ചേലാ കർമ്മം അഥാവാ സർക്കംസിഷൻകൊണ്ട് എന്താണ് മനുഷ്യന് നഷ്ടപ്പെടുന്നത്. ഒരു ശാസ്ത്രീയ പഠന സംഗ്രഹം.

– രഞ്ജിത്ത് രവീന്ദ്രൻ ആദ്യമായി പുരുഷ ലിംഗത്തിന്റെ സ്ട്രക്ച്ചർ നോക്കാം. സെക്ഷ്വല്‍ റീപ്രോഡക്ഷന്‍റെ തുടക്കകാലത്ത് അണ്ഡ /ബീജ വിസര്‍ജനം നടത്തുക എന്നതിനപ്പുറം റോള്‍ ഒന്നും ഇല്ലാതിരുന്ന ഈ അവയവം കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും ശേഷമാണ് ഇന്നീ കാണുന്ന രീതിയിലേക്ക് എത്തിയത്. ലിംഗ ദണ്ട് , മുകുളം , അഗ്ര ചര്‍മ്മം ഇവ അടങ്ങിയതാണ് പുരുഷ ലിംഗം. ഗര്‍ഭസ്ഥ ശിശുവിന് ഏതാണ്ട് എട്ടാഴ്ച പ്രായമാകുന്നതോടെ കട്ടിയുള്ള വലയം പോലെ ലിംഗാഗ്ര ചര്‍മ്മം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു .പിന്നീട്…