കാത്തിരിക്കുന്ന മാളികപ്പുറത്തമ്മ..

  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയെപ്പറ്റി ചില ചിന്തകള്‍ പങ്കു വെച്ചിരുന്നു. നിത്യവും നട തുറക്കുന്നത് പോലുള്ള, ക്ഷേത്രചൈതന്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍. അയ്യപ്പ ഭക്തരായ എല്ലാരുടെയും മനസ്സില്‍ ഈ വിഷയത്തില്‍ ഭയവിഹ്വലാദികള്‍ ഉടലെടുത്തു. ഇതിനു തൊട്ടു പുറകെ, ജനുവരിയില്‍ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പുര്‍ ക്ഷേത്രത്തിലെതെന്ന പോലെ, മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനെ പറ്റി കോടതി വിധിയുണ്ടായി. സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്കുള്ള എല്ലാ വിധ ആരാധനാ സ്വാതന്ത്ര്യങ്ങളും ആ ക്ഷേത്രത്തില്‍/ദര്‍ഗ്ഗയില്‍ ഉണ്ടാവണം എന്നായിരുന്നു വിധി. ആ…

ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനായി, ഇസ്‌ലാമിക ഭീകരതയെ താലോലിക്കുമ്പോൾ..

— അഡ്വ : ശങ്കു ടി ദാസ്  — സംസ്ഥാനത്ത് ഇസ്‌ലാമിക ഭീകരവാദം ശക്തി പ്രാപിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാലത്, ഹിന്ദുത്വ വർഗ്ഗീയ അജണ്ടയെ സഹായിക്കലാവുമത്രേ. നിഷേധിച്ചാലോ? കണ്ണിൽ തറയ്ക്കുന്നത്രയും പ്രകടമായ തെളിവുകളെ പോലും അവഗണിച്ച്, ഇസ്‌ലാമിക ഭീകരത എന്നൊരു സംഭവമേ ഇന്നാട്ടിലില്ല എന്നങ്ങ് പ്രഖ്യാപിച്ചാൽ, അതാരുടെ അജണ്ടയെയാവും സഹായിക്കുക?? ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടേയും വളർച്ചയുടേയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നൊരു സംഗതി, അതിനൊരു ഘട്ടത്തിലും ഒരു ‘കാരണ സ്വഭാവം’ ഉണ്ടായിരുന്നിട്ടില്ല എന്നതും, എല്ലായ്പോഴുമുണ്ടായിരുന്നത് ഒരു തരം ‘പ്രതികരണ…

ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന. രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ…

ഹിന്ദുവിന്റെ ക്ഷേത്രം എന്തിനു മതേതര സര്‍ക്കാര്‍ ഭരിക്കുന്നു?

  കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സമ്പത്ത് ഉണ്ട് എന്ന് പുറത്തറിഞ്ഞതോട് കൂടി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തോടു എല്ലാ മതേതരന്മാര്‍ക്കും, അവിശ്വാസികള്‍ക്കും ഒരു പ്രത്യേക ഭക്തിയും, ക്ഷേത്രം ഭരിച്ച് ‘നന്നാക്കാനുള്ള’ ത്യാഗ സന്നദ്ധതയും കൂടി-കൂടി വരുന്ന സമയമാണല്ലോ ഇത്. മതേതര രാജ്യത്തിലെ കോടതികള്‍ക്ക് ശേഷം, ഇപ്പോള്‍ മതേതരത്വത്തില്‍ 24 ക്യാരറ്റ് പരിശുദ്ധിയുള്ള കേരളാ സര്‍ക്കാര്‍ ക്ഷേത്രമേറ്റെടുക്കാന്‍ പ്രത്യേക നിയമം രൂപികരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും[1] വന്നുകഴിഞ്ഞു. ശ്രീ പദ്മനാഭക്ഷേത്രത്തിന്റെ കാര്യം എന്നതിലുപരി, പൊതുവില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട…

ഫാറൂക്ക് അബ്ദുള്ളയുടെ സെക്കുലര്‍ ബുദ്ധിഭ്രമം

കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് പത്രത്തില്‍ വന്ന ഒരു പ്രസ്താവന : “ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിന് മാറ്റം വരും, അത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക്‌ കളങ്കം ചാര്‍ത്തും..”.  ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയും ആയ ഫാറൂക്ക് അബ്ദുള്ളയുടേ  താണ് ഈ പ്രസ്താവന. തീര്‍ത്തും അപരിഷ്കൃതവും അപക്വവുമായ ഈ പ്രസ്താവന ഒന്നുകില്‍ വയസ്സായ അബ്ദുള്ളയുടെ ഓർമ്മപ്പിശകില്‍ വന്നതോ അല്ലെങ്കില്‍ ബുദ്ധിഭ്രമം ആയതോ ആവാനാണ്…