ഗുരു ദർശ്ശനത്തെ കുരിശ്ശിലടിച്ചവർ

  പത്തൊമ്പത് – ഇരുപത് നൂറ്റാണ്ടുകളിൽ കേരളനവോത്ഥാന മുന്നേറ്റങ്ങൾക്ക് വിസ്മരിക്കാനാവാത്ത സംഭാവന ചെയ്ത വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവൻ ഹൈന്ദവ സമൂഹത്തിൽ മാറാവ്യാധിയായി നിലനിന്നിരുന്ന അനാചാരങ്ങളെയും ജാതി വ്യവസ്ഥയേയും ഉന്മൂലനം ചെയ്യാൻ നേതൃത്വം നൽകി സനാതന ധർമ്മത്തിന്റെ യഥാര്ത്ഥ അർത്ഥവും വേദാന്തദർശത്തിന്റെ­­ മഹത്വവും ഗുരുദേവന്‍  ജനങ്ങളില്‍ എത്തിച്ചു . മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലും അരുവിപ്പുറത്തെ കൊടിത്തൂക്കി മലയിലും ഏകാന്ത തപസനുഷ്ഠിച്ച് ആത്മസാക്ഷാല്കാരം നേടിയ ഗുരുദേവന്‍ സാമൂഹിക പരിഷ്കരണത്തിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചു . ബ്രാഹ്മണരിൽ നിന്ന്…