സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ

— ഷാബു പ്രസാദ്  —

ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്.

ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അദ്ദേഹം പാർലമെന്റിലേക്ക് കടന്നുവന്നതെങ്ങിനെ എന്ന് നമ്മൾ ഒരിക്കലും ചർച്ച ചെയ്തില്ല.. അത് കൃത്യമായ കണക്കുകൂട്ടലുകളോടെ തമസ്കരിക്കപ്പെട്ട ഒരു ചരിത്രമാണ്..

Nirmal Chandra Chatterjee

ഹിന്ദുമഹാസഭ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെ മകന്റെ വന്യസ്വപ്നങ്ങളിൽ പോലും രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിൽ നിന്നും ബാസിസ്റ്റർ ബിരുദം നേടിവന്ന സോമനാഥ്, പിതാവിനെപ്പോലെ തന്നെ പ്രഗദ്ഭനായ ഒരു വക്കീൽ ആയി. കൽക്കട്ട ഹൈക്കോടതിയിൽ പ്രാക്റ്റിസ് ആരംഭിച്ചു. NC ചാറ്റർജി അതിനു മുൻപ് തന്നെ ഹിന്ദുമഹാസഭയുടെ ബംഗാൾ ഘടകം പിന്നീട് ദേശീയ അധ്യക്ഷപദവികളിൽ എത്തിയിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും തന്റെ വക്കീൽ പ്രാക്റ്റിസ് അദ്ദേഹം തുടർന്നു.. ഹിന്ദുമസഭയുടെ പരമോന്നത പദവിയിൽ ഇരിക്കുമ്പോഴും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സുപ്രധാനമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് NC ചാറ്റർജി ആയിരുന്നു.. ജ്യോതിബാസുവിന്റെയും, ഇഎംഎസ്സിന്റെയും, എകെജി യുടേയുമൊക്കെ പാർട്ടിയുടെ കേസുകൾ ഒരു തീവ്രഹിന്ദു സംഘടനയുടെ നേതാവ് വാദിക്കുക എന്നത് വിരോധാഭാസമാണ്.. പക്ഷേ അതാണ്‌ സത്യം…

 

1948 ജനുവരി 30 ന്റെ അഭിശപ്തമായ സായാഹ്നത്തിൽ, ഭാരതത്തിന്റെ മനസ്സാക്ഷിയുടെ നെഞ്ചിലൂടെ നാഥുറാം വെടിയുണ്ടകൾ പായിച്ചപ്പോൾ, അയാളുടെ സംഘടനയുടെ പരമോന്നത നേതാവായി ഈ മനുഷ്യൻ ഉണ്ടായിരുന്നു.. അറസ്റ്റുചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തില്ല എന്നതുമാത്രമല്ല, അതേത്തുടർന്ന് ഒരു പ്രത്യുപകാരം എന്ന പോലെ ഈ മനുഷ്യൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി അവരോധിക്കപ്പെടുക കൂടി ചെയ്തു… കൽക്കട്ട തിസീസിന്‌ ശേഷം നിരോ