കച്ചവടത്തിൽ തോറ്റ ഒബാമയുടെ മതേതര രോദനം – മത സഹിഷ്ണുതയും ഇന്ത്യയും

 2

        ഇന്ത്യയിൽ താൻ കണ്ട മത അസഹിഷ്ണുതയെ പറ്റിയും , അത് കണ്ടാൽ മഹാത്മാ ഗാന്ധിക്കുണ്ടാവാൻ സാധ്യത ഉള്ള ഞെട്ടലിനെ പറ്റിയും ഏറെ ഉത്കണ്ടാകുലനായ ഒബാമ ആണല്ലോ ഇപ്പോൾ ചൂടുള്ള ചർച്ച .. അതിലെ ചില ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ ഒന്ന് കുറിച്ചോട്ടെ ..

bildeലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാർ ഇന്ത്യ ആണ് എന്നതിൽ ആർക്കും തർക്കമില്ല . . 16.72 ബില്ല്യൻ ഡോളറിന്റെ പ്രതിരോധ സാമഗ്രികൾ ആണ് നമ്മൾ കഴിഞ്ഞ 5 വർഷം കൊണ്ട് വാങ്ങി കൂട്ടിയത് …നമ്മൾ ഈ രംഗത്ത് കയറ്റുമതി ചെയ്യുന്നതിന്റെ 40 ഇരട്ടി നമ്മൾ ഇറക്കുമതി ചെയ്യുന്നു.. ബുർജ് ഖലീഫയുടെ മൊത്തം നിർമ്മാണ ചെലവ് പോലും 1.5 ബില്ല്യൻ ഡോളർ മാത്രമേ ഉള്ളൂ. അതായതു ഒരു പത്തു ബുർജ് ഖലീഫ ഉണ്ടാക്കാൻ കഴിയുമായിരുന്ന പണം ആണ് നമ്മൾ അതിർത്തിയിൽ 5 വർഷം കൊണ്ട് പൊടിച്ചു കളയേണ്ടി വരുന്നത് എന്നത് ഒരു ദുഃഖസത്യം ആണ് .!!!! അങ്ങനെ നോക്കുമ്പോൾ ഇന്ത്യ ആയുധ കച്ചവടക്കാരുടെ ഒരു ഖനി ആണ് ..
800px-Chinese_Kilo_in_serviceഇന്ന് ലോകത്തിൽ ആയുധ കച്ചവട മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ റഷ്യയും അമേരിക്കയും ആണ് … എന്നാൽ ലോകത്തിലെ ആകെ ആയുധ ഇടപാടിന്റെ 14% ആണ് ഇന്ത്യ എന്ന വിപണി .. അതാണ് രണ്ടക്കം കടന്നിട്ടുള്ള ഏക രാജ്യവും എന്ന് മാത്രമല്ല അടുത്തെങ്ങും ഇത്രയധികം ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഇല്ല .. അപ്പോൾ വിപണി എന്ന നിലയിൽ ഇന്ത്യയെ മേല്പറഞ്ഞ രണ്ടു രാജ്യങ്ങളും എങ്ങനെ നോക്കി കാണുന്നു എന്നറിയാമല്ലോ ??? … പക്ഷെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങളിൽ 75% റഷ്യയുടെ ആണ്.. വെറും 7 % മാത്രം ആണ് അമേരിക്കൻ ആയുധങ്ങൾ … ഇന്ത്യ – പാകിസ്ഥാൻ പ്രശനം നീറുന്ന പ്രശ്നം ആക്കി അത് കത്തിച്ചു നിർത്തുന്നത് അമേരിക്കയുടെ കുടില തന്ത്രം ആണെങ്കിലും അതിന്റെ പേരിൽ ആയുധ വിപണിയിൽ നേട്ടം കൊയ്യുന്നത് റഷ്യ ആണ് .. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോവുന്ന നിലപാട് അമേരിക്കക്ക് സഹിക്കാൻ കഴിയുന്നില്ല .. ഇന്ത്യ – പാക്‌ – ചൈന ആതിർത്തി പ്രശ്നങ്ങളിൽ തങ്ങളുടെ ആയുധ വിപണിക്ക് നേട്ടം ഉണ്ടാക്കാനുള്ള അമേരിക്കൻ സ്വപ്നവുമായാണ് ഒബാമ വന്നത് .. റഷ്യ കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യ എന്ന ആയുധ മാർക്കറ്റിൽ അമേരികക്ക് ആധിപത്യം വന്നാൽ വരുന്ന നാളുകളിൽ അമേരിക്കൻ സാമ്പത്തിക സൂചികയിൽ അത് വലിയ മാറ്റം ഉണ്ടാക്കും എന്ന് നിസ്സംശയം പറയാം … വരുന്ന അമേരിക്കൻ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിൽ ഒബാമയുടെ ഡെമോക്രാറ്റിക് പാർട്ടിക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടി വരാൻ പോകുന്ന സാഹചര്യത്തിൽ പൊതുകടം കുറക്കുകയും അമേരിക്കക്ക് വില നിശ്ചയിക്കാൻ അധികാരം ഉള്ള ആയുധങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കമ്പോളത്തിൽ വിൽക്കുമ്പോൾ വന്നു ചേരുന്ന വരുമാനവും ഒക്കെ ഒബാമയുടെ കണക്കു കൂട്ടലുകൾ ആയിരുന്നു എന്ന് വിദഗ്ധർ പറയുന്നു ..169159968

അങ്ങനെ നോക്കുമ്പോൾ ഇന്ത്യക്കും ഇന്ത്യയുടെതായ അന്താരാഷ്ട്ര ആവശ്യങ്ങൾ ഉണ്ട് .. നമുക്ക് മുടങ്ങി പോയ ആണവ കരാർ വീണ്ടും ശരിയായ ദിശയിൽ എത്തിക്കണം .. എങ്കിൽ മാത്രമേ 2020 ഓടു കൂടി 20000 MW വൈദ്യുതി നുക്ലിയാർ പവർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കൂ ..മാത്രമല്ല 2050 ഓടു കൂടി 25% വൈദ്യുതി നേരിട്ട് നുക്ലിയാർ പവർ വഴി ആക്കാനാണ് ഇന്ത്യയുടെ പദ്ധതി .. അതിനു ആണവ കരാർ അത്യന്താപേക്ഷിതം ആണ് .. പിന്നെയുള്ളത് UN Security Council സ്ഥിര അംഗത്വം വേണം എന്നുള്ളതാണ് .. അതിനു അമേരിക്ക പോലുള്ള, അല്ലെങ്കിൽ അത് പോലുള്ള ശക്തരായ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് ആവശ്യമാണ് .. അങ്ങനെ പലതിലും ഇന്ത്യക്കും സഹായം ആവശ്യമാണ് …എന്നാൽ ഈ പ്രതീക്ഷളോടെ എയർ ഫോഴ്സ് വണ്ണിൽ കയറി ഇന്ത്യയിൽ വന്നിറങ്ങിയ ഒബാമയുടെ സ്വപ്നങ്ങളിൽ മോഡി ആദ്യമേ തന്നെ വെള്ളം ഒഴിക്കുന്ന കാഴ്ചയാണ് കണ്ടത് .. അമേരിക്കയുടെ ഉദ്ദേശം എന്നതിനേക്കാൾ അമേരിക്കയെ കൊണ്ട് ഇന്ത്യയുടെ നേട്ടം എന്ന നിലക്കാണ് മോഡി കാര്യങ്ങൾ നീക്കിയത് .. Make in India എന്ന മോഡിയുടെ സ്വപ്ന പദ്ധതി പ്രകാരം 49% FDI ഇന്ത്യയിലെ ആയുധ നിർമ്മാണ രംഗത്ത് അനുവദിക്കുകയും അതിൽ ഒരു പങ്കാളി ആവാൻ ഇസ്രയെലിനോപ്പം അമേരിക്കയെ ക്ഷണിക്കുകയാണ് മോഡി ചെയ്തത് .. അമേരിക്കൻ വിദേശ നാണയം നമുക്ക് എന്താ പുളിക്കുമോ ?? അതായതു നമ്മൾ ഏകദേശം 6-8 ബില്ല്യൻ ഡോളർ ആയുധ കച്ചവടത്തിൽ നിന്നും വരും നാളുകളിൽ ആയുധ കയറ്റുമതിയിൽ കൂടി ഉണ്ടാക്കും .. അതായതു അമേരിക്കയുടെ ആയുധ വിപണി എന്ന സാധ്യത തള്ളുകയും മാത്രമല്ല ഇപ്പോൾ ആയുധ കയറ്റുമതിയിൽ 8 സ്ഥാനത്തുള്ള ഇസ്രായേലിന്റെ ഒപ്പം അമേരിക്ക ആധിപത്യം പുലർത്തുന്ന മാർക്കറ്റ് പിടിക്കാനും ഇറങ്ങുന്നു .. ഡബിൾ തിരിച്ചടി !!! … ഒബാമ പോയതിന്റെ ഒരാഴ്ചക്ക് ശേഷം റഷ്യയും ചൈനയും ഇന്ത്യയെ UN കൌണ്സിസൽ അംഗത്വതിനു പിന്താങ്ങുന്നു … അധികാരം ഏറ്റെടുത്ത ശേഷം മോഡി വളരെ അധികം ചർച്ചകൾ റഷ്യൻ പ്രസിഡന്റ് പുദിനുമായും ചൈനീസ്‌ പ്രസിഡണ്ട്‌ ജിൻ പിന്ഗുമായും നടത്തി കഴിഞ്ഞിട്ടുണ്ട് .. 17newsputinഇന്ത്യക്കുള്ള പിന്തുണ അങ്ങനെ രണ്ടു അതി ശക്തരായ രാജ്യ തലവന്മാർ പിന്താങ്ങി .. .. അടുത്തത് ആണവ കരാർ ആണ് .. ആണവ കരാറിൽ നമ്മൾ ചെയ്തത് നമ്മൾ തടസ്സം പറഞ്ഞ കാര്യങ്ങളിൽ നിന്ന് മാറി നിലവിലുള്ള അന്താരാഷ്ട്ര കരാർ പ്രകാരം ഉള്ള ഉടമ്പടി ഒപ്പ് വക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയാണ് ഉണ്ടായതു .. Nuclear Liability Act ന്റെ പരിധിയിൽ നിന്ന് കൊണ്ട് തന്നെ Clause 6 , 17 , 18 , 35 എന്നിവ കൂടുതൽ നഷ്ട പരിഹാരത്തിന് ഇൻഷുറൻസ് കവർ ഏർപ്പെടുത്തി പരിഹാരം കാണുകയായിരുന്നു . കൂടുതലായി ഈ വിഷയത്തിൽ അമേരിക്കക്ക് ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല. … ഒബാമ വന്ന കാര്യങ്ങൾ, നടത്താൻ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല എന്ന് പറയേണ്ടി വരും.. എന്നാൽ ഒബാമയുടെ ഇന്ത്യ സന്ദർശനം ലോക മാധ്യമങ്ങൾ ആഘോഷിക്കുക തന്നെ ചെയ്തു.. ആ അവസരം മുതലാക്കിയത് മോഡിയാണ്.. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം അവിസ്മരണീയമാക്കി മാറ്റി, ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.. ഒബാമ എന്ന ബ്രാണ്ടിനെ മുന്നിൽ നിർത്തി പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ കാര്യങ്ങൾ ഭംഗിയക്കാനും മോഡി മറന്നില്ല .. പക്ഷെ അതിന്റെ അമർഷം സിരിഫോർട്ടിലെ പ്രസംഗത്തിൽ തന്നെ രേഖപ്പെടുത്തി ആണ് ഒബാമ മടങ്ങിയത്.

1723717_920279171337117_8141704614479886952_nലോകത്തിൽ എവിടെ പട്ടി കുരച്ചാലും പൂച്ച പെറ്റാലും ഉടൻ അത് അറിയുന്ന അമേരിക്കാൻ പ്രസിഡണ്ടിന് ഇന്ത്യയിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാധിക്കുന്ന ഘടകം ഏതാണ് എന്ന് ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ .. മതവും ജാതിയും തന്നെ.. ആ പഴയ കോണ്‍ഗ്രസ്‌ ആയുധം തന്നെ ഒബാമയും എടുത്തു പ്രയോഗിച്ചു ആ ദേഷ്യം തീർത്തു … മതപരമായ സഹിഷ്ണുത ഉണ്ടെങ്കിലെ ഭാരതം മുന്നോട്ടു പോകുകയുള്ളൂ എന്നും , ഇപ്പോഴുള്ള ഇന്ത്യയിലെ മതപരമായ ഭിന്നിപ്പും തർക്കങ്ങളും കണ്ടാൽ ഗാന്ധിജി പോലും ഞെട്ടി പോകുമായിരുന്നു എന്ന് ഒബാമ പറയുമ്പോൾ, അതിനു അമേരിക്കൻ പ്രസിഡണ്ടിന്റെ യോഗ്യത എന്താണ് എന്ന് ലോകം പുച്ഛിച്ചു ചോദിക്കുക തന്നെ ചെയ്യും .തൊപ്പി വച്ച് താടി വളർത്തി അമേരിക്കൻ എയർ പോർട്ടിൽ വന്നിറങ്ങുന്ന ഒരു പ്രത്യേക മത വിഭാഗത്തിലെ ജനങ്ങളെ അവരുടെ ആസനത്തിൽ വരെ Explosive Detector കയറ്റി പരിശോധിക്കുന്ന , പേരിൽ മത പ്രവാചകന്റെ പേര് കണ്ടാൽ അവനെ 5 തവണ പരിശോധിക്കുന്ന മറ്റൊരു രാജ്യവും ഉണ്ടാവാൻ ഇടയില്ല. 2011 ൽ തീവ്രവാദ ആക്രമണം ഉണ്ടായ സമയത്ത് തലപ്പാവ് വച്ചിട്ടുണ്ട് എന്ന ഒരേ ഒരു കാരണത്താൽ എത്ര സിഖ് സഹോദരങ്ങൾ അമേരിക്കയിൽ മെട്രോ സ്റ്റെഷനുകളിലും തെരുവിലും മർദനം ഏറ്റു .. അയാൾ മുസ്ലിം അല്ല സിഖ് ആണ് എന്ന് ചിന്തിക്കാൻ ഉള്ള കഴിവ് പോലും ഇല്ലാത്ത ഒരു ജനത അതെ മാനസികാവസ്ഥ തന്നെയാണ് ഇപ്പോഴും വച്ച് പുലർത്തുന്നത് എന്ന് പുതിയ സർവ്വേകൾ ചൂണ്ടി കാണിക്കുന്നു കാണിക്കുന്നു .. എന്തിനു പറയുന്നു Mr. പ്രസിഡണ്ട്‌, സഹിഷ്ണുത എന്നത് താങ്കൾക്കും താങ്കളുടെ നാട്ടിലെ ജനങ്ങൾക്കും താങ്കൾ ക്ലാസ്സ്‌ എടുത്തപ്പോൾ തൊട്ടടുത്തിരുന്ന ദലൈലാമ എന്ന ബുദ്ധ മത ആചാര്യനോട് താങ്കൾ ഒന്ന് ചോദിക്കൂ , എന്താണ് ഭാരതത്തിന്റെ മത സഹിഷ്ണുത എന്ന് .. അദ്ദേഹം പറഞ്ഞു തരും. ദലൈലാമക്ക് അഭയം കൊടുക്കരുത് എന്ന് ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ നിയന്ത്രിക്കുന്ന രാജ്യം തിട്ടൂരം ഇറക്കിയപ്പോൾ ആ ധർമ്മ പ്രവാചകനെ ഇരു കൈകളും നീട്ടി സ്വീകരിച്ച രാജ്യമാണ് ഭാരതം.

Mr. പ്രസിഡണ്ട്‌, താങ്കളുടെ നാടിൻറെ അഭിമാനവും ആദരണീയനും നേതാവായ മാർട്ടിൻ ലൂതർ കിംഗ്‌ ഇന്നത്തെ താങ്കളുടെ നാട്ടിന്റെ ഇതര മതങ്ങളോടും സംസ്കാരങ്ങളോടും ഉള്ള സമീപനം കാണാൻ ഇട വന്നാൽ, സമാധാനത്തിന്റെ നോബൽ പുരസ്കാര ജേതാവ് ആയ അദ്ദേഹം ചിലപ്പോൾ, Montgomery Bus Boycott, 1955 എന്ന ഒരു സംഭവത്തിൽ പ്രതികരിച്ചതിലും രൂക്ഷമായി താങ്കളുടെ ഭരണകൂടത്തിനെതിരെ പ്രതികരിചെന്നിരിക്കും.. അമേരിക്കയുടെ ആദ്യത്തെ ആഫ്രോ – അമേരിക്കൻ പ്രസിഡണ്ട്‌ ആയ താങ്കളുടെ കീഴിൽ കറുത്ത വർഗ്ഗക്കാരോടുള്ള വർഗ്ഗ വിവേചനം ഇല്ലാതാവും എന്ന് കരുതിയവർക്ക് തെറ്റിപ്പോയി എന്ന് തെളിയിച്ചു കൊണ്ടാണ് 2012 ൽ AP പോൾ സർവ്വേ പുറത്തു വന്നത് .. ഒബാമ എന്ന കറുത്ത പ്രസിഡണ്ടിന്റെ കീഴിൽ അമേരിക്കയിൽ വർഗ്ഗ വിവേചനം വർധിക്കുകയാണ് ഉണ്ടായത് .. മാർട്ടിൻ ലൂതർ കിംഗ്‌ ഞെട്ടാതിരിക്കട്ടെ.!!!.

vivekandaസ്വാമി വിവേകാനന്ദൻ എന്ന ഹിന്ദു സന്യാസി താങ്കളുടെ നാട്ടിൽ 1893 ൽ നടത്തിയ ഒരു പ്രസംഗത്തോടെ അവസാനിപ്പിക്കാം .. ആ പ്രസംഗം ഭാരതത്തിന്റെ പുരാതന സംസ്കാരം ലോകത്തിനു മുന്നില് തുറന്നു വക്കുകയാണ് ഉണ്ടായത് .. അമേരിക്കയെ ഒരു പുതിയ സാംസ്‌കാരിക സാത്വ പരിചയപ്പെടുത്തിയ ആ സന്യാസി വര്യനെഎഴുന്നേറ്റു നിന്ന് കയ്യടിച്ചു തല കുനിച്ചാണ് അമേരിക്കക്കാർ ആദരിച്ചത് .. അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം ..

“ലോകത്തിലെ ഏറ്റവും പുരാതനമായ ഒരു മതത്തെ , മതങ്ങളുടെ എല്ലാം മാതാവായ സംസ്കാരത്തെ ആണ് ഞാൻ പ്രതിനിധീകരിക്കുന്നത് .. ഞാൻ പ്രതിനിധീകരിക്കുന്ന മതം ലോകത്തിനു മുഴുവൻ സഹിഷ്ണുതയുടെ പാഠങ്ങൾ ചൊല്ലിക്കൊടുത്ത മതമാണ്‌ .. അവിടേക്ക് കടന്ന വന്ന ലോകത്തിലെ എല്ലാ മതങ്ങളെയും അതിന്റെ പൂർണ്ണമായ രീതിയിൽ തന്നെ തുറന്ന മനസ്സോടെ ഉൾക്കൊള്ളാനും ,അതിനെ സ്വീകരിക്കാനും അതിലെ പരമമായ സത്യത്തെ അറിയാനും ശ്രമിച്ച ജനങ്ങളും സംസ്കാരവും ആണ് അവിടെ ഉള്ളത് .. ആട്ടിപ്പായിക്കപ്പെട്ട ജൂതർക്കും , മുസ്ലിമിനും , ക്രിസ്ത്യാനിക്കും , ബുദ്ധർക്കും ഇരു കൈയും നീട്ടി അഭയം കൊടുത്ത ഒരു പുണ്യ പുരാതന സംസ്കാരത്തെ ആണ് ഞാൻ പ്രതിനിധീകരിക്കുന്നത് “

ആ സഹിഷ്ണുത പേറുന്ന പാരമ്പര്യത്തിന് തുരങ്കം വച്ചത് വത്തിക്കാനിൽ നിന്ന് അമേരിക്കൻ പണവുമായി മതം വളർത്താൻ വന്നിറങ്ങിയ പാതിരിമാരും മാലാഖമാരും ആണ് എന്നത് അമേരിക്കൻ പ്രസിഡണ്ടിനു അറിയാത്ത കാര്യം ഒന്നുമല്ലല്ലോ ..

കാര്യത്തിലേക്ക് വന്നാൽ, കുറച്ചു സരസമായി പറഞ്ഞാൽ ; മോഡിക്ക് ആകെ ചിലവ് പട്ടുസാരി മാത്രം … എന്നാൽ ഒബാമക്ക് നഷ്ടമായത് ഒരു പാട് കാര്യങ്ങൾ ആണ് .. അപ്പോൾ ഒബാമക്ക് പിന്നെ ആകെ ഉള്ള രക്ഷ കോണ്ഗ്ര സ്‌ പറയുന്നത് പോലെ അങ്ങ് പറയുക .. മതേതരത്വവും ഗാന്ധിയും മത അസഹിഷ്ണുതയും ഒക്കെ .. അതും ആരാ പറയുന്നത് തൊപ്പി വച്ചവനെ കണ്ടാൽ വിസ കൊടുക്കാത്ത അമേരിക്ക, പർദ്ദ കണ്ടാൽ ഹാലിളകുന്ന അമേരിക്ക…

അമേരിക്കയിൽ ഇപ്പോൾ വത്തിക്കാന് മൊത്തത്തിൽ മാർക്കറ്റ് ഇടിയുകയാണ് , രാജ്യത്തിൻറെ കച്ചവട നേട്ടം മാത്രമേ ഇനി തങ്ങളെ സഹായിക്കൂ എന്ന സത്യമാണ് ഒബാമയെ വിമാനം കയറാൻ പ്രേരിപ്പിച്ചത്.. പക്ഷെ ഒരു ചായക്കടക്കാരനും ഒരു IIT കാരനും കൂടി അതിൽ നഞ്ച് കലക്കിയതാണ് ഒബാമയെ കലിപ്പാക്കിയത് … മതം – അത് ഇന്ത്യയിൽ എന്നും ചൂടാറാത്ത വിഷയം ആണല്ലോ . പക്ഷെ നമ്മുടെ രാജ്യത്തെ , സംസ്കാരത്തെ ആണ് ഒബാമ പരിഹസിച്ചത്‌ BJP യെയും , മോഡിയെയും അല്ല എന്ന് മനസ്സിലാക്കി , അതിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യക്ക് വേണ്ടി മറുപടി പറയാതെ , അതിനെ ഏറ്റു പിടിച്ചു സ്വന്തം നാടിൻറെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനകൾ ആണ് മറ്റു രാഷ്ട്രീയ പ്രമാണിമാർ നടത്തിയത് , എന്നത് ഒരു പൗരൻ എന്ന നിലയിൽ വളരെ വിഷമം ഉണ്ടാക്കി എന്ന് പറയാതെ വയ്യ ..

— വിശ്വരാജ് വിശ്വ —