രാമായണം പ്രശ്നോത്തരി – നിയമാവലി

10473406_10202597655007910_1985805341_o

 

ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന്റെ ഭാഗമായി, വിചാരം ഒരു രാമായണം പ്രശ്നോത്തരി സംഘടിപ്പിക്കുന്നു…

വിചാരം ഫേസ്ബൂക്ക് പേജിലും, വിചാരം വെബ് സൈറ്റിലും ദിവസവും പോസ്റ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ക്ക് രണ്ടിൽ ഏതെങ്കിലും ഒരിടത്ത് കമന്റായി ആണ് ഉത്തരവും നല്‍കേണ്ടത്.

നിയമാവലി.

1. ദിവസവും വിചാരം ഫേസ്ബുക്ക് പേജിലും, വിചാരം വെബ് സൈറ്റിലും   ചോദ്യം പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഉത്തരം ആ പോസ്ടിന്റെ താഴെ കമന്റ് ആയി എഴുതേണ്ടതാണ്. വിചാരം വെബ് സൈറ്റിൽ ഉത്തരമെഴുതുന്നവർ ചോദ്യം നംബർ ഉത്തരത്തിനു മുന്നിലായി എഴുതേണ്ടതാണ്.

2. പ്രശ്നോത്തരി ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ്. പ്രശ്നോത്തരി അവസാനിച്ച ശേഷം മാത്രമായിരുക്കും വിജയിയെ തെരെഞ്ഞെടുക്കുന്നത്. ഏതു ചോദ്യത്തിനും ഉത്തരങ്ങൾ ഈ ഒരു മാസത്തിനിടക്ക് എപ്പോൾ വേണമെങ്കിലും എഴുതാവുന്നതാണ്.. 

3. എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ഏറ്റവും അധികം ശരി ഉത്തരം നല്‍കുന്ന ഫേസ്ബുക്ക്  പ്രൊഫൈലിനായിരുക്കും സമ്മാനം ലഭിക്കുക..

4. ഒന്നിലധികം പേര്‍ക്ക് തുല്യ പോയിന്റുകള്‍ ലഭിക്കുകയാണെങ്കില്‍, അവരില്‍ ഓരോ ചോദ്യത്തിനും ആദ്യം ഉത്തരം കമന്റ് ചെയ്തവര്‍ക്ക് മുന്‍ഗണനാ പോയിന്റുകള്‍ ലഭിക്കുന്നതാണ്. അങ്ങിനെ ലഭിക്കുന്ന പോയിന്റുകളുടെ കൂടി അടിസ്ഥാനത്തില്‍ നിന്നും ഇവരില്‍ ഒരാളെ വിജയിയായി പ്രഖ്യാപിക്കുന്നതായിരിക്കും.

5. ചോദ്യം പോസ്റ്റ് ചെയ്ത് 24 മണിക്കൂറിൽ ആദ്യം ശരിയുത്തരമെഴുതുന്ന ആളിന് എല്ലാ ദിവസവും ഒരു പ്രോൽസാഹന സമ്മാനം നൽകുന്നതായിരിക്കും.. ഈ സമ്മാനം പോസ്റ്റൽ ആയി അയക്കുന്നതായിരിക്കും (വിജയിച്ച ആൾ അഡ്രസ് വിചാരം ടീമിനെ മെസ്സേജ് വഴി അറിയിച്ചാൽ മാത്രം) 

6. ഉത്തരമായി എഴുതുന്ന കമന്റുകള്‍ എല്ലാവര്‍ക്കും കാണാം എന്നതിനാല്‍ വിജയിയെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണ സുതാര്യതയുണ്ടായിരിക്കും..

7. ചോദ്യങ്ങളിലോ, അവയിലെ ഉത്തരത്തിലോ തെറ്റുകളോ, സംശയങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ അവകാശം വിചാരം ടീമിനായിരിക്കും..

8. ഒന്നാം സമ്മാനത്തുക 3001 രൂപ ആയിരിക്കും. സമ്മാനം എവിടെ വെച്ച്, അല്ലെങ്കില്‍ എങ്ങിനെ കൈമാറും എന്നത് വിജയിയെ അറിയിക്കുന്നതായിരിക്കും.

9. ചോദ്യങ്ങള്‍ വാല്‍മീകി രാമായണത്തില്‍ നിന്നോ, തുഞ്ചത്ത് എഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരായായണം കിളിപ്പാട്ടില്‍ നിന്നോ മാത്രമേ ഉണ്ടാവുകയുള്ളു.

 

 

Leave a Reply

Your email address will not be published. Required fields are marked *

11 + nineteen =