ആ ചിത കത്തും മുൻപേ…

— ഷാബു പ്രസാദ് —   നാഗപ്പൂരിൽ നിന്ന് ഒരു ബൈഠക്ക് കഴിഞ്ഞുവന്ന പരമേശ്വർജി വല്ലാതെ അസ്വസ്ഥനായിരുന്നു ..ഭക്ഷണം പോലും കഴിക്കാതെ , കുട്ടികളോടൊരു കുശലം പോലും പറയാതെ മുറിക്കുള്ളിൽ കയറി കതകടച്ചു …അല്പസമയം കഴിഞ്ഞിറങ്ങിവന്ന് കുറച്ച് പേപ്പറുകളുമെടുത്ത് വീണ്ടും മുറിക്കുള്ളിൽ …ഒരു മണിക്കൂറിനു ശേഷം മടങ്ങിവന്ന് ഒരു പേപ്പർ അവിടുത്തെ ചന്ദ്രേട്ടനെ ഏല്പിച്ചു …ആരുടെയോ പേരുപറഞ്ഞു ” ഒരു ഈണമിടാൻ പറയൂ ” എന്നും പറഞ്ഞു …ഒരാഴ്ച കഴിഞ്ഞാണറിഞ്ഞത് , അത് സംഘത്തിന്റെ എക്കാലത്തെയും ഹിറ്റായ…