ബാളാസാഹബ് ദേവറസ്‌ – വിപ്ലവകാരിയായ സാമൂഹ്യ പരിഷ്കര്‍ത്താവ്‌.

        ഒരുപക്ഷേ സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ഇന്നുവരെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ എടുത്താല്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് ബാളാസാഹബ് ദേവറസ്‌ എന്നറിയപ്പെടുന്ന ശ്രീ മധുകര്‍ ദത്രാത്രേയ ദേവറസ്‌. ഒന്‍പതു മക്കളുള്ള കുടുംബത്തില്‍ എട്ടാമനായി ജനിച്ച ദേവറസ്‌ പഠിപ്പിലും ലോക വിവരങ്ങള്‍ അറിയുന്നതിലുള്ള ജിജ്ഞാസയിലും എപ്പോഴും മുന്‍പന്തിയില്‍ ആയിരുന്നു. സംസ്കൃത്തിലും തത്വ ശാസ്ത്ര പഠനത്തിലും 1935-ഇല്‍ ഒന്നാം റാങ്കോടെ ഡിഗ്രീ പാസായ ദേവറസ്‌ തനിക്കു കോളേജില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മെഡല്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യുകയായിരുന്നു. ആ…