കുബേരനെ പിടിക്കാന്‍ രമേശന്‍

എം. എസ്. ഗിരി.

1797418_901358313223690_1802359762462313294_n

“ബ്ലെയ്ഡ് പലിശക്കാർക്കെതിരെ തുടർന്ന് വരുന്ന നടപടികൾക്ക് ഓപ്പറേഷൻ കുബേര എന്ന പേര് തന്നെ തുടർന്നും ഉപയോഗിക്കും മാറ്റുന്ന പ്രശ്നമില്ല “- എന്ന് കേരള അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ..

പോലീസ് നടത്തുന്ന ബ്ലെയ്ഡ് വേട്ടയ്ക്ക് ഓപ്പറേഷൻ കുബേര എന്ന പേരിട്ടതിൽ ഉള്ള പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉള്ള മറുപടി ആണ് മുകളിൽ …

സംശയം ഇത്രമാത്രം……

കുബേരൻ അമിതമായ പലിശക്ക് പണം കടം നല്കി അതിനു പകരം ആളുകളുടെ വീടും സ്വത്തും സ്ത്രീകളുടെ താലിമാലയും ഒക്കെ കവർന്നെടുക്കുന്ന കണ്ണിൽ ചോര ഇല്ലാത്ത ബ്ലെയ്ഡ് കമ്പനിക്കാരൻ ആയിരിന്നോ ?..
ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ട മുദ്ര പത്രങ്ങളും നിറഞ്ഞതായിരിന്നോ കുബേരന്റെ അരമന ?

വേറെ ഒരു പേരും കിട്ടിയില്ലായിരിന്നോ ഈ പോലീസ് നടപടിക്ക് ?
അതോ മുത്തൂറ്റ് പാപ്പച്ചൻ മുതലാളിയെപ്പോലെ ഒരു വലിയ ബ്ലൈഡ് കമ്പനി ഉടമ ആയിരിന്നു കുബേരൻ എന്ന് ഹിന്ദു കുട്ടികൾ തെറ്റിദ്ധരിക്കണമോ ?

  സാധാരണ വട്ട പലിശക്കാരെ പിടിച്ച് കൂമ്പിനിടിക്കുന്നതിന് മുന്നേ പോലീസ് കൈവയ്ക്കേണ്ടത് ഇവിടത്തെ ചില ഫ്ലാറ്റ് നിർമ്മാതാക്കളെയും ഷോപ്പിംഗ്‌ മാൾ ഉടമകളെയും ആണ്. ആരാണ് ഇതിൽ മുതൽ മുടക്കിയിട്ടുള്ളത് എന്ന് പരിശോധിക്കണം, ഒരേ സമയം ധാരാളം പ്രോജക്റ്റുകൾ ചെയ്യുന്ന സമ്പന്നന്മാർ ആരുടെയൊക്കെ ബിനാമികൾ ആണെന്ന് കണ്ടുപിടിക്കേണ്ടെ?.  ഓരോ രാഷ്ട്രീയക്കാരനും തെരഞ്ഞെടുപ്പ് സമയത്ത് ഒഴുകി വരുന്നത് ഏതൊക്കെ അരമനകളിലെ നിധിയുടെ വിഹിതങ്ങളാണെന്ന് കണ്ടെത്തേണ്ടെ ?

ഇവിടത്തെ സിനിമാ നിർമ്മാതാക്കളെ കുടുക്കുന്ന വലിയ ബ്ലെയ്ഡ് മാഫിയകൾ ഇല്ലേ അവരെയും കുടുക്കണം [ ഇപ്പോൾ ഞെട്ടി ആല്ലേ മന്ത്രീ ?വേണ്ട വേണ്ട നമുക്ക് ബാല്‍ക്കണി ഷോ വേണ്ട തറ ഷോ മതി വെറുതെ മന്ത്രിപ്പണി കളയണ്ട ]

വ്യാജ സി .ഡി.വിതരണം ഇവിടത്തെ സിനിമാ മേഖലയെ തകർക്കുകയാണ് വ്യാജ
സി .ഡി .നിർമ്മാണം തടയണം, അത് തടയാനുള്ള നിയമനടപടി സ്വീകരിക്കണം കേരളം മൊത്തം റെയ്ഡ് ചെയ്യണം.
നടപടിക്ക് ഓപ്പറേഷൻ ബീമാപ്പള്ളി എന്ന് പേരിടണം [കാരണം വ്യാജ
സി .ഡി .ഏറ്റവും കൂടുതൽ നിർമ്മിക്കുന്നത് ബീമാപ്പള്ളി പ്രദേശത്താണ് ]

കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം ,ആ നടപടികൾക്ക് ഓപ്പറേഷൻ സിസ്റ്റർ എന്ന പേരും ഇടണം

അല്ലാതെ വെറുതെ ഹിന്ദുക്കളെ മാത്രം പ്രോത്സാഹിപ്പിച്ച് ന്യൂനപക്ഷ വിരുദ്ധൻ എന്ന് അപവാദം കേൾക്കരുത്‌

പിഞ്ചു പെണ്‍കുട്ടികൾ മുതൽ വയോ വൃദ്ധകൾ വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു ഇവിടെ ആരും സെമിനാർ നടത്താനോ ബോധവൽക്കരിക്കാനോ സമയം കണ്ടെത്തിയില്ലല്ലോ, അതെന്താ ?
തൊഴിലിനെന്നും പറഞ്ഞ് ബംഗ്ലാദേശികൾ വരെ ഇവിടെ നുഴഞ്ഞു കയറിയില്ലേ ?

മത തീവ്രവാദി മാസങ്ങളോളം കേരളത്തിൽ സുഖവാസം നടത്തിയില്ലേ ?

ഫ്ലൈറ്റിൽ നിന്ന് സ്വർണ്ണ മഴപെയ്തില്ലേ ? എന്തായി അന്വേഷണം ?

ഇതൊക്കെ അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങൾ അല്ലെ ?

കേരളത്തിലെ ഒരു വലിയ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം മൈക്രോ ഫൈനാൻസിംഗ് രംഗത്ത്‌ പ്രവേശിച്ചു അവരെ ഒന്ന് ഉറപ്പിച്ചു നിർത്തണം അതിനാണ് ഈ കുളംകലക്കൽ ..ഇനി മീൻ പിടിക്കാൻ എളുപ്പം. കുളംകലക്കലുംഉഴുതു മറിക്കലും എല്ലാം കഴിഞ്ഞു പലിശയ്ക്കെതിരെ മിണ്ടിയാല്‍ കൂട്ടമാവും എന്നു കരുതി അന്ധാളിച്ചു മഞ്ഞളിച്ച് നില്‍ക്കുന്ന  കേരളത്തിലെ പൌരന്‍റെ മുന്നിലേക്ക് ഒരു പലിശ രഹിത ബാങ്ക് കൂടെ അങ്ങ് ഇട്ടു കൊടുത്താലോ ? സംഗതി ജോറാവും അല്ലേ  ?

ഹിന്ദു എന്നത് വെറും ജന്തു അല്ല എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രകാശനും
വിജയനും മുതൽ കൊച്ചു ബേബിക്ക് വരെ ബോധ്യമായി എന്നിട്ടും രമേശൻ നായർക്ക്‌ ബോധ്യമായില്ല എന്ന് പറഞ്ഞാൽ…….

 

എഡിറ്ററുടെ കുറിപ്പ് : ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ്, അനുവാദത്തോടെ പുന:പ്രസിദ്ധീകരിക്കുന്നു..