മോദി മാപ്പ് പറയണമോ? അതോ ഖുര്‍ഷിദ് മാപ്പ് പറയണമോ?

തിട്ടൂരമത്രേ, മോദി മാപ്പ് പറയണമത്രേ, ശ്രീ നരേന്ദ്ര മോദിയെ അമേരിക്കന്‍ സ്ഥാനപതി സന്ദര്‍ശിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ സല്‍മാന്‍ ഖുര്‍ഷിദ് തിട്ടൂരമിറക്കി. ‘നരേന്ദ്ര മോദി മാപ്പ് പറയണം”    പ്രിയ സല്‍മാന്‍ ഖുര്‍ഷിദ്, മോദി എന്തിനു മാപ്പ് പറയണമെന്നാണ്? ഗോദ്രാനന്തര കലാപത്തിനു ശേഷം കൊണ്ഗ്രെസ് ഭരണത്തിലുള്ള അയല്സംസ്ഥാനങ്ങില്‍ നിന്നും സഹായം അഭ്യര്തിച്ചിട്ടും സഹായം ലഭിക്കാത്തതിന് മാപ്പ് പറയണമെന്നോ? ടിവിയിലൂടെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരുന്നതിനു മാപ്പ് പറയണമെന്നോ?…

ലക്ഷ്മണാനന്ദയും അസീമാനന്ദയും :ആരുടെ ഇര ?

ഇന്ന് മതേതര ഇന്ത്യയില്‍ മുഴങ്ങി കേള്‍ക്കുന്ന പദമാണ് “അസീമാനന്ദ” , അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ബോംബു സ്ഫോടന കേസുകളും അതില്‍ രാഷ്ട്രീയപരമായി കൊണ്ഗ്രെസ്സിനു ലഭിക്കാവുന്ന നേട്ടങ്ങളും ഒക്കെ ചര്‍ച്ചാ വിഷയമാവുന്നത് കൊണ്ടും, നരേന്ദ്ര മോഡിയെ പോലുള്ള പഴയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഇതുവഴി കരിവാരി തേക്കാം എന്നുള്ള വ്യാമോഹം കൊണ്ടും ഇത് വലിയൊരു ചര്ച്ച വിഷയമായി മാറിക്കഴിഞ്ഞു. അതിലുപരി ന്യൂനപക്ഷങ്ങളില്‍ മോഡിയെ കുറിച്ചും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തെ കുറിച്ചും ഉള്ള ഭീതി കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തി അത് വോട്ടിലേക്ക്…

ഓ. കെ. വാസു മാസ്റ്റര്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍..!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍ “അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്‍റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം. എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട്‌ ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്.…