ഇരുവായ്ത്തല ഉള്ള സോഷ്യൽ മീഡിയ

— സജിത റാണി —    ഇന്ന് സോഷ്യൽ മീഡിയയിലൂടെ യുവാക്കൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ ഇടപെടുന്നത് സർവ്വസാധാരണ മായിരിക്കുകയാണ്. ജിഷയുടെ നിഷ്ഠൂരമായ കൊല ജനങ്ങളിലെ ത്തിച്ചതും ജിഷയുടെ കൊലയ്ക്കെ തിരെ സമൂഹ മനസാക്ഷിയെ ഉണർത്തിയതും സോഷ്യൽ മീഡിയയാണ്. തീർച്ചയായും സോഷ്യൽ മീഡിയയുടെ ശക്തിയും സാമുഹിക പ്രതിബദ്ധതയുമാണ് ഇത് വ്യക്തമാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും പോസിറ്റീവായ ആശയങ്ങളേക്കാളും കൂടുതൽ സമൂഹത്തിൽ അകൽച്ച വർദ്ധിപ്പിക്കാനും സ്പർദ്ധയുണ്ടാ ക്കാനും വ്യക്തിഹത്യ നടത്താനുമുള്ള മാധ്യമമായും സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ…