പാക് തടവറയിൽ നിന്നും – രവീന്ദ്ര കൗശിക് മുതൽ കുൽഭൂഷൺ യാദവ് വരെ

— ശങ്കു ടി ദാസ് —   ചിത്രം 1: രവീന്ദ്ര കൗശിക്. 1952ൽ രാജസ്ഥാനിലെ ഗംഗാനഗറിൽ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ നാടകവേദികളിൽ പ്രതിഭയെന്ന പേരെടുത്തു. 21ആം വയസ്സിൽ ഉത്തർപ്രദേശിലെ ലക്‌നവിൽ നടന്ന ദേശീയ നാടക കലാ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും, ഏജൻസിയിൽ ചേരാനുള്ള ക്ഷണം ലഭിക്കുകയും, അത് സ്വീകരിക്കുകയും ചെയ്‌‌തു. അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ കൗശിക് രണ്ടു വർഷം ‘റോ’യുടെ…