ഹിന്ദു സഭക്കാരെ, നിങ്ങള്‍ ഏതു സമൂഹത്തെയാണ് സഹായിക്കുന്നത്?
ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകര്‍ വാലന്റൈന്‍ ദിനത്തെ ആഘോഷിക്കുന്ന കമിതാക്കളെ ആ ദിവസം തന്നെ കല്യാണം കഴിപ്പിക്കും എന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഈ പരിഹാസ്യമായ പത്രസമ്മേളനത്തിലൂടെ ഹിന്ദുമഹാസഭക്കാര്‍ സ്വന്തം സംഘടനയുടെ സ്ഥാപക നേതാക്കളെയും സ്വന്തം സംഘടനയുടെ പേര് ഉള്ള സംസ്കാരത്തെയും അവഹേളിചിരിക്കുന്നു. മാ നിഷാദ എന്ന മുനിവാക്യം ഉയര്‍ന്നു വന്നത് തന്നെ, തന്റെ അരികില്‍ പ്രണയ സല്ലാപത്തില്‍ എര്പെട്ടു കൊണ്ടിരുന്ന രണ്ടു പക്ഷികളില്‍, ആണ് പക്ഷിയെ വേട്ടക്കാരന് അമ്പെയ്തു വീഴ്ത്തിയപ്പോഴാണ്.! ആ സംസ്കാരത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം പിന്തിരിപ്പന്…