ശ്രീപദ്മനാഭനെ ആര് കാക്കും ?

   എഴുതിയത് : റിജു ഭാരതീയന്‍ ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളും മറ്റും പ്രത്യക്ഷത്തില്‍ നല്ലതാണ് എന്നു തോന്നുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില ആശങ്കകള്‍ പങ്ക് വെക്കുന്നു. ഈ ആശങ്കകള്‍ വെറും വികാരപ്രകടനമല്ല എന്നും ഇതിന്റെ പേരില്‍ വിശ്വാസി സമൂഹം പ്രത്യേകിച്ചും ഹൈന്ദവ സമൂഹം പൂര്‍ണ്ണമായും എന്തുകൊണ്ടാണ് ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ കാര്യ കാരണങ്ങള്‍ സൂചിപ്പിക്കണം എന്നാഗ്രഹിക്കുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ ഭരണ വര്‍ഗ്ഗം കരുക്കള്‍ നീക്കുന്നു എന്നു ഹൈന്ദവ സമൂഹം ആശങ്കപ്പെടുമ്പോൾ…

ഹിന്ദുവിന്റെ ക്ഷേത്രം എന്തിനു മതേതര സര്‍ക്കാര്‍ ഭരിക്കുന്നു?

  കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സമ്പത്ത് ഉണ്ട് എന്ന് പുറത്തറിഞ്ഞതോട് കൂടി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തോടു എല്ലാ മതേതരന്മാര്‍ക്കും, അവിശ്വാസികള്‍ക്കും ഒരു പ്രത്യേക ഭക്തിയും, ക്ഷേത്രം ഭരിച്ച് ‘നന്നാക്കാനുള്ള’ ത്യാഗ സന്നദ്ധതയും കൂടി-കൂടി വരുന്ന സമയമാണല്ലോ ഇത്. മതേതര രാജ്യത്തിലെ കോടതികള്‍ക്ക് ശേഷം, ഇപ്പോള്‍ മതേതരത്വത്തില്‍ 24 ക്യാരറ്റ് പരിശുദ്ധിയുള്ള കേരളാ സര്‍ക്കാര്‍ ക്ഷേത്രമേറ്റെടുക്കാന്‍ പ്രത്യേക നിയമം രൂപികരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും[1] വന്നുകഴിഞ്ഞു. ശ്രീ പദ്മനാഭക്ഷേത്രത്തിന്റെ കാര്യം എന്നതിലുപരി, പൊതുവില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട…