ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

ടിപ്പു വാഴ്ത്തപ്പെട്ടവനോ …??

ഐസിസും താലിബാനും ഒക്കെ വിശുദ്ധരായി കെട്ടി എഴുന്നളിക്കപ്പെടുന്ന ഒരു ഭാവികാലം വന്നേക്കാം. ബാമിയാനിലെ ബുദ്ധപ്രതിമയുടെയോ ഇറാഖിലെയോ സിറിയയിലെയോ തകര്‍ന്നു വീണ പൌരാണിക സ്തൂപങ്ങളുടെയോ മുകളില്‍ കയറി നിന്ന് ഐസിസും താലിബാനും വിശുദ്ധരാണ് എന്ന് ഉത്ഘോഷിക്കപ്പെടാന്‍ പോകുന്ന ആ കാലവും വരും എന്നതിന് തെളിവാണ് ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളെയും വാളിന്‍റെ മേല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട ജനതയെയും നോക്കി പല്ലിളിച്ച് കാട്ടുന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന  ടിപ്പു ജയന്തി.    ദീപാവലി ദിവസം തന്നെ ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടക…

സംഘസമുദ്രവും നമോതരംഗവും

സംഘസമുദ്രവും നമോതരംഗവും 2015 ഒക്ടോബര്‍ മാസത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ആര്‍എസ്‌എസ്‌ 90 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. മറ്റൊരു ദശാബ്ദംകൂടി കഴിയുമ്പോള്‍ സംഘത്തിന്റെ ശതാബ്ദിയാണ്‌. സ്വയംസേവകര്‍ നാല്‌ തലമുറകള്‍ പിന്നിട്ടു. ആറാമത്തെ സര്‍സംഘചാലകാണ്‌ ഇന്ന്‌ ആര്‍എസ്‌എസിനെ നയിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്‌ . അദ്ദേഹം പറയാറുണ്ടായിരുന്നു, “സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട്‌ ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദുസമാജത്തില്‍ ലയിച്ച്‌…

മുന്നണിനയം അട്ടിമറിച്ച് ഇത്തിൾക്കണ്ണികൾ പടരുമ്പോൾ

ബാലരാമ കൈമള്‍ പശ്ചിമഘട്ടസംരക്ഷണം, ഗാഡ്ഗിൽ റിപ്പോ ർട്ട്‌ നടപ്പാക്കൽ , ആറന്മുള സമരം എന്നിവയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ എൻ. ഡി. എ. സ്ഥാനാർഥിത്വം സംബന്ധിച്ച ആശങ്കകൾ ഭാരതം ഇനി അടുത്ത അഞ്ചു വർഷത്തേയ്ക്കോ അതിലധികമോ ഈ നാടിനെ ഭരിക്കാനുള്ള നായകനെ വളരെ പ്രതീക്ഷകളോടെ തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഈ രാഷ്ട്രീയം കലുഷിതമായിരുന്നു. രാജ്യം സ്വതന്ത്രമായ കാലം മുതൽ വർഗീയതയും കപടമതേതരത്വവും മതപ്രീണനവും ഇന്നാട്ടിൽ വാണിരുന്നു എങ്കിൽ, 1984-നു ശേഷം ഭാരതം ജാതിരാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകളും അനുഭവിക്കുകയായിരുന്നു. തൽഫലമായി…

“മോഡിയുംവാരാണസിയും: ദൃക്‌സാക്ഷിത്വത്തിന്റെ പ്രാധാന്യം”

തഥാഗതൻ   ദൃക്‌സാക്ഷിത്വമാണ് സത്യത്തിന്റെ പരമമായ പ്രമാണം. ഏതൊരു സംഭവങ്ങളുടേയും നിജസ്ഥിതി, സംശയലേശമന്യെ അറിയണമെങ്കിൽ സ്വന്തം കണ്ണുകൾ കൊണ്ടു കാണണം. അതുകൊണ്ടാണല്ലോ ‘ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്’ എന്ന സാക്ഷിമൊഴികളെ ആരും അവമതിക്കാത്തത്. പക്ഷേ സത്യത്തെ/ശരിയെ നേരിൽ കണ്ട വ്യക്തി അതു മറ്റൊരാളിലേക്കു പകരുമ്പോൾ/കൈമാറുമ്പോൾ, കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വ്യക്തിക്കു (സത്യത്തിന്റെ) ദൃക്‌സാക്ഷിത്വത്തിന്റെ അത്ര പ്രാധാന്യവും അതോറിറ്റിയും കിട്ടുകയില്ല. എങ്കിലും ജുഡീഷ്യറിയും സാമാന്യജനവും ഇത്തരം അഭിപ്രായത്തിനും പ്രാമുഖ്യം നൽകാറുണ്ട്. ദൃക്‌സാക്ഷിത്വത്തേക്കാൾ പ്രാധാന്യം ഒരുപടി താഴെയായിരിക്കും എന്നേയുള്ളൂ.…

ഓ. കെ. വാസു മാസ്റ്റര്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍..!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍ “അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്‍റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം. എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട്‌ ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്.…