ശബരിമല സീസണും മതേതരലോകവും

അഞ്ജലി & കൃഷ്ണപ്രിയ

12291166_10204450080602449_1393602857347141704_o

 

 

വൃശ്ചികമാസം മുതൽ ധനു വരെയുള്ള ഒരു മണ്ഡലക്കാലം അയ്യപ്പ ഭക്തർക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. എന്നാൽ കുറച്ചു കാലങ്ങളായി മണ്ഡല വ്രത കാലം ഭക്തർക്കും അല്ലാത്തവർക്കും വിവാദങ്ങളുടെ കാലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

അയ്യപ്പ സങ്കൽപ്പം

ഹൈന്ദവരുടെ ഈശ്വര സങ്കൽപ്പങ്ങളൊന്നും തന്നെ അത്രയെളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാവുന്നതല്ല. ഇതിഹാസ നായകന്മാരായ രാമ കൃഷ്ണന്മാർ മാത്രമേ ഇതിനൊരപവാദമായുള്ളൂ . മറ്റുള്ളവരെല്ലാം തന്നെ അതി സങ്കീർണ്ണമായ പരോക്ഷ സങ്കല്പ്പങ്ങളിലൂടെ രൂപമെടുത്തവയാണ്. ‘പരോക്ഷ പ്രിയാ ദേവ’ എന്നൊരു വാക്യം തന്നെയുണ്ട്‌.

കുളത്തൂപുഴ, അച്ചൻകോവിൽ , ആര്യങ്കാവ്, ശബരിമല എന്നിവിടങ്ങളിൽ ധർമ്മശാസ്താവായി അയ്യപ്പനെ കരുതി ആരാധിച്ചു വരുന്നു . കുളത്തൂപുഴയിൽ ബാലക രൂപത്തിലും, അച്ചൻകോവിലിൽ ഭാര്യമാരോടോന്നിച്ചും, ആര്യങ്കാവിൽ വൃദ്ധതാപസനായും ആണ് പ്രതിഷ്ഠാ സങ്കല്പങ്ങൾ . എന്നാൽ ശബരിമല മറ്റു മൂന്നിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ അയ്യപ്പൻ ബാലഭാവം കടന്നു കൌമാരപ്രായത്തിലാണ്. പ്രതിഷ്ഠാ സങ്കല്പം യോഗമുദ്രയോടെ ബ്രഹ്മചര്യ ഭാവത്തിലാണ് . ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങൾ (ബാലകനായും, ബ്രഹ്മചാരിയായും, ഗൃഹസ്ഥനായും, വൃദ്ധനായും) ആണ് ഈ 4 പ്രതിഷ്ഠകൾ സൂചിപ്പികുന്നത്

ശബരി മലയിൽ യോഗ 12305763_1087526164599839_1450187170_nദീക്ഷിതനായ അയ്യപ്പനാണ് പ്രതിഷ്ഠാസങ്കല്പം. അയ്യപ്പൻറെ അരപ്പട്ടയും കൈമുദ്രയും ഇതിനു തെളിവാണ്. ഇത് പോലെ യോഗാധിഷ്ടിതമായ മറ്റു രണ്ടു സങ്കൽപ്പങ്ങളാണ് യോഗ നരസിംഹവും, യോഗ ദക്ഷിണാമൂർത്തിയും. ഇവരും അയ്യപ്പനെ പോലെ അരപ്പട്ട ധരിച്ചും യോഗ മുദ്ര ധരിച്ചും കാണപ്പെടുന്നു . അത് കൊണ്ട് തന്നെ ഈ മൂന്നു പ്രതിഷ്ഠകളും യോഗ ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ മൂന്നു സങ്കല്പ്പങ്ങളും ഇരിക്കുന്ന രീതിയെ യോഗ ശാസ്ത്രത്തിൽ ‘യോഗപട്ടാസനം’ എന്നാണു പറയുന്നത്. ദീർഘകാല തപസ്സനുഷ്ഠിക്കുന്നവർ പൊതുവെ ഈ ആസനത്തിലിരിക്കുന്ന പതിവ് യോഗ ശാസ്ത്രത്തിലുണ്ട്. ഇതിൽ നിന്നും അയ്യപ്പന് യോഗ ശാസ്ത്രവുമായുള്ള അഭേദ്യ ബന്ധം വ്യക്തമാണ്.

പഞ്ച ഭൂതങ്ങളെയും ജയിച്ചു കഴിഞ്ഞാൽ പ്രാണൻ ജീവാത്മാവിനെയും പരമാത്മാവിനെയും യോജിപ്പിക്കുന്നു.. ഇതാണ് ചിന്മുദ്രാ തത്വത്തിനു പിന്നിലുള്ള രഹസ്യം. ജീവാത്മാവും പരമാത്മാവും യോജിച്ചു കഴിഞ്ഞാൽ അജ്ഞ്യാ ചക്രത്തെയും ഭേദിച്ച് പ്രാണൻ സഹസ്രാര പദ്മത്തിൽ എത്തും. അത് തന്നെയാണ് സാക്ഷാത്കാരം. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്ന് തന്നെയാണ് എന്ന് അയ്യപ്പൻ നമ്മെ ഓർമ്മിപ്പിക്കുന്നു. തത്വമസി!! അത് നീയാകുന്നു..

അയ്യപ്പൻ ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരിയായ കുമാരഭാവത്തിലാണ് കുടി കൊള്ളുന്നത്‌. അതു കാരണം ഭക്തർ ശബരിമലയിൽ പോകുവാൻ അതി കഠിനമായ വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നു പോകണമെന്നാണ് നിയമം. ഒരു ബ്രഹ്മചാരി എപ്രകാരമാണോ കഠിന വ്രതാനുഷ്ടാനങ്ങളിലൂടെ തന്റെ മനസ്സും ശരീരവും ശുദ്ധമാക്കി പഠനത്തിൽ മാത്രം ഏകാഗ്രത പുലർത്തുന്നത്, അപ്രകാരം തന്നെ അയ്യപ്പ ഭക്തിയിൽ മാത്രം മനസ്സ് നാട്ടി മുൻപോട്ടു പോകുവാൻ ശബരിമലയിൽ പോകുവാൻ നോമ്പെടുത്ത ഏതൊരു ഭക്തനും ധാർമികമായി ബാധ്യസ്ഥരാണ്.

മാലയിട്ടു കഴിഞ്ഞാൽ ഒരാൾ സ്വയം അയ്യപ്പനായി താദാത്മ്യം പ്രാപിക്കുകയാണ്. . അദ്വൈത ചിന്തയുടെ ആദ്യപടിയെന്നവണ്ണം അവിടെ മൂർത്തിയും ഭക്തനും തമ്മിലുള്ള ഭേദ ബുദ്ധി നശിക്കുകയാണ്.

ശാസ്ത്രങ്ങളിൽ അറിവില്ലാത്ത വിദേശികൾ വളരെ ലാഘവത്തോടെ ഈ സങ്കീർണ്ണ സങ്കല്പ്പങ്ങളെ സമീപിക്കുകയും സെമെട്ടിക് മതത്തിന്റെ കണ്ണുകളിലൂടെ കാണുകയും ചെയ്തപ്പോൾ ഇടയ്ക്ക് വെച്ച് പരമ്പരാഗതമായ അറിവ് നമുക്ക് നഷ്ടപ്പെട്ട് പോയി. മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതിയും ഇതിലേറെ പങ്കു വഹിച്ചു. തല്ഫലമായി പരോക്ഷ സങ്കൽപം അറിയാതെ പോകുന്ന അവസ്ഥയാണ് നാമിന്നു കണ്ടു വരുന്നത്.

ശബരിമലയുടെ നേരെയുള്ള മതേതര ആക്രമണങ്ങൾ

12278160_10153775667963787_631444997_nസ്വാമി അയ്യപ്പൻ ആക്രമിക്കപെടുന്നത് ഒരു പുതിയ പ്രതിഭാസമല്ല. മതേതര സ്റ്റേറ്റിന്റെ അത്ര തന്നെ പഴക്കം ഈ ആക്രമണ പരമ്പരകൾക്കുമുണ്ട്. 1950ൽ ശബരിമല ക്ഷേത്രം തീവെച്ചു പൂര്‍ണ്ണമായി നശിപ്പിച്ച് അയ്യപ്പമൂര്‍ത്തിയെ തല്ലി ഉടച്ച വർഗീയ ആക്രമണം അത്തരത്തിലെ ഒരു സംഭവമാണ്. ഈ ക്രീസ്ത്യൻ തീവ്രവാദി ആക്രമണത്തെ കുറിച്ച് നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌ നിയമസഭയില്‍ മേശപ്പുറത്ത് വെച്ച് അതുപോലെ പിന്‍ വലിക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം കോണ്‍ ഗ്രസ് -പി എസ്സ് പി ഗവര്‍മെന്റുകള്‍ പൂഴ്ത്തി വെച്ച കേശവമേനോന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് വിഷയമാക്കി ഹിന്ദു വോട്ടുകൾ വാങ്ങി “ ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം” അധികാരത്തില്‍ വന്നെന്നല്ലാതെ ആ റിപ്പോർട്ട്‌ പോയ വഴി കർത്താവിനു മാത്രമേ അറിയൂ.

പിന്നീട്, പൂങ്കാവനത്തിൽ ഉള്പെടുന്ന നിലയ്ക്കലെ ക്ഷേത്രത്തിനു മുന്നിൽ ‘തോമാസ്ലീഹായുടെ കുരിശും ‘ കുഴിച്ചിട്ടു പിറ്റേദിവസം അത് ‘കണ്ടുപിടിച്ചു’ അവിടെ പള്ളി പണിയാൻ നടത്തിയ നീക്കത്തെ ചെറുത്തു തോല്പ്പിച്ച നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ ചൂടാറുന്നതിനും മുൻപേ, ബുദ്ധ ധർമ്മത്തെ സെമിറ്റിക് ചട്ടക്കൂടിൽ ഒതുക്കിയെടുത്തുണ്ടാക്കിയ നിയോ ബുദ്ധിസ്റ്റ് കഥകളിലൂടെ ശബരിമലയെ ബുദ്ധക്ഷേത്രമാക്കാനുള്ള തത്രപ്പാടിലായി ‘മിഷനറി ദലിറ്റിസം’.

12285644_1087524777933311_854171305_n

നിലയ്ക്കല് സാധിക്കാതെ പോയ ചരിത്രനിർമ്മാണം ശബരിമല വ്രതമാല അറത്തുങ്കൽ ക്രിസ്ത്യന്‍ പള്ളിയില്‍ ചെന്ന് ഉൗരണം എന്ന കള്ളക്കഥ വഴി നേടിയെടുക്കാനുള്ള ശ്രമവും പല മാധ്യമക്കമ്പനി കളുടെ ഒത്താശയോടു കൂടിയും നടന്നു വരുന്നു. പോരാത്തതിന് , വിശുദ്ധ സെബസ്ത്യാനോസിനെ കൊലപ്പെടുത്തിയത് ശബരിമല അയ്യപ്പനും ദേവിയും ചേർന്നെന്ന മതവിദ്വേഷം പടർത്തുന്ന നുണകഥയും വായ്മൊഴിയായി പറഞ്ഞു പരത്തി തുടങ്ങിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഹിന്ദുത്വം സ്ത്രീവിരുദ്ധമാണെന്ന ക്ളീഷേ പ്രചാരണങ്ങളുടെ പുതിയ മുഖമായി അഭിനവ സ്ത്രീ സ്വാതന്ത്ര്യ പ്രവർത്തകരുടെ വക പ്രചാരണങ്ങളും മുറപോലെ നടക്കുന്നു.

 സ്ത്രീകളും ശബരിമലയും

അയ്യപ്പനെതിരെയുള്ള പ്രധാന ആരോപണം sabarimala1അയ്യപ്പൻ ഒരു സ്ത്രീ വിദ്വേഷി ആണ് എന്നതാണ്. ഇതിനു കാരണമായി പറയുന്നത് ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ല എന്നതാണ് . ശരിയാണ്, ശബരി മലയിൽ യുവതികളായ സ്ത്രീകള്ക്ക് പ്രവേശനം ഇല്ല. എന്നാൽ അത് അയ്യപ്പൻ സ്ത്രീ വിദ്വേഷി ആയതു കൊണ്ടാണ് എന്ന വാദം ആധ്യാത്മികവും ചരിത്രപരവുമായ ചില വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അതു ഹിന്ദുമതത്തിനെതിരെയുള്ള സെമിടിക്‌ ആക്രമണങ്ങളുടെ ഒരു പതിപ്പ് മാത്രമാണ് എന്ന് തെളിയുന്നു.

അയ്യപ്പൻ സ്ത്രീ വിദ്വെഷിയായിരുന്നെങ്കിൽ അയ്യപ്പനെ കാത്തു തൊട്ടടുത്ത്‌ മാളികപ്പുറത്തമ്മക്ക് സ്ഥാനമുണ്ടാകുമായിരുന്നില്ല . ആർത്തവ ചക്രമാരംഭിക്കുന്നതിനു മുന്പും ശേഷവും സ്ത്രീകള് ശബരിമലയിൽ പോകുമായിരുന്നില്ല. അയ്യപ്പൻ ബ്രഹ്മചാരിയാണ്. ബ്രഹ്മചാരികളിൽ സ്ത്രീ വിദ്വേഷത്തിന്റെ ചീട്ടു പതിപ്പിക്കുന്നത് സെമിടിക്‌ പ്രവണതയാണ്. സ്ത്രീവിദ്വേഷം എന്ന കണ്‍സ്ട്രക്റ്റ് തന്നെ സെമിടിക്‌ സംഭാവനയാണ്.

ആർത്തവം സ്ത്രീകളെ അടിച്ചമർത്താനുള്ള വടി ആണെന്നു കരുതുന്ന ഫെമിനിസം അയ്യപ്പനെതിരെ ആർത്തവസമരവുമായി വന്ന സ്ഥിതിക്ക് , ആർത്തവത്തെ കുറിച്ചും രണ്ടു വാക്ക് പറയാതെ വയ്യ.

സ്ത്രീകള്ക്ക് ഗര്ഭം ധരിക്കാനും പ്രസവിക്കാനുമനുയോജ്യമായ രീതിയിൽ പ്രകൃതി നല്കിയിരിക്കുന്ന ശാരീരിക പ്രത്യേകതകളുടെ ഒരു ഭാഗം ആണ് ആർത്തവം. പരാഗണം നടക്ക പെടാത്ത അണ്ഡ ത്തെ ഗര്ഭാശയത്തിന്റെ ഉള്ളിലെ എൻഡോമെട്രിയതോടൊപ്പം ശരീരം പുറംതള്ളുന്ന പ്രക്രിയ യാണ് ആർത്തവം. ആ സമയത്ത് പൊതുവെ സ്ത്രീകള് ക്ഷീണിതരും, പലരും കടുത്ത വേദന അനുഭവിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പൊതുവേ സ്ത്രീകള് ആ സമയം കടുത്ത കായികപ്രവൃത്തികളിൽ എര്പ്പെടാരും ഇല്ല, ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണങ്ങൾ വെക്കാറുമില്ല. നൂറ്റാണ്ടുകളോളം ഭാരതഖണ്ഡത്തിൽ പാലിച്ചു പോന്നിരുന്ന ജീവിത രീതികളുടെ ആകെതുകയായ സനാതനധർമ്മ സംസ്ക്രുതിയിലും രജസ്വലകൾ ബഹുജന സമ്പർക്കങ്ങളിൽ നിന്നും അകന്നു കഴിയാറുണ്ട് . എന്നാൽ അത് അശുദ്ധി കൊണ്ടല്ല , മറിച്ചു സ്ത്രീശരീരം ഏറെ മാറ്റങ്ങള്ക്ക് വിധേയമാകുന്ന സമയമായത് കൊണ്ട് ആണെന്ന് വേണം അനുമാനിക്കാൻ .

maxresdefault (1)പിന്നീടതു അസ്വാസ്ഥ്യങ്ങളോടുള്ള , അവളിലെ സ്ത്രീത്വത്തോടുള്ള കരുതൽ നിമിത്തമായിരിക്കണം അവൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഭാവി തലമുറയെ ചുമക്കുന്ന ഗർഭപാത്രങ്ങൾ കരുത്തുറ്റവയാകണം എന്ന നിർബന്ധമുള്ള മുൻതലമുറ ഒരു കരുതലെന്ന നിലയ്ക്ക് സ്ത്രീകള്ക്ക് പരിപൂർണ്ണമായ വിശ്രമം അനുവദിച്ചതാവാം കാലക്രമേണ അശുദ്ധിയായ് മുദ്ര കുത്തപ്പെട്ടത്. ഈ സമയത്ത് സ്ത്രീകള് അശുദ്ധരല്ല എന്നതിന് ദൃഷ്ടാന്തമായി പെട്ടന്ന് ഓർമ്മ വരുന്നത് എഴുത്തച്ഛന്റെ വരികളാണ്,

“ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും

പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും

ഹരിനാമകീര്‍ത്തനമിതൊരു നാളുമാര്‍ക്കുമുട-

നരുതാത്തതല്ല ഹരിനാരായണായ നമഃ”

ഇനിയും ഉദാഹരണമെടുത്താൽ, പ്രസവ ശേഷം കുറച്ചു കാലത്തേക്ക് ഒരു സ്ത്രീ ജന സമ്പർക്കത്തിൽ നിന്നും അകന്നു കഴിയാറുണ്ട്. അത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ടിയാണ്. അതുപോലെ കുടുംബത്തിലൊരു ജനനമോ മരണമോ നടന്നാൽ shabarimali3ആരും ക്ഷേത്ര ദർശനം പതിവില്ല. പ്രസവം അടുത്തൊരു സ്ത്രീക്ക് ക്ഷേത്ര ദർശനം പതിവില്ല. കുടുംബത്തിൽ മരണം ഉണ്ടായാൽ പുരുഷന്മാർ ക്ഷൗരം ചെയ്യുക പതിവില്ല. ഇവയെല്ലാം സ്വാതന്ത്രക്കുറവു ആണ് എന്ന് തോന്നിയാൽ പിന്നെ ഒരു രക്ഷയും ഇല്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹത്തിലെ രീതികൾക്കനുസരിച്ച് ജീവിക്കുക എന്നതും ഒരു പൌരന്റെ ഉത്തരവാദിത്വമാണ്.

പെണ്‍കുഞ്ഞിന്റെ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന സംസ്കാരമാണ് നമ്മുടേത്‌. ചെങ്ങനൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. കാമാഖ്യാ ദേവിയുടെ ആർത്തവം അംബുബാചി ആഘോഷമാകുന്നിടവും ഇത് തന്നെ. സനാതന സംസ്കൃതിയിൽ ആർത്തവം അങ്ങേയറ്റം പരിചരണവും ശ്രദ്ധയും ആവശ്യമായ അവസ്ഥ ആയി കരുതുന്നു എന്നല്ലേ ഇതില്നിന്നും മനസ്സിലാവുന്നത് ?

ഇനി , ഇനി ഈ സമയങ്ങളിൽ തന്റെ ശരീരം പ്രയോജനമില്ലാത്ത വസ്തുക്കളെ പുറം തള്ളുന്നത് മൂലം താൻ അശുദ്ധയാണ് എന്ന് സ്വയം ഒരു സ്ത്രീക്ക് തന്നെ തോന്നുവാനുള്ള സാധ്യത തള്ളിക്കളയാനാകുമോ? അങ്ങനെയുള്ള ഒരു ഭക്തയും തന്റെ ആർത്തവ ചക്രം ആരംഭിക്കുന്നതിനു മുന്പോ ശേഷമോ അല്ലാതെ ക്ഷേത്ര ദർശനം നടത്താൻ തയ്യാറാവില്ല എന്ന വസ്തുത ആണയിട്ടു പറയാവുന്നതാണ്. ക്ഷേത്ര ദർശനം നടത്താത്തതിൽ അവർക്ക് യാതൊരു പരാതിയും ഇല്ല എന്ന് മാത്രമല്ല വ്രതമെടുക്കുന്ന വീട്ടിലെ പുരുഷന്മാർക്ക് സ്വമേധയ എല്ലാ സഹായവും ചെയ്യുവാൻ അവർ തയ്യാറാണ് താനും. പിന്നെ ആർക്കാണക്കാര്യത്തിൽ ഇത്ര വേവലാതി? ഭക്തി തൊട്ടു തീണ്ടാത്ത അഭിനവ ഫെമിനിസ്റ്റു കള്ക്ക് ശബരിമല അയ്യപ്പൻറെ കാര്യത്തിൽ എന്തുകൊണ്ടാണിത്ര ആശങ്ക? ഭക്തരുടെ സ്വതന്ത്രത്തിൽ ഈ അവിശ്വാസികൾ ഇടപെടുന്നതെന്തിന്?

ഹൈന്ദവ പാരമ്പര്യം വിലക്കുകളുടെ പാരമ്പര്യമല്ല. ഭക്തർ ഭഗവാൻറെ ഭാവം അറിഞ്ഞു അതാതു ദേവസ്ഥാനത്തെ ചിട്ടകൾ സ്വമേധയാ പാലിച്ചു പോരുന്ന രീതിയാണ് ഹിന്ദുപാരമ്പര്യം . അത് കൊണ്ട് തന്നെ, പണ്ടത്തെ കാലത്തു 41 ദിവസത്തെ വ്രതചിട്ടകൾ അനുഷ്ഠിക്കാത്ത ആരും തന്നെ ക്ഷേത്രദർശനം നടത്തിയിരുന്നില്ല. 41 ദിവസത്തെ അതി കഠിനമായ വ്രതാനുഷ്ടാനങ്ങൾ ശബരിമലയാത്രയിൽ ഒഴിച്ച് കൂടാനാവാത്തതാണല്ലോ . ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഈ കാലഘട്ടത്തിനുള്ളിൽ ആർത്തവമുണ്ടാകാതെ തരമില്ല. ആതോടെ വ്രതം ആ ദിവസങ്ങളിലെങ്കിലും മുടക്കപെടും. അത് കൊണ്ട് തന്നെ ശബരിമലയിൽ സ്ത്രീകൾ പോകാതിരുന്നിട്ടുണ്ടെങ്കിൽ കഠിനമായ വ്രതാനുഷ്ടാനങ്ങൾ ആ സമയങ്ങളിൽ വേണ്ട എന്നത് കൊണ്ടാവാം. വ്രതാനുഷ്ഠാനം മുടക്കം കൂടാതെ നടത്തണമെങ്കിൽ ഈ 41 ദിവസത്തിനിടയിൽ ആർത്തവമുണ്ടായാൽ നടക്കുകയുമില്ല. മാത്രമല്ല കാട്ടു വഴികളിലൂടെ ഇറങ്ങിയും കയറിയും യാത്രനടത്തി സ്ത്രീകൾ സന്നിധാനത്ത് എത്തിച്ചേരുന്നത് അത്യന്തം അപകടകരവും ആയിരുന്നു.

12308903_1087524741266648_2072114442_n

നിലക്കലില്‍ കുരിശു നാട്ടിയപ്പോള്‍..

1950 ൽ ക്ഷേത്രം തീവെച്ചു നശിപ്പിച്ചതിന് ശേഷം നടന്ന പുനർ നിർമ്മാണത്തിൽ ക്ഷേത്രത്തിന്റെ ആകാരത്തിലും അനുഷ്ഠാനങ്ങളിലും ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. 1969 ൽ ധ്വജസ്തംഭം സ്ഥാപിച്ചതോടെ വീണ്ടും ചില മാറ്റങ്ങൾ ഉൾപ്പെടുത്തി. ക്ഷേത്രത്തിന്റെ പവിത്രതയും ശക്തിയും സംരക്ഷിക്കാനാണ് ഈ മാറ്റങ്ങൾ കൊണ്ട് വന്നത്. അതിനോടൊപ്പം, മതേതര സർക്കാർ പാസ് ആക്കിയ Kerala Hindu Places of Public Worship (Authority of Entry) Rules, 1965 എന്ന നിയമം ആണ് യഥാർത്ഥത്തിൽ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തിനുള്ള വിലക്കിന് നിയമസാധുത നല്കിയത്. മണ്ഡലക്കാലം, മകരവിളക്ക്‌, വിഷു എന്നീ അവസരങ്ങൾ കൂടാതെ, മാസപൂജക്കും നട തുറക്കാൻ ആരംഭിച്ചതോടെ, മാസപൂജക്കും ചോറൂണ് തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചും മറ്റും സ്ത്രീകൾ അയ്യപ്പദർശനം നടത്തിയിരുന്നു. പക്ഷേ കാട്ടു വഴികളിലൂടെ ഇറങ്ങിയും കയറിയും യാത്രനടത്തി വല്ലപ്പൊഴുമൊക്കെ ഒന്നോ രണ്ടോ സ്ത്രീകളേ സന്നിധാനത്ത് എത്തിയിരുന്നുള്ളൂ എന്ന് മാത്രം.
എന്നാൽ, പിന്നീടു വന്ന കോടതിവിധിയിലൂടെ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ അയ്യപ്പ ദര്ശനം നടത്തുന്നതു പൂര്ണമായും നിരോധിക്കപെട്ടു. സെമെടിക് മതേതരത്വം അധികരിച്ച് രൂപം കൊണ്ട സ്റേറ്റ് ക്ഷേ ത്രഭരണം നടത്തുന്നതിന്റെ ഫലമാണ് ഈ നിരോധനങ്ങൾ. അതിനെ ഹിന്ദു സമൂഹം പിന്തിരിപ്പൻമാരാണ് എന്നും ഹൈന്ദവ ദേവസ്ഥാനങ്ങൾ ഭക്തരല്ലാത്തവരുടെ ഇംഗിതത്തിനനുസരിച്ചു രൂപമാറ്റം വരുത്തണം എന്നും മറ്റുമുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നവരുടെ ലോജിക് അംഗീകരിക്കെണ്ടതുണ്ടോ ? ഇവിടെ പ്രത്യേകം ഓർക്കേണ്ടതു മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ മതേതര സ്റ്റെറ്റ് കൈകടത്തുന്നില്ല എന്നതാണ് .

എന്തുകൊണ്ട് ശബരിമല ?

കാലങ്ങൾക്ക് മുൻപ് തന്നെ ഹൈന്ദവഐക്യത്തിന്റെ പ്രതീകമായി എല്ലാ ജാതിക്കാരിലും വിഭാഗക്കാരിലും പെട്ട അനേകായിരം ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു ദേവസ്ഥാനമാണ് ശബരിമല. ലോകത്തിന്റെ വിവധ കോണുകളിൽ നിന്നും ധാരാളം ഭകത ജനങ്ങള്‍ വന്നു കൂടുന്ന ക്ഷേത്രം, ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനു വിഘാതമായി ഭവിച്ചതു പലരിലും അസ്കിതയുളവാക്കിയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല . ഹിന്ദുക്കളുടെ സാമ്പത്തിക അധപതനവും , ക്രിസ്ത്യാനികളുടെ മെച്ചമായ ധനസ്ഥിതിയും രാഷ്ട്രീയസംഘടനാ ബലവും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പരിതസ്ഥിതിക്ക് ആക്കം കൂട്ടിയ സാഹചര്യത്തിലാണ് ശബരിമല അയ്യപ്പന്റെ നിലനില്പ്പിന് ഭീഷണി നേരിട്ട് തുടങ്ങിയത്.

“ക്രിസ്ത്യാനികള്‍ സാധാരണ ഏത് ഹിന്ദു വിഭാഗതില്‍ നിന്നാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് ഈ രാജ്യത്തെ മതപരിവര്‍ത്തനത്തെ പറ്റി പഠിക്കുന്നവർക്ക് ബോദ്ധ്യമാകും. ഹിന്ദു സമുദായത്തിലെ താഴ്ന്ന പടികളില്‍ നില്‍ക്കുന്നവരില്‍ നിന്നാണ് മുഖ്യമായും മതപരിവര്‍ത്തനം നടക്കുന്നതു. ശബരിമല ക്ഷേത്രം അപ്രകാരമുള്ള അനേകായിരം ഹിന്ദുക്കളെ അവിടെക്കു ആകര്‍ഷിക്കുന്നു. ഈ വീക്ഷണ കോണില്‍ നോക്കിയാല്‍ ഈ പ്രതിഷ്ഠയും ക്ഷേത്രവും താണജാതിക്കാരായ ഹിന്ദുക്കളുടെ മത പരിവര്‍ത്തനത്തില്‍ സ്ഥിരമായി പ്രതിബന്ധമായി നിന്നു എന്ന നിഗമനത്തില്‍ എത്തുന്നത് യുക്ത്യാനുസൃതമായിരിക്കും..അങ്ങിനെ ഈ ക്ഷേത്രം അതിന്റെ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ജനസ്വാധീനവും പവിത്രതയും മൂലം ഹിന്ദുക്കളെ അവരുടെ മതത്തില്‍ നിന്നും വിട്ടു പോകുന്നതിനെ മാത്രമല്ല, വിട്ടുപോയിട്ടുള്ളവരെ തീര്‍ച്ചു മതപരിവര്‍ത്തനം ചെയ്യുന്നതിലും വലുതായ പങ്ക് വഹിച്ചിരുന്ന്”

 കേശവമേനോൻ റിപ്പോർട്ട്‌:
“ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡല രൂപീകരണവും ഏതാണ്ട് ഒരേ സമയത്ത് തന്നെയായിരുന്നു എന്നുള്ളത് ഒരു സുപ്രദാനമായ സംഗതിയായിരുന്നു. ഹിന്ദു സമുദായത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളായ നായന്മാരും ഈഴവന്മാരും തമ്മിലും ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങളുമായും യോജിക്കുന്നതിന് തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡല കണ്‍വെന്ഷന്‍ നടന്നത് 1950 ല്‍ ഇടവ മാസത്തില്‍ തന്നെയായിരുന്നു”
18tvpt-rush1_2161200fചുരുക്കി പറഞ്ഞാല്‍, ശബരിമലയുടെ പ്രഭാവവും ഹിന്ദുക്കളുടെ ഐക്യവും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ സുഖലോലുപരായി ജീവിച്ചിരുന്ന, ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമികള്‍ ഒക്കെയും തങ്ങളുടെ വരുതിയില്‍ വച്ച “തിരുമേനിമാര്‍ക്ക്” കണ്ണിലെ കരടായിരുന്നു എന്നു വേണം അനുമാനിക്കാന്‍, ഇന്നും ശബരിമലയുടെ വൈകൃത വല്‍ക്കരണത്തിനും ഹിന്ദു ജനതയുടെ ഐക്യത്തിന് എതിരെയും മത പരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെതിരെയും വാളോങ്ങുന്നത് ആരാണ് എന്ന് നോക്കുമ്പോൾ , ബ്രിട്ടീഷുകാര്‍ പോയെങ്കിലും തങ്ങളുടെ അജണ്ടകള്‍ ഇന്നും അതേ പ്രാബല്യത്തോടെ നടപ്പിലാക്കപ്പെടുന്നു എന്നത് അതീവ ജാഗ്രതയോടെ വീക്ഷിക്കേണ്ട കാര്യമാണ്.

വൈവിധ്യമാര്ന്ന സാംസ്കാരിക പൈതൃകത്തിന്റെ ആകെതുകയാണ് ഭാരത ഭൂവിന്റെ മതമായ ഹൈന്ദവധർമ്മം. ഒരു ഭക്തയായ സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല എന്ന് വെച്ച് ഒന്നും നഷ്ടപ്പെടുവാനില്ല. അവൾക്ക് ആരാധിക്കുവാൻ അച്ചൻകോവിലും , കുളത്തൂപുഴയും എന്ന് വേണ്ട കേരളത്തിലങ്ങോളമിങ്ങൊളമുള്ള ധർമ്മ ശാസ്താ ക്ഷേത്രങ്ങളുണ്ട്. ഇത്തരം വിട്ടു വീഴ്ച്ചകളിലൂടെയാണ് ഭാരതീയ സംസ്കൃതിയുടെ വൈവിധ്യം ഇത്രയും നിറപകിട്ടാർന്നതായത്. എന്റെ ഭാഗം മാത്രമാണ് ശരി എന്നൊരു കടുമ്പിടിത്തമുണ്ടായിരുന്നെങ്കിൽ ഭാരതീയ സംസ്കൃതി എന്നോ മുരടിച്ചു പോയേനെ. ശബരിമലയില്ലെങ്കിൽ മറ്റൊരു ധർമ്മ ശാസ്താ ക്ഷേത്രം എന്നെ ഇവിടെയുള്ള ഭക്തകൾക്കുള്ളൂ..

മണ്ഡല മാസക്കാലങ്ങളിൽ ഇടവിടാതെ ഉയർന്നു വരുന്ന ഈ വിവാദ ഘോഷയാത്രകൾ ഹിന്ദു സമൂഹത്തോടുള്ള അസഹിഷ്ണുതയുടെ തെളിവായി കാണുന്നതിൽ തെറ്റില്ല . ഭാരതത്തിന്റെ അനേക വൈവിധ്യങ്ങളിലോന്നായി കാണാവുന്നത്രയും ലാഘവമുള്ള ഈ സംഭവത്തെ സ്ത്രീ സമത്വത്തിനെറ്റ അടിയായി ചിത്രീകരിച്ചു, അയ്യപ്പനെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയവർക്ക് പിന്നിൽ ക്ഷേത്രത്തിന്റെ അഭ്യുദയ കാംക്ഷികളാരും തന്നെയില്ല എന്ന കാര്യം ഏറെ കുറെ വ്യക്തമാണ്. എന്ന് മാത്രമല്ല, ഇന്ന് മതേതരത്വം ഹിന്ദുവിന്റെ ബാദ്ധ്യത ആയി തീർന്നിരിക്കുകയാണ് എന്നാണു പ്രസ്തുത സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.