മുലക്കരവും നങ്ങേലിയും – ഒരുകെട്ടുകഥ


— മനോജ് എബനേസർ —

The poll tax (തലക്കരം/മുലക്കരം).

തിരുവിതാംകൂറിൽ താണ ജാതിക്കാരുടെയിടയിൽ പ്രായപൂർത്തിയായ, അല്ലെങ്കിൽ പണിക്ക് പോവാൻ പ്രായമായവരുടെ തല എണ്ണി ഏർപ്പെടുത്തിയിരുന്ന പ്രതിമാസ കരമാണ് തലക്കരം. ഇത് കേണൽ മൺറോയുടെ ശ്രമഫലമായി നിറുത്തൽ ചെയ്തു എന്നാണ് വിവരം, ആ ചെയ്തതിന്റെ നീട്ട്/വിളമ്പരം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. There was an oppressive tax regime in Travancore, including the infamous poll tax, or head money, exacted per head on a monthly basis from every low caste person since his attaining maturity/reaching the age of engaging in manual labour. The poll tax was abolished during the period of Col Munro, though the exact neettu or proclamation has not yet been traced. ഇതിനിടെ മുലക്കരം, നങ്ങേലി എന്നൊക്കെ പലരുടെ ഭാവനയ്ക്കനുസരിച്ച് പല കഥകളും നിലവിൽ വന്നിട്ടുണ്ട്. മാറു മറയ്ക്കാൻ വേണ്ടി കൊടുക്കേണ്ട കരമാണ് മുലക്കരം എന്നും, അതു കൊടുക്കാൻ കൂട്ടാക്കാത്ത നങ്ങേലി സ്വന്തം മാറ് അറുത്ത് വാഴയിലയിൽ വച്ചുനീട്ടി എന്നൊക്കെയാണ് കഥ. മാറുമറയ്ക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ അനുവാദം കിട്ടാൻ കരം ഉണ്ടായിരുന്നതായോ, നങ്ങേലി സംഭവം നടന്നതായോ ഒരു രേഖയും ആർക്കും ലഭിച്ചിട്ടില്ല. Though the poll tax was real, and the taboo against breast covering was real, there is no evidence for the alleged payment of tax for the privilege of covering the breasts, which piece of fiction goes by the name of breast-tax. Nor is there any known record from the 19th century about Nangeli, the Ezhava woman from Cherthala who allegedly cut off her own breasts when the tax collector demanded breast tax. എന്നാൽ, തിരുവിതാംകൂറിൽ നിറുത്തൽ ചെയ്ത തലക്കരം ചില ചെറിയ നാട്ടുരാജ്യങ്ങളിൽ പ്രമാണിമാർ ഈടാക്കിയിരുന്നു എന്നും (പടം 1), ഈ തലക്കരം തന്നെ സ്ത്രീകളിൽ നിന്ന് ഈടാക്കുന്നതിന് മുലക്കരം എന്ന വിളിപ്പേര് ഉണ്ടായിരുന്നു എന്നും തെളിവ് ഇതാ (പടം 2, 3). Now here is documentary evidence (Picture 1) that the poll tax that was abolished in Travancore was still exacted in remote corners by petty rajahs (local chieftains), and that the same poll tax was colloquially called ‘breast tax’ when the subjects in question were women (Picture 2, 3).എൽ എം എസിലെ സാമുവൽ മെറ്റീറിന്റെ ‘നേറ്റിവ് ലൈഫ് ഇൻ ട്രാവങ്കൂർ‘ എന്ന പുസ്തകത്തിൽ (പേജ് 78), മല അരയന്മാരും കാണിക്കാരും ഭീകരമായ അടിച്ചമർത്തലുകൾക്ക് വിധേയരായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രതിഫലം കൂടാതെ സർക്കാരിന് കാട്ടുതേൻ ശേഖരിച്ച് നൽകണം, ആനകളെ പിടിച്ചു കൊടുക്കണം, അവരവർക്കും 10 കൊല്ലത്തിനകം മരിച്ചവർക്കും തലക്കരം നൽകണം. ഇതു കൂടാതെ പ്രാദേശികമായ പ്രമാണിമാർ അവരെക്കൊണ്ട് പല പ്രതിഫലം നൽകാതെയുള്ള പണിയും ചെയ്യിച്ചിരുന്നു – ഉദാഹരണത്തിന്, മലകളിൽ നിന്ന് അവരുടെ വള്ളങ്ങളിലേക്ക് ഏലക്കാ സൗജന്യമായി എത്തിക്കണം, അല്ലെങ്കിൽ പിടികൂടി മർദ്ദിച്ച് ചെയ്യിപ്പിക്കും. കരപ്രമാണിമാർ അവരുടെ മാടുകളെ പിടിച്ചുകൊണ്ടു പോകുമായിരുന്നു, അല്ലെങ്കിൽ അവയെ കൊല്ലും, പ്രതിഫലമില്ലാതെ ജോലി