മോദി മാപ്പ് പറയണമോ? അതോ ഖുര്‍ഷിദ് മാപ്പ് പറയണമോ?

തിട്ടൂരമത്രേ, മോദി മാപ്പ് പറയണമത്രേ, ശ്രീ നരേന്ദ്ര മോദിയെ അമേരിക്കന്‍ സ്ഥാനപതി സന്ദര്‍ശിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ സല്‍മാന്‍ ഖുര്‍ഷിദ് തിട്ടൂരമിറക്കി. ‘നരേന്ദ്ര മോദി മാപ്പ് പറയണം”    പ്രിയ സല്‍മാന്‍ ഖുര്‍ഷിദ്, മോദി എന്തിനു മാപ്പ് പറയണമെന്നാണ്? ഗോദ്രാനന്തര കലാപത്തിനു ശേഷം കൊണ്ഗ്രെസ് ഭരണത്തിലുള്ള അയല്സംസ്ഥാനങ്ങില്‍ നിന്നും സഹായം അഭ്യര്തിച്ചിട്ടും സഹായം ലഭിക്കാത്തതിന് മാപ്പ് പറയണമെന്നോ? ടിവിയിലൂടെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരുന്നതിനു മാപ്പ് പറയണമെന്നോ?…