മാദ്ധ്യമങ്ങളേ നിങ്ങളെന്നെ കൊന്നു!!

 

നിങ്ങളെന്നെ കൊന്നു…!!! അതെ നിങ്ങളെന്നെ കൊന്നു !!!!! ഇതാവും ഇന്നും എന്നും ശ്രീമതി സുനന്ദ പുഷ്കറുടെ ആത്മാവ് ഇന്ത്യയിലെ മാദ്ധ്യമങ്ങളോട് വിളിച്ചു പറയുന്നത്. അതെ, തന്റെ മനസ്സിലെ സത്യങ്ങള്‍ പുറത്തു പറയാന്‍ വെമ്പിയ മനസ്സിനെ കടിഞ്ഞാണിട്ട ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളെ പിന്നെ എങ്ങിനെ സുനന്ദയുടെ ആത്മാവ് അഭിസംബോധന ചെയ്യും? തന്റെ പേരിലുള്ള 50 കോടിയുടെ “വിയര്‍പ്പോഹരി” യുടെ പിറകിലെ സത്യം പറയാന്‍ വെമ്പിയ മനസ്സിനെ പിടിച്ചു നിര്‍ത്തിയ, മാസങ്ങളായി താന്‍ സൂചിപ്പിച്ചിട്ടും അതിനെ പറ്റി ചോദ്യങ്ങള്‍ ചോദിക്കാനോ അതിന്റെ വിശദ വിവരങ്ങള്‍ തിരക്കാനോ ശ്രമിക്കാത്ത ദേശീയമാദ്ധ്യമങ്ങളിലെ “പ്രഗല്‍ഭര്‍” തന്നെ കൊലക്ക് കൊടുത്തു എന്ന് തന്നെയാവും ശ്രീമതി സുനന്ദ പുഷ്കറുടെ ആത്മാവ് ഇന്നും പറയുന്നത്. രാജ്യത്തെ ഉന്നത പദവികളില്‍ ഇരിക്കുന്ന സ്വന്തം ഭര്‍ത്താവും പാക്കിസ്ഥാനിലെചാരസംഘടനുമായി ബന്ധമുള്ള സ്ത്രീയും തമ്മിലുള്ള വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിച്ച തന്നെ തടഞ്ഞവരെ സുനന്ദയുടെ ആത്മാവ് പിന്നെ എങ്ങിനെ വിളിക്കും ?

സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയുടെ ഭാര്യ  ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് വലിയ വിഷയമാവുന്നില്ല? മരണപ്പെടുന്നതിനു മുന്‍പ് ശ്രീമതി സുനന്ദ പുഷ്കറുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടും എന്തുകൊണ്ട് മാദ്ധ്യമങ്ങളോ പ്രതിപക്ഷമോ ശശി തരൂരിനെതിരെ ചുരുങ്ങിയ പക്ഷം ഗാര്‍ഹിക പീഡനത്തിനെങ്കിലും കേസെടുക്കണമെന്ന് പറയാത്തത്? നരേന്ദ്ര മോഡിയുടെ “അമ്പതു കോടിയുടെ ഗേള്‍ ഫ്രണ്ട്” പ്രസ്താവനയുടെ പേരില്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തിയ ദേശീയ മാദ്ധ്യമങ്ങള്‍ എന്ത് കൊണ്ട് ഈ അമ്പതു കോടിയുടെ പിറകിലെ സത്യങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല? ഈ അമ്പതു കോടിയുടെ പിറകിലെ സത്യങ്ങള്‍ പറയാന്‍ ശ്രമിച്ച ശ്രീമതി സുനന്ദ പുഷ്കറെ തടഞ്ഞു? ആരാണ് ഈ അമ്പതു കോടിയുടെ പിറകില്‍? ശശി തരൂരോ അതോ ദാവൂദ് ഇബ്രാഹിമോ? എന്തുകൊണ്ടാവും ശ്രീമതി സുനന്ദ പുഷ്കറുടെ മരണത്തിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സുനന്ദയുടെ മകനായ ശിവ് മേനോനെ മയക്കു മരുന്നുമായി പിടിക്കപ്പെട്ടതും? അത് തന്റെ മകനല്ലെന്നു ശശി തരൂര്‍ പറഞ്ഞതും? ആരാണ് ശിവ് മേനോനെ മയക്കു മരുന്നുമായി കുടുക്കിയത്? എന്തെങ്കിലും വില പേശല്‍ ശശി തരൂരും ശിവ് മേനോനെ കുടുക്കിയവരും തമ്മില്‍ നടന്നുവോ? എന്താണ് ഈ നാടകത്തിനു പിന്നിലെ സത്യം? ആരാണ് ശ്രീമതി സുനന്ദ പുഷ്കറെ വീണ്ടും സമ്മര്‍ദ്ധത്തില്‍ ആക്കിയത് ?
ശ്രീമതി സുനന്ദ പുഷ്കറുടെ മരണത്തിനു ഹേതുവായ സംഭവ വികാസങ്ങളിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം. സുനന്ദയുടെ മരണ ശേഷംമാദ്ധ്യമങ്ങള്‍ പാലിക്കുന്ന “നിശബ്ദതയെ” കുറിച്ചും നമുക്ക് ചിന്തിക്കാം

ജനുവരി 15 ന് സുനന്ദ പുഷ്കര്‍ തന്റെ ഭര്‍ത്താവും കേന്ദ്രമന്ത്രിയും കൂടിയായ ശശിതരൂരിന്റെ മനസ്സിന്റെ ചാഞ്ചാട്ടത്തിന്റെ ചില വിശദാംശങ്ങള്‍ പങ്കുവേച്ചുകൊണ്ട് ട്വീറ്റ് ചെയ്തു, ശശി തരൂറും മെഹര്‍ തരാറും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ എന്നവകാശപ്പെട്ടു കൊണ്ടായിരുന്നു ട്വീറ്റുകള്‍ മുഴുവനും. താന്‍ ട്വീറ്റ് വഴി പറഞ്ഞതൊക്കെ ശശി തരൂരും മെഹറും തമ്മിലുള്ള പ്രേമബന്ധതിന്റെ തെളിവുകള്‍ ആണെന്നും സുനന്ദ വാദിച്ചു.

ജനുവരി 16 ന് എക്കണോമിക്സ് ടൈംസ് വളരെ പ്രാധാന്യമുള്ള ഒരു വിവരം പുറത്തുവിട്ടു. സുനന്ദയുടെ ചില വെളിപ്പെടുത്തലുകളാണ് ഇക്കണോമിക്സ്‌ ടൈംസ് പുറത്തു വിട്ടത്. അതില്‍ സുനന്ദ ഇങ്ങനെ പറയുന്നു. “ഈ മനുഷ്യന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാലത്ത് ചെയ്ത കുറ്റം ഞാന്‍ സ്വയം ഏറ്റെടുത്തു”. 2010ഇല്‍ തരൂരിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദത്തില്‍ രാജിവെക്കേണ്ടി വന്നിരുന്നു.ശശി തരൂറും സുനന്ദയും കൂടി പുതിയ ക്ളബ്ബിനെ സഹായിച്ചു എന്നുള്ള ആരോപണത്തിന് ശേഷമായിരുന്നു രാജി. ആ സമയത്തായിരുന്നു അമ്പതു കോടിയുടെ വിയര്‍പ്പിന്റെ ഓഹരിയുടെ പേരില്‍ പല ചര്‍ച്ചകളും നടന്നത്.

ജനുവരി 17 നു സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല ഗ്രൂപ്പിന്റെ ഹോട്ടലിന്റെ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. മരണ വാര്ത്ത അറിഞ്ഞതും ഇന്ത്യയിലെമാദ്ധ്യമങ്ങളിലെ “ പ്രബലന്‍മാരുടെ””യും “” പ്രബല””കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ സുനന്ദയുടെ മരണകാരണം ആരാഞ്ഞു കൊണ്ടുള്ള ട്വീറ്റുകള്‍ കൊണ്ട് നിറഞ്ഞു. ഒരു ചാനലിന്റെ സംശയം ഇങ്ങനെയായിരുന്നു “”സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? “” തരൂരിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നുള്ള തരൂരിന്‍റെ തന്നെ ട്വീറ്റും അതിനുള്ള മറുപടിയായി സുനന്ദയുടെ ട്വീറ്റും മറ്റും കാണിച്ചു കൊണ്ട് ജനങ്ങളില്‍ ഉത്കണ്ഠ പരത്താനുള്ള ശ്രമത്തിലായിരുന്നു ഇവരൊക്കെയും.

പക്ഷേ ഈ മീഡിയകള്‍ തങ്ങളുടെ സ്വന്തം പ്രവര്‍ത്തന രീതിയെ പറ്റി ആലോചിക്കേണ്ടിയിരുന്നില്ലേ? ഇക്കണോമിക്സ് ടൈംസിലെ വിവാദ വെളിപ്പെടുത്തല്‍ വന്നതിനു തൊട്ടടുത്ത സമയം തന്നെ എന്‍ ഡി ടിവി സുനന്ദയെ ഫോണില്‍ വിളിച്ച് ലൈവ് ആയി ഇന്റെര്‍വ്യൂ ചെയ്തിരുന്നു. അവര്‍ “” ആ മനുഷ്യന്റെ കുറ്റകൃത്യത്തെപ്പറ്റി” ചോദിച്ചില്ല. അതുമാത്രമല്ല, ടെലിഫോണ്‍ സംഭാഷണത്തിനിടക്ക് “ താന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദമുണ്ടായ സമയത്ത് നിശബ്ദത പാലിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നു”” എന്നു പറഞ്ഞുവന്നപ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യുന്നമാദ്ധ്യമ പ്രവര്‍ത്തക വിഷയം മാറ്റിക്കൊണ്ട് ഇങ്ങനെ ചോദിച്ചു  “” മാഡം താങ്കള്‍ ലൈവ് ആയി ഒരു ടിവി ഷോയില്‍ സംസാരിക്കുന്നു എന്നു മറന്നു പോയോ? താങ്കളുടെ ഈ വെളിപ്പെടുത്തലുകള്‍ ബി‌ജെ‌പി ( പ്രതിപക്ഷ പാര്‍ട്ടി) ദുരുപയോഗം ചെയ്യുമെന്ന ധാരണ താങ്കള്‍ക്കില്ലേ? “” ഈ ചോദ്യത്തിലൂടെ എന്‍‌ഡി‌ടി‌വി സുനന്ദയുടെ വായടപ്പിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു വാചാലരാവുന്ന ഈ ചാനല്‍ ഒരിയ്ക്കലും ഈ സ്ത്രീയില്‍ നിന്നു സത്യം പുറത്തുവരാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് സൂനന്ദ തന്റെ മനസ്സ് തുറന്നെങ്കില്‍ ചിലപ്പോള്‍ ഈ അകാരണമായ മരണം സംഭവിക്കില്ലായിരുന്നു. സത്യങ്ങള്‍ പുറത്തു പറഞ്ഞു കഴിഞാല്‍ താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും ആ സ്ത്രീക്ക് പുറത്തു വരാന്‍ കഴിഞ്ഞേനെ. പക്ഷേ എന്‍‌ഡി‌ടി‌വി അതിനുള്ള സാഹച്യര്യത്തില്‍ നിന്നും ശശി തരൂരിന്‍റെ രക്ഷിക്കാനാണ് ശ്രമിച്ചത്. ചാനലിന് ശശി തരൂരിന്‍റെ ഭാവിയെ കുറിച്ചായിരുന്നു ചിന്ത, സുനന്ദയുടെ മാനസിക സമ്മര്‍ദ്ദത്തിനോ സത്യം പുറത്തു വരുന്നതിനോ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അത് മാത്രമോ? തന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചതിനെക്കുറിച്ച് ആ മാദ്ധ്യമ പ്രവര്‍ത്തക പറയുന്നത് നോക്കൂ.. ഇതാണോമാദ്ധ്യമ ധര്‍മം? തന്റെ മനസ്സില്‍ കുറച്ചു കാലങ്ങളായി സൂക്ഷിച്ചു വച്ച സത്യം പുറത്തു പറയാന്‍ ശ്രമിച്ച സ്ത്രീയെ “ സ്ത്രീകളുടെ സംരക്ഷകര്‍” എന്ന് നടിക്കുന്ന NDTV യുടെമാദ്ധ്യമ പ്രവര്‍ത്തക  ഇങ്ങനെ കളിയാക്കി.

സുനന്ദയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റ്

സുനന്ദയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റ്

അവര്‍ തങ്ങളുടെ ധര്‍മം ചെയ്യുന്നതില്‍ നിന്നും വ്യതിചലിച്ച ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. സുനന്ദയുടെ മരണ വാര്ത്ത പുറത്തു വന്നതിനു മിനുട്ടുകള്‍ക്ക് ശേഷം ബര്‍ഖ ദത്ത് ( എന്‍‌ഡി‌ടി‌വി യുടെ ഗ്രൂപ് എഡിറ്റര്‍) തന്നോടു പുഷ്കര്‍ ജനുവരി 15നു തരാറിനെ കുറിച്ചും ക്രിക്കറ്റ് ലീഗിനെ കുറിച്ചും സംസാരിച്ചിരുന്നു എന്നു പറഞ്ഞു. “” തീര്‍ത്തൂം സ്വകാര്യമായ സംഭാഷണം അല്ലായിരുന്നു.എങ്കിലും ഇക്കണോമിക്സ് ടൈംസില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ എന്നോടും പറഞ്ഞിരുന്നു”” (2)barkha and sunanda

തന്നോടു പറയുന്നതിന് പകരം വിശ്വസ്തനായ ഒരു വ്യക്തിയോട് പറയാന്‍ താന്‍ സുനന്ദയെ ഉപദേശിച്ചു എന്നും ദത്ത് പറയുന്നു. വളരെ വിവാദമായ പ്രാധാന്യം അര്‍ഹിക്കുന്ന പല വിഷയങ്ങളിലും നുഴഞ്ഞു കയറി റിപ്പോര്‍ട്ടിങ് നടത്തുന്ന “” ഉദ്ഘോഷിക്കപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകയാണ്” ദത്ത് എന്നതും നാം ഈ വേളയില്‍ ഓര്‍ക്കണം. ദത്ത് തന്റെ എഡിറ്റോറിയല്‍ പദവി ഉപയോഗിച്ച് ഇത്രയും വളരെ പ്രാധാന്യമുള്ള, ഒരു കേന്ദ്ര മന്ത്രിയെ ബാധിക്കുന്ന പ്രശ്നത്തെ വളരെ മനോഹരമായി തഴഞ്ഞു. ഫലമോ? തന്‍റേതല്ലാത്ത കരണത്താല്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു ഒരു സ്ത്രീ മരണപ്പെട്ടു. ആ സ്ത്രീയുടെ സത്യത്തിന് ഒരു വിലയും സ്ത്രീപക്ഷക്കാരിയാണ് താനെന്ന് വാദിക്കുന്ന ബര്‍ഖ ദത്ത് കണ്ടില്ല. ആ ആത്മാവു ഈ  “ഉദ്ഘോഷിക്കപ്പെട്ടമാദ്ധ്യമ പ്രവര്‍ത്തക””ക്കു മാപ്പ് നല്‍കുമോ? ഈ രാജ്യം ഈ  “ഉദ്ഘോഷിക്കപ്പെട്ടമാദ്ധ്യമ പ്രവര്‍ത്തക”” മാപ്പ് നല്‍കുമോ?തന്റെ സുഹൃത്ത്‌ കൂടിയായ സുനന്ദ പറയാന്‍ ആഗ്രഹിച്ച സത്യം പുറത്തു കൊണ്ടുവരാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമെങ്കിലും ബര്‍ക്ക ദത്ത് കാണിക്കെണ്ടിയിരുന്നില്ലേ ?

സി‌എന്‍‌എന്‍ ഐ‌ബി‌എന്‍ ചാനലിന്റെ സീനിയര്‍ എഡിറ്റര്‍ ആയ സാഗരിക ഘോഷിന്റെ ഭാഗത്ത് നിന്നും സുനന്ദയെ കുറിച്ചുള്ള പ്രസ്താവനകള്‍ വന്നു. “” സുനന്ദ പലപ്പോഴായി ക്യാമറക്ക് മുന്‍പിലും പിന്‍പിലും തന്റെ ഭര്‍ത്താവും പാക്കിസ്താന്‍ സ്ത്രീയും തമ്മിലുള്ള അസാധാരണമായ ബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്”” , “” ആ സ്ത്രീ ഈ വിഷയത്തില്‍ വളരെയധികം ദു:ഖിതയായിരുന്നു”” . സുനന്ദ തന്റെ ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിക്കുന്നതിന് മുന്പെ ഇതുപോലെ പല “”സ്ത്രീ പക്ഷ വാദികളും”” ഈ കാര്യം അറിഞ്ഞിരുന്നു. പക്ഷേ സത്യം പുറത്തു വരാനുള്ള ശ്രമം നടത്തിയില്ല. എന്ത് കൊണ്ട്?sakharika and sunanda തന്റെ സുഹൃത്ത്‌ കൂടിയായ സുനന്ദ പറയാന്‍ ആഗ്രഹിച്ച സത്യം പുറത്തു കൊണ്ടുവരാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമെങ്കിലും സാഗരിക ഘോഷ് കാണിക്കെണ്ടിയിരുന്നില്ലേ ?

മാദ്ധ്യമങ്ങള്‍ പലപ്പോഴും പല വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ട്, തീര്‍ച്ചയായും  ചര്‍ച്ച ചെയ്തതിനു ശേഷം പ്രദര്‍ശിപ്പിക്കേണ്ടതോ, ഗവേഷണം നടത്തിയതിനു ശേഷം പ്രദര്‍ശിപ്പിക്കേണ്ടതോ, ആയ വാര്‍ത്തകള്‍ പെട്ടെന്ന് കയറി പ്രദര്‍ശിപ്പിക്കുന്നത് നല്ല പ്രവണത അല്ല. എന്നിരുന്നാലും സുനന്ദ തന്നെ സ്വയം പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളെ പുറത്തു പറയുന്നതില്‍ മാദ്ധ്യമങ്ങള്‍ വിമുഖത കാട്ടിയത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല.ഈ വിമുഖത തീര്‍ച്ചയായുംമാദ്ധ്യമ ലോകത്തെ പ്രമുഖരും രാഷ്ട്രീയ ലോകത്തെ പ്രമുഖരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ സൂചനയാണ്. പുഷ്കര്‍ പുറത്തു പറയാന് ഉദ്ദേശിച്ച “ക്രിമിനല്‍ സ്വഭാവമുള്ള” ഈ കുറ്റങ്ങളെ കുറിച്ച് ചോദിക്കാനും അറിയാനും ഉണ്ടായ സാധ്യതകളെ മാദ്ധ്യമങ്ങള്‍ മറച്ചുവെക്കുകയാണ് ഉണ്ടായത്.

ഇനി നമുക്ക് കേരളത്തിലെമാദ്ധ്യമങ്ങളുടെ ചെയ്തികളിലേക്ക് ഒന്ന് കണ്ണോടിക്കാം. ദേശീയമാദ്ധ്യമങ്ങളെ പോലെ കേരളത്തിലെ മാദ്ധ്യമങ്ങളും സുനന്ദയുടെ മരണം “ആത്മഹത്യ” ആണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത് . ചാരക്കേസിലൂടെ കേരളത്തിലെ പ്രഗല്‍ഭനായ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നറിയപ്പെടുന്ന “ലീഡര്‍ കരുണാകരനെ” ഒതുക്കിയ മനോരമ സുനന്ദ വിഷയത്തിലും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു. ചാരക്കേസില്‍ മറിയം റഷീദയുടെ പേരിലുള്ള കാമകേളികള്‍ കൊണ്ട് തങ്ങളുടെ പത്രം നിറച്ച മനോരമ സുനന്ദയെ “ കേരളത്തെ പോലെ ഉള്ള സദാചാരലോകത്തിന്റെ” കണ്ണിലെ അഴിഞാട്ടക്കാരിയാക്കാന്‍ ശ്രമിച്ചു . സുനന്ദ പുഷ്കറിന്റെ മുന്‍ ഭര്‍ത്താവ് സുജിത് മേനോന്‍ മരിക്കുന്നത് 1997ലാണു. പിന്നീട് അവര്‍ 2010ല്‍ ശശി തരൂരിനെ വിവാഹം കഴിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി സുനന്ദ സ്ഥിരമായി ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ചിരുന്നു എന്ന് മനോരമ പറയുന്നത് എന്തിനാണു? സുനന്ദ പുഷ്കറിന്റെ ‘സ്വഭാവദൂഷ്യം’ത്തെക്കുറിച്ച് ഒരു ധാരണ സദാചാരകേരളത്തിനു കൊടുക്കണം. സുനന്ദയുടെ പ്രശ്നങ്ങള്‍ പുറം ലോകം അറിയുന്നത് തന്റെ ഭര്‍ത്താവും പാക്കിസ്ഥാനിലെ ഐ. എസ്. ഐ.(പാക്‌ ചാര സംഘടന) ബന്ധമുണ്ടെന്നു പറയപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകയും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങളിലൂടെ ആണ്  എന്നുള്ളത് നാം കൂട്ടിവായിക്കണം.

സുനന്ദയെക്കുറിച്ചുള്ള വാര്‍ത്തകള്‍, ആ സ്ത്രീ തന്റെ കുടുംബത്തിനു വേണ്ടി ജീവിച്ചതും, തന്റെ സ്വപ്രയത്നം കൊണ്ട് തന്റെ കുടുംബത്തിനെ കര കയറ്റിയതും മറ്റും ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയ സമയത്ത്, പൊതുസമൂഹവും ഒരു പുനര്‍വിചിന്തനത്തിന്റെ സ്വഭാവം കാണിക്കുന്ന സമയത്ത്‌, ഇത്രയും കാലം സുനന്ദ പുഷ്കര്‍ എന്ന സ്ത്രീയോട് തങ്ങള്‍ കാണിച്ച മനോഭാവം നീതിപൂര്‍വമായിരുന്നില്ല എന്ന് എല്ലാവരും തിരിച്ചറിയുന്ന സമയത്താണ് മനോരമ സുനന്ദയുടെ മരണം കഴിഞ്ഞ “പത്തു വര്‍ഷമായി” ഗര്‍ഭ നിരോധന ഗുളികകള് കഴിച്ചത് “കൊണ്ടാവാം” എന്നുള്ള രീതിയിലുള്ള സന്ദേശം സമൂഹത്തിലേക്കു പകര്‍ത്തി കൊണ്ട് “സുനന്ദയും ആള് മോശക്കാരി അല്ല” എന്നുള്ള കേരളത്തിന്റെ ചൊല്ലിലേക്ക് കാര്യങ്ങള്‍ കൊണ്ട് തള്ളാന്‍ ശ്രമിക്കുന്നത്.

ഇനി ദേശീയ മാദ്ധ്യമങ്ങള്‍ക്ക്  സുനന്ദ പറയാന്‍ ഉദ്ദേശിച്ച സത്യങ്ങള്‍ പുറത്തും വിടണം എന്ന് വിചാരിച്ചാലും സാധിക്കുമോ? ഇല്ല ഒരിക്കലുമില്ല!. സുനന്ദയുടെ കൂടെ ആ സത്യവും എന്നെന്നേക്കുമായി ചിതയിലെരിഞ്ഞു തീര്‍ന്നു. ആ മനസ്സിന്റെ വിങ്ങലുകളില്‍ നിന്നും പുറത്തു വരേണ്ടിയുരുന്ന സത്യത്തെ മറച്ചു വച്ചുകൊണ്ട് ഇന്ത്യയിലെമാദ്ധ്യമങ്ങള്‍ തങ്ങള്‍ സ്വാധീനമുള്ള പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമാണ്‌ എന്ന് വീണ്ടും തെളിയിച്ചു. സത്യം പുറത്തു പറയാനാവാതെ വിലപിച്ച സുനന്ദയുടെ ആത്മാവ് ഇന്നും ഇന്ത്യയിലെമാദ്ധ്യമങ്ങളോട് വിളിച്ചു പറയുന്നുണ്ട്.. “ നിങ്ങളെന്നെ കൊലക്ക് കൊടുത്തു” അതെ നിങ്ങളെന്നെ കൊലക്ക് കൊടുത്തു” !!!