ചരിത്രം ആവർത്തിക്കുന്നു – പ്രണബ്ദാ ക്ക് തെറ്റിയിട്ടില്ല

— ജിതിൻ ജേക്കബ് —

“Today I came here to pay my respect and homage to a great son of Mother India’. RSS സ്ഥാപകൻ Dr. കെ ബി ഹെഡ്ഗേവാറിനെ കുറിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി RSS ആസ്ഥാനത്തെ സന്ദർശക പുസ്തകത്തിൽ കുറിച്ച വാക്കുകളാണിത്.

Nation, Nationalism & Patriotism, One Nation, One Flag, One Identity, secularism, Tolerance…..എന്നിവയെല്ലാം പ്രസംഗത്തിൽ കടന്നുവന്നു. India does not one religion, one entity or one culture. It is the confluence and assimilation of all these cultures that makes us unique എന്ന വാചകം ഏറെ അർത്ഥവത്താണ്.

ദേശീയത എന്താണെന്നു പോലും മറന്നുപോയ കോൺഗ്രസിന് പ്രണബ് കുമാർ മുഖർജിയുടെ പ്രസംഗം ഒരു ഉജ്ജ്വല ഒരോർമ്മപെടുത്തലാണ്എന്ന് തന്നെ പറയേണ്ടി വരും.

പ്രണബ് മുഖർജി RSS ന്റെ ചടങ്ങിൽ പങ്കെടുത്തതിൽ എന്തിനാണ് ഇവിടുത്തെ കപട മതേതരന്മാർ ഇത്രയും ഉഷ്ണിക്കുന്നത്?

ഇന്ന് RSS ന്റെ നാഗ്പൂർ ആസ്ഥാനത്തു നടക്കുന്ന പ്രവർത്തകരുടെ ക്യാമ്പിൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വന്നു പങ്കു ചേർന്നത് പോലെ 1939ൽ പൂനെയിൽ നടന്ന RSS പ്രവർത്തകരുടെ ക്യാമ്പിൽ RSS സ്ഥാപകൻ ക്ഷണിച്ചത് മഹാത്മാ ഗാന്ധിയെ തന്നെ ആയിരുന്നു. ജാതി ചിന്തയും, അയിത്തവും, തീണ്ടി കൂടായ്മയും എല്ലാം കൊടി കുത്തി വാഴുന്ന ആ കാലത്തു ആണ് ഗാന്ധി RSS ന്റെ ക്ഷണം സ്വീകരിച്ചു RSS ക്യാമ്പിൽ എത്തുന്നത്.
തികച്ചും സാധാരണ പോലെ, അന്നത്തെ അവസരത്തിൽ സാധാരണ ആരും ചോദിക്കുന്ന പോലെ ഗാന്ധിയും ഡോക്ടർ ഹെഡ്ഗേവാറിനോട് ചോദിച്ചു , നിങ്ങളുടെ ക്യാമ്പിൽ എത്ര ഉയർന്ന ജാതിയിൽ പെട്ടവരും എത്ര താഴ്ന്ന ജാതിയിൽ പെട്ടവരും ഉണ്ട് എന്ന്. ആ ചോദ്യം അന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ തികച്ചും സ്വാഭാവികമാണ് എന്നത് പറയേണ്ടല്ലോ.. ? പക്ഷെ മഹാത്മാ ഗാന്ധിയെ ഞെട്ടിച്ചു കൊണ്ട് ഡോക്ടർ ഹെഡ്ഗേവാർ മറുപടി കൊടുത്തു. ആരൊക്കെ ഏതൊക്കെ ജാതി ആണെന്ന് എന്നുള്ള കണക്കുകൾ ഒന്നും സംഘത്തിന്റെ ക്യാമ്പിൽ എടുത്തു നോക്കാറില്ല. തൊട്ടടുത്ത് ഇരിക്കുന്ന സഹോദരന്റെ പേരെന്താണ് എന്നല്ലാതെ ആരുടേയും ജാതി പരസ്പരം ആർക്കും അറിവില്ല എന്നത് ഗാന്ധിയെ അമ്പരപ്പിച്ചു. പിന്നീട് 1947 ലും RSS ന്റെ ക്ഷണം അനുസരിച്ചു RSS ക്യാമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ മഹാത്മാ ഗാന്ധി എത്തി. അന്നും വളരെ ആവേശഭരിതനായി തന്നെ ആണ് മഹാത്മാ ഗാന്ധി RSS ക്യാമ്പിലെ പ്രവർത്തരോട് സംസാരിച്ചത്.

ഇനിയും ചരിത്രം പരിശോധിച്ചാൽ പണ്ടത്തെ കോൺഗ്രസ്സ് പാർട്ടിയുടെ സമരാധ്യനായ നേതാവ് ജവാഹർലാൽ നെഹ്‌റു എന്ന ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ടാണ് RSS നെ 1963 ലെ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി മികച്ച രണ്ടാം നിര സേനയായി രാജ്യത്തു അങ്ങോളം ഇങ്ങോളം സേവനം അനുഷ്ഠിച്ചതിനു RSS നു അന്നത്തെ പ്രധാനമന്ത്രി നൽകിയ ആദരം ആയിരുന്നു ഇന്ത്യൻ സൈന്യത്തോടൊപ്പം 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ RSS ന്റെ ഔദ്യോഗിക സൈനിക വേഷത്തിൽ പങ്കെടുക്കാൻ നൽകിയ അവസരം .

മഹാത്മാ ഗാന്ധിയെക്കാൾ വലിയ സോഷ്യലിസ്റ്റ്  ആയിരുന്ന ശ്രീ ജയപ്രകാശ് നാരായണനും RSS ന്റെ ക്ഷണം സ്വീകരിച്ചു RSS ക്യാമ്പിൽ എത്തിയിട്ടുണ്ട്. തികച്ചും ജനാധിപത്യ മാർഗ്ഗത്തിൽ രാജ്യത്തെ മുഴുവൻ ദേശീയവാദികളെയും ഒരുമിച്ചു കൂട്ടി ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ , ഫാസിസ്റ്റ് ഭരണത്തിന്റെ മുന ഓടിച്ചത് ജയപ്രകാശ് നാരായണൻ നയിച്ച സമരം ആയിരുന്നു. ഇന്ത്യയെ മിലിട്ടറി ഭരണത്തിൽ നിന്നും സ്വാതന്ത്രം ആക്കിയത് ജെപി എന്ന ജയപ്രകാശ് നാരായണന്റെ പോരാട്ട വീര്യം തന്നെ ആയിരുന്നു. പിന്നീട് രാജ്യത്തു വന്ന ജനാധിപത്യ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെയും ഇന്ദിര ഗാന്ധിയെയും കടയുടെ പിഴുതു ദൂരെ എറിഞ്ഞു കൊണ്ട് രാജ്യത്തു കോൺഗ്രസ് ഇതര ജനത സർക്കാരിനെ ഭരണത്തിൽ ഏറ്റാൻ വോട്ട് ചെയ്തു.

ഇന്ത്യൻ സൈന്യത്തിന്റെ ഇന്ന് വരെ ഉള്ള ചരിത്രത്തിൽ അതിന്റെ ഏറ്റവും പരമോന്നത പദവി ആയ “ഫീൽഡ് മാർഷൽ” ആയി അവരോധിച്ച രണ്ടു പേരെ ഉണ്ടായിട്ടുള്ളൂ. അതിൽ ആദ്യമായി ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യൻ ആർമി എന്ന പദവിയിൽ എത്തിയിട്ടുള്ള ആളാണ് ഫീൽഡ് മാർഷൽ KM കരിയപ്പ. കർണ്ണാടക കുടക് സ്വദേശി ആയ കരിയപ്പ അത്യപൂർവ്വമായ ഫൈവ് സ്റ്റാർ പദവിയാൽ അലംകൃതമായ ഇന്ത്യൻ പട്ടാളക്കാരൻ ആണ്. 30 വർഷത്തിന് മുകളിൽ ഇന്ത്യക്ക് വേണ്ടി സേവനം അനുഷ്ടിച്ച കരിയപ്പയെ രാഷ്ട്രം വിവിധ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 1959 മംഗലാപുരത്തു നടക്കുന്ന RSS ക്യാമ്പിൽ അന്നത്തെ RSS തലവൻ ആയിരുന്ന ശ്രീ ഗുരുജി ഗോൾവൽക്കറിന്റെ ക്ഷണം സ്വീകരിച്ചു എത്തിയ കരിയപ്പ RSS പ്രവർത്തകരെ അഭിസംബോധന ചെയ്തു ഇപ്രകാരം പറഞ്ഞു. “എന്റെ ഹൃദയത്തിന്റെ പ്രവർത്തനം ആണ് RSS ചെയ്യുന്നത്. രാജ്യത്തിന് വേണ്ടി തുടിക്കുന്ന ഹൃദയങ്ങൾ ഉണ്ടാക്കി എടുക്കുക , അതാണ് RSS സ്ഥാപകൻ ആയ ശ്രീ ഡോ . ഹെഡ്ഗേവാർ നിങ്ങൾ പ്രവർത്തകർക്കായി മുന്നോട്ട് വച്ചിരിക്കുന്ന ഈ പ്രസ്ഥാനം ചെയ്യുന്നത്. രാജ്യത്തിനായി സ്വയം സമർപ്പിച്ചു പ്രതിഫലേച്ഛ ഇല്ലാതെ സേവനം അനുഷ്ഠിക്കാൻ ഉള്ള അതുല്യ അവസരം ആണ് RSS ന്റെ പ്രവർത്തനത്തിലൂടെ നിങ്ങൾക്ക് കൈവന്നിരിക്കുന്നത്. അത് നഷ്ടപ്പെടാതെ മാതൃരാജ്യത്തിനായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാവുക” . ഇതായിരുന്നു ആ മഹാനായ പട്ടാളക്കാരൻ അന്ന് RSS ന്റെ ക്യാമ്പിലെ പ്രവർത്തകർക്ക് നൽകിയ സന്ദേശം..

RSS ഇന്ത്യയിലെ നിരോധിത സംഘടന ഒന്നുമല്ല അല്ല. RSS ലൂടെ വളർന്നു വന്ന പ്രവർത്തകർ തന്നെയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും,പ്രധാനമന്ത്രിയും, ഗവര്ണര്മാരും, 21 ഓളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അല്ലെങ്കിൽ ഭരണം കയ്യാളുന്ന സ്ഥാനത്തു ഇരിക്കുന്ന പല പ്രമുഖ വ്യക്തിത്വങ്ങളും. . ഇവരൊന്നും ഇന്ത്യൻ പാർലമെന്റിന്റെ ഓട് പൊളിച്ചു രാത്രി അകത്തു കയറി വന്നവരോ, വിപ്ലവം നടത്തി ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ട് പട്ടാളത്തെ ഉപയോഗിച്ച് അധികാരം പിടിച്ചെടുത്തവരോ അല്ല. അവരെ ഇന്ത്യൻ ജനത നേരിട്ട് തികച്ചും ജനാധിപത്യ രീതിയിൽ വോട്ട് ചെയ്ത് ഭരണ ഘടന അനുശാസിക്കുന്ന രീതിയിലും ക്രമത്തിലും തിരഞ്ഞെടുത്തതാണ്.

പ്രണബ് മുഖർജി ഇന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല.അദ്ദേഹത്തിന് ഏത് ചടങ്ങിൽ പങ്കെടുക്കാനും അവകാശവുമുണ്ട്. ആരുടെയും അടിമ അല്ല അദ്ദേഹം. നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ കത്തയച്ചും ഫോണിൽ സംസാരിച്ചും പ്രണബ് മുഖർജിയുടെ സന്ദർശനം തടയാൻ ആവതു ശ്രമിച്ചു എങ്കിലും അദ്ദേഹം അതൊന്നും ചെവി കൊള്ളാൻ കൂട്ടാക്കിയില്ല. ഇനിയും മനസാക്ഷിക്ക് വിരുദ്ധം ആയി അമ്മയുടെയും മകന്റെയും താളത്തിനു തുള്ളാൻ അദ്ദേഹത്തെ കിട്ടില്ല എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞു കൊടുത്തത്.

ഇന്ത്യ എന്ന ഈ വലിയ ജനാധിപത്യ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃ പ്രസ്ഥാനത്തിന്റെ ചടങ്ങിലാണ് അദ്ദേഹം സംബന്ധിക്കുന്നത്. അതൊരു തീവ്രവാദ പ്രസ്ഥാനം ഒന്നുമല്ലല്ലോ കോൺഗ്രെസ്സുകാരും കമ്മ്യൂണിസ്റ്റ്കാരും ഇത്ര വെറി പിടിച്ചു ഒച്ച വക്കാൻ . സ്വാതന്ത്ര്യ സമരത്തെ പലവഴിക്ക് ഒറ്റു കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആണ് പ്രണബ് മുഖർജി എന്ന ദേശീയ വാദിയെ രാജ്യത്തിൻറെ അഖണ്ഡതയും ദേശീയയതയും ഒക്കെ പഠിപ്പിക്കാൻ വരുന്നത് എന്നതും രസകരമായ വസ്തുതയാണ്. . ഇന്ത്യയുടെ ഭാവി നേതാക്കളെ വാർത്തെടുക്കുന്ന, ഇന്ത്യയെ നയിക്കാനുള്ള വ്യക്തിത്വങ്ങളെ വളർത്തി എടുക്കുന്ന ഒരു സാംസ്ക്കാരിക സംഘടനയാണ് RSS. അതിലൂടെ വളർന്നു വന്നവരാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്.

ഗാന്ധിവധത്തിൽ RSS ന് പങ്കുണ്ടായിരുന്നു എങ്കിൽ നെഹ്‌റു അവരെ ഇന്ത്യയുടെ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കാൻ ക്ഷണിക്കുമായിരുന്നോ? കരിയപ്പയും , ഗാന്ധിയും അംബേദ്കറും , ജെ പി യുമെല്ലാം RSS ആസ്ഥാനത്തു പോകുമായിരുന്നോ? RSS നെ ഗാന്ധിവധത്തിൽ പ്രതിചേർക്കുന്നവർ അപമാനിക്കുന്നത് നെഹ്രുവിന്റെ ഇന്റെഗ്രിറ്റിയെ ആണ് എന്നോർക്കണം. ഈ വിഷയത്തെ ഇങ്ങനെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന അവതാരങ്ങളൊക്കെയാണ് സഹിഷ്ണുതയെകുറിച്ചു വലിയ വായിൽ കവലപ്രസംഗം നടത്തുന്നത് എന്നോർക്കുമ്പോൾ അവരോടൊക്കെ പുച്ഛം തോന്നുന്നു.

പ്രണബ് മുഖർജി എന്ന മുൻ കോൺഗ്രസ് പ്രവർത്തകനും മുൻ മന്ത്രിയും ദശകങ്ങളോളം കോൺഗ്രസിന്റെ സാരഥിയും എല്ലാം ആയിരുന്ന ഒരു വ്യക്തിയെ RSS അവരുടെ ഏറ്റവും സുപ്രധാനമായൊരു ക്യാമ്പിനെ സമാപന ചടങ്ങിന് ക്ഷണിക്കുക എന്നതിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്നു വെച്ചാൽ, അത് RSS ന്റെ സഹിഷ്ണുതയാണ്.രാഷ്ട്രീയ ജീവിതത്തിലുടനീളം തങ്ങളെ നിശിതമായി വിമർശിച്ച ആളെത്തന്നെ RSS അവരുടെ വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചു. അതല്ലേ സഹിഷ്ണുത? അതല്ലേ ഉന്നത സംസ്ക്കാരം? അതല്ലേ ഹീറോയിസം?

യഥാർത്ഥത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്യാതെ വിട്ടത് അതാണ്. പതിറ്റാണ്ടുകൾ രാഷ്ട്രീയപരമായി എതിർ ചേരിയിൽ ആയിരുന്ന വ്യക്തിയെ ക്ഷണിക്കാനും, ആദരിക്കാനും, വേദി നൽകി അവരുടെ പ്രവർത്തകർക്ക് മാർഗ്ഗ നിർദേശം നൽകാനും അവസരം കൊടുത്ത RSS ന്റെ ആ ധൈര്യവും സഹിഷ്ണുതയും ക്ഷമയും ചർച്ച ചെയ്യാൻ കേരള മാധ്യമങ്ങളിൽ എത്ര പേരു ശ്രമിച്ചു എന്നതാണ് നോക്കേണ്ടത് അല്ലാതെ ഈ സംഭവം വിവാദം ഉണ്ടാക്കി എന്നതല്ല…