പ്രശാന്ത് ഭൂഷന് ഒരു തുറന്ന കത്ത്. ( അഭിനവ മാനവവാദികള്‍ക്കും)

കശ്മീര്‍ ഹിന്ദുക്കളെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കി ഇന്നത്തേക്ക് ഇരുപത്തി നാല് വര്ഷം തികയുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പട്ടിണി പാവങ്ങളായി ഉറങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ജനസമൂഹത്തിന്റെ വിധിയെഴുതിട്ടു ഇന്ന് ഇരുപത്തി അഞ്ചുവര്‍ഷം തികയുന്നു. “പണ്ടിട്ടുകളെ കൊന്നിടും ഞങ്ങള്‍ സ്ത്രീകളെ പ്രാപിച്ചിടും ഞങ്ങള്‍”(1) എന്ന് തുടങ്ങി മതപരമായ തക്ബീര്‍ വിളികളില്‍ കശ്മീര്‍ ഭീതിയില്‍ ആണ്ട ആ കാളരാത്രികള്‍ ഇന്നും കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പേടിസ്വപ്നമാണ്. കശ്മീരിന്റെ എല്ലാ തെരുവോരങ്ങളിലും പ്രത്യക്ഷപ്പെട്ട ഫത്വ(2) ഇന്നും…