ദേശ സുരക്ഷയുടെ ആറാമിന്ദ്രിയം

10991671_1400842376889721_3793124832158499977_o

 

എഴുതിയത് : എസ്. കെ ഹരിഹരൻ

ഡൽഹി തണുത്തുറഞ്ഞു നിന്നിരുന്ന ഡിസംബർ മാസത്തിലെ ഒരു രാത്രി, കേന്ദ്ര സർക്കാരിനെ ചൂട് പിടിപ്പിക്കുന്ന ചില ഫയലുകളുമായി അയാൾ സൌത്ത് ബ്ലോക്കിലെ രഹസ്യ ചർച്ചകൾ നടത്തുന്ന മുറിയിലേക്ക് കടന്നു . രണ്ടു മാസം മുന്നേ ഇതേ വിഷയത്തിൽ നടന്ന ആദ്യ റൌണ്ട് ചര്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം അയാൾ നടുക്കുന്ന തെളിവുകളുമായാണ് ഇത്തവണ വന്നത്. വിഷയത്തെ സംബന്ധിച്ച പ്രാരംഭ സൂചനകൾ ഒക്ടോബർ മാസത്തിൽ തന്നെ കാബിനെറ്റ്‌ സെക്രട്ടറി അജിത്‌ സേത്തിനെ എഴുത്ത് മുഖേന അറിയിച്ചിരുന്നു, പക്ഷെ കണക്കു കൂട്ടലുകൾ എവിടെയോ പിഴച്ചു ശത്രു പ്രബലനാണ് എന്ന് തെളിയിച്ചു കൊണ്ട് ആ രഹസ്യ കത്തിടപാടു ഡൽഹിയിലെ ഒരു പത്രത്തിൽ വൈകാതെ പൂർണ്ണ രൂപത്തിൽ അച്ചടിച്ച്‌ വന്നു.മെയ് പതിനാറിന് നരേന്ദ്രമോദിയും സംഘവും ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ , പ്രധാനമന്ത്രി എന്ന നിലയിൽ ഗുജറാത്ത് എന്ന ബാലികേറാ മല കയറി അധികാര കേന്ദ്രങ്ങളിലെ കാറും, കോളും, ചുഴികളും നരേന്ദ്രമോദിക്ക് പരിചിതമായിരുന്നു പക്ഷെ ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിൽ നൂറ്റാണ്ടുകളായി പറ്റിപ്പിടിച്ചിരുന്ന വഴുക്കുന്ന പായലുകളെക്കുറിച്ച് കൂർമ്മ ബുദ്ധിയായ മോദി ജാഗരൂകനായിരുന്നു . അന്താരാഷ്ട്ര ലോബികളെ ഞെട്ടിച്ചു കൊണ്ട് മോദി അയാളെ നിയമിക്കുമ്പോൾ പക്ഷെ മറ്റു ചിലത് കൂടെ കരുതി വെച്ചിട്ടുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളുടെ മീതെ മോദിയുടെ വിശ്വസ്തന്റെ ആറാമിന്ദ്രിയം പതിഞ്ഞു , കോണ്‍ഗ്രസ്‌ നിയമിച്ച ഉദ്യോഗസ്ഥരുടെ പട മന്ത്രിമാർക്ക് ഞെട്ടലുകൾ സമ്മാനിക്കാൻ പോന്നതാണ് എന്ന് ഓരോ മന്ത്രിക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു . അടിക്കടി രഹസ്യ മന്ത്രിസഭാ യോഗങ്ങൾ നടന്നു, മന്ത്രിമാർക്ക് ആശ്വാസമായി പലതും അയാൾ കൊണ്ടുവന്ന ഫയലുകളിൽ ഉണ്ടായിരുന്നു.

Ajit-dovalപാകിസ്താൻ, ചൈന, ശ്രീലങ്ക , ഭുട്ടാൻ , നേപാൾ ,ഓസ്ട്രേലിയ , അതിനിടയിൽ ഇറാക്കിലെ പ്രശ്നങ്ങൾ , അമേരിക്ക , റഷ്യ ബന്ധങ്ങൾ ഇവയുടെ എല്ലാം ഇടയിൽ പിടിപ്പതു പണി ഉണ്ടായിട്ടും ദേശീയ സുരക്ഷ എന്നാൽ ആഭ്യന്തര സുരക്ഷ ഉറപ്പാക്കൽ കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ആദ്യത്തെ ബജറ്റ് തിരക്കിട്ട് അവതരിപ്പിച്ചപ്പോൾ തന്നെ പലതും പഠിക്കാനുണ്ടായിരുന്നു മോദിയുടെ ടീമിന്. അടുത്ത ബജറ്റിനു മുന്നേ ഭാരതത്തിന്റെ എക്കാലത്തെയും മികച്ച ബുദ്ധി കേന്ദ്രമായ ആ കഷണ്ടി കയറിയ തലയുള്ള അജിത്‌ കുമാര് ഡോവൽ എന്ന മനുഷ്യന്റെ ആറാമിന്ദ്രിയത്തെ കേന്ദ്ര മന്ത്രി സഭ ഒരു സുപ്രധാന ദൌത്യമേൽപ്പിച്ചു. കേന്ദ്ര മന്ത്രിസഭയുടെ വിവിധ മന്ത്രാലയങ്ങളിൽ ഇരിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ ചാരന്മാരായ ഉദ്യോഗസ്ഥരെ പുകച്ചു പുറത്തു ചാടിക്കുക. അനവധി രഹസ്യ ക്യാമറകൾ ഡോവലിന്റെ ടീം മന്ത്രാലയങ്ങളിൽ സ്ഥാപിച്ചു , സകല ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾ , സംഭാഷണങ്ങൾ , യാത്രകൾ ,കൂടിക്കാഴ്ചകൾ ഡോവലിന്റെ ചാരവലയത്താൽ ചുറ്റപ്പെട്ടു.ഫോട്ടോകളിൽ പോലും വിരളമായി പ്രത്യക്ഷപെടുന്ന ആ നിഴൽ മനുഷ്യന്റെ ചാര വലയത്തിലേക്ക് ഈയാം പാറ്റകളെ പോലെ കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും പറ്റം കടന്നു വന്നു , ഭരണ തലത്തിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ബജറ്റ് വിവരങ്ങൾ ചോർത്തുന്ന പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന പതിവ് അവർ ഇക്കുറിയും തുടർന്നു. ഓഹരി വിപണി തുറന്നിടുന്ന ഊഹ കച്ചവടത്തിന്റെ അനന്ത സാധ്യതകൾ ഇത്തരം ചോർത്തലുകളിലൂടെ അവർ ശതകോടികളാണ് കൊയ്തിരുന്നത്  , പെട്രോളിയം , ടെലികോം , കൽക്കരി, മൈനിംഗ് , ഡിഫെൻസ്‌ മന്ത്രാലയങ്ങളിലെ ചോർച്ച കോടിക്കണക്കിനു ഡോളറിന്റെ ലാഭമാണ് വ്യവസായ , കച്ചവട ഭീമൻമാർക്ക് നേടിക്കൊടുത്തിരുന്നത്.

രാജ്യ സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ബുദ്ധി ശൂന്യരായ ഇന്ത്യൻ മാധ്യമ പ്രവർത്തകരാണ് എന്നത് മുംബൈ ആക്രമണത്തിന് ശേഷം സുരക്ഷാ ഏജൻസികൾ വിലയിരുത്തിയിരുന്നു . മോദി സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് ഒരു ടി . വി ചാനലിൽ  ഒറ്റ വരി ഫ്ലാഷ് ന്യൂസ്‌ വന്നു   … INS അരിഹന്ത് എന്ന ഭാരതത്തിന്റെ ആണവ അന്തർവാഹിനിക്കുള്ളിൽ അതീവ രഹസ്യമാക്കി വച്ചിരിക്കുന്ന തന്ത്ര പ്രധാനമായ ആയുധങ്ങളും മറ്റു രഹസ്യങ്ങളും കാണിക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി പരിശോധിച്ചു എന്ന ഒറ്റ വരി സ്ക്രോൾ ന്യൂസ്‌ ആണ് ഡോവലിനെയും സംഘത്തെയും പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കാൻ പ്രേരിപ്പിച്ചത്.1506481_10203688803159306_8646532506754728831_n

ഫെബ്രുവരി 18,19 തിയതികളിൽ റിലയന്സ് , എസ്സാർ , അനിൽധീരുഭായ് അംബാനി ഗ്രൂപ്പ്‌ , വിവിധ മാധ്യമ സ്ഥാപനങ്ങൾ , ഇടനിലക്കാർ എന്നിവരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടന്നു. വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ചോർത്തിയ പ്രധാനപ്പെട്ട രേഖകൾ കണ്ടെടുത്തു. അവയുടെ പട്ടിക താഴെ.

1. ധനമന്ത്രാലയത്തിൽ നിന്ന് ആഭ്യന്തര ഗ്യാസ് ഗ്രിഡ് സംബന്ധിച്ച ബജറ്റ് രേഖകളുടെ പേജുകൾ
2. ONGC യുടെ വിദേശ രാജ്യങ്ങളിലെ നിക്ഷേപം സംബന്ധിച്ച തന്ത്രപ്രധാന നീക്കങ്ങളുടെ രേഖകൾ.
3. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപൻ മിശ്ര പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പി
4. ONGCയുടെ ഭാവി എണ്ണ പര്യവേഷണം സംബന്ധിച്ച രഹസ്യ പഠന രേഖകൾ , ഗ്യാസ് ഉപഭോഗം , ഇറക്കുമതി സംബന്ധിച്ച മാസാ മാസ റിപ്പോർട്ട്‌
5.ശ്രീലങ്കയിലെ സാധ്യതകൾ സംബന്ധിച്ച രഹസ്യ രേഖ
6. രഹസ്യ സ്വഭാവമുള്ള ഒരു വിഷയം സംബന്ധിച്ച അടിയന്തിര യോഗത്തിന്റെ നോട്ടീസ്
7. വൈദ്യുതി , കൽക്കരി വകുപ്പ് രേഖകൾ

പ്രതിരോധം സംബന്ധിച്ച രേഖകൾ ചോർത്താൻ ശ്രമം നടത്തിയെങ്കിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉള്ളതിനാൽ നടക്കാതെ പോയി.പ്രധാന കോർപ്പറേറ്റ് വ്യവസായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി . ഒഫീഷ്യൽ സീക്രെട്സ് ആക്ട്‌ പ്രകാരമാണ് അറസ്റ്റ്.

1. ശൈലേഷ് സക്സെന- മാനേജർ കോർപ്പറെറ്റ് അഫയേർസ്, റിലയന്സ്
2. വിനയ് കുമാർ- Deputy General Manager , എസ്സാർ
4. സുഭാഷ്‌ ചന്ദ്ര – Sr Executive , ജുബിലന്റ്റ് എനർജി
5. കെ കെ നായിക്- GM കെയിൻസ് ഇന്ത്യ
6. ഋഷി ആനന്ദ്‌ – DGM , ADAG Reliance
7. ശന്തനു സൈക്കിയ – മാധ്യമ പ്രവർത്തകൻ
8. പ്രയാസ് ജെയിൻ – ഇടനിലക്കാരൻ1504486_10152632191582233_7966188972819342104_o

കോർപ്പറെറ്റ് ഭീമന്മാർക്ക് ശക്തമായ വെല്ലുവിളിയാണ് ഇനി ഉണ്ടാവാൻ പോകുന്നത് എന്ന സന്ദേശമാണ് ഈ സംഭവം നല്കുന്നത് .. ഇനി പഴയ പോലെ കുതിരകച്ചവടം നടക്കില്ല , രാജ്യത്തെ പണത്തിനു വേണ്ടി കൂട്ടിക്കൊടുക്കുന്ന വമ്പന്മാർ മണിമാളികകളിൽ ഇരുന്നു വിയർക്കാൻ തുടങ്ങിക്കഴിഞ്ഞു . പൊതു ഖജനാവ്‌ കട്ടുമുടിക്കാൻ കൂട്ട് നിലക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ഒറ്റ രാത്രി കൊണ്ട് ഭയപ്പാടിലാണ്ടിരിക്കുന്നു …

ഒരു സൂചന പോലും നൽകാതെ രാത്രി കൃത്യമായി തൊണ്ടിയോടെ ചാരന്മാരെ പിടിക്കാൻ കഴിഞ്ഞ ആ ആറാമിന്ദ്രിയമാണ് പാകിസ്ഥാനെ പോലും ഭയപ്പെടുത്തുന്ന ഡോവൽ ഘടകം.. മോദിയേക്കാൾ പാകിസ്ഥാൻ ഡോവലിനെ ഭയക്കുന്നതും അത് കൊണ്ട് തന്നെ …പതിനായിരം കോടിയുടെ അഴിമതിയാണ് പിടിക്കപ്പെട്ടത് എന്ന് പ്രതിയായ മാധ്യമ പ്രവർത്തകൻ കുമ്പസാരിച്ചു കഴിഞ്ഞു , ഇനി അറിയേണ്ടത് കൊണ്ഗ്രെസ്സ് ഭരണകാലത്ത് കൽക്കരി ഉൾപ്പെടെ എത്ര കോടി ആരുടെയൊക്കെ കീശയിൽ വീണു എന്നതാണ് , കാത്തിരിക്കാം …ഡോവൽ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പിക്കാം