കറുത്തവരുടെ “വെളുത്ത” കുട്ടികൾ

— കാളിയമ്പി — അഷ്ടാവക്രൻ എന്നൊരു മഹാമുനിയുണ്ട്. വേദമുനിയായ ആരുണിയുടെ ചെറുമകൻ. ഗർഭസ്ഥനായിരുന്നപ്പോൾ സ്വന്തം പിതാവ് വേദം ചൊല്ലുന്നത് കേട്ട് തെറ്റു തിരുത്തിക്കൊടുത്ത മഹാപ്രതാപവാൻ. ബ്രഹ്മനിഷ്ഠൻ, സ്ഥിതപ്രജ്ഞൻ. അഷ്ടാവക്രൻ എന്ന് അദ്ദേഹത്തിനു പേരു വന്നത് അക്ഷരാർത്ഥത്തിലാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഡിഫറന്റ്ലീ ഏബിൾഡ് ആണദ്ദേഹം. പൊതുവേ കാണുന്ന മനുഷ്യശരീരത്തിന്റെ രൂപത്തിനെ വച്ച് നോക്കിയാൽ എട്ട് വളവുകൾ അദ്ദേഹത്തിനുണ്ട്.. അദ്ദേഹത്തിന്റേതായി അഷ്ടാവക്രഗീത എന്നൊരു ഗീതയുണ്ട്. പണ്ടൊക്കെ വേദ വേദാന്ത വേദാംഗങ്ങളും ഭഗവത് ഗീത, ബ്രഹ്മസുത്രം ഒക്കെയും പഠിച്ചു കഴിഞ്ഞാലേ…