പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

— രാജീവ് മൽഹോത്ര — (മലയാളം തർജ്ജമ – ടീം വിചാരം) Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം…