രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…