പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ? 

(വായുജിത് )

ഷാർലി ഹെബ്ദോയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തെ മൃദുവായും മനോഹരമായും സാഹിത്യപരമായും എഴുതി നിറച്ച സോഷ്യൽ ആക്ടിവിസ്റ്റുകൾ പെരുമാൾ മുരുഗൻ എഴുത്ത് നിർത്തുന്നു എന്ന വാർത്ത കണ്ട് ചൂലും കത്തിയും കൊടുവാളുമായി വിജൃഭിംത ചിത്തരായി എഴുന്നേറ്റു വരുന്ന രംഗമാണ് ഇപ്പോൾ കാണുന്നത് . മോദി രാജ്യത്ത് വെള്ളം തിളച്ചു തുടങ്ങിയിട്ടേ ഉള്ളൂ 100 ഡിഗ്രീ കഴിയുമ്പോൾ മൊത്തം പൊള്ളിയടരും എന്ന വാചാടോപവുമായി ചില മാദ്ധ്യമ സുഹൃത്തുക്കളും രംഗത്തുണ്ട് . കേന്ദ്രത്തിലെ മോദി സർക്കാർ കലാകാരന്മാരെ എഴുത്ത് നിർത്താനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ടെന്ന് വരെ ഈ മാദ്ധ്യമ വൈതാളികന്മാർ പറഞ്ഞു വച്ചു .PERUMAL_MURUGAN_2279443f

സന്ദേശം സിനിമയിലെ പ്രതിക്രിയാവാതകം പോലെ ബ്ലാ ബ്ലാ എഴുതി നിറച്ച് അവസാനം മോദിയാണിതിനു കാരണമെന്ന കൺക്ലൂഷനിലെത്തുന്ന ആക്ടിവിസ്റ്റ് എഴുത്തുകൾ നമ്മളാദ്യമായല്ല കാണുന്നത് . താൻ ഡ്രൈവറല്ലെങ്കിൽ പോലും തന്റെ കാറിനടിയിൽ ഒരു ചെറു പട്ടിക്കുട്ടി പെട്ടാൽ സങ്കടമുണ്ടാകും എന്ന് മോദി പറഞ്ഞതിനെ മോദി മുസ്ലീങ്ങളെ പട്ടികളാക്കി എന്ന് വ്യാഖ്യാനിച്ച മാദ്ധ്യമ മാരണങ്ങളുള്ള കാലമായതു കൊണ്ട് അതിലൊന്നും അദ്ഭുതമില്ല . അതവിടെ നിൽക്കട്ടെ .ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി വാചകമടിക്കുമ്പോൾ ഒരിക്കലും മറന്നു പോകാത്ത കുറച്ച് പുസ്തകങ്ങളേയും എഴുത്തുകാരേയും നമുക്കൊന്ന് പരിശോധിക്കാം .അതിൽ സൽമാൻ റുഷ്ദിയും തസ്ലീമ നസ്രീനും തിരുമുറിവ്കാരനും ഡാൻ ബ്രൗണും ഒക്കെയുണ്ട് . പെരുമാൾ മുരുകനേയും പികെയേയും എം എഫ് ഹുസൈനേയുമൊക്കെ നമുക്കതിൽ ഉൾപ്പെടുത്താം തർക്കമില്ല . പക്ഷേ ചോദ്യം അതല്ല .

സോണിയ ഗാന്ധിയുടെ ജീവിതകഥ ജാവിയർ മോറോ നോവലാക്കിയപ്പോൾ അത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞത് കോൺഗ്രസുകാരായിരുന്നു . ഒടുവിൽ കോൺഗ്രസുകാർ അധികാരത്തിൽ നിന്നിറങ്ങേണ്ടി വന്നു മോറോയുടെ പുസ്തകം വിൽപ്പനയ്ക്കെത്താൻ . അതിന്റെ പേരിൽ , രാജ്യം ഭരിച്ച മൻമോഹൻ സിംഗിനെ ചൂണ്ടി ഒരു മാദ്ധ്യമ പ്രവർത്തകനും അച്ചു നിരത്തിയില്ല . തസ്ലീമ നസ്രീന്റെ ദ്വിഖണ്ഡിത എന്ന പുസ്തകത്തെ നിരോധിച്ച ബംഗാൾ സർക്കാരിന്റെ തലപ്പത്തിരുന്ന വിപ്ലവനായകൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേർക്കും ആരും കൈ ചൂണ്ടിയില്ല . അവസാനം തന്റെ പുസ്തകത്തിലെ വിവാദ വരികൾ നീക്കം ചെയ്യേണ്ടി വന്നു തസ്ലീമയ്ക്ക് . അന്ന് സി പി എം നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞത് തസ്ലീമ ചെയ്തത് നല്ല കാര്യമാണെന്നും വ്രണപ്പെട്ട ഹൃദയങ്ങൾക്ക് അത് ആശ്വാസം നല്കുമെന്നുമാണ് . എന്തിനേറെപ്പറയുന്നു ഹൈദരാബാദിലോ മറ്റോ വച്ച് തസ്ലീമയ്ക്ക് കസേരയ്ക്കടി കിട്ടിയപ്പോൾ പോലും തലോടേണ്ടവനെ തലോടി തന്നെയാണ് മിക്ക മാദ്ധ്യമ സിംഹങ്ങളും പേനയുന്തിയത് .

_80236804_modhorupaganfinalcurvedപെരുമാൾ മുരുഗൻ തന്റെ മധോരു ഭഗൻ എന്ന നോവലിൽ തിരുച്ചെന്തൂരിലെ കൈലാസ നാഥ ക്ഷേത്രത്തിലെ ഭക്തരെപ്പറ്റി മോശമായ പരാമർശം നടത്തിയെന്ന് ആരോപിച്ചതും അതിനെതിരെ കേസ് കൊടുത്തതും മേരൂർ കണ്ണകുല കൊങ്കു വെള്ളാളർ ട്രസ്റ്റാണ് .ഹിന്ദുമതത്തിലെ ഒരു സമുദായമാണ് അവർ . പുസ്തകത്തിലെ ചില പരാമർശങ്ങൾ അവരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് കൊടുത്തത്. അതിൽ ആർ.എസ്.എസിനു യാതൊരു പങ്കുമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുമുണ്ട് . മാത്രമല്ല വിവാദ പരാമർശങ്ങൾ പിൻ വലിക്കാമെന്ന് പെരുമാൾ മുരുകൻ വ്യക്തമാക്കുകയും ചെയ്തത്രെ . അപ്പോൾ തസ്ലീമ നസ്രീൻ ദ്വിഖണ്ഡിതയിൽ നിന്ന് വിവാദ പരാമർശങ്ങൾ ഒഴിവാക്കിയപ്പോൾ അത് നന്നാവുകയും പെരുമാൾ മുരുകൻ മധോരു ഭഗനിൽ നിന്ന് വിവാദ പരാമർശങ്ങൾ ഒഴിവാക്കുമ്പോൾ അത് മോദി രാജ്യത്തിന്റെ കുഴപ്പമാവുകയും ചെയ്യുന്നതെന്ത് കൊണ്ടാണ് ? വ്രണപ്പെട്ട ഹൃദയങ്ങളുടെ മാപിനി ഓരോരുത്തർക്കും ഓരോന്നാവുന്നത് എന്തുകൊണ്ടാണ് ? രാജ്യത്ത് നിലനിൽക്കുന്ന നിയമനുസരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ കൊങ്കു വെള്ളാളർ തീരുമാനിച്ചതിന് മോദിയെന്ത് പിഴച്ചു ?

s23IyX2നരേന്ദ്ര മോദിക്കോ സർക്കാരിനോ സംഘപരിവാർ സംഘടനകൾക്കോ ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാണെങ്കിലും മോദി രാജ്യത്ത് കലാകാരന്മാർക്ക് ജീവിക്കാൻ പറ്റുന്നില്ലെന്ന് ഗീബൽസിനെ തോൽപ്പിക്കുന്ന രീതിയിലുള്ള പ്രചാരണം ചിലർ നടത്തുന്നതെന്തു കൊണ്ടാണ് ? . ഏറ്റവും ലളിതമായി പറഞ്ഞാൽ പ്രശ്നം ആവിഷ്കാര സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ അല്ല . പ്രശ്നം നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരുമാണ് . യഥാർത്ഥത്തിൽ നൂറു ഡിഗ്രി സെൽഷ്യസില് വെള്ളം തിളയ്ക്കന്നത് മേൽ പറഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ ഉള്ളിലാണ് . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നെഹ്രുവിനോടൊപ്പം ചേർന്ന് കെട്ടിപ്പൊക്കിയ കമ്യൂണിസ്റ്റ് സ്വർഗമെന്ന കാപട്യത്തേയാണ് മോദി തിളപ്പിക്കുന്ന വെള്ളം പൊള്ളിക്കുന്നത് . നെഹ്രൂവിയൻ അജണ്ടകളുടെ അവസാനമോ പരിഷ്കാരമോ ഉണ്ടാകുന്നത് ഉട്ടോപ്പിയൻ പ്രത്യയശാസ്ത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് ഇക്കൂട്ടരെ അന്ധാളിപ്പിക്കുന്നത് .അതല്ലാതെ സ്റ്റാലിനെ ആരാധിക്കുന്നവരുടെ കുഴലൂത്തുകാരും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിൽ എന്ത് ബന്ധമാണുള്ളത് ?

അഥവാ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ കുഴിമാടത്തിൽ നിന്നെണീറ്റു വരുന്ന ബോറിസ് പാസ്റ്റർനാക്കിനെയും ഒസിപ്പ് മാൻഡൽസ്റ്റാമിനേയും പോലുള്ളവരുടെ തല്ലുകൾ കൂടി നേരിട്ടോളാൻ അവരോട് പറഞ്ഞേക്കുക.