കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

സഹിഷ്ണുതയുടെ മണ്ണിൽ തീവ്രവാദത്തിനു ‘പിച്ച്’ ഒരുക്കുന്നവർ …

  “ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ച് ഒരുക്കുന്ന കൃത്യമാണ്, ഇടതന്മാര്‍ക്കും തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കും ഉള്ളത് ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദൂയിസം”   അസഹിഷ്ണുതയും – സഹിഷ്ണുതയും, പടിഞ്ഞാറിന്റെ പ്രത്യയ ശാസ്ത്രവും – ഭാരതീയ സംസ്കാരവും സെപ്റ്റംബര്‍ 11 എന്ന തീയതിയില്‍ വേര്‍തിരിച്ചെഴുതാം. 1893 സെപ്റ്റംബര്‍ 11 ആം തിയ്യതി ചിക്കാഗോയിലെ ലോക മത പാര്‍ലിമെന്‍റ് നടന്ന ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി ‘സ്വാമി വിവേകാനന്ദന്‍’ ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തെ കുറിച്ചും സഹിഷ്ണുത നിറഞ്ഞ ഭാരത പൈതൃകത്തെ കുറിച്ചും വാചാലനായി ആയിരങ്ങളുടെ കണ്ണില്‍…

വളരുന്ന ദേശീയത തളരുന്ന കമ്മ്യൂണിസം

ദേശീയതയെ അപഹസിച്ചു കൊണ്ട് സാര്‍വ ദേശീയതയെ പുണരാന്‍ വെമ്പുന്ന, ജനിക്കും മുന്‍പേ പരാജയമടഞ്ഞ കമ്മ്യൂണിസത്തിന്‍റെ, പരിഹാസ്യമായ നയങ്ങളുടെ പരിണിതഫലം ഭീകരമായിരിക്കും. ബഹു സ്വരതക്കുള്ളില്‍ മത ജാതി ബോധത്തിനതീതമായി ഏവരെയും കോര്‍ത്തു നിര്‍ത്തുന്ന ദേശീയതയുടെ ശക്തിയാണ് ശിഥിലമാകുന്ന രാഷ്ട്രത്തോടൊപ്പം ക്ഷയിക്കുന്നതു. ആധുനിക കാലഘട്ടത്തില്‍ മിക്ക രാജ്യങ്ങളുടെയും വികാസത്തിലേക്ക് നയിച്ച പ്രധാന ഘടകം അവിടങ്ങളിൽ വളര്‍ന്നു വന്ന ദേശീയത അഥവാ ദേശീയ ബോധം ആയിരുന്നു. ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിയിലേക്കുള്ള കുതിപ്പിന് ദേശീയ ബോധത്തില്‍ തീര്‍ത്ത അഗ്നി ചിറകുകള്‍ സഹായകമായി മാറിയ…

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?  (വായുജിത് )ഷാർലി ഹെബ്ദോയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തെ മൃദുവായും മനോഹരമായും സാഹിത്യപരമായും എഴുതി നിറച്ച സോഷ്യൽ ആക്ടിവിസ്റ്റുകൾ പെരുമാൾ മുരുഗൻ എഴുത്ത് നിർത്തുന്നു എന്ന വാർത്ത കണ്ട് ചൂലും കത്തിയും കൊടുവാളുമായി വിജൃഭിംത ചിത്തരായി എഴുന്നേറ്റു വരുന്ന രംഗമാണ് ഇപ്പോൾ കാണുന്നത് . മോദി രാജ്യത്ത് വെള്ളം തിളച്ചു തുടങ്ങിയിട്ടേ ഉള്ളൂ 100 ഡിഗ്രീ കഴിയുമ്പോൾ മൊത്തം പൊള്ളിയടരും എന്ന വാചാടോപവുമായി ചില മാദ്ധ്യമ സുഹൃത്തുക്കളും രംഗത്തുണ്ട് .…

ഇന്ത്യൻ കമ്മ്യൂണിസം – വിപ്ലവത്തിന്റെ മേലങ്കി അണിഞ്ഞ രാജ്യദ്രോഹികൾ …

— വിശ്വരാജ് — ദേശീയതയെ ഒറ്റു കൊടുത്ത കപടതയുടെ പ്രത്യയ ശാസ്ത്രം . വികലമാക്കപ്പെടാത്ത ചരിത്ര ബോധവും , അൽപം പുസ്തക വായനയും ഉള്ള ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ് കമ്മ്യൂണിസ്റ്റ്കാർ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്തതും , 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച കഥയും എല്ലാം …അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് തന്നെ ജന്മനാടിനെ തള്ളിപ്പറഞ്ഞു ചൈനയെ സ്വീകരിച്ച പാർട്ടിയുടെ നിലപാട് കൊണ്ടാണ് .. അത് വ്യക്തമായി എത്രയോ സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്…