ഒരു കഥ ശൊല്ലട്ടുമാ?

— വാണി ജയതേ—

പുരോഗതിയുടെ പാതയിൽ നാലരക്കൊല്ലം മുമ്പ് നമ്മുടെ രാജ്യം എങ്ങിനെയൊക്കെയായിരുന്നു? എന്നാൽ ഇന്ന് എവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

1. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യമാക്കിയതിന്റെ തൊണ്ണൂറ്റഞ്ച് ശതമാനമാണ് നേടിയിരിക്കുന്നത്. (1)

2. ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത എത്രയോ വർദ്ധിച്ചിരിയ്ക്കുന്നു. ഇന്ന് തൊണ്ണൂറ്റമ്പത് ശതമാനത്തോളം കുടുംബങ്ങൾക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. അതുവഴി സർക്കാർ സേവനങ്ങൾ ഇടനിലക്കാരുടെ കൈതൊടാതെ നേരിട്ട് അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. (2) 

3. വ്യവസായികാന്തരീക്ഷം.കഴിഞ്ഞ തവണത്തേക്കാൾ  23 സ്ഥാനങ്ങൾ കുതിച്ചുകയറി 77 ആം റാങ്കിൽ ആണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ ഭാരതം മുന്നേറിയിരിക്കുന്നത്. (3)

4. വിദേശനാണ്യ കരുതൽ ധനം. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ 16700 കോടിഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ വർഷവും അത് കൂടുതൽ കരുത്താർജ്ജിച്ചു വരുന്നു (4)

5. ഉജ്ജ്വൽ യോജന. ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് 6 കോടിയിലധികം സൗജന്യ ഗ്യാസ് കണക്ഷനുകൾ ആണ് ഈ സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. ഇതുവരെ ഒരു സർക്കാരുകളും മുൻകൈ എടുത്തിട്ടില്ലാത്ത ആ പദ്ധതിയുടെ ഗുണഭോക്താക്കൾ ഇന്ത്യയിൽ ഓരോ മുക്കിലും മൂലയ്ക്കലും ഉണ്ട്. ഇത് കൂടാതെ ഗെയിൽ പൈപ്പ്ലൈൻ കവറേജ് നഗരങ്ങളിൽ വ്യാപകമാക്കിയിരിക്കുന്നു എന്ന് കൂടി ചേർത്തു വായിക്കണം (5)

6. സാനിറ്റേഷൻ കവറേജ് – സ്വച്ഛ ഭാരത് പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ട് പോയപ്പോൾ പലരും ഇവിടെ മീമിറക്കി കളിക്കുകയായിരുന്നു. കക്കൂസ് പണിതല്ലേ രാജ്യത്ത് വികസനം എന്നൊക്കെ ചോദിക്കുന്നർക്കുള്ള മറുപടിയാണ് രാജ്യം നേടിയ ഈ കുതിച്ചു ചാട്ടം. (6)

7. വിലക്കയറ്റം – പണ്ട് മുക്കിലും മൂലയ്ക്കലും അരിയുടെയും പയറിന്റെയും എണ്ണയുടെയും ഒക്കെ വില വെച്ചുള്ള ബോർഡുകളുടെ സഖാക്കൾ മുതൽ സിമി വരെ അർമാദിക്കാറുണ്ടായിരുന്നു. ഇപ്പോൾ എന്താണ് സ്ഥിതി? സർക്കാർ ഇൻഫ്‌ളേഷൻ നിയന്ത്രിക്കുന്നതിൽ നേടിയ വൻ പുരോഗതി ദോഷൈകദൃക്കുകളുടെ വായടപ്പിക്കുന്നതാണ്. (7)

8. ഗംഗാ ശുചീകരണം, കഴിഞ്ഞ കുറച്ചു നാളുകളായി ആരും പദ്ധതി എത്രത്തോളമായി എന്നൊന്നും പുച്ഛത്തോടെ ചോദിക്കുന്നില്ല. കാരണമെന്താ? ഗംഗയിലേക്ക് മലിനജലം തള്ളുന്ന ഓവുചാലുകൾ മിക്കതും ഇപ്പോൾ ശുചീകരണശേഷമാണ് നീരൊഴുക്കുന്നത്. പദ്ധതിയിൽ നിന്നുള്ള പുരോഗതി കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് ശേഷം ഗംഗ കണ്ട ആർക്കും വ്യക്തമാണ്. (8)

9. ജി എസ് ടി കളക്ഷൻ കയറുപിരി ശാസ്ത്രജ്ഞരെപ്പോലും വായടപ്പിച്ചു പ്ലാൻ ചെയ്ത പ്രകാരം മുന്നോട്ട് തന്നെയാണ് (9)

10 & 11. മുൻകാല സർക്കാരിന്റെ അനാസ്ഥ മൂലം മുടങ്ങിക്കിടന്ന പല വൻകിട പദ്ധതികളും എല്ലാം യാഥാർഥ്യമായി കഴിഞ്ഞു . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പതിറ്റാണ്ടുകളാ‍യി മുടങ്ങിക്കിടന്ന ബോഗീബീൽ പാലമായാലും (10) അതിലും കൂടുതൽ കാലം മുടങ്ങിക്കിടന്ന കൊല്ലം ബൈപ്പാസ് ആയാലും, (11) യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ സർക്കാർ പൂർത്തിയാക്കിയത്. 

12. ഒടുവിലിതാ ലോകത്തിലെ ഏറ്റവും വേഗത്തിൽ സാമ്പത്തിക വളർച്ച നേടുന്ന രാജ്യം എന്ന പദവിയും തേടിയെത്തിയിരുന്നു. (12)

13. ബേട്ടി ബച്ചാവോ കാമ്പയിൻ. ലക്‌ഷ്യം കണ്ടു കൊണ്ടിരിക്കയാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഹരിയാന മുതലുള്ള സംസ്ഥാനങ്ങൾ സെക്സ് റേഷ്യോവിൽ നേടിയ വൻ കുതിച്ചു കയറ്റം. ഈ ക്യാമ്പേൻ തുടങ്ങിയതിനു ശേഷം പെൺകുട്ടികളുടെ എണ്ണത്തിലും അവരെ സംരക്ഷിയ്ക്കുന്നതിലും വൻ മുന്നേറ്റമാണ് ഉണ്ടായിരിയ്ക്കുന്നത്. മതിലുണ്ടാക്കിയും ആർത്തവ ലഹള നടത്തിയുമല്ല മോദി സർക്കാർ അത് നേടിയെടുത്തത്. സ്ത്രീ ശാക്തീകരണം അതിന്റെ യഥാർത്ഥ അർത്ഥവ്യാപ്തി ഉൾക്കൊണ്ടു തന്നെ നടപ്പിൽ വരുത്തിയിട്ടാണ്. (13) 

ഇതു ചില കണക്കുകൾ മാത്രം. പുരോഗതിയുടെ പാതയിൽ നമ്മൾ മുന്നേറുക തന്നെയാണ്, അതിലേക്ക് ഇനിയും ഒട്ടേറെ സൂചികകൾ ഉണ്ട്. ക്രോപ്പ് ഇൻഷുറൻസ് മുതൽ പ്രധാനമന്ത്രി ആവാസ് യോജന വരെ, ആയുഷ്മാൻ ഭാരത് മുതൽ ഹൈവേ വികസന പദ്ധതി വരെ… അതൊന്നും ഇവിടുത്തെ സാമാന്യ ജനങ്ങൾ തിരിച്ചറിയരുത്, കാണരുത്, മനസ്സിലാക്കരുത്. അതിനാണ് പൊള്ളയായ വിവാദങ്ങൾ സൃഷ്ടിച്ചു ജനശ്രദ്ധ തിരിക്കുന്നത്. ശൂലവും ഭ്രൂണവും ബീഫും പറഞ്ഞു തമ്മിലടിപ്പിച്ചു വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചുമുള്ള ചർച്ചകൾ ഉണ്ടാവുന്നത് തടയിടുന്നത് അതിനുവേണ്ടിയാണ്. അതിനായാണ് കർഷകരെ പറ്റിച്ചു കൊണ്ട് നടത്തുന്ന ലോൺ എഴുതിത്തള്ളൽ വെട്ടിപ്പും എഴുന്നെള്ളിച്ചു കൊണ്ടുവരുന്നത്.

ഇനിയും പറയൂ, അഞ്ചു കൊല്ലം മുമ്പ് വരെ നമ്മൾ അനുഭവിച്ച ഇരുളടഞ്ഞ ആ നാളുകളിലേക്ക് തിരിച്ചു പോണോ?

ഇനിയും കഥ ശൊല്ലാട്ടുമാ?

പരിവർത്തനത്തിന്റെ നാളുകൾ, കണ്ണ് തുറന്ന് കാണേണ്ട സത്യങ്ങൾ

മോദി സർക്കാർ തങ്ങളുടെ ആദ്യത്തെ അഞ്ചു വർഷ കാലാവധി പിന്നിടുമ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ മാത്രം ആശ്രയിച്ചു അഭിപ്രായങ്ങൾ രൂപീകരിക്കുന്ന ഒരു ശരാശരി വോട്ടർ സംശായാലു ആവുന്നത് സ്വാഭാവികമാണ്. എന്നാൽ വഴിതെറ്റിക്കുന്ന മാധ്യമ പ്രചാരണങ്ങൾ ഒഴിവാക്കി സ്വന്തം കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണാൻ ശ്രമിച്ചാൽ വളരെ വ്യത്യസ്തമായ ഒരു ചിത്രം തെളിഞ്ഞു വരുന്നത് കാണാം.

ഒരു രാജ്യത്തിന്റെ അവസ്ഥയുടെ സൂചികകളിൽ ഒരു സാധാരണ പൗരന് അവന്റെ ദൈനംദിന ജീവിതത്തിലൂടെ തൊട്ടറിയാവുന്ന വസ്തുതകൾ എന്തൊക്കെയാണ്?

വിലക്കയറ്റം – ഭക്ഷ്യ ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, ഗാർഹിക ഉപയോഗ വസ്തുക്കൾ. അങ്ങിനെ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ഒന്നാണ് അവശ്യസാധനങ്ങളുടെ വിപണി വിലയിൽ വന്ന വ്യതിയാനങ്ങൾ. വർഷങ്ങൾക്ക് മുമ്പ് കവലയിൽ ഒക്കെ ഡി വൈ എഫ് ഐ ഫ്ലാക്‌സടിച്ചു വെച്ചിരുന്നു, അരിയുടെ വില, പരിപ്പിന്റെ വില, ഭക്ഷ്യ എണ്ണയുടെ വില … എന്നിങ്ങനെ വിലവിവരങ്ങൾ സർക്കാർ വരുന്നതിന് മുമ്പ് ഇത്ര, ഇപ്പോൾ ഇത്ര എന്നൊക്കെ. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി അത്തരത്തിലുള്ള ബോർഡുകൾ ഒക്കെ കവലമുക്കുകളിൽ നിന്നും മെല്ലെ മെല്ലെ അപ്രത്യക്ഷമായിരിക്കുന്നു. എന്താണതിന് കാരണം? ഉള്ളിയുടെ വില സർക്കാരുകളെ മറിച്ചിട്ട ഈ നാട്ടിൽ വിലക്കയറ്റം എന്ന പ്രതിഭാസം വലിയൊരളവു വരെ നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ വിജയം നേടിയിരിക്കുന്നു.

14. വിപണിവില നിയന്ത്രണത്തിൽ എത്തിയതിന് ഏറ്റവും വലിയ ലക്ഷണമാണ് സി പി ഐ ഇൻഡക്സ് കഴിഞ്ഞ 18 മാസങ്ങളിലും വെച്ച് ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തിയിട്ടുള്ളത്. (14)

15. കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ വർഷം അവശ്യവസ്തുക്കളുടെ വിപണിവില ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ നിയന്ത്രിക്കാൻ വേണ്ടി – പ്രൈസ് സ്റ്റെബിലൈസേഷൻ ഫണ്ട് രൂപീകരിച്ചിരുന്നു. അതിലേക്കായി അഞ്ഞൂറ് കോടി രൂപയും അനുവദിച്ചു. (15)

16. ഇനി വിദ്യാഭ്യാസമേഖല നോക്കൂ. സ്‌കൂൾബാഗിന്റെ കനം കുറയ്ക്കാനുള്ള നിയമ നിർമാണം മുതൽ, സി ബി എസ് സി ഫലം നേരിട്ട് തന്നെ ഗൂഗിളിൽ നിന്നും ഡൌൺലോഡ് ചെയ്തു എടുക്കാവുന്ന സൗകര്യം വരെ ചെറുതും വലുതുമായ നിരവധി പരിഷ്കരണങ്ങളാണ് സർക്കാർ മുന്നോട്ട് കൊണ്ടുവന്നിട്ടുള്ളത്.

17. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഐ ഐ ടികളും, എൻ ഐ ടികളും, ഐ ഐ എമ്മുകളും ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും അനുവദിക്കുന്നതിലൂടെ സർക്കാർ സാങ്കേതിക-പ്രൊഫെഷണൽ രംഗത്തുള്ള മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ഊർജ്ജം പകർന്നു. പ്രധാനമന്ത്രി തന്നെ വിദ്യാർത്ഥികളുമായി തന്റെ മൻ കി ബാത്തിലൂടെ പരീക്ഷക്കാലത്ത് നേരിട്ട് സംവദിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങളെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കി. ഇന്നലെക്കൂടി പ്രധാനമന്ത്രി പരീക്ഷാ പേ ചർച്ച നടത്തി ഇന്നാട്ടിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം ശ്രദ്ധിയ്ക്കുന്നു എന്ന് വെളിവാക്കി. (16)

17.  സർക്കാർ ബിരുദധാരികളെ പടച്ചു വിടുന്നതിൽ മാത്രമല്ല അവരുടെ എംപ്ലോയബിലിറ്റിക്ക്  കൂടി ഊന്നൽ കൊടുത്തുകൊണ്ടാണ് നൈപുണ്യ വികസന പാദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ളത്. (17)

18. കഴിഞ്ഞ 15 മാസക്കാലയളവിൽ മാത്രമായി 18 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്.(18)

19. ഇത് കൂടാതെ സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് രാജ്യത്തെ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം വളരെ വലിയ അളവിലുള്ള കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിട്ടുള്ളത്. എളുപ്പത്തിലുള്ള വിസി ഫണ്ടിങ്ങും, ലളിതമാക്കിയ രേഖകളും നമ്മുടെ ഇടയിൽ തന്നെയുള്ള പലരെയും സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ സഹായിച്ചിട്ടുണ്ട്. (19)

20-23 ബൈജൂസിന്റെ ബൈജു രവീന്ദ്രനും ഐ ഡി ഫുഡ്‌സിന്റെ മുസ്തഫയും ഒക്കെ ഈ സാധാരണക്കാരായ മലയാളികളായ നമ്മുടെ ഇടയിൽ നിന്നും തന്നെ ഉയർന്ന് ഉയരങ്ങളിൽ എത്തിയ പ്രൊഫെഷനുകൾ ആണ്. മുദ്ര ലോണൂകൾ വൻ കുതിച്ചുചാട്ടമാണ് ഈ മേഖലയിൽ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന് എല്ലാവർക്കുമറിയാം. 1200 കോടിരൂപയോളം ലോൺ നൽകിക്കഴിഞ്ഞു.ഇവരെയൊക്കെ ഇവിടുത്തെ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം നല്ല രീതിയിൽ പിന്തുണച്ചിട്ടുണ്ട്.(20), (21), (22)

23. എന്തിന് പറയുന്നു എല്ലാവരും വരിയിട്ട് വിമർശിക്കാൻ നിൽക്കുന്ന കുംഭമേളയിൽ നിന്ന് തന്നെ രാജ്യം നേടുന്നത് 1.2 ലക്ഷം കോടിയുടെ വരുമാനമാണ് . അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴിൽ അവസരങ്ങളും. (23)

24. ഇത് കൂടി നോക്കുക. രാജ്യത്തെ ഏറ്റവും വലിയ ജോബ് പോർട്ടൽ ആയ നൗക്രി തങ്ങളുടെ പഠനത്തിൽ കഴിഞ്ഞ മാസങ്ങളായി രാജ്യത്തെ തൊഴിൽരംഗത്ത്‌ നടക്കുന്ന കുതിച്ചു കയറ്റം അടയാളപ്പെടുത്തി വെച്ചിരിക്കുന്നു (24)

25. ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ സംരക്ഷണ രംഗത്ത് നടന്നിട്ടുള്ള കുതിച്ചുകയറ്റം അതിശയകരമാണ്. ആയുഷ്മാൻ ഭാരത് എന്ന ഒരൊറ്റ പദ്ധതി തന്നെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ട പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിൽ ഇതിനകം തന്നെ വിജയിച്ചിരിക്കുന്നു. കൊതിക്കെറുവും രാഷ്ട്രീയ വൈരവും കൊണ്ട് പദ്ധതിക്ക് നേരെ മുഖം തിരിച്ച ചില പിന്തിരിപ്പൻ സർക്കാരുകൾ പദ്ധതിയുടെ വിജയത്തിന് മുന്നിൽ മുഖമൊളിപ്പിക്കാൻ പാട് പെടുകയാണ്. (25)

26. ഇക്കഴിഞ്ഞ ദിവസം മധുരയിൽ എയിംസ്‌ന് തറക്കല്ലിട്ടതോടെ, ഓരോ സംസ്ഥാനത്തും ഓരോ എയിംസ്‌ എന്ന മോദി യുടെ സ്വപ്ന പദ്ധതി ഇന്ത്യയൊട്ടുക്കും വ്യാപാരിച്ചു കഴിഞ്ഞു. ഇനി വിദഗ്‌ധ ചികിത്സയ്ക്കാണ് അമേരിക്കയ്ക്ക് സഖാവ് പോവുന്നതെങ്കിൽ ഇനി അത് ഒഴിവാക്കി ഗുജറാത്തിലേക്ക് യാത്രയാവാം. അവിടെ സർദാർ പട്ടേൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ലോകോത്തര നിലവാരത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. (26)

27. അതുപോലെത്തന്നെ പ്രാധ്യാന്യം എറിയതാണ് ജന ഔഷധി മരുന്ന് വിൽപ്പന ശാലകൾ. ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായി മാറിയ ജനഔഷധി ശാലകൾ സാധാരണക്കാരനെ പിഴിഞ്ഞ് കൊണ്ട് നില നിന്ന് പോരുന്ന ആരോഗ്യ രംഗത്തെ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് നേരെ സർക്കാരിന്റെ ഫലപ്രദമായ പ്രതിരോധമായി മാറി. (27)

28. ജീവൻരക്ഷാ ഔഷധ രംഗത്തെ വില നിയന്ത്രണം തങ്ങളുടെ അജണ്ടയിൽ ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ നിർവഹിച്ചു കൊണ്ടിരിക്കയാണ് മോദി സർക്കാർ. അഞ്ചു കൊല്ലം മുമ്പ് ഹൃദ്രോഗികൾ ഉപയോഗിച്ചിരുന്ന സ്റ്റെന്റുകൾ മുതൽ കാൻസർ ചികിത്സയ്ക്ക് ആവശ്യമായ ഔഷധങ്ങളുടെ വരെ വിലയിൽ ഉണ്ടായ വൻ ഇടിവ് രോഗികളുടെ കുടുംബങ്ങളോട് ചോദിച്ചാൽ അറിയാം.

29. ഇതൊക്കെ നമുക്ക് കണ്ടറിയാവുന്ന, അനുഭവിച്ചറിയാവുന്ന വലിയ പരിവർത്തനങ്ങളിൽ ചിലത് മാത്രമാണ്. ബീഫ്, ശൂലം, ഗർഭം എന്നൊക്കെ പറഞ്ഞു ഈ ഭരണ നേട്ടങ്ങളുടെ അഞ്ചു വർഷങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന നാടകങ്ങൾ തിരിച്ചറിയണം … എന്നിട്ട് സ്വയം ചോദിക്കണം ഇതിന് മുമ്പ് ആറ് പതിറ്റാണ്ടുകളായി രാജ്യം കണ്ടു കൊണ്ടിരുന്ന അന്ധകാരത്തിന്റെ നാളുകളിലേക്ക് തള്ളിയിടാൻ അവിയൽ ആനമയിലൊട്ടക അവസരവാദ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് വീണ്ടും തല വെച്ച് കൊടുക്കണോ എന്ന്…

പ്രമാണങ്ങൾ: References 

  1. https://www.financialexpress.com/opinion/achieving-universal-electricity-access-saubhagya-scheme-clocks-95-target/1444949/?fbclid=IwAR3VB6D6dgkbzEtiL0orDPCCfoiLkbDmqav2fkvjBDsGxuKOwXZd07V96-g

  1. https://www.livemint.com/Specials/vVKbQ0cMmiNbdwOlfd0Z4N/99-Indian-households-are-covered-by-a-bank-account.html

  1. https://economictimes.indiatimes.com/news/economy/policy/india-aims-top-50-rank-next-year-in-ease-of-doing-business-pm-narendra-modi/articleshow/67586334.cms?fbclid=IwAR2O0mMvxaUWZMKJJd4jD85PJWo_7HtUAJIBDVq9Nf-azDSQ_sZPa1NupQY

  1. https://www.indiatoday.in/business/story/good-news-india-s-foreign-exchange-reserves-up-by-over-167-mn-1419389-2018-12-29?fbclid=IwAR10Avx41vEzWv_FDvAGSRk5o6JBevFCvvKX92MxnsMqvfCo1BSaRdE6Ve0

  1. https://timesofindia.indiatimes.com/business/india-business/govt-releases-6-croreth-lpg-connections-under-pmuy/articleshow/67348084.cms?fbclid=IwAR3bSgHdky1ZYqhJBpxQ_RdXmrwHjjG-lZ2SZsnWIg1h3hNkL_Aam7VnRY0

  1. https://www.independent.co.uk/life-style/design/india-biggest-toilet-building-spree-narendra-modi-a8512026.html?fbclid=IwAR3OCXlULa4sSLcCDw7HM54ZMNiu_4LilObFAk0keWeg61KLdM7hsFUQitc

  1. https://economictimes.indiatimes.com/news/economy/indicators/december-retail-inflation-at-18-month-low-of-2-19/articleshow/67527302.cms?fbclid=IwAR0vR7YlCygzd1VXLr8bGnUt7g3Sbj_vo0StYFvKsfLPL8EnJETE0N-vtcA

  1. https://www.livemint.com/Politics/FFhyFcUpuzNFUTzqmafvPP/Ganga-will-be-100-clean-by-March-2020.html

  1. https://www.businessinsider.in/indias-biggest-tax-reform-hits-1-trillion-in-october-expects-collections-to-rise-with-the-festive-season-rolling-in/articleshow/66476962.cms?fbclid=IwAR0m-ziF3geud-MM4i1rhHB9lHX-i3xnBLk7ipgTGQVFNTt3v0QprO5WWkg

  1. https://timesofindia.indiatimes.com/blogs/toi-editorials/the-importance-of-bogibeel-bridge-and-enhanced-connectivity-in-northeast-india/?fbclid=IwAR1jONYwWCCj2NW8ZgRYRhbev3Kg4SXG7lnq_F0HdwGoJKpYCMJcqsqb8aA

  1. https://www.ndtv.com/kerala-news/kollam-bypass-pm-modi-inaugurates-13-km-long-two-lane-kollam-bypass-in-kerala-1978180?fbclid=IwAR3y_sGc1IZ8-lctTzvwDKLOUXn0gpu8o40xmGBRJdOF8Gs26x-4gaM0u-k

  1. https://www.business-standard.com/article/economy-policy/india-s-economy-world-s-fastest-growing-say-3-international-organisations-119012101210_1.html?fbclid=IwAR2vCMPDTDbNAYnnh5WGjlQQhxrw0uARmUjMGOkyKmAeqMvysIgFrrFijP0

  1. https://timesofindia.indiatimes.com/city/chandigarh/haryana-says-its-sex-ratio-has-improved-again/articleshow/67564640.cms?fbclid=IwAR140BghUFkX5PrL4IhHsQvEAwWbjQCyd9Ad9nJXj02z2blQ6r5njD_oqLw

  1. https://economictimes.indiatimes.com/news/economy/indicators/cpi-inflation-hits-18-month-low-eases-to-2-19-in-december-2018/videoshow/67529878.cms?fbclid=IwAR1qnUpEdst9ieUszL4ws2Tc8_0pSK1FLf7smbeHccjHU5y_My-6ZlRYI9I

  1. https://www.hindustantimes.com/india-news/govt-clears-rs-500-crore-plan-to-stop-swing-in-vegetable-price/story-7TeOdo9pHXd238AN3jO2MO.html?fbclid=IwAR3sJ4GscvTRCk_Dd0HeI8BLoWLFk8gySWODvChFHSY8_4qvjypvI7oDqDQ

  1. https://www.timesnownews.com/education/article/india-has-emerged-as-educational-hub-home-to-some-of-the-best-institutions-sushma-swaraj/355387?fbclid=IwAR0RjqKA4Wi3n_GDAlbPiTaWtCqQrPpNiiyTQfanax8nKLWOtCdjJQEwLrI

  1. https://www.thehindubusinessline.com/news/34-lakh-candidates-trained-10-lakh-get-jobs-under-skill-india-mission/article25994974.ece?fbclid=IwAR38-__Woo9TnXkZdKedl1Hvvv0z6l3PkLyR42aznnZwoSojpcyC9CrBOgk

  1. https://timesofindia.indiatimes.com/business/india-business/over-18-mn-jobs-created-in-15-months-till-nov-2018-cso-report/articleshow/67688710.cms?fbclid=IwAR2rNo_eLU2W7jkFMU7CDHl0aZmmdzcXp933nq6pfOll5ILkgaX5R2kf-BI

  1. https://inc42.com/features/how-successful-is-pm-modis-startup-india-programme-heres-the-numberspeak/

  1. http://www.forbesindia.com/article/work-in-progress/id-fresh-food-has-built-a-brand-out-of-readymade-idlidosa-batter/46717/1?fbclid=IwAR1RqfwD_aTYpe0cv1LT6r5f7EM25p_oT56rjJ1raQF4R246CpYhfAqPJ1A

  1. https://yourstory.com/2018/07/math-enthusiast-turned-edtech-millionaire-byju-raveendran-on-what-makes-him-tick/?fbclid=IwAR1VLhP87PQ2JmqmEOXayK_nG8nw_FifDfhIWpfACBMo1kESjXfLKU_nvm0

  1. http://www.forbesindia.com/article/work-in-progress/id-fresh-food-has-built-a-brand-out-of-readymade-idlidosa-batter/46717/1?fbclid=IwAR1RqfwD_aTYpe0cv1LT6r5f7EM25p_oT56rjJ1raQF4R246CpYhfAqPJ1A

  1. https://www.businesstoday.in/top-story/kumbh-mela-2019-to-generate-revenue-of-rs-1-2-lakh-crore-cii/story/311804.html?fbclid=IwAR2VOE8lV02vMnK8k73pBbpxNBeQDgUiW45OGO75Zq2CKKNrk-Pwtdxd7gs

  1. https://ultra.news/t-t/44166/job-situation-improves-naukri-bi-annual-survey?fbclid=IwAR01IqTfcl8WWeAMN8DoC9m0A3ZoofdWBdAYbFJqdKW_88yzX0Qzm-8YEZI

  1. https://theprint.in/opinion/how-narendra-modis-ayushman-bharat-is-fighting-indias-health-emergency/184150/?fbclid=IwAR1rvl4fzjYeLEDA2PCES1hAfSlA2F_O0_Tpqbg5sVuX79A8FcL_vA_CUOc

  1. https://www.news18.com/news/politics/pm-modi-lays-foundation-stone-for-aiims-at-madurai-in-tamil-nadu-2015583.html?fbclid=IwAR2wKWCWlZ5iMUEBmO_SimhVdcYNhtIskVOQ6ThdTMY0FxWCH-f325DTWa4

  1. https://www.thehindubusinessline.com/economy/sales-at-jan-aushadhi-drug-stores-cross-150-crore-in-q2/article25382362.ece?fbclid=IwAR27lNSxgLYdVbgY9OGR3tSJMoM8qS3FraL7nsA9VE09BgOXbxi0uXvwq-s

  1. https://www.newdelhitimes.com/government-lays-recommendations-to-cut-prices-for-patented-cancer-medicines/?fbclid=IwAR25qklNuHLiP3hZFDuuxK_of8ItyXZEY_Oubct8nIUIbNk6_Mf5FMgWDec