . അതും ലൈസെൻസ് കിട്ടിയത് കോടതിയിൽ ഹാജരാകുന്നതിന്റെ തലേന്ന് …!!!

അങ്ങനെ കലാക്ഷേത്രയുടെ കാര്യം ഏതാണ്ട് സോണിയ ഗാന്ധി / കോണ്‍ഗ്രസ്‌ വിചാരിച്ച പോലെ തന്നെ പടുകുഴിയിൽ എത്തിയപ്പോൾ വീണ്ടും മാനദണ്ടങ്ങൾ മറികടന്നു 2010 ൽ സംഗീത നാടക അക്കാദമി ചെയർമാൻ ആയും പിന്നീടു സോണിയ ലീല സംസനെ CBFC – സെൻസർ ബോർഡ് ചെയർമാൻ ആയും നിയമിച്ചു .. നൃത്ത രംഗത്ത് പ്രവർത്തിക്കുന്ന ലീല സാംസൻ എങ്ങനെ സെൻസർ ബോര്ഡ് ചെയർമാൻ ആയി മുഴുവൻ സമയം പ്രവർത്തിക്കും എന്ന വിദഗ്ധരുടെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല .. കാരണം അപ്പോഴേക്കും ഏതു ദൗത്യതിനു വേണ്ടിയാണോ ലീല സാംസണെ സോണിയ എന്ന കാത്തലിക് വനിത സെൻസർ ബോര്ഡ് ചെയർമാൻ ആക്കിയത് ആ ജോലി അവർ താമസം വിനാ തുടങ്ങി കഴിഞ്ഞിരുന്നു .. ഹിന്ദു വിരുദ്ധ സിനിമകൾ യാതൊരുവിധ നിയന്ത്രണങളോ തടസ്സമോ ഇല്ലാതെ ഇന്ത്യയിൽ പ്രദർശനത്തിനു എത്തി. അതിൽ അവസാനത്തേതാണ് PK എന്ന അമീർഖാൻ – രാജ്കുമാർ ഹിരാനി ചിത്രം .. എന്നാൽ ജിഹാദി തീവ്രവാദം പ്രമേയം ആക്കിയ മഹാ നടൻ കമൽഹസ്സന്റെ വിശ്വരൂപം എന്ന സിനിമക്ക് പക്ഷെ ലീല സംസണ്റെ വിശ്വരൂപം കാണേണ്ടി വന്നു .. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും “മത വികാരം വൃണപ്പെടും ” എന്ന കാരണം കാണിച്ചു മുറിച്ചു മാറ്റി .. ചില രംഗങ്ങൾ കഥയെ തന്നെ സ്വാധീനിക്കുന്നതായിട്ടും അവയെല്ലാം മുറിച്ചു മാറ്റപ്പെട്ടു ..അവസാനം കമൽ ഹസ്സൻ പരസ്യമായി സെൻസർ ബോർഡിനെതിരെ വന്നതും നമ്മൾ കണ്ടതാണല്ലോ.. എന്നാൽ PK അടക്കമുള്ള “ഹൈന്ദവ ആരാധനയെ കളിയാക്കി ” ഉള്ള ചിത്രങ്ങൾ ഒന്നും കത്രിക തൊട്ടില്ല .. ക്രിസ്ത്യൻ മതം മാറ്റത്തെ ഹാസ്യരൂപേണ അവതരിപ്പിച്ച “കമാൽ ധമാൽ മലാമാൽ ” എന്ന ഹിന്ദി ചിത്രവും ലീലയുടെ കത്രികയുടെ ചൂടറിഞ്ഞു … 

1-brass-shiva-natarajaഎന്തിനേറെ പറയുന്നു അഴിമതി ഇല്ലാതെ സെൻസർ ബോർഡിൽ നിന്നും പുറത്തു പോകാനും ലീലയ്ക്കു കഴിഞ്ഞില്ല .. അടുത്തിടെ സെൻസർ ബോർഡ് CEO തന്നെ നേരിട്ട് കൈക്കൂലി കേസിൽ അകത്തായതോടെ ലീല സാംസൻ എന്ന കാത്തലിക് കോണ്‍ഗ്രസ്‌ ബുദ്ധി കേന്ദ്രം പുറത്തേക്കുള്ള വഴി കണ്ടു എന്ന് പറയാം … സിനിമകൾ സെൻസർ ബോർഡ് അനുമതി കിട്ടാൻ വൻതുക കൈക്കൂലി വാങ്ങിയതിനാണ് ലീലയുടെ വലം കയ്യും സെൻസർ ബോർഡ് CEO യും ആയ ആൾ പോലീസ് പിടിയിൽ ആയത് .. ചോദ്യം ചെയ്യലിൽ പുറത്തു വന്നത് പ്രകാരം , അനുമതി നിഷേധിക്കുന്ന പല ചിത്രങ്ങളും ലീല സാംസൻ കണ്ടിട്ട് പോലും ഇല്ല എന്നതാണ് വാസ്തവം .. എന്നാൽ സ്ഥാപിത താല്പര്യക്കാരുടെ ഹിന്ദു വിരുദ്ധ സിനിമകൾ , ശ്രീമതി ലീലയുടെ ഭാഷയിൽ പറഞ്ഞാൽ ” വാൾട്ട് ഡിസ്കൃനീ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ കൃത്യമായി യാതൊരു മുറിച്ചു മാറ്റലുകളും ഇല്ലാതെ പുറത്തു വന്നു കൊണ്ടേ ഇരുന്നു …

 

കോണ്‍ഗ്രസ്‌ ഭരണം മാറി മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ ലീല സാംസൻ അടക്കമുള്ള പല സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന, സർക്കാർ പ്രതിനിധികൾ ആയി ഇരുന്നു സംസ്കാരത്തിന്റെ മൂല്യം തകർക്കുന്ന പെരുച്ചാഴികൾ പുറത്തു ചാടാൻ തുടങ്ങി .. അല്ലാതെ സ്വയം രാജി വച്ചൊഴിഞ്ഞു മാതൃക കാണിച്ചതല്ല .. വരും നാളുകളിൽ മേൽപറഞ്ഞ ചെറിയ കോടികളുടെ കണക്കിന്റെ കൂടെ ചില വലിയ കോടികളുടെ അഴിമതി കണക്കുകൾ ശ്രീമതി ലീല സംസനറെ പേരില് പുറത്തു വന്നാലും അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവാൻ ഇടയില്ല എന്ന് തന്നെ പറയേണ്ടി വരും .. കാരണം അഴിമതിക്കും , ഹൈന്ദവ സാംസ്‌കാരിക മൂല്യങ്ങളുടെ വേരറുക്കുന്നതിനും സോണിയയുടെയും വത്തിക്കാന്റെയും അനുഗ്രഹാശിസ്സുകളോടെ നിയമിക്കപ്പെട്ടതാണല്ലോ ശ്രീമതി ലീല സാംസൻ …

ലീല സാംസന്റെ ചില അഴിമതി – അനധികൃത നിയമന – കൈക്കൂലി കഥകൾ വായനയ്ക്ക് ….

The following is a representative list that gives a flavour of how recruitment rules were flouted at Kalakshetra under Leela Samson’s regime:

Posts which were abolished by the Ministry of Culture’s order dated 22 December 2008 were created and filled with people recommended by Leela Samson on 28 February 2010. (Pp 40-42, 43-53, 54-56, and 57)
Significant number of recruitments were made in violation of rules (Pp 106-109)
Appointing contract workers in violation of recruitment rules (PP 171-187)
Most such recruitments made during her tenure have been challenged in the Central Administrative Tribunal (OA number 431/2011).
Granting age relaxation arbitrarily, and without assigning any explanation or reason (Pp 107).

The next item in the CAG’s RTI reply pertains to pervasive financial irregularities at Kalakshetra [Inspection Report on transaction audit for the year 2011. Report No. 28 — 76/2011-12].

Part I D of the report lists carries the Summary of Objections:

Part II A

AUDIT OBSERVATION ON AWARD OF CONTRACT WITH M/S. MADHU AMBAT PRODUCTIONS, CHENNAI- 3.90 CRORE.
RENOVATION OF HOSTEL KITCHEN – EXECUTION OF WORK WITHOUT FOLLOWING ESTABLISHED TENDER PROCEDURES – 0.92 CRORE
UPGRADATION OF SOUND SYSTEM – SUPPLY EAW AND AUDIX PRODUCTS – 0.63 CRORE.
PURCHASE OF SOUND & LIGHTING EQUIPMENTS AT A COST OF 99.50 LAKH KEPT IDLE DUE TO DEFICIENT PLANNING PROCUREMENT PROCEDURE
KOOTHAMBALAM – ADDITIONS, ALTERATIONS OF CIVIL WORKS
TENDER PROCEDURE
APPOINTMENTS MADE IN THE FOUNDATION [for details, see the foregoing paragraphs]

Renovation of the Kalakshetra hostel kitchen—Approximately Rs. 1 crore
In violation of established rules, no committee was formed to propose, plan, estimate and undertake civil works after getting the necessary approvals from the Finance Committee.
The terms and conditions including the scope specifications of the contract were varied after the contract was signed.
Irregularities in the upgradation of sound system including supply of the relevant equipment—approximately 63 Lakhs.
Procedural irregularities in the purchase of sound and lighting equipment—approximately Rs. 1 Crore.
Non-submittal of relevant documents to the CAG with respect to the audit of the Koothambalam auditorium/upgrade project—approximately Rs. 2.2 Crores.
Research and Development costs were paid out of the Plan funds for which no approval was taken—Rs. 12.76 Lakhs.
Rukmini Devi Hall rented out for private performances—no details as to the rent or rates charged, no record produced to the CAG.

 ഭാരതീയ ചിഹ്നങ്ങളെയും പൈതൃകങ്ങളെയും നശിപ്പിക്കാന്‍ ഇറങ്ങിയ വിശുദ്ധ കന്യകമാരില്‍ ഒരാളാണ് ലീലാ സാംസണ്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യ വിരുദ്ധ തരംഗം, ഹിന്ദു വിരുദ്ധ തരംഗം, തമിള്‍ വാദം എന്നീ ഇവാഞ്ചലിക്കല്‍ പദ്ധതികള്‍ ഉന്നതിയില്‍ നില്‍ക്കുന്ന തമിള്‍ നാട്ടില്‍ തന്നെ ഭാരതീയ ചിഹ്നങ്ങളെ നശിപ്പിക്കാനിറങ്ങിയ വിഷകന്യകക്ക് മതേതര മാദ്ധ്യമങ്ങളുടെയും മതേതര പാര്‍ട്ടികളുടെയും സംരക്ഷണം ഉണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

 — വിശ്വരാജ് വിശ്വ —  

References :

Breaking India Book

www.indiafacts.com
www.shankhnad.com
www. wikipedia.com