നുണകളുടെ ശരശയ്യയിൽ നരേന്ദ്രമോദി ?

  vicharam

വേട്ടക്കാരൻ ദാക്ഷിണ്യമില്ലാതെ വേട്ടയാടിയിട്ടും ഇരകൾ ഉയിർത്തു വരുന്ന ഒരു സുദിനമുണ്ട്, അന്ന് സത്യം സൂര്യ ബിംബം പോലെ പ്രകാശിക്കും. നുണകളുടെ കൂരമ്പുകൾ നരേന്ദ്രമോദി ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. ഒരു മനുഷ്യനെ നുണകൾ കൊണ്ട് വേട്ടയാടി വിജയിക്കാം എന്നത് വ്യാമോഹമാണ്. നരേന്ദ്രമോദി വേട്ടയുടെ ചരിത്രമാണ് ഈ ലേഖനം. വേട്ടക്കാരിൽ മാധ്യമങ്ങൾ മുതൽ ബുദ്ധിജീവികൾ വരെ…..മഹാരഥന്മാരുടെ നീണ്ട നിരയായിരുന്നു കുരുക്ഷേത്രത്തിലെ കൌരവപ്പട പക്ഷെ വിജയം സൂചി കുത്താൻ ഇടം ലഭിക്കാത്തവന്റെ പക്ഷത്തായിരുന്നു അതാണ് ഈ പുണ്യ ഭൂമിയുടെ ചരിത്രം.

 

മോദിയുടെ പത്തു ലക്ഷത്തിന്റെ കുപ്പായം

ആർ എസ് എസ്  അഹമ്മദാബാദ് കാര്യാലയത്തിനു മുന്നില് ഉള്ള ഒരു ചെറിയ തയ്യൽ കsuitടയിൽ ആയിരുന്നു അവിടത്തെ സംഘ അനുഭാവികളും പ്രചാരകന്മാരും പണ്ട് മുതലേ കുപ്പായം തുന്നിയിരുന്നത് , നരേന്ദ്രമോദിയും . നരേന്ദ്രമോദിയുടെ വളർച്ചയോടൊപ്പം മോദി കുപ്പായം തുന്നിയിരുന്ന സ്ഥാപനവും പ്രശസ്തിയിലേക്ക് ഉയർന്നു. സാധാരണ തുന്നൽ കട ,ജയ്ട് ബ്ലൂ എന്ന ബ്രാൻഡ്‌ ആയി വളര്ന്നു. നരേന്ദ്ര മോദിയുടെ സ്യൂട്ട് പത്തു ലക്ഷം രൂപ വിലയുള്ളത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇന്ത്യയിൽ മണ്ടന്മാരുണ്ട് എന്ന് മാധ്യമങ്ങൾക്കും ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ കാലം പൊട്ടന്മാരാക്കിയ നെഹ്‌റു കുടുംബ സന്തതി രാഹുൽ ഗാന്ധിക്കും അറിയാം . പത്തു ലക്ഷം എന്നാൽ 16000 ഡോളർ ആണെന്നത് മനസ്സിലാക്കുക. മറ്റൊന്ന് മോദിയുടെ പരസ്യ മൂല്യം അന്താരാഷ്ട്ര വിപണിയിൽ താരതമ്യം ചെയ്‌താൽ കോടികൾ വരും. അത് കൊണ്ട് നരേന്ദ്രമോദിക്ക് പത്തു ലക്ഷം രൂപയുടെ അല്ലെങ്കിൽ ഒരു കോടിയുടെ സ്യൂട്ട് ഫ്രീ ആയി കിട്ടും കാരണം മോദി ഉപയോഗിച്ച തുണി ഇന്ന കമ്പനിയുടെ എന്ന പരസ്യം മതി കോടികളുടെ വിറ്റു വരവ് ഉണ്ടാക്കാൻ.എന്തായാലും നരേന്ദ്രമോദി ഫ്രീ ആയി കിട്ടിയ തുണി കൊണ്ട് വസ്ത്രം തയ്ച്ചു എന്ന കുറ്റം മാത്രമേ ചെയ്തുള്ളൂ , പക്ഷെ മുതിർന്ന മാധ്യമ പ്രവർത്തകർ അടക്കം ആരോടോ അച്ചാരം വാങ്ങിയ പോലെ നുണ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

നരേന്ദ്രമോദി കള്ളപ്പണം കൊണ്ടുവന്നാൽ എല്ലാ ഇന്ത്യക്കാർക്കും 15 ലക്ഷം വീതം ബാങ്കിൽ ഇട്ടു കൊടുക്കുമോ ?

മാധ്യമ പ്രവർത്തകർ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലികളിൽ നിന്ന് തെരഞ്ഞെടുത്ത ഒന്നിൽ ഒരു സ്ഥലത്ത് പറഞ്ഞ 30 മിനിറ്റ് പ്രസംഗത്തിന്റെ 25 സെക്കന്റ്‌ ഭാഗം ആണ് പ്രചരിപ്പിക്കുന്നത്. വസ്തുതകൾ എന്താണ്? തനി ഗ്രാമീണനും , ഗ്രാമീണ ശൈലിയിൽ തെരഞ്ഞെടുപ്പു പ്രസംഗം ചെയ്യുന്ന ശൈലിയാണ് മോദിയുടേത്. സാധാരണ മനുഷ്യരെ കള്ളപ്പണത്തിന്റെ വ്യാപ്തിയും അത് ഓരോ ഇന്ത്യകാരന്റെയും സാമ്പത്തിക ഭദ്രതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കാൻ സ്വത്വ സിദ്ധമായ ശൈലിയിൽ അദ്ദേഹം പറഞ്ഞു,
“ഈ കള്ളന്മാരും കൊള്ളക്കാരും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന അത്രയും പണം നമ്മൾ തിരികെ കൊണ്ട് വന്നാൽ, അത് മാത്രം എടുത്താൽ , ഭാരതത്തിലെ പാവപ്പെട്ട ജനങ്ങൾക്ക്‌ വീതം വക്കുകയാണെങ്കിൽ , ഒരാൾക്ക് തന്നെ 15-20 ലക്ഷം രൂപ അങ്ങനെ തന്നെ കിട്ടും .. “അദ്ദേഹം ഉദ്ദേശിച്ചത് ഒരു താരതമ്യം – അത്ര അധികം പണം, കോണ്‍ഗ്രസ്‌ ഉൾപ്പെടെ ഉള്ള കള്ളപ്പണക്കാർ വിദേശത്ത് കൊണ്ട് വച്ചിട്ടുണ്ട് എന്നാണ് …
. തുടർച്ചയായി 2002 മുതൽ ഗുജറാത്ത് മികച്ച രീതിയിൽ ഭരിച്ച ലോകത്തെ ഏതു നേതാവിനോടും കിടപിടിക്കാൻ ഉള്ള നേതൃപാടവവും പ്രായോഗിക ബുദ്ധിയും ഉള്ള നരേന്ദ്ര മോദി പണം വെറുതെ കൊടുക്കും എന്ന് പറയാൻ മാത്രം വിഡ്ഢിയാണോ ? കള്ളപ്പണം തിരികെ കൊണ്ട് വന്നാൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം തെരഞ്ഞെടുപ്പു വിജയത്തിന് ശേഷം ഗുജറാത്തിൽ ചെയ്ത പ്രസംഗത്തിൽ പറയുന്നുണ്ട്. സത്യസന്ധമായി ടാക്സ് നൽകുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥര് , അത് പോലെ ശെരിയായി സമയത്ത് റ്റാക്സ് അടക്കുന്ന ധാരാളം നല്ല ബിസിനെസ്സ്കാരുണ്ട് ഇവര്ക്കെല്ലാം ചെറിയ ഇൻസെൻറ്റീവ് നല്കാൻ ഉദ്ദേശിക്കുന്നു , ബാക്കി പണം പൊതു ജനങ്ങളുടെ വികസന സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ വിനിയോഗിക്കും.  100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ട് വരാൻ ഉള്ള പ്രാരംഭ നടപടികൾ എടുക്കും എന്ന് വ്യക്തമായി പറഞ്ഞിരുന്നു . അത് മോഡി അധികാരം ഏറ്റെടുത്തു കൃത്യം 15 ദിവസത്തിനുള്ളിൽ SIT രൂപീകരിച്ചു കൊണ്ട് പ്രാവർത്തികമാക്കുകയും ചെയ്തു .. .

എന്താണ് കള്ളപണ വിഷയത്തിലെ യാഥാർത്ഥ്യം?

വിദേശ രാജ്യങ്ങളിൽ ചിലതുമായി ഉണ്ടാക്കിയ കരാർ പ്രകാരം അവിടെ തുറന്നിട്ടുള്ള ഇന്ത്യക്കാരുടെ അക്കൗണ്ട്‌ വിവരങ്ങൾ നമ്മുടെ രാജ്യത്തിന് കൈമാറും. എന്ന് കരുതി ലിസ്റ്റിൽ  ഉള്ളവർ മുഴുവൻ കള്ളപണക്കാർ എന്ന് അർത്ഥമില്ല. ലിസ്റ്റിനു ആസ്പദമായി  നമ്മുടെ അന്വേഷണ ഏജൻസി ഈ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അക്കൗണ്ട്‌ ഉടമകളെ സമീപിക്കും. അന്വേഷണത്തിന് ശേഷം കള്ള പണം എന്ന് തെളിഞ്ഞാൽ കോടതിയിൽ നിന്ന് പണം കണ്ടു കെട്ടാൻ ഉള്ള ഉത്തരവ് സമ്പാദിച്ച ശേഷം വിദേശ രാജ്യത്തെ സമീപിച്ചാൽ പണം വിട്ട് കിട്ടും. അതിൽ തന്നെ നികുതി വെട്ടിച്ച പണം ആണെങ്കിൽ നിയമപരമായ നികുതിയും പിഴയും ഒടുക്കി ബാക്കി പണം അക്കൗണ്ട്‌ ഉടമയ്ക്ക് കൊടുക്കാൻ നിയമപരമായി വ്യവസ്ഥ ഉണ്ട്. അതെ സമയം കള്ളക്കടത്ത്, തീവ്രവാദം , മയക്കുമരുന്ന് കച്ചവടം മുതലായ കുറ്റങ്ങൾ ചെയ്തു സമ്പാദിച്ച പണം ആണെങ്കിൽ നികുതി നിയമത്തിന്റെ പരിധിയിൽ നിന്ന് മാറി രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി മുഴുവൻ പണവും കണ്ടുകെട്ടാൻ കഴിയും.

എന്താണ് കോണ്‍ഗ്രസ്‌ ചെയ്തത് ?

സുപ്രീം കോടതി പറഞ്ഞിട്ടും അന്വേഷണ സമിതിയുടെ രൂപീകരണം നീട്ടി കൊണ്ട് പോയി , ലിസ്റ്റിൻ മേലുള്ള അന്വേഷണം മരവിപ്പിച്ചു. അതെ സമയം നരേന്ദ്രമോദി  അധികാരമേറ്റ ഉടനെ ശക്തമായ അന്വേഷണ സമിതി രൂപീകരിക്കുകയാണ് ചെയ്തത്. മറ്റൊന്ന് മോദിയുടെ ഉദ്ദേശം നല്ലതല്ല എങ്കിൽ മോദി സ്വിസ് ബാങ്കിലെ അക്കൗണ്ട്‌ മാത്രമേ ഉള്ളു എന്ന് ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു മറ്റു രാജ്യങ്ങളിൽ ഉള്ള അക്കൗണ്ട്‌കളെ കുറിച്ച് മിണ്ടാതെ ഇരിക്കുമായിരുന്നു എന്നാൽ കള്ളപണ വിഷയം ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ഉന്നയിക്കുക വഴി ലോകത്തെ ഏതു കോണിൽ ഒളിപ്പിച്ച കള്ള പണവും കണ്ടെത്തുവാൻ ആണ് മോദി പദ്ധതി ഇടുന്നതെന്ന് വ്യക്തമായി. ഇതൊന്നും പറയാതെ ആരെയാണ് മാധ്യമങ്ങൾ വഞ്ചികുന്നത്? കോണ്‍ഗ്രസ്‌ ഭരണകാലത്ത് രാഹുലിന്റെയും , സോണിയയുടെയും സ്തുതികൾ കൊണ്ട് നിറഞ്ഞിരുന്ന മലയാള മാധ്യമങ്ങളുടെ പഴയ താളുകളും മോദി വിരോധത്തിന്റെ തീ തുപ്പുന്ന ഇന്നത്തെ താളുകളും മറിച്ചു നോക്കുക. ഒന്നോർക്കുക മാധ്യമങ്ങൾ പണ്ട് അമേരിക്കയ്ക്ക് വേണ്ടി പേനയുന്തിയപ്പോൾ പൊലിഞ്ഞത്‌ നമ്പി നാരായണന്റെ ജീവിതവും നമ്മുടെ ക്രയോജെനിക് വിദ്യയുടെ ഗവേഷണവും പരീക്ഷണവും ആയിരുന്നു. ഇന്നും നമുക്ക് നീറുന്ന ഓർമ്മയാണ് അന്നത്തെ മാധ്യമ വാർത്തകൾ. വാർത്തകളിലെ വിഷം തിരിച്ചറിഞ്ഞു തൊണ്ടയിലൂടെ വിഴുങ്ങാതെ തുപ്പേണ്ടസമയത്ത് തുപ്പാൻ നാം ഇനിയും പഠിക്കേണ്ടതുണ്ട്.

2002 ഗുജറാത്ത് കലാപം മോദി വേട്ടയുടെ കറുത്ത അദ്ധ്യായം

 നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്യുന്നത് ഒക്ടോബർ ഒന്ന് 2001 ൽ ആയിരുന്നു. നരേന്ദ്രമോദി അതിനു മുന്നേ ഏകദേശം 15 വർഷത്തോളം ഡല്ഹി ബി ജെ പിയുടെ പല പരിപാടികളും സംഘടിപ്പിക്കുന്നതിനും മറ്റും നിയുക്തനായിരുന്നു. വർഷത്തിൽ ഒരിക്കൽ അമ്മയെ കാണാൻ ഗുജറാത്തിൽ പോകുന്നതൊഴിച്ചാൽ നരേന്ദ്ര മോഡിക്ക് ഗുജറാത്ത് ബന്ധം വളരെ കുറവായിരുന്നു. അത് കൊണ്ട് തന്നെ ഗുജറാത്ത് ഭൂകമ്പം ഉണ്ടായി സർവ്വതും നശിച്ചപ്പോൾ കേശുഭായ് പട്ടേൽ എന്ന മുഖ്യമന്ത്രിക്ക് പ്രായാധിക്യം കൊണ്ട് ഗുജറാത്തിനെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുക ബുദ്ധി മുട്ടാണെന്ന് മനസ്സിലാക്കിയ ബി .ജെ. പി കേന്ദ്ര നേതൃത്വം സംസ്ഥാന രാഷ്ട്രീയത്തിലെ എതിർപ്പുകൾ മറികടന്നു കൊണ്ടാണ് നരേന്ദ്രമോദിയെ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കുന്നത്. അന്ന് നരേന്ദ്ര മോദിയെ മാധ്യമങ്ങൾ ഒരു പരാജയമായിട്ടായിരുന്നു കണ്ടിരുന്നത് , അതിനവർക്ക് ന്യായങ്ങളും ഉണ്ടായിരുന്നു . സംസ്ഥാന രാഷ്ട്രീയത്തിന്റെ പൾസ്‌ അറിയാത്ത നേതാവ് , പ്രാദേശിക ഘടകങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ , ഭരണത്തിൽ മുന്നേ ഉള്ള പരിചയക്കുറവു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലും ജയിക്കാത്ത ഇറക്കുമതി മുഖ്യമന്ത്രിക്ക് അന്ന് ഒരു മൻമോഹൻ സിംഗ് പരിവേഷമായിരുന്നു ഗുജറാത്തിൽ. ഭൂകമ്പം മൂലം തകർന്നടിഞ്ഞ ഗുജറാത്തിനെ സാന്ത്വനിപ്പിക്കുക ,പുനരധിവസിപ്പിക്കുക എന്നീ ദുഷ്കര കർമ്മങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ട നരേന്ദ്ര മോദിക്ക് മുന്നിൽ പക്ഷെ വേറെയും ഉണ്ടായിരുന്നു കടമ്പകൾ നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായ സമയം കൂടി ആയിരുന്നു അത്. ഇടിത്തീ പോലെ നരേന്ദ്രമോദി ഗുജറാത്ത്‌ ഭരണം ഏറ്റെടുത്തു കൃത്യം നാലാം മാസം 2002 ഫെബ്രുവരി 27,  ഗോദ്രയിൽ രാമഭക്തരുമായി പോയ ട്രെയിൻ തീവെപ്പ് നടന്നു . 58 രാമ ഭക്തർ കത്തിയമർന്നു പിന്നീട് ഗുജറാത്ത് കണ്ടത് ഭയാനകമായ ലഹളയായിരുന്നു നൂറ്റാണ്ടുകളുടെ ഹിന്ദു മുസ്ലിം ലഹളകളുടെ ചരിത്രമുള്ള ഗുജറാത്തിലെ തെരുവുകൾ കത്തി ,ഭരണത്തിൽ ഒരു പരിചയവും ഇല്ലാത്ത നരേന്ദ്രമോദി പകച്ചു പോയ നിമിഷങ്ങൾ ആയിരുന്നു അത്. അന്ന് മധ്യപ്രദേശ്‌, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സർക്കാരുകൾക്ക് മോദി അടിയന്തിര ഫാക്സ് സന്ദേശം അയച്ചു എത്രയും പെട്ടെന്ന് കൂടുതൽ സേനയെ ഗുജറാത്തിനു നല്കി സഹായിക്കണം ലഹള പടരുന്നു ഗുജറാത്ത് സേന എണ്ണത്തിൽ തികയുന്നില്ല, പക്ഷെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട കോണ്‍ഗ്രസ്‌ നരേന്ദ്രമോദിയെ സഹായിക്കാൻ സേനയെ അയക്കാൻ പറ്റില്ലാ എന്നാണു പറഞ്ഞത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഡൽഹിയിലെ ഇന്ത്യ ടുഡേ നടത്തിയ ഒരു സംവാദത്തിൽ നരേന്ദ്രമോദിയെ ഗുജറാത്ത് കലാപത്തിന്റെ പഴയ നുണക്കഥകൾ വെച്ച് ദിഗ്വിജയ്‌ സിംഗ് ആക്രമിച്ചപ്പോൾ മാത്രമാണ് നരേന്ദ്രമോദി ഈ കത്തിന്റെ കാര്യം പരസ്യമാക്കിയത് അന്നും ഇന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി നരേന്ദ്ര മോദി സർക്കാർ രേഖകൾ ഉപയോഗിക്കാറില്ലായിരുന്നു എന്നതിന് ഇതിൽ പരം തെളിവ് ആവശ്യമുണ്ടോ?670x548x2diggi_20131024.jpg.pagespeed.ic.EDNDvQcKyK3diggi_20131024ആസാമിലെ കലാപം വരുതിയിൽ ആക്കാൻ മാസങ്ങളോളം എടുത്തു ഇന്നും കേന്ദ്ര സേനയ്ക്ക് പിൻവാങ്ങാൻ കഴിഞ്ഞിട്ടില്ല , കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ പോലും കൊളുത്തുന്ന അശാന്തി മാസങ്ങൾ എടുക്കും അണയാൻ , എന്തിനു നാദാപുരത്ത് പോലും എത്ര ദിവസം എടുത്തു കലാപം അമർച്ച ചെയ്യാൻ 10 ദിവസം കഴിഞ്ഞിട്ടും നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നരേന്ദ്രമോദി ആറുദിവസം കൊണ്ട് കലാപം നിയന്ത്രണത്തിൽ വരുത്തി , ഷൂട്ട്‌ അറ്റ്‌ സൈറ്റ് ഓർഡർ കൊടുത്തു. കലാപത്തിന്റെ കണക്കുകൾ നിരത്തിയവർ പോലിസ് വെടിവെപ്പിൽ മരിച്ച ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും കണക്കുകൾ മറച്ചു വെച്ചത് എന്തിനായിരുന്നു ?
254 ഹിന്ദുക്കളും 790 മുസ്ലിം മതസ്ഥരും മരിച്ച കലാപത്തെ മുസ്ലിം വംശഹത്യ എന്നാണു മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് , മരിച്ച 254 ഹിന്ദുക്കളെ അവർക്ക്എന്ത് കൊണ്ടാണ് വേണ്ടാതായത്‌. http://www.sunday-guardian.com/…/let-truth-be-known

ഗുജറാത്ത് പോലിസ് വെടിവെപ്പിൽ 61 ഹിന്ദുക്കളും 40 മുസ്ലിങ്ങളും മരിച്ചു , പോലിസ് മുസ്ലിം വിഭാഗത്തെ തേടി പിടിച്ചു വെടിവെച്ചു എന്നായിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
രാജ്യത്ത് ഏതു കലാപങ്ങളും റിപ്പോർട്ട്‌ ചെയ്യുമ്പോൾ മാധ്യമങ്ങൾ പുലർത്തുന്ന ഇരട്ടതാപ്പുണ്ട് ഹിന്ദുത്വ ആക്രമണം എന്ന് ചിലതിനെ പറയുമ്പോൾ മറ്റു ചിലതിനെ ഇരു വിഭാഗങ്ങൾ തമ്മിൽ കലാപം ഉണ്ടായി എന്ന് എഴുതുന്നു , എന്താണ് അവർ ഏതൊക്കെ വിഭാഗങ്ങൾ ആണ് ആക്രമത്തിൽ പങ്കെടുത്തത് എന്ന് ചില സന്ദർഭങ്ങളിൽ മാത്രം എഴുതാത്തത്? ഈ മാധ്യമങ്ങൾ തന്നെ മോദിയെ വേട്ടയാടി നരഭോജി എന്ന പേരും കഴുത്തിൽ ചാർത്തിക്കൊടുത്തു. സംഘടിത ആക്രമണത്തിന്റെ ഇരയായിരുന്നു മോദി , ഇത്രയൊക്കെ ചെയ്തിട്ടും മോദി പ്രതികരിച്ചില്ല , അന്നും മോദി മിണ്ടുന്നില്ല എന്നായിരുന്നു പരാതി. നിശബ്ദതയായിരുന്നു ഗാന്ധി ഭക്തനായ മോദിയുടെ മറുപടി. http://www.niticentral.com/…/digvijay-is-a-brazen-liar-1500…

https://www.youtube.com/watch?v=SbgV2RqkotM

വാജ്പേയ് രാജധർമ്മം പാലിക്കാൻ പറഞ്ഞു മോദിയെ ശാസിച്ച കഥ.hqdefault

സംഭവം നടക്കുന്നത് ഏപ്രിൽ 2002 ൽ , അടൽ ബിഹാരി വാജ്പയ് ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഒരു പത്രക്കാരി ചോദിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിക്ക് നൽകാനുള്ള താങ്കളുടെ സന്ദേശം എന്താണെന്നായിരുന്നു. ഭരണകർത്താവ് രാജധർമ്മം പാലിക്കുന്നവൻ ആയിരിക്കണം ജാതി , മത ഭേദഭാവങ്ങളില്ലാതെ പ്രജകളെ ഒന്നായി കാണണം , ഞാൻ എന്റെ ജീവിതത്തിൽ ഇതാണ് പിന്തുടരാൻ ശ്രമിക്കുന്നത് , എനിക്കുറപ്പാണ് നരേന്ദ്രഭായിയും അത് തന്നെയാണ് ചെയ്യുന്നത്. മാധ്യമങ്ങൾ നരേന്ദ്രഭായിയും അത് തന്നെയാണ് ചെയ്യുന്നത് എന്നെനിക്കുറപ്പുണ്ട് എന്ന ഭാഗം വെട്ടി മാറ്റി മോദിയെ വാജ്പേയ് ശാസിച്ചു എന്ന നുണ പ്രചരിപ്പിച്ചു. വാജ്പേയ് അത് പറയുമ്പോൾ തന്നെ നരേന്ദ്രമോദി ഞാനും അങ്ങെയേ പോലെ അത് തന്നെയാണ് ചെയ്യുന്നത് എന്നു പറഞ്ഞതും മാധ്യമങ്ങൾ വിഴുങ്ങി. ഡൽഹിയിലെ പഴയ കാല സംഘ പ്രവർത്തകനും നരേന്ദ്രമോദിയുടെ ഉറ്റ ചങ്ങാതിയുമായ ഒരു മലയാളി സുഹൃത്ത്‌ പറഞ്ഞത് ഓർക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദം ലഭിക്കുന്നതിനു മുന്നേ തന്നെ ബി ജെ പിയുടെ പല ചുമതലകളും വഹിച്ചിരുന്ന നരേന്ദ്രമോദി രാഷ്ട്രീയം മടുത്തു , പഴയ പ്രചാരക വേഷത്തിൽ മാതൃ സംഘടനയായ ആർ .എസ് .എസ്സിലേക്ക് മടങ്ങാനും ആഗ്രഹിച്ചിരുന്നു. അടൽ ബിഹാരി വാജ്പേയ്യും, എൽ കെ അദ്വാനിയും ചേർന്നാണ് നരേന്ദ്രമോദിയുടെ മനസ്സ് മാറ്റി ഗുജറാത്തിലേക്ക് നിയോഗിച്ചത്. ഈ സംഭവം മാത്രം മതി അടൽജി നരേന്ദ്രമോദിയുടെ മേൽ എത്ര അധികം വിശ്വാസം അർപ്പിച്ചിരുന്നു എന്നറിയാൻ. https://www.youtube.com/watch?v=x5W3RCpOGbQ

അരുന്ധതി പടച്ച നുണകൾ

മെയ്‌ 6 2002 ഔറ്ലുക്ക് വാരിക http://www.outlookindia.com/article/Democracy/215477 പുറത്തിറങ്ങിയത് അരുന്ധതി സൂസന്ന റോയിയുടെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി ആയിരുന്നു.436-20-arundhati-roy
“ബറോഡയിൽ നിന്നാണ് എന്റെ ആ സുഹൃത്ത്‌ വിളിച്ചത് അവളുടെ സുഹൃത്ത്‌ സയീദയെ കലാപകാരികൾ പിടിച്ചു കൊണ്ട് പോയി അവളുടെ ഗർഭപാത്രം പിളർന്നു വയറ്റിൽ തീകുണ്ഡം നിക്ഷേപിച്ചു, മരിച്ച ശേഷം നെറ്റിയിൽ “ഓം ” എന്ന് വരഞ്ഞു.”

മറ്റൊരു സംഭവം കൂടെ അരുന്ധതി റോയ് എഴുതി, നരേന്ദ്രമോദിയെ എതിർത്തിരുന്ന കോണ്‍ഗ്രസ്‌ MP ഇഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്കു ആൾക്കൂട്ടം ഇരച്ചു കയറി , ജാഫ്രി ഗുജറാത്ത് DGP , ചീഫ് സെക്രട്ടറി , പോലിസ് കമ്മിഷണർ , അഡിഷണൽ ചീഫ് സെക്രെട്ടറി എന്നിവരെ വിളിച്ചു ആരും ഫോണെടുത്തില്ല. ഇഹ്സാൻജാഫ്രിയുടെ പെണ്മക്കളെ നഗ്നരാക്കി തീവെച്ചു കൊന്നു , ജാഫ്രിയുടെ തല വെട്ടി.
സുപ്രീം കോടതി നിയമിച്ച SIT , സയീദയുടെ കഥ പറഞ്ഞ സുഹൃത്തിനെക്കുറിച്ച് വിവരം നൽകാൻ അരുന്ധതിയോട് പല വട്ടം ആവശ്യപെട്ടിട്ടും അവർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഒടുവിൽ അങ്ങനെ ഒരാൾ ഇല്ലാ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. മാത്രമല്ല ഇഹസാൻ ജാഫ്രിയുടെ ഫോണിൽ നിന്നു ഗുജറാത്ത് ഉന്നത ഉദ്യോഗസ്തരുടെ ഫോണ്കളിലേക്ക് വിളികൾ വന്നില്ല എന്നും കണ്ടെത്തി.സത്യം എന്തായിരുന്നു? ഇഹ്സാൻ ജാഫ്രിയുടെ ഒരേയൊരു മകൾ അമേരിക്കയിൽ ആണ് ജീവിക്കുന്നത്. അപ്പോൾ അരുന്ധതി പറഞ്ഞ കഥ എങ്ങനെ പൊട്ടി മുളച്ചു. മെയ്‌ 27 നു കള്ള പ്രചാരണം നടത്തി എന്നത് കേസാവും എന്നായപ്പോൾ അരുന്ധതിയുടെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു ഔറ്റ്ലുക്ക് മാസിക തടിയൂരി. http://www.outlookindia.com/feedback_v2.aspx…

ഗർഭിണിയായ കൌസര് ബാനുവിന്റെ ഭ്രൂണം ശൂലത്തിൽ കോർത്ത കഥ

സംഭവം അന്വേഷിച്ച സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം നരേന്ദ്രമോദിയെ വേട്ടയാടുകയും കേരളത്തിൽ അടക്കം ഇടതു പക്ഷം ഇന്നും ഗർഭിണിയുടെ കഥ പറയാൻ ആനയിക്കുകയും ചെയ്യുന്ന റ്റീസ്റ്റ സെതെൽവാദിനെ  നുണ കഥകൾ മെനഞ്ഞു കോടതിയെ തെറ്റിധരിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം നടത്തുകയും ഇനിയും ഇങ്ങനെ കോടതിയെ തെറ്റിധരിപ്പിച്ചാൽ ശിക്ഷിക്കുകയും ചെയ്യും എന്ന താക്കീതും നൽകി. കോടതിയിൽ സമർപ്പിച്ച കൌസര് ബാനുവിന്റെ പോസ്റ്മോര്ട്ടം റിപ്പോർട്ടിൽ വയറിനു കേടുപാടുകൾ ഇല്ലായിരുന്നു എന്നും ഭ്രൂണം വയറ്റിൽ തന്നെ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു.http://www.newindianexpress.com/nation/article259846.ece

മറ്റൊരു നുണ ഗുജറാത്ത് കലാപത്തിന്റെ പേരില് നരേന്ദ്രമോദി ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല എന്നതാണ് ഫെബ്രുവരി 4 2002 ഇന്ത്യ ടുഡേ വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ നരേന്ദ്രമോദി ഭീകരമായ ആ കലാപത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു http://www.indiatoday.com/itoday/20021104/conf.shtml#

2002 ഗുജറാത്ത് കലാപം ആയിരുന്നോ ഇന്ത്യയിലെ ഏറ്റവും വലിയ കലാപം ?

ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപം ആയിരുന്നു 2002 ഗുജറാത്ത് കലാപം എന്നാണ് മാധ്യമങ്ങൾ പറഞ്ഞു പരത്തിയത്. രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട്‌ അനുസരിച്ച് 1984 സിഖ് വംശ ഹത്യയിൽ 3874 ആളുകൾ കൊല്ലപ്പെട്ടു, കാശ്മീരിൽ ഇന്ന് വരെ 40000 ആളുകൾ വിവിധ കലാപങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ആസാമിലും ഉത്തർ പ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലും കേരളത്തിലും വർഗീയ കലാപങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നിട്ടും മോദി മാത്രം എന്ത് കൊണ്ട് വേട്ടക്കാരുടെ ഇരയായി

http://www.indiatoday.com/itoday/20021104/conf.shtml#co

റ്റീസ്റ്റ സെതെൽവാദിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത,നരേന്ദ്രമോദിക്കെതിരെ സ്ഥിരമായി മാധ്യമങ്ങളിൽ സംസാരിക്കുന്ന മലയാളിയായ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ കള്ളി വെളിച്ചത്താക്കിയ ടെലിഫോണ്‍ സംഭാഷണം കേൾക്കുക https://www.youtube.com/watch?v=LA5UccoAoIU

 മനുഷ്യസ്വഭാവത്തിന്റെ പ്രത്യേകത സത്യാന്വേഷണത്തിനുള്ള അടങ്ങാത്ത ത്വരയാണ് , നുണകൾ കൊണ്ട് മായ സൃഷ്ടിക്കുന്നവർ ഒരിക്കൽ സത്യത്തിന്റെ പ്രഭയിൽ നിഷ്പ്രഭാരാവും എന്ന് തീർച്ച.  

എഴുതിയത് : എസ്. കെ ഹരിഹരൻ