സ്വിസ് ബാങ്കിലെ മാമ്മന്‍ മാപ്പിളയുടെ നിധിയുടെ ഉറവിടം തേടി

 
 
blackmoney
 
എഴുതിയത് : എസ്. കെ ഹരിഹരൻ
 
 
കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മനസ്സില്ലാമനസ്സോടെ സമര്‍പ്പിച്ച  സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉള്ള കള്ള പണക്കാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരുണ്ട് , മുഖ്യധാരാ മാധ്യമങ്ങള്‍ സമര്‍ത്ഥമായി കുറെ വര്‍ഷങ്ങളായി ഒളിപ്പിച്ചു വെച്ച കെ‌എം മാമന്‍ എന്ന പേര്, കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യശോഭയോടെ ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. കള്ളപ്പണം തിരിച്ചു കൊണ്ടു വരണം എന്നാവശ്യപ്പെട്ട്, മുന്‍ ബി. ജെ. പി. നേതാവും, മുന്‍ കേന്ദ്ര മന്ത്രിയും, സുപ്രീംകോടതിയിലെ കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ച വാദങ്ങള്‍ നടത്തിയ പ്രമുഖ അഭിഭാഷകനുമായ രാം ജെത്മലാനി നല്കിയ കേസിലാണ്, ലീഷെന്‍സ്ടൈനിലെ LGT ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ചു വെച്ചിരിക്കുന്ന പതിനെട്ട് പേരുടെ വിവരം ഇന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്തത്[1]. അതില്‍ ഒരു പേര്, കണ്ടത്തില്‍ കുടുംബാംഗവും , എം‌ആര്‍‌എഫ് ടയെര്‍സിന്റെ  ചെയര്‍മാനും ആയ കണ്ടത്തില്‍ മാമ്മന്‍റേതാണ്. (മുന്‍ മനോരമ ചീഫ് എഡിറ്റര്‍ K. C. മാമ്മന്‍ മാപ്പിളയുടെ പൗത്രന്‍). വെബ്സ്റ്റര്‍ ഫൌണ്ടേഷന്‍ എന്ന കള്ളപ്പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്.  കണ്ടത്തില്‍ കുടുംബത്തിന്റെ സ്വന്തമാണ് മലയാളത്തിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പ് [2 ]. പല നിര്‍ണ്ണായക ഘട്ടങ്ങളിലും കേരളരാഷ്ട്രീയത്തിലെ പല വഴിത്തിരിവുകള്‍ക്കും വിത്ത് പാകിയതും മുളപ്പിച്ചടുത്തതും കണ്ടത്തില്‍ കുടുംബത്തിന്റെ കീഴിലുള്ള മലയാള മനോരമയായിരുന്നു.ഇ‌എം‌എസ് നമ്പൂതിരിപ്പാടിനെ മുതല്‍ കേരളത്തിലെ കരുത്തനായ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ സാക്ഷാല്‍ കെ.കരുണാകരനെ വരെ മനോരമയുടെ അച്ചടി മഷി പുരണ്ട കഥകള്‍ പിന്തുടര്‍ന്നു വേട്ടയാടിയിട്ടുണ്ട്.
ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സര്‍ക്കാര്‍ ഇ‌എം‌എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരമേറ്റപ്പോള്‍ ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളുടെയും പുരോഗമന ചിന്താഗതിക്കാരുടെയും ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞ സമയമായിരുന്നു അത്. ജര്‍മനിയുടെ പതനത്തിന് ശേഷം സോവിയറ്റ് ദേശീയത ലോകത്തിന്റെ നെറുകയിലേക്ക് ഉയരുകയും ശക്തമായ മല്‍സരം ഉയര്‍ത്തി അമേരിക്കയും ബ്രിട്ടനും പാകിസ്ഥാന്‍ അടക്കമുള്ള ആശ്രിത രാജ്യങ്ങളും ചേര്‍ന്ന് അതിനെ പ്രതിരോധിക്കുവാന്‍ സകല അടവുകളും മെനഞ്ഞെടുത്ത് തുടങ്ങിയ കാലമായിരുന്നു അത്. ഭാരതം പോലുള്ള അസാമാന്യ വിഭവ ശേഷിയും, സമ്പത്തും ആള്‍ ബലവും ഉള്ള വന്‍ ശക്തി കമ്മ്യൂണിസ്റ്റ് ചേരിയിലേക്ക് പോവുമോ എന്ന ഭയം അമേരിക്കയെ വല്ലാതെ വേട്ടയാടിയിരുന്നു.പ്രത്യേകിച്ചു രാജ്യതാല്‍പര്യത്തെക്കാള്‍ റഷ്യന്‍ ചാര സംഘടനയായ കെ‌. ജി‌. ബി , ചൈനീസ്, ക്യൂബന്‍ അനുകൂല വികാരം പേറിയിരുന്നതും പലപ്പോഴും റഷ്യന്‍ പണം പറ്റിയിരുന്നവരുമായ കേരളത്തിലെ ഇടതുപക്ഷം അമേരിക്കയ്ക്ക് തലവേദന തന്നെയായിരുന്നു . അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യം ലോകത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായി സി‌ഐ‌എയെ ഉപയോഗിച്ച് ബൌദ്ധിക , സാമ്പത്തിക ആക്രമണം ( cold war)നടത്തി മുതലാളിത്ത വിരുദ്ധ സര്‍ക്കാരുകളെയും രാജ്യങ്ങളെയും തകര്‍ക്കുവാന്‍ പരസ്യമായി തന്നെ രംഗത്തിറങ്ങിയ സമയം. ഇത്തരം സാഹചര്യ തെളിവുകള്‍ വെച്ചു കൊണ്ട് തന്നെ ഇ‌എം‌എസ് സര്‍ക്കാരിനെതിരെ , പൊതുവില്‍ ഇടതു സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത എഴുതിയിരുന്ന മനോരമയുടെ സാമ്പത്തിക വളര്‍ച്ചയും , അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനവും ഒക്കെ സി‌ഐ‌എ പണത്തിന്റെയും അമേരിക്കന്‍ വിധേയത്വത്തിന്റെയും ബലത്തില്‍ ആയിരുന്നു എന്നു കേരളത്തിലെ രാഷ്ട്രീയ പത്ര മേഖലകളിലെ പലരും സംശയിച്ചിരുന്നു.
 
Screenshot from 2014-04-29 23:12:41
 

 

ബഹരികാശഗവേഷണ രംഗത്ത് അമേരിക്കയും റഷ്യയും തമ്മില്‍ എന്നും നിലനിന്നിരുന്ന കിട മല്‍സരം പ്രസിദ്ധമാണ്. അന്താരാഷ്ട്ര വേദികളില്‍ റഷ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഭരതത്തിന്റെ സൈനിക രംഗത്തും , ബഹരികാശ രംഗത്തും ഉള്ള ഓരോ പുതിയ ചുവടു വെപ്പും അതി സൂക്ഷ്മ പ്രഹരശേഷിയുള്ള മിസൈലുകളായും ആയുധങ്ങളായും രൂപം പ്രാപിക്കും എന്നു അമേരിക്ക മുന്‍കൂട്ടി കണ്ടു.വിക്രം സാരാഭായ് , ഹോമിബാബ  എ‌.പി‌.ജെ അബ്ദുല്‍കലാം , നമ്പി നാരായണന്‍ തുടങ്ങി എണ്ണം പറഞ്ഞ ബുദ്ധികേന്ദ്രങ്ങളായിരുന്നു എക്കാലവും ഭരതത്തിന്റെ അഭിമാനമായ ഐ‌എസ്‌ആര്‍‌ഓയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാസ വെച്ചു നീട്ടിയ പണം അവര്‍ക്ക് രാജ്യ സ്നേഹത്തിന്റെ തുലാസ്സില്‍ വെറും മണല്‍ത്തരിയായിരുന്നു. എന്നും അത് കൊണ്ട് ഭരതത്തിന്റെ വളര്‍ച്ച തടയാന്‍ അമേരിക്ക ശ്രമിച്ചു പോന്നിരുന്നു. തൊട്ടപ്പുറത്ത് പാകിസ്ഥാന്‍ എന്ന ശത്രുവിനെ നിരന്തരം വളര്‍ത്തി , ചൈനയുമായി ഒരിയ്ക്കലും അടുക്കുവാന്‍ ഇടയാക്കാതെ അയല്‍രാജ്യങ്ങളില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചു ശക്തി സ്രോതസ്സുമുഴുവന്‍ ചോര്‍ത്തികളയുവാന്‍ അമേരിക്ക പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരുന്നു.ഭൂഖണ്ഡാന്തര മിസൈല്‍ എന്ന ഭാരതത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയുള്ള പ്രധാന ചവിട്ടുപടിയായിരുന്നു ക്രയോജെനിക് സാങ്കേതിക വിദ്യ. ജീവിതം മുഴുവന്‍ ഈ വിദ്യക്ക് വേണ്ടി തപസ്സിരുന്ന ഒരു ശാസ്ത്രജ്നും ഉണ്ടായിരുന്നു ഐ‌എസ്‌ആര്‍‌ഓയില്‍.

ക്രയോജനിക് എന്‍ജിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ നാം സൌകര്യപൂര്‍വം  മറന്ന ഒരു മുഖം , എ‌. പി‌. ജെ. അബ്ദുള്‍ കലാമിന്റെ കൂടെ ഐ‌. എസ്‌. ആര്‍‌. ഓ. യുടെ പടി കയറിയ ഒരു രാഷ്ട്ര സ്നേഹിയുടെ മുഖം- നമ്പി നാരായണന്‍. പരീക്ഷണങ്ങള്‍ വിജയത്തോടടുക്കുമ്പോള്‍ അമേരിക്കയുടെ സമ്മര്‍ദ്ദം കൂടി വന്നു, പല വിധത്തിലും പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമം നടന്നു, ഒന്നും വക വെക്കാതെ നമ്പി നാരായണന്‍ മുന്നോട്ട് തന്നെ പോയതാവാം അദ്ദേഹത്തെ തകര്‍ക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ അവരെ പ്രേരിപ്പിച്ചത്.  സ്വന്തം കുട്ടിയുടെ മുന്നില്‍ നിന്നു വിലങ്ങു വെച്ചു രാഷ്ട്രദ്രോഹി എന്നു മുദ്രയടിക്കപ്പെട്ടു പോലീസ് വാനിലേക്ക് കയറുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരുന്നിരിക്കാം ??. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു മികച്ച വിജയം നേടിയപ്പോള്‍ നാസ വെച്ചു നീട്ടിയ സൌഭാഗ്യങ്ങള്‍ വേണ്ടെന്ന് വെച്ചു ദരിദ്ര രാഷ്ട്രത്തിന്റെ പിച്ച ശമ്പളക്കാരനായി കെട്ടിയ ആദര്‍ശ വേഷം വെറും വിഡ്ഢി വേഷം ആയിരുന്നു എന്നായിരിക്കുമോ ??

18 കൊല്ലംxnambi_1564376e.jpg.pagespeed.ic.nqtSHZzUyX മുന്നേ കുതിച്ചുയരേണ്ട ക്രയോജെനിക് എന്‍ജിന്‍ എന്ന നമ്മുടെ രാജ്യത്തിന്റെ സ്വപനം തകര്‍ത്തെറിഞ്ഞ നരാധമന്‍മാര്‍ ഇന്ന് ഭരണത്തിലും , പോലീസ് സേനയില്‍ മെഡലുകള്‍ അണിഞ്ഞും നില്ക്കുന്നു. തിരക്കഥ എഴുതി ജനങ്ങളെ ഇക്കിളി കൊള്ളിച്ച അച്ചായന്‍ പത്രം ഇപ്പൊഴും ഇടതടവില്ലാതെ നുണകള്‍ കൊണ്ട് പ്രചാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു എന്നു വീമ്പു പറയുന്നു.ഇതൊക്കെ കണ്ടു പാവം മാലിക്കാരികളായ മറിയം റഷീദയും , ഫൌസിയ ഹസ്സനും ഇപ്പൊഴും ഒന്നുമറിയാതെ എവിടെയോ ഇരുന്നു അരണ്ട വെളിച്ചത്തില്‍ കടന്നു വരുന്ന പോലീസ് ബൂട്ടുകളും , അടിവയര്‍ നോക്കി ഉയരുന്ന കാലുകളും ഓര്‍ത്ത് പേടിച്ച് ഞെട്ടുന്നുണ്ടാവും.

 

നമ്പി നാരായണന്‍ ആവര്‍ത്തിച്ചു പറയുന്നതു ഭരതത്തിന്റെ ക്രയോജെനിക് സാങ്കേതിക വിദ്യയില്‍ ഉള്ള പരീക്ഷണങ്ങളെ അട്ടിമറിക്കുവാന്‍ സി‌ഐ‌എ നടത്തിയ നിരന്തര ശ്രമങ്ങളെ കുറിച്ചാണ്. ചാരക്കേസിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളെ അദ്ദേഹം സംശയിക്കുന്നു. അപ്പോള്‍ സ്വഭാവികമായും തിരക്കഥ എഴുതിയ മനോരമ പത്രത്തിന് നേര്‍ക്കും സംശയം നീളും . ഈ അന്വേഷണം അമേരിക്കന്‍(നാറ്റോ സഖ്യകക്ഷി ആണ് ഇറ്റലി എന്നും ചേര്‍ത്ത് വായിക്കേണ്ടതുണ്ട് ) വിധേയത്വം കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മരവിപ്പിച്ചതും സംശയത്തിന് ബലം നല്കുന്നു. ഇപ്പോള്‍ മനോരമ നിരന്തരം മോദി വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുന്നതും മറ്റൊന്നും കൊണ്ടല്ല . കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരത്തു വെച്ചു മോഡിയെ കണ്ടു നമ്പി നാരായണന്‍ നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കത്തെ കുറിച്ചു ചിന്തിച്ചാല്‍ കേരളത്തിലെ പലര്‍ക്കും  സുഖമായി ഉറങ്ങാന്‍ കഴിയില്ല എന്നു തീര്‍ച്ച. മോദി സര്‍ക്കാര്‍ വന്നാല്‍, ചാരക്കേസ് വീണ്ടും അന്വേഷിച്ചാല്‍ പല തലകളും ഉരുളും.

കള്ളപ്പണം മുഴുവന്‍ തിരിച്ചു കൊണ്ടു വരും, പൂഴ്ത്തി വെച്ചവരെ ശിക്ഷിക്കും എന്ന് പരസ്യമായി പറഞ്ഞു, പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി പ്രചരണം നടത്തുന്ന, നരേന്ദ്രമോഡിക്കെതിരെ കേരളത്തിലും പുറത്തും വളരെ ഏറെ കള്ളക്കഥകള്‍ പറഞ്ഞുപരത്തിയതിനു പിന്നിലും, മനോരമയും, ദി വീക് എന്ന അവരുടെ വാരികയും ആയിരുന്നു. കള്ളപ്പണത്തിനെതിരെ നിരന്തരം പോരാടുന്ന, രാംദേവ് ബാബ, നരെന്ദ്രമോദിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചിരിക്കുkarunakaranകയാണ് എന്ന കള്ളവാര്‍ത്ത ഇലക്ഷന്‍ കാലത്ത് പുറത്തിറക്കിയതും ദി വീക്ക് ആയിരുന്നു. നരേന്ദ്ര മോഡിയുടെ ഗവണ്മെന്റിനെ മനോരമ ഇത്ര ഭയപ്പെട്ടിരുന്നത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.

 

ഗുരുവായൂരിലെ മണിക്കിണറില്‍ നിന്നു തിരുവാഭരണവും , സ്വിസ് ബാങ്കിലെ കോടികളുടെ നിധി കുംഭം പൊങ്ങി വരുന്നതും കണ്ടു ഒരു ഗുരുവായൂരപ്പ ഭക്തന്‍ സ്വര്‍ഗത്തില്‍ ഇരുന്നു തന്റെ സ്വത്വസിദ്ധമായ കണ്ണിറുക്കി ചിരി ചിരിച്ചു സന്തോഷിക്കുന്നുണ്ടാവും. .. മറ്റാരുമല്ല നമ്മുടെ ലീഡര്‍ കെ കരുണാകരന്‍. ഇത് കെ.കരുണാകരനുള്ള ഗുരുവായൂരപ്പന്റെ സമ്മാനം ആവുമോ ?

 

വാല്‍ക്കഷ്ണം : മനോരമ ഈ വാര്‍ത്ത അറിയാഞ്ഞത് മനസ്സിലാക്കാം, എന്നാല്‍ മാതൃഭൂമിയിലെ ഈ വാര്‍ത്തയില്‍ കെ. എം. മാമ്മന്‍ എന്ന പേരു മാത്രം കാണ്മാനില്ലത്രേ !!!

Ref:

[1] http://www.financialexpress.com/news/black-money-18-names-of-account-holders-in-liechtenstein-revealed-to-supreme-court/1245341

[2] http://www.janmabhumidaily.com/jnb/News/195783