ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…