രാജർഷിയായ് നരേന്ദ്രമോദി

— SK ഹരിഹരൻ —

2014 ൽ ഭാരതം പുതിയൊരു ചരിത്രത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന രാജർഷി ഇന്ത്യയുടെ അധികാരത്തിലേക്ക് ചങ്കുറപ്പോടെ നടന്നു കയറി , ഭഗവൽ കൊടി പാറുന്ന സംഘമാകുന്ന കൃഷ്‌ണൻ നയിച്ച തേരിലേറിയാണ് നരേന്ദ്രൻ യുദ്ധം ജയിച്ചത്. രാജ്യതന്ത്ര വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന മഹത് ഗ്രന്ഥമാണ് കൗടില്യന്റെ അർത്ഥ ശാസ്ത്രം അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന്റെ നയതന്ത്ര രീതികളിലാണ് ഞാൻ ഇന്ത്യയിൽ ആദ്യമായ് ചാണക്യ നീതിയുടെ പ്രതിഫലനം കണ്ടത്. അതിൽ പോലും കൂട്ട് കക്ഷി ഭരണത്തിന്റെ മുഷിപ്പിക്കുന്ന ചില ഏടുകളും പിന്നെ വാജ്‌പേയ്‌യുടെ സൗമ്യതയും മറ്റും മുതലെടുത്തു ഉപദേശി വൃന്ദങ്ങളിൽ കയറിപ്പറ്റിയ കുൽക്കർണിയെ പോലുള്ള ചില അധികപ്പറ്റുകൾ നിരാശപ്പെടുത്തിയിരുന്നു.

നരേന്ദ്രമോദിയുടെ ഇന്ദ്രപ്രസ്ഥ പ്രവേശം ഞാൻ കൂടുതൽ വീക്ഷിച്ചത് പാകിസ്ഥാൻ ചാനലുകളിലെ വാർത്തകളിലൂടെയായിരുന്നു കാരണം കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മലിനീകരണം രൂക്ഷമായ ഇന്ത്യൻ ചാനലുകളിൽ നിന്ന് കിട്ടുന്നതിനേക്കാൾ വ്യക്തമായി കാര്യങ്ങൾ പഠിച്ചു അന്താരാഷ്ട്ര തലത്തിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി നടന്ന ചർച്ചകളായിരുന്നു പാകിസ്ഥാനി ചാനലുകളിൽ മിക്കവയിലും. സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് സാർക്ക് രാജ്യങ്ങളിലെ പ്രതിനിധികൾക്ക് രാജകീയ ക്ഷണം പോയത് മഹാഭാരതത്തിലെ യുധിഷ്ഠിരന്റെ സ്ഥാനാരോഹണ ചടങ്ങിനെ ഓർമ്മിപ്പിച്ചു. കൃഷ്ണൻ , ഭീഷ്മർ , കൃപർ , സഞ്ജയൻ മുതലായ സൂക്ഷമദൃക്കുകളും വ്യാസൻ മുതലായ ത്രികാല ജ്ഞാനികളും ഉപദേശിച്ച വഴികളിലൂടെയാണ് യുധിഷ്ഠിരൻ നീങ്ങിയത്. പാകിസ്ഥാൻ അടക്കം അണിനിരന്ന ആ ചടങ്ങു പ്രൗഢ ഗംഭീരമായിരുന്നു. പിറ്റേന്ന് തന്നെ വന്നിരുന്ന സകല രാഷ്ട്ര തലവന്മാരുമായി നയതന്ത്ര ചർച്ച അതായിരുന്നു ഒന്നാം ദിനവും രണ്ടാം ദിനവും. ഓരോ ചർച്ചയുടെയും വിശദാംശങ്ങൾ പാകിസ്ഥാനി ചാനലുകളിൽ വലിയ ചർച്ചകളായി കാരണം അവയോരോന്നും പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശമായിരുന്നു. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ പലതിനും ചൈനയോടും പാകിസ്താനോടും അത്ര മതിപ്പില്ലാത്തത് കൊണ്ട് ചൈനയെ ചെറുതായൊന്നു വളയുകയായിരുന്നു മോദി . പാകിസ്ഥാനാകട്ടെ ആ നീക്കം മണക്കുക വഴി അതിലൂടെ പാകിസ്ഥാനിൽ നിന്ന് അമേരിക്കയുടെ താല്പര്യം മോദിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കണ്ടത് കാരണം ഏഷ്യയിൽ ചൈനീസ് മുന്നേറ്റം തടയാൻ ഏറ്റവും നല്ല പങ്കാളി ഇന്ത്യയാണ് എന്നതാണ് അതിനു കാരണം .

അജിത് ദോവലിൻറെ വരവ്

മെയ് 30: രണ്ടാമത്തെ ചുടലമായ നീക്കം നരേന്ദ്രമോദി നടത്തി ഇന്ത്യയുടെ എക്കാലത്തെയും മികച്ച രഹസ്യാന്വേഷണ വിദഗ്ധൻ അജിത് ദോവൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജൻസി തലവനായി നിയമിതനായി . ഈ വാർത്തയും ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതിന് മുന്നേ തന്നെ പാകിസ്ഥാനി ചാനലുകളിൽ ചർച്ചയായി, ദോവലിന്റെ വരവ് പാകിസ്ഥാനെ ഉടൻ തന്നെ ദാവൂദിന്റെ താവളം മാറ്റാൻ ഇടയാക്കി എന്നത് തന്നെ മോദിയും ദോവലും ആദ്യ നീക്കം നടത്തുക എങ്ങനെയാവും എന്നതിന്റെ സൂചനയായിരുന്നു. ദോവൽ വന്ന വഴിക്കു തന്നെ പാക്കിസ്ഥാന്റെയും ,ചൈനയുടെയും, അമേരിക്കയുടെയും ഒക്കെ തന്നെ ഒത്താശയോടെ ഇന്ത്യയിലേക്ക് വിഷം വമിപ്പിച്ചിരുന്ന പണം ഒഴുകിയിരുന്ന എഴുന്നൂറിൽ പരം NGO കളുടെ ഞരമ്പുകൾ മുറിച്ചു. ആ പിടച്ചിൽ പല വിഷപ്പാമ്പുകളെയും മാളത്തിനു വെളിയിൽ ചാടിച്ചു അസഹിഷ്ണുത അവാർഡ് തിരികെ കൊടുക്കൽ എന്നിങ്ങനെ അവർ പല വെപ്രാളവും കാണിച്ചു. മാധ്യമങ്ങളിൽ പോലും ആ ശ്വാസംമുട്ടൽ വ്യക്തമായി കേൾക്കാമായിരുന്നു. നരേന്ദ്രമോദിയെന്ന രാജർഷി പാർട്ടിയെ ഏറ്റവും ഉറ്റവനായ അമിത് ഷായെ ഏൽപ്പിച്ചിട്ടു കൃത്യമായ ഇടവേളകളിൽ ഓരോ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി ഓരോ സന്ദർശനത്തിന് മുന്നേയും ദോവലും സുഷമയും അതാത് രാജ്യങ്ങളിൽ സന്ദർശനം രഹസ്യമായും പരസ്യമായും നടത്തി പല പല കരാറുകളുടെയും ഡ്രാഫ്റ്റ് തയ്യാറാക്കി വെച്ചു. അവസാന വട്ട വിലപേശലുകളും ഡീൽ ഉറപ്പിക്കലുമായിരുന്നു നരേന്ദ്ര മോദി ചെയ്തിരുന്നത് അത് കൊണ്ട് ചുരുങ്ങിയ ചെലവിൽ , ചുരുങ്ങിയ സമയത്തു മോദി ലക്‌ഷ്യം നേടി. വിദേശ സന്ദർശന വേളയിൽ മുൻ പ്രധാനമന്ത്രിമാർ ചെയ്തിരുന്നത് പോലെ സകല പത്രക്കാരെയും ഫ്രീയായി കൊണ്ട് പോയിരുന്ന ഏർപ്പാട് മോദിയങ്ങു നിർത്തി അതോടെ പത്രക്കാർ സ്വന്തമായി കാശുമുടക്കി പോകേണ്ടി വന്നു അതിന്റെ കെറുവ് അവർ തീർത്തത് വിദേശ സന്ദർശനങ്ങളെ കളിയാക്കി എഴുതിക്കൊണ്ടായിരുന്നു , പ്രധാനപ്പെട്ട കരാറുകളെക്കുറിച്ചുള്ള വാർത്തകളൊന്നും ഇന്ത്യൻ മാധ്യമങ്ങളിൽ ചർച്ചയായില്ല അപ്പോഴും പാകിസ്ഥാനി ചാനലുകൾ സൂക്ഷമായി ഇവ ചികഞ്ഞു ചർച്ചയാക്കി അത്തരത്തിൽ ഒരു ചർച്ചയിൽ കണ്ട ശ്രദ്ധേയമായ വിലയിരുത്തൽ മോദി ആദ്യം ചെയ്തത് ചൈനയെ അവർക്ക് പ്രശ്നമുള്ള രാജ്യങ്ങളെ കൂടെ നിർത്തി വളയുകയായിരുന്നു എന്ന പാകിസ്ഥാൻ നിഗമനമായിരുന്നു . മോദിയുടെ ആലിംഗനം ധൃതരാഷ്ട്രാലിംഗനമാണോ എന്ന് പോലും പലപ്പോഴും സംശയിച്ചു പോയി ,എന്നാൽ ഞെക്കാനാണോ തലോടാനാണോ എന്ന് മോദിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ..

എ.കെ ആൻറണി നശിപ്പിച്ചു പോയ പ്രതിരോധ വകുപ്പിനെ ആദ്യം ദിനം മുതൽക്കേ നരേന്ദ്രമോദി പ്രത്യേക താത്പര്യമെടുത്തു പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങി കര ,വായു ,നാവിക സേനകളെ ഒരുമിച്ചിരുത്തിയായിരുന്നു പല ചർച്ചകളും നരേന്ദ്രമോദി നടത്തിയിരുന്നതെന്നു ഒരിക്കൽ മേജർ രവി എന്നോട് പറഞ്ഞത് ഓർക്കുന്നു. അതൊരു പുതിയ രീതിയാണെന്നും മുംബൈ ആക്രമണം നടന്നപ്പോൾ പോലും നമുക്ക് കുറച്ചു പ്രശനങ്ങൾ സൃഷ്ടിച്ചത് ഈ ഏകോപനമില്ലായ്മയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ സേനയുടെ വെടിക്കോപ്പുകൾ വാങ്ങുകയും , രാജ്യത്തെ എല്ലാ കപ്പൽ യാർഡുകളിലും പുതിയ കപ്പലുകളുടെ പണി വളരെ വേഗതയിൽ പൂർത്തിയാക്കുവാനുമുള്ള നടപടി അദ്ദേഹം എടുത്തു. തോക്കുകളും , അത്യാധുനിക സംവിധാനങ്ങളും ഇസ്രായേൽ എന്ന ഇന്ത്യയുടെ സൗഹൃദ രാഷ്ട്രത്തിന്റെ സഹായത്തോടെയും കുറെയധികം ഇന്ത്യ തദ്ദേശീയമായും നിർമ്മിച്ചു.

നോട്ടു നിരോധനം

പാകിസ്ഥാൻ എന്നും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചിരുന്ന ഒരായുധമായിരുന്നു കള്ളനോട്ടു ഇന്ത്യയിൽ കണ്ടയ്നർ നോട്ടെന്നു വിളിപ്പേരുള്ള നോട്ടുകൾ ഇറങ്ങിയത് കോൺഗ്രസ് ഭരണകാലത്തായിരുന്നു കേരളത്തിൽ അടക്കം അത് സ്ഥലവിലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഉണ്ടാക്കിയ മാറ്റം നമുക്ക് അറിയാവുന്ന കാര്യമാണ് . വി എസ് അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ് വെളിപ്പെടുത്തിയത് കണ്ടയ്നർ നോട്ടുകൾ കേരളത്തിൽ എത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചത് അച്യുതാന്ദനും കോടിയേരി ബാലകൃഷ്‌ണനും ചേർന്നാണെന്നായിരുന്നു. നമ്മുടെ സാമ്പത്തിക വിദഗ്ധർക്കും റിസേർവ് ബാങ്കിനും വരെ ഇന്ത്യയിൽ എത്രയധികം പാകിസ്ഥാൻ നിർമ്മിത നോട്ടുകൾ ഉണ്ടെന്നതിന്റെ കണക്കില്ലായിരുന്നു , നമ്മുടെ മുന്നോട്ടുള്ള സാമ്പത്തിക നയങ്ങൾക്കും , ദേശ സുരക്ഷയ്ക്കും എല്ലാം വലിയ വെല്ലുവിളിയായിരുന്നു ഈ നോട്ടുകൾ. അത് കൂടാതെ നോട്ടു നിരോധനം വരുന്നതിനു മുന്നേ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയും പാകിസ്ഥാനിലെ ഏറ്റവും വലിയ കള്ളനോട്ടു കള്ളക്കടത്തുകാരനുമായ ജാവേദ് ഖനാനി വലിയ അളവിൽ കള്ളനോട്ടു ഇന്ത്യയിൽ എത്തിക്കാൻ സജ്ജമാക്കി നിർത്തിയിരിക്കുന്നു എന്നും ഇന്റലിജൻസ് റിപോർട്ടുകൾ വന്നിരുന്നു ഇതിനെയെല്ലാം വേരോടെ നശിപ്പിച്ച നയമായിരുന്നു നോട്ടു നിരോധനം , ആശ്ചര്യകരമായ സംഗതി എന്തെന്നാൽ നോട്ടു നിരോധനം വന്നയുടനെ പാകിസ്ഥാനിലെ ജാവേദ് ഖനാനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കാണപ്പെട്ടു എന്നതാണ് , അതൊരു കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഒക്കെ പറയപ്പെടുന്നു എന്നിരുന്നാലും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ കരങ്ങളും ചിലർ സംശയിക്കുന്നു.

പാകിസ്ഥാനി ചർച്ചകളിൽ നമുക്ക് കാണുവാൻ കഴിയുന്ന ഒരു പ്രത്യേകതയാണ് അവരുടെ ചാര സംഘടനയായ ഐ.എസ് .ഐ നടത്തുന്ന പ്രോപഗണ്ട ഗെയിം. ഇമ്രാൻ ഖാനെ പോലൊരു ഫിഗറിനെ രാജ്യത്തിന്റെ തലപ്പത്തു ഐ. എസ്. ഐ പ്രതിഷ്ഠിക്കുമെന്നു ഏകദേശം വ്യക്തമായിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പ് ജയിച്ചല്ല പ്രധാനമന്ത്രിയായത് മറിച്ചു ഐ.എസ്.ഐയും സൈന്യവും കൂടെ നടത്തിയ ഒരു കളിയാണിതെന്നു നവാസ് ഷെരീഫും , ബേനസീർ ഭൂട്ടോയുടെ പാർട്ടിയും പരസ്യമായി ആരോപിച്ചിരുന്നു. നരേന്ദ്രമോദിക്കെതിരെ ഒരു മുഖം എന്ന രീതിയിലാണ് ഇമ്രാൻ ഖാനെ അവർ ഉയർത്തിക്കാണിച്ചത്. പക്ഷെ ലോകത്തുള്ള സകല നയതന്ത്ര വിദഗ്ദ്ധരും ഒരേസ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണ് ഇമ്രാൻ ഖാൻ എന്നത് ഒരു മുഖം മാത്രമാണെന്നും അവിടെ എല്ലാം തീരുമാനിക്കുന്നത് പാകിസ്ഥാനി സൈനിക നേതൃത്വമാണെന്നും.

ഫുൽവാമയ്ക്കുള്ള മോദിയുടെ പ്രതികാരം

ഫുൽവാമയിലെ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ തിരക്കിട്ട ചർച്ചകൾ നടന്നിരുന്നു അതോടൊപ്പം പകരം വീട്ടുമെന്ന് നരേന്ദ്രമോദി പരസ്യമായി പ്രഖ്യാപിക്കുക കൂടെ ചെയ്തപ്പോൾ ചിത്രം വ്യക്തമായിരുന്നു. എപ്പോൾ എങ്ങനെ തിരിച്ചടിക്കും എന്ന് മാത്രമായിരുന്നു ലോകം ഉറ്റു നോക്കിയിരുന്നത്. ആക്രമണം ഭയന്ന പാകിസ്ഥാൻ എല്ലാ സൈനികരുടെയും ലീവ് റദ്ദാക്കുകയും അടിയന്തിരമായി റഡാര് സംവിധാനങ്ങളെല്ലാം ഹൈ അലെർട് ചെയ്യുകയും വായു സേനയുടെ നിരീക്ഷണ പറക്കലുകൾ വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയാവട്ടെ ഇന്റലിജൻസ്‌ വിവരങ്ങൾ വെച്ച് കൊണ്ട് കൃത്യമായി ഭീകര പരിശീലന കേന്ദ്രങ്ങൾ കണ്ടെത്തുകയും അവിടെ എത്ര ആളുകൾ ഉണ്ടെന്നു കണ്ടെത്തുകയും അതിനനുസരിച്ചു യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബോംബ് ചെയ്യുകയും ചെയ്തു. മിറാഷ് 2000, മിഗ് -29 , സുഖോയ് 30 എന്നിവയും അവയ്ക്കു റഡാർ സംവിധാനങ്ങൾ ഒരുക്കാൻ AWACS വിമാനവും , അകാശത്തു വെച്ച് തന്നെ യുദ്ധവിമാനങ്ങൾക്കു ഇന്ധനം നിറച്ചു കൊടുക്കാൻ കഴിയുന്ന വിമാനവും പങ്കെടുത്തു. മിറാഷുകൾ ആക്രമണം നടത്തിയപ്പോൾ , മിഗുകളും , സുഖോയ് വിമാനങ്ങളും പാകിസ്ഥാൻ വിമാനങ്ങൾ ആക്രമിക്കാൻ വന്നാൽ അവയെ തകർക്കാൻ പാകിസ്ഥാൻ എയർ സ്പേസിൽ നിലയുറപ്പിച്ചിരുന്നു. പണ്ട് ഇസ്രായേൽ സേന ഇറാക്കിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇതേ ശൈലിയാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ വിമാനങ്ങൾ യാതൊരു ചെറുത് നിൽപ്പും പാകിസ്ഥാൻ ഭാഗത്തു നിന്ന് ഉണ്ടാവാതെ തിരിച്ചെത്തിയത് ഇന്ത്യയുടെ എയർ സുപ്പീരിയോറിറ്റി കാരണമാണ്. ഇന്ത്യൻ ആക്രമണ വാർത്ത വന്നയുടൻ തന്നെ പാകിസ്ഥാൻ ഷെയർ മാർക്കറ്റ് കൂപ്പുകുത്തി , ലോകത്തിന്റെ സകല ഭാഗത്തു നിന്നുമുള്ള പാകിസ്ഥാനിലേക്കുള്ള വ്യോമ ഗതാഗതം നിലച്ചു , പാകിസ്ഥാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള സകല ചരക്കു ഗതാഗതവും നിലച്ചു. ഗൾഫ് സമുദ്രത്തിൽ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളും, അന്തർവാഹിനികളും സൗത്ത് ബ്ലോക്കിൽ നിന്നുള്ള കമാൻഡുകൾക്ക് കാതോർത്തു കൊണ്ട് ആയുധങ്ങളിൽ വിരലുറപ്പിച്ചു കൊണ്ട് നിന്നു അതോടെ പാകിസ്ഥാനിലേക്കുള്ള കപ്പൽ ഗതാഗതവും നിലച്ചു ഇറാൻ അഫ്ഘാൻ അതിർത്തികളിൽ അവരുടെ സേനകളും ജാഗ്രത പാലിച്ചു നിലയുറപ്പിച്ചു. അക്ഷരാർത്ഥത്തിൽ നരേന്ദ്രമോദി പാകിസ്ഥാനെ ഞെക്കി പിഴിയുകയായിരുന്നു ഇനി മുന്നോട്ടു ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിയില്ല എന്ന് വന്നപ്പോഴാണ് ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ ഉപാധികളില്ലാതെ മോചിപ്പിച്ചത്.
ഈ യുദ്ധത്തിൽ ഉടനീളം നരേന്ദ്രമോദി പ്രയോഗിച്ചത് കൗടില്യന്റെ അർത്ഥശാസ്ത്രമനുസരിച്ചുള്ള യുദ്ധ നീതിയാണ് , സാമന്ത രാജ്യങ്ങളിലേക്ക് സുഷമാ സ്വരാജിന്റെ ദൂത് , ഇന്ത്യൻ എംബസികളിൽ നിന്ന് കൃത്യമായ സന്ദേശങ്ങളുമായി അതാത് രാഷ്ട്ര തലവന്മാരെയും വിദേശ മന്ത്രാലയങ്ങളെയും കൈയിലെടുത്തുകൊണ്ട് ഇന്ത്യൻ അംബാസ്സഡർമാർ ഉണർന്നു പ്രവർത്തിച്ചു, സൈന്യങ്ങൾ സർവ്വ സജ്ജമായി നിലയുറപ്പിച്ചു , വാർത്താ സമ്മേളനങ്ങൾ എല്ലാം അതിന്റെ സർവ്വ മൂർച്ചയോടും കൂടെ ആദ്യം വിദേശ മന്ത്രാലയം , പിന്നീട് സൈന്യം , നരേന്ദ്രമോദി അപ്പോഴും എല്ലാം കണ്ടു കൊണ്ട് പതിവ് രാഷ്ട്രീയ സമ്മേളനങ്ങളിലും , പരിപാടികളിലും മുഴുകുന്നതായി ഭാവിച്ചു , ആശങ്കയോ സമർദ്ദമോ തെല്ലുമില്ലാതെ ആ മഹാ യോഗി നമ്മുടെ രാജ്യത്തെ കാത്തുകൊണ്ട് നില നിന്നു. അദ്ദേഹം നമുക്ക് കാണിച്ചു തന്നത് ഭഗവത് ഗീതയുടെ സന്ദേശമാണ് അചഞ്ചലമായി നിലകൊണ്ടു സമർഥമായി യുദ്ധം ചെയ്തു ഭീതിയുടെയോ , ആശങ്കയുടെയോ ഒരു തരി ലാഞ്ചന പോലുമില്ലാതെ കർമ്മ നിരതനായ നരേന്ദ്രമോദി യഥാർത്ഥത്തിൽ രാജർഷി എന്ന വിശേഷണത്തിന് സർവഥാ അർഹനാണ് .