സ്മൃതി ഇറാനി എന്തുകൊണ്ട് രാജിവെക്കണം..

—–എസ് കെ ഹരിഹരന്‍.——- രാജ്യത്തെ പൌരന്മാരുടെ നികുതിപ്പണം കൊണ്ട് നില നിർത്തുന്ന തന്ത്രപ്രധാനമായ ഒന്നാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈനികർ കായികമായി രാജ്യത്തെ പ്രതിരോധിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്‌ഷ്യം രാജ്യത്തെ ബൌദ്ധികമായി പ്രതിരോധിക്കുക എന്നതാണ്. പഠിച്ചിറങ്ങുന്ന യുവ തലമുറയിൽ ഭരണഘടനയോടും , രാജ്യത്തെ ജനാധിപത്യ വ്യവസ്തയോടും അടങ്ങാത്ത കൂറും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള ത്വരയും ഈ സ്ഥാപനങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്തെ പരമനോന്നത സ്ഥാപനങ്ങളിൽ കാലെടുത്തു വെക്കുന്ന വിദ്യാർഥികൾ അരുന്ധതിമാരായും, രോഹിത്തുമാരായും രൂപമാറ്റം സംഭവിച്ചു പിൽക്കാലത്ത് സൈന്യത്തെയും,…

ചിന്തയിൽ നിന്ന് ചിന്താ ശൂന്യ ജെറോമിലേക്കുള്ള ദൂരം

— വിജയകുമാർ — ചിന്ത ജറോം ഒരു പാവം പെണ്‍കുട്ടിയാണ്. തന്റെ നേതാക്കള്‍ പറഞ്ഞുകൊടുക്കുന്നതൊക്കെ അതുപോലെ പ്രസംഗിക്കുക എന്നതിനപ്പുറം പ്രത്യേക ദൌത്യമോന്നുമില്ലാത്ത ഒരു പാവം പെണ്‍കുട്ടി .സ്വാതന്ത്രസമരത്തെക്കുറിച്ച് എത്ര ആവേശത്തോടെയാണ് ആ കുട്ടി സംസാരിക്കുന്നത്. തനിക്കു ക്ലാസ്സെടുത്ത നേതാക്കളെ ഇനി കാണുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കാന്‍കൂടി കുട്ടി തയ്യാറാകണം. ഇപ്പോള്‍ ആവേശത്തോടെ സംസാരിക്കുന്ന ആ പഴയ സ്വാതന്ത്രസമരത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന്.? സ്വാതന്ത്രസമര നേതാക്കളെ നിരന്തരം അവഹേളിച്ചുകൊണ്ട് അക്കാലത്ത് നമ്മള്‍ മുദ്രാവാക്യംവിളിച്ചുനടന്നത് എന്തിനായിരുന്നുവെന്ന് ചോദിക്കണം ?. രണ്ടാം…

നുണകളുടെ ശരശയ്യയിൽ നരേന്ദ്രമോദി ?

  വേട്ടക്കാരൻ ദാക്ഷിണ്യമില്ലാതെ വേട്ടയാടിയിട്ടും ഇരകൾ ഉയിർത്തു വരുന്ന ഒരു സുദിനമുണ്ട്, അന്ന് സത്യം സൂര്യ ബിംബം പോലെ പ്രകാശിക്കും. നുണകളുടെ കൂരമ്പുകൾ നരേന്ദ്രമോദി ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. ഒരു മനുഷ്യനെ നുണകൾ കൊണ്ട് വേട്ടയാടി വിജയിക്കാം എന്നത് വ്യാമോഹമാണ്. നരേന്ദ്രമോദി വേട്ടയുടെ ചരിത്രമാണ് ഈ ലേഖനം. വേട്ടക്കാരിൽ മാധ്യമങ്ങൾ മുതൽ ബുദ്ധിജീവികൾ വരെ…..മഹാരഥന്മാരുടെ നീണ്ട നിരയായിരുന്നു കുരുക്ഷേത്രത്തിലെ കൌരവപ്പട പക്ഷെ വിജയം സൂചി കുത്താൻ ഇടം ലഭിക്കാത്തവന്റെ പക്ഷത്തായിരുന്നു അതാണ് ഈ…

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?  (വായുജിത് )ഷാർലി ഹെബ്ദോയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തെ മൃദുവായും മനോഹരമായും സാഹിത്യപരമായും എഴുതി നിറച്ച സോഷ്യൽ ആക്ടിവിസ്റ്റുകൾ പെരുമാൾ മുരുഗൻ എഴുത്ത് നിർത്തുന്നു എന്ന വാർത്ത കണ്ട് ചൂലും കത്തിയും കൊടുവാളുമായി വിജൃഭിംത ചിത്തരായി എഴുന്നേറ്റു വരുന്ന രംഗമാണ് ഇപ്പോൾ കാണുന്നത് . മോദി രാജ്യത്ത് വെള്ളം തിളച്ചു തുടങ്ങിയിട്ടേ ഉള്ളൂ 100 ഡിഗ്രീ കഴിയുമ്പോൾ മൊത്തം പൊള്ളിയടരും എന്ന വാചാടോപവുമായി ചില മാദ്ധ്യമ സുഹൃത്തുക്കളും രംഗത്തുണ്ട് .…

ക്രിസ്ത്യന്‍ തീവ്രവാദം: കൊളോണിയല്‍ വാഴ്ച മുതല്‍ സ്വതന്ത്ര ഇന്ത്യ വരെ: ഭാഗം 1

നാഗാലാണ്ട് : ക്രിസ്ത്യന്‍ തീവ്രവാദ പദ്ധതിയുടെ മകുടോദാഹരണം ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്  നൂറ്റാണ്ടുകളായി അടിമകളായി ജീവിക്കാന്‍ ഗതി ഉണ്ടായിട്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിച്ച പശ്ചാത്തലത്തില്‍ വിചാരം ടീം, ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ചുരുള്‍ അഴിക്കാനുള്ള അന്വേഷണാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്‌. അതിന്‍പടി ക്രിസ്ത്യന്‍ ഭരണ കൂടം കാലാകാലങ്ങളായി നടത്തിയ മതതീവ്രവാദം ജനസമക്ഷത്തില്‍ എത്തിച്ചു കൊണ്ട് ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ “ആട്ടിന്‍ തോല്‍’ അഴിക്കുക എന്നുള്ള ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്‌. ഇതിനു വേണ്ടി പല വിധത്തിലുള്ള…

ഹിന്ദു മതത്തിലേക്ക് പുനര്‍പരിവര്‍ത്തനം സാദ്ധ്യമാണോ

എഴുതിയത് : Adv. വിഷ്ണു ജയപാലന്‍     ഘര്‍ വാപ്പസി അനാവശ്യ വിവാദമായ ഈ പശ്ചാത്തലത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങളുണ്ട്, അതില്‍ മുഖ്യമാണ് “ഹിന്ദു മതത്തിലേക്ക് പുനര്‍ പരിവര്‍ത്തനം സാധ്യമാണോ എന്ന ചോദ്യം. ഈ ചോദ്യങ്ങള്‍ ഉന്നയിച്ച പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും മതേതര പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും അറിഞ്ഞിട്ടും മറച്ചു വെച്ച കാര്യങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.,     സ്വാമി ദയാനന്ത സരസ്വതിയും സ്വാമി ശ്രദ്ധാനന്ദയും നടത്തിയ സാമൂഹിക പരിഷ്കരണവും ഹിന്ദു ധര്‍മം വിട്ടവരെ…

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍”

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍” #ഇന്ത്യ ഗേറ്റിനു പുറത്തു മെഴുകുതിരി ജാഥയില്ല. പെഷവാറിനോ? #കൈലാഷ് സത്യാര്‍ത്തി തന്നെ ബന്ധിയാക്കൂ, കുട്ടികളെ വെറുതെ വിടൂ എന്ന് കരയുന്നില്ല.പെഷവാറിനോ? #മലാലയുടെ വക ഈ കൊലപാതകങ്ങളെ അപലപനമില്ല. പെഷവാറിനോ? #ഈ പാവം ആദിവാസികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകളില് SMS കാമ്പൈന്‍ ഇല്ല…പെഷവാറിനോ? # ആസാമിലെ ക്രൂരതക്കെതിരെ “ഹാഷ് ടാഗ്”കള് ഇല്ല… പെഷവാറിനോ? ആസാമില്‍ കഴിഞ്ഞ ദിവസം എഴുപതോളം പേരെ അതിക്രൂരമായി ക്രിസ്ത്യന്‍ തീവ്രവാദികള്‍ വെടിവേച്ചുകൊന്നതിനെ അപലപിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു…

ഗാന്ധിജിയും മതപരിവര്‍ത്തനവും പുന:പരിവര്‍ത്തനവും

  നിരവധി ചർച്ചകളിലൂടെ ഇപ്പോൾ, ഹിന്ദു മതത്തിലേക്കുള്ള പുന:പരിവർത്തനമായ ‘ഘർ വാപസി’ കടന്നു പോകുന്നു. ചർച്ചകൾ പൊതുവിൽ നടക്കുന്നത്, പുന:പരിവർത്തനം ഒരു സാമൂഹികവും ക്രിമിനലുമായ കുറ്റം എന്നുള്ള രീതിയിൽ ആണ്. പക്ഷേ, ആ ചർച്ചകൾ ഇന്നലെ ടി. വി. ചാനലുകളിൽ കണ്ട നിരവധി ഭവനങ്ങളിൽ ഉണർത്തിയ ചോദ്യം “പുന:പരിവർത്തനം തെറ്റെങ്കിൽ വർഷങ്ങളായി ഇന്നുവരെ നടന്നുവന്നിരുന്ന, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്കുള്ള മതപരിവർത്തനം,- നിരവധി വാഗ്ദാനങ്ങളും വിവാഹകാരണങ്ങളും ഉൾപ്പെടെയുള്ളവ- തെറ്റും കുറ്റകരവും ആയിരുന്നില്ലേ” എന്നുള്ളതാണ്. ഘർ വാപസിയുടെ ഏറ്റവും വലിയ ഇമ്പാക്റ്റ്…

അറിയാതെ കൂവുന്ന സിബി മലയിലുമാര്‍

അറിയാതെ കൂവുന്ന സിബി മലയിലുമാര്‍: മലയാളിക്ക് ഏറ്റവും സുപരിചിതനായ സിനിമ സംവിധായകന്‍ ശ്രീ സിബി മലയിലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന് ആധാരം. അദ്ദേഹം ആ പോസ്റ്റ്‌ വഴി തന്റെ ഫേസ്ബുക്ക് വാളിലൂടെ മതവിദ്വേഷം പടര്‍ത്തി സമൂഹത്തില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായി ആണ് മലയാള സമൂഹം ഇതിനെ കാണുന്നത്.സിബി മലയില്‍ തന്റെ പ്രൊഫൈലില്‍, ഒരു നേപ്പാള്‍ സുവിശേഷകനെ നേപ്പാളിലെ ഹിന്ദുക്കള്‍ കത്തിച്ചു കൊല്ലുന്നു എന്നുള്ള വ്യാജവാര്‍ത്തയും അതിന് താഴെ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു. ഫോട്ടോയില്‍…

കൂത്ത്‌പറമ്പിനെ ചുവപ്പിച്ച നവം : 25

— പവിത്രൻ പടിഞ്ഞാറ്റയിൽ — “ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകിൽ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവൻ… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ”   കൂത്തുപറമ്പ വെടിവയ്പ്പ് കഴിഞ്ഞു ആശുപത്രിയില്‍ വച്ച് ഒരു പിതാവ് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ കേരളമങ്ങോളമിങ്ങോളം അലയടിച്ചു. കാതുകളില്‍ നിന്നും കാതുകളിലേക്ക് പടര്‍ന്നു. കൂത്തുപറമ്പ രക്തസാക്ഷികള്‍ ഒരു ആവേശമായും ജ്വലിക്കുന്ന അഗ്നിനാളമായും മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ സ്വന്തം മകന്റെ വേർപാടിലും ഹൃദയത്തില്‍…

ക്രിസ്ത്യൻ ആൾദൈവങ്ങൾ വിശുദ്ധരാക്കപ്പെടുമ്പോൾ…

 എഴുതിയത് : എം . എസ് ഗിരി ,എസ്. കെ ഹരിഹരൻ ചാനലുകളിലും പത്രങ്ങളിലും ഏവൂപ്രാസ്യാമ്മ , ചവറ അച്ഛന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയുടെ പരസ്യം. വിശുദ്ധ പദവിക്ക് അര്‍ഹമാവണം എങ്കില്‍ പ്രാര്‍ഥിച്ചപ്പോള്‍ രോഗം മാറ്റി എന്നു ഒരാള്‍ പറയണം അതായത് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന്റെ അടുത്തു ചെന്നു മധ്യസ്ഥനായി നിന്നു ഒരു മൂന്നാമന്‍ പ്രാര്‍ത്ഥിക്കണം , വിശ്വാസിയുടെ പ്രാര്‍ഥന ദൈവം നേരിട്ടു കേള്‍ക്കില്ല എന്നു പറയുന്നതു തന്നെ സൃഷ്ടിയും സ്രാഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ തള്ളിപ്പറയല്‍ അല്ലേ…

ഒരു സമരം ചുംബിക്കുമ്പോൾ !!!

— ബാലരാമ കൈമൾ — കൊച്ചിയിൽ ചുംബനസമരം നടത്തിയവർക്ക് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.. ചുംബനം കീഴ്വഴക്കങ്ങൾക്ക് എതിരായിരിക്കാം, പക്ഷേ, നിയമവിരുദ്ധമല്ല. സദാചാരപോലീസിംഗ് തെറ്റാണുതാനും.  സമരാനുകൂലികൾ അതിനാൽ ആശംസകൾ അർഹിക്കുന്നു.   അതേസമയം, സമരത്തിന്റെ വിമർശനീയമായ മറുവശത്തെ അപലപിക്കാതെയുംവയ്യ. സമരം സദാചാരപോലീസിങ്ങിനെതിരെ എന്നാണ് സമരക്കാരുടെ വാദം. കേരളത്തിൽ സദാചാരപോലീസിംഗ് പ്രശ്നങ്ങൾ മുൻപും ഉണ്ടായപ്പോഴൊക്കെ, ഒരുപക്ഷേ ഭയന്നായിരിക്കാം, ഇത്തരം സമരങ്ങൾ ഉണ്ടായില്ല. ഉദാഹരണങ്ങൾ നിരവധി. ചെറുപ്പക്കാർ ഇന്നാട്ടിൽ അന്യമതക്കാരെ വിവാഹം ചെയ്തതിന്റെപേരിൽ നടന്ന സദാചാരക്കൊലകൾ ഉണ്ട്. അത്തരമൊരു സംഭവത്തിൽ കാസർഗോഡ്‌ പ്രദേശത്ത് ബാലകൃഷ്ണൻ…

OCT 31 – 1984 : ചോരപ്പുഴ ഒഴുകിയ ഡൽഹി തെരുവുകൾ !!!

  വിജയകുമാർ       ഇന്ദിരാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ചില ലഹളകള്‍ നടന്നു .നമുക്കറിയാം ജനങ്ങള്‍ വളരെ ക്ഷുഭിതരായിരുന്നുവെന്നും കുറെ ദിവസങ്ങള്‍ ഇന്ത്യ പിടിച്ചുകുലുക്കപ്പെട്ടതുപോലെയായിരുന്നെന്നും “ഒരു വന്മരം വീഴുമ്പോള്‍ അതിനുചുറ്റുമുള്ള ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രമാണ്”. ഡല്‍ഹിയിലെ ബോട്ട്ക്ലബ് മൈതാനത്ത് കോണ്‍ഗ്രസ്സുകാരോട്  രാജീവ് ഗാന്ധി ഹൃദയശൂന്യമായ ഈ ഉപമ പറയുമ്പോള്‍ അവിടെയടുത്ത് താമസിച്ചിരുന്ന പദ്മികൌര്‍നു ആ ഭൂമികുലുക്കം മറക്കാന്‍ കഴിയുമായിരുന്നില്ല .അവരുടെ മുന്നില്‍നിന്നാണല്ലോ ‘ഇന്ദിരാഗാന്ധി അമര്‍ രഹെ’ മുദ്രാവാക്യം മുഴക്കി അക്രമികളായ ആള്‍ക്കൂട്ടം അവരുടെ പതിനാറുകാരിയായ മകളുടെ വസ്ത്രംവലിച്ചുകീറി…

ഇത് “മംഗള” മുഹൂര്‍ത്തം – ISRO’s Mars Orbiter Mission.

— വിജയകുമാർ — ഭാരതത്തിന്റെ യശ്ശസ് ആകാശത്തോളമുയര്‍ത്തിയ ,അല്ല പ്രപഞ്ചത്തോളമുയര്‍ത്തിയ ശാസ്ത്രപ്രതിഭകളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ് ..ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി. . കോടിക്കണക്കിനു പട്ടിണിക്കാരുള്ള ഇന്ത്യയ്ക്ക് ആകാശത്തോളം സ്വപനംകാണാമെന്നു ആറു പതിറ്റാണ്ട്മുന്‍പ് നമ്മെ പഠിപ്പിച്ച ശാസ്ത്രഞ്ജന്‍ വിക്രം സാരാഭായിയുടെ നാട്ടില്‍ നിന്നൊരാള്‍ ,അസാധ്യമെന്നു കരുതിയതൊക്കെ…

‘വിസ്മരിക്കരുതാത്ത ചരിത്രം’- അടിയന്തിരാവസ്ഥയുടെഓര്‍മ്മകള്‍.

വൈക്കം ഗോപകുമാർ ഫോൺ: 09349917337   പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും, ഉപചാപകവൃന്ദത്തിന്റയും അഹങ്കാരവും സ്വാർത്ഥതയും, അധികാരം നിലനിർത്തുവാന്‍ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകുവാന്‍ ഉള്ള തീരുമാനങ്ങളുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ ഹേതുവായിത്തീർന്നത്. ഇന്ദിരാഗാന്ധിയുടെ ധാർഷ്ട്യത്തിനും, നീതി നിഷേധത്തിനുമെതിരെ അതിന്റെ പാരമ്യത്തിലേക്കെത്തിയപ്പോള്‍ ഒരനിവാര്യതയെന്ന പോലെ പ്രതിഷേധിക്കുവാൻ അഞ്ചു പ്രമുഖ വ്യക്തികൾ ഒത്തുചേർന്നു.ജെ.പി. എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ‘ലോകനായക്” ജയപ്രകാശ് നാരായൺ, സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട് വർദ്ധൻ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകന്‍ നാനാജി…

ഹിന്ദു സമുദായ നേതാക്കളേ, നിങ്ങള്‍ നിലാവ് കാണുമ്പോൾ കൂവരുത്.. പ്ലീസ്..

  പൊതു തെരഞ്ഞെടുപ്പു അടുക്കുമ്പോൾ എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാവുന്ന വെളിപാടാണ് , ഒരുമിച്ചു നില്ക്കണം , സാമൂഹ്യ ശക്തി ആവണം എന്നൊക്കെ. ചില കാതലായ വശങ്ങള്‍ അപഗ്രഥിച്ചു നോക്കുമ്പോള്‍ കാണുന്ന ചിത്രം ഒട്ടും ആശാവഹമല്ല.  പൊതു ഹിന്ദു സമൂഹത്തെ പഴയ സാഹചര്യങ്ങളിൽ ജന്മികളെന്നും കുടിയാന്മാർ എന്നും രണ്ടായി തരം തിരിക്കാം. അന്ന് ബ്രാഹ്മണനും നായരും , ഭൂവുടമകൾ ആയിരുന്നു. ഇന്ന് ഭൂ ഉടമകൾ ക്രിസ്ത്യാനികളും ,മുസ്ലിങ്ങളും ആണ്. പഴയ ജന്മികൾ ചരിത്രമായി. ഇന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത്…