ആശയ പാപ്പരത്തം, അലങ്കാരമാക്കുന്നവര്‍.

14570276_1786361214985273_2643986998298519797_n-1

                      ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് കടപ്പുറത്തു വെച്ച് നടന്ന പോപ്പുലർ ഫ്രണ്ടിന്റെ ക്യാംപെയ്‌നിൽ അവതരിപ്പിച്ച പ്ലോട്ടിന്റെ വീഡിയോ കണ്ടു. അത്ഭുതമെന്നു പറയട്ടെ കേരളത്തിൽ നടത്തുന്ന ഒരു സമ്മേളനത്തിൽ പ്ലോട്ടുകൾ തയ്യാറാക്കാൻ തിരഞ്ഞെടുത്ത വിഷയങ്ങൾ മുഴുവൻ ഉത്തരേന്ത്യയുമായി ബന്ധപ്പെട്ടതായിരുന്നു. അത് കണ്ടപ്പോ, അതെന്തേ ഇന്നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ഒന്നും തന്നെ ഇല്ലേ എന്നൊരു സംശയം തോന്നി..

കേരളത്തില്‍ നിന്നും ആദ്യത്തെ ആടു മേയ്ക്കൽ സംഘം പുറപ്പെട്ടിട്ട് മാസങ്ങൾ ആവുന്നതേയുള്ളു. ഇസ്ലാമിക വ്യക്തി നിയമങ്ങളെ എതിർത്തു കൊണ്ട് അഭിപ്രായ പ്രകടനം നടത്തിയ റഫീഖ് എന്നയാളുടെ സ്റ്റുഡിയോ കത്തിച്ചതും സമീപകാലത്ത് തന്നെയായിരുന്നു. ഇതിലൊന്നും ഒരു പ്ലോട്ടിന് സാധ്യതയുണ്ടായിരുന്നില്ലേ?
ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നൊരു സമ്മേളനത്തിൽ അവതരിപ്പിക്കേണ്ടത്‌ അവരുടെ ആശയങ്ങളല്ലേ?fff
ഇവർക്ക് സ്വന്തമായി ആശയങ്ങളില്ലാഞ്ഞിട്ടാണോ അതോ, ആര്‍ എസ് എസ് സിനെയും കേന്ദ്ര സർക്കാരിനെയും എതിർക്കുന്നത് മാത്രമാണ് ഇവരുടെ ആശയം എന്നാണോ ഇതിൽ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത്?
അതോ ഇനി പൊതുമധ്യത്തിൽ പറയാൻ പറ്റാത്ത എന്തെങ്കിലുമാണോ ഇവരുടെ ആശയങ്ങൾ?
അല്ല, കണ്ണൂരിലെ കനകമലയിൽ നിന്നും മിനിയാന്ന് അറസ്റ്റ് ചെയ്ത ആട്ടിടയൻമാരിൽ ഈ സംഘടനയുടെ പ്രവർത്തകരും തേജസ് പത്രത്തിലെ ജീവനക്കാരനുമൊക്കെ പെടും. അതു കൊണ്ട് ചോദിച്ചതാണ്.
എന്തിരുന്നാലും, പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇവിടെയില്ലെങ്കിൽ പിന്നെ ‘എല്ലാം ശെരിയാക്കപ്പെട്ട’ കേരളത്തിൽ എന്തിനാണ് ഇങ്ങനെയൊരു ഒരു ബോധവൽക്കരണ ക്യാംപെയ്ൻ?
ഇവർക്കീ സമ്മേളനം ഉത്തരേന്ത്യയിൽ മാത്രം അങ്ങ് നടത്തിയാൽ പോരായിരുന്നോ?

അട്ടപ്പാടിയിലെ ശിശു മരണ നിരക്കിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ അഭിപ്രായത്തിനെ വളച്ചൊടിച്ചു വിവാദമാക്കുകയും, തലേന്ന് വരെ തമ്മിൽ കണ്ടു കൂടാത്തവർ ഒറ്റ ദിവസം കൊണ്ട് കേരളത്തിനെ നമ്പർ വൺ സംസ്‌ഥാനമാക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. ഇത് തന്നെയാണ് അദ്ദേഹം കേരളത്തിനെ ‘തീവ്രവാദത്തിന്റെ നഴ്സറി’എന്ന് വിശേഷിപ്പിച്ചപ്പോഴും സംഭവിച്ചത്. പ്രധാനമന്ത്രി പറയുന്നതെന്തു തന്നെയായാലും കക്ഷി ഭേദമന്യേ എതിർക്കുക.
ഇല്ല,ഇവിടൊരു കൊഴപ്പോം ഇല്ല. കുഴപ്പങ്ങളുണ്ടെന്നു പറയുന്നവരെ മുഴുവൻ പിടിച്ച് ഞങ്ങൾ ജൂതന്മാരോ ഫോട്ടോഷോപ്പുകാരോ ആക്കും. (ഫോട്ടോഷോപ്പിൽ നിന്ന്‌ അടുത്തിടെ ഹാക്കിങ്ങിലേക്ക് ട്രാൻസ്ഫർ കൊടുത്തു തുടങ്ങിയിട്ടുണ്ട്).
കേട്ട് മടുത്ത മറ്റൊരു ക്ളീഷേ ബാലൻസിങ് ഡയലോഗ് കൂടിയുണ്ട്, ഐഎസ്ഐഎസും ആര്‍ എസ് എസ് സും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നതു..
എന്നിട്ടു ആര്‍ എസ് എസ് സിനൊപ്പം ഐഎസ് ഐ എസിനേയും കൂടി പരിഹസിച്ചു കൊണ്ട് രണ്ട് പ്ലോട്ടുകൾ ഇടാമായിരുന്നില്ലേ?
എന്തെ ചെയ്തില്ല? എന്ന് ചോദിച്ചാല്‍ അതിനുത്തരമുണ്ടാവില്ല.

ഐഎസ് ഐ എസ് ജൂതന്മാരുടെ ബുദ്ധിയാണോ, അല്ലെയോ എന്നത് ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണ്. മാത്രവുമല്ല മറ്റു സംഘടനകളെക്കാളും ഈ വിഷയത്തിൽ ഊന്നൽ നൽകേണ്ടതും പൊതു സമൂഹത്തിനു മുന്നിൽ നിലപാടുകളെ കുറിച്ച് വ്യക്തത വരുത്തേണ്ടതും എന്ത് കൊണ്ടും മുസ്ലിം സംഘടനകളുടെ ആവശ്യവും ധാർമികതയുമാണ്. ഐഎസ് ഐഎസിന്റെ estado-1പൂർണരൂപം ‘Islamic’ State of Iraq and Syria ആണ് എന്നതാണതിന് കാരണം.
ആര്‍ എസ് എസ് എന്ന സംഘടനയുടെ ആശയങ്ങളോട് എനിക്ക് വ്യക്തിപരമായി പല എതിർപ്പുകളും ഉണ്ട്. എങ്കിലും ബാലൻസിങ് ചെയ്യാൻ വേണ്ടി പറയുന്ന പോഴത്തരങ്ങൾ കേട്ട് മടുത്തതുകൊണ്ട് ചോദിക്കുകയാണ്, ആര്‍ എസ് എസ് സില്‍ ചേരാൻ പോയ എത്ര യുവാക്കളെ പൊലീസോ ഇന്റലിജെൻസ് ഏജൻസികളോ പിടിച്ചു കൊണ്ട് പോയതായി നിങ്ങൾ കേട്ടിട്ടുണ്ട്?
പോട്ടെ ഐഎസ് ഐ എസിന്റെ മേൽനോട്ടത്തിൽ ഏതൊക്കെ പ്രകൃതി ദുരന്ത ബാധിത മേഖലകളിലാണ് സേവനപ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്?

57000ത്തോളം ശാഖകളുള്ള ഒരു സംഘടനയുടെ കാര്യം പറയുമ്പോളുടനെ ഗുജറാത്തും, ശൂലവും,ഭ്രൂണവും ഒക്കെപ്പറഞ്ഞു രോഷം കൊള്ളുന്നവർ എന്തെ തീവ്രവാദത്തിന്റെ അല്ലെങ്കിൽ മതഭീകരവാദത്തിന്റെ പര്യായമായ ഐഎസ് ഐ എസ് ഇങ്ങു മുറ്റം വരെ എത്തിയിട്ടും ഒന്നും പറയുന്നില്ല?
Ansar Ul Khilafah’ എന്ന പേരിൽ ഐസിസ് കേരളഘടകം രൂപീകരിച്ചതിനെക്കുറിച്ചും അതിൽ നിരോധിക്കപ്പെട്ടിട്ടില്ലാത്ത, ഇപ്പോഴും പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകളുടെ അംഗങ്ങൾ ഉണ്ടായിരുന്നതിനെ കുറിച്ചും ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്ന വേഗതയിൽ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു ഇവിടെയുള്ള പല പ്രതികരണ തൊഴിലാളികളും.image_1400732403_890
നിരപരാധിയായി വിധിയെഴുതിയ വ്യക്തിക്കെതിരെ അതേ കു ആരോപിക്കുന്നവർ തങ്ങൾക്ക് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ല എന്ന് തുറന്നു സമ്മതിക്കുകയെങ്കിലും ചെയ്യണം.
മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെങ്കിൽക്കൂടി തന്റെ മഹത്വം പ്രചരിപ്പിക്കാനും, അതിനായി ആളെക്കൂട്ടാനും കേവലം മനുഷ്യരെ സൃഷ്ടിക്കേണ്ട ഗതികേടുള്ളയാളാണ് സർവശക്തനായ ദൈവം എന്ന് വിശ്വസിക്കുന്നവർ സമ്പൂർണ്ണ സാക്ഷരത നേടിയ കൊച്ചു കേരളത്തിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവരിൽ ഏറിയ പങ്കും യുവാക്കളുമാണ്.

അല്ല,കശ്മീർ ഇല്ലാത്ത ഭാരതത്തിന്റെ ചിത്രമുള്ള ഗ്ലോബുകൾ ലഭ്യമായ, ദേശീയ ഗാനം പാടുന്നത് നിർത്തലാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കണ്ടു അത്ഭുതപ്പെടാനില്ല. പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും ഭീകരരെ അറസ്റ്റ് ചെയ്യുമ്പോഴും നിലപാട് വ്യക്തമാക്കേണ്ട, അല്ലെങ്കിൽ പ്രതികരിക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ പോലും മത-രാഷ്ട്രീയ നേതാക്കൾ മൗനം പാ11ലിക്കുമ്പോഴും ജനങ്ങൾക്ക് സർക്കാരിലും സംഘടനകളിലുമുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.
സഫ്‌വാൻ എന്ന യുവാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ അയാളുടെ മെമ്പര്‍ഷിപ്പ് ക്യാൻസൽ ചെയ്തു കൊണ്ടുള്ള നോട്ടീസ് പോപ്പുലർ ഫ്രണ്ട് പുറപ്പെടുവിച്ചിരുന്നു. ആ ചെയ്തത് നിങ്ങൾക്ക് നേരത്തെ ആവാമായിരുന്നില്ലേ?
അതോ, കൂട്ടത്തിലൊരു തീവ്രവാദിയുണ്ടായിട്ടും നിങ്ങളത് അറിഞ്ഞില്ല എന്നാണോ?
ഏതെങ്കിലുമൊരു കേസിൽ പ്രതിചേർക്കപ്പെടുന്നതിനു ശേഷമല്ലാതെ അതിനു മുൻപ് തന്നെ തീവ്രവാദ ബന്ധത്തിന്റെ പേരിൽ എന്നെങ്കിലും ഇവർ ആരുടെയെങ്കിലും അംഗത്വം റദ്ദാക്കിയിട്ടുണ്ടോ?
മുസ്ലിം സംഘടനകൾ ഉത്തരം പറയേണ്ട ഒരുപാട് ചോദ്യങ്ങൾ ഇന്ന് കേരളത്തിനുണ്ട്.

ഉറിയിലെ തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യ LOC മറികടന്നു തിരിച്ചടി നൽകി എന്ന വാർത്ത ഓൺലൈൻ മാധ്യമങ്ങളിൽ വന്നതിനെ അടിസ്ഥാനമാക്കി ഫേസ്ബുക്കിൽ ഇന്ത്യൻ സൈന്യത്തിന് അനുമോദനങ്ങൾ അർപ്പിച്ചവരൊക്കെ അവർക്ക് സംഘികളാണ്. വാർത്ത ഇന്ത്യൻ ആർമിയുടെ പേജ് നിഷേധിച്ചപ്പോൾ അത് സംഘികളെ കളിയാക്കാൻ കിട്ടിയൊരു അവസരമായിട്ടാണവർക്ക് തോന്നിയത്.
പോസ്റ്റുകളും ട്രോളുകളും ഒക്കെയിട്ട് സുടാപ്പി ചേട്ടന്മാർ ഇവിടെ നടത്തിയ ആഹ്ലാദ പ്രകടനങ്ങൾ ശെരിക്കുമുള്ള പാക്കിസ്ഥാനികൾ പോലും നടത്തിയിട്ടുണ്ടാവാൻ സാധ്യതയില്ല.surgical-strike-3-e1475224799985
ശെരിയാണ് ചില ഓൺലൻ പോർട്ടലുകളിൽ ആ വാർത്ത കണ്ടതിനെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റുകൾ ഇട്ടത്‌. അല്ലാതെ ഉറിയിൽ പോയി നേരിട്ട് പരിശോധിച്ചിട്ടല്ല.ഞാൻ ആ വാർത്ത വിശ്വസിച്ച ആളാണ്.എന്റെ രാജ്യത്തിന്റെ 17 ജവാൻമാരുടെ ജീവനെടുത്തതിന് പകരമാവില്ലെങ്കിൽക്കൂടി, ചെറുതായെങ്കിലും ഒരു തിരിച്ചടി കൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് സന്തോഷിച്ചയാളാണ്.
നിങ്ങളല്ലേ ഇത്രയും നാൾ തിരിച്ചടിക്കാത്തതിന് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിന്റെയും കുറ്റപ്പെടുത്തിയത്?
എന്നിട്ട് നിങ്ങൾ എന്തു കൊണ്ട് ആ വാർത്ത ഷെയർ ചെയ്തില്ല?
എന്തു കൊണ്ടത് നിങ്ങളെ സന്തോഷിപ്പിച്ചില്ല?
അതോ ഇനി ഔദ്യോഗിക സ്ഥിദ്ധീകരണമുള്ള വാർത്തകൾ മാത്രം വിശ്വസിക്കുന്നവരാണോ നിങ്ങൾ?
അല്ല,അങ്ങനെയാണെങ്കിൽ എനിക്കൊന്നും പറയാനില്ല.
അപ്പൊ പറഞ്ഞു വന്നത് ഇതാണ്-മുസ്ലിംസംഘടനകൾ മറ്റു സംഘടനകളുമായോ രാഷ്ട്രീയ പാർട്ടികളുമായോ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ വെളിവാക്കാൻ വേണ്ടി നടു റോഡിലിറങ്ങി കോപ്രായങ്ങൾ കാണിക്കുന്നതിന് പകരം, സ്വന്തം സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും, ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നത് അവരുടെ പ്രാഥമിക ലക്ഷയമാക്കി മാറ്റുകയാണ് ഇനിയുള്ള കാലമെങ്കിലും ചെയ്തു കാണിക്കേണ്ടത്.

എന്തായാലും ഒരു പൊതുസമ്മേളനത്തിൽ പശുവിന്റെ വെട്ടി മാറ്റിയ തലയും,അറപ്പും ഭീകരതയും ഉളവാക്കുന്ന ഫാൻസിഡ്രസ് കളിയുമൊക്കെ കാണുമ്പോഴാണ് മഞ്ഞപ്പട്ടാടയുമുടുത്ത് മയിൽപ്പീലിയും ചൂടിയ ഉണ്ണിക്കണ്ണന്മാരെയും അവരുടെ ഗോപികമാരെയും അണിനിരത്തിക്കൊണ്ടുള്ള ശോഭായാത്രയുടെ സംഘാടകരെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.

  ——————————-നിത്യാ ശിവരാജന്‍————————————-

Poster Credits : Ratheesh Nandhanam