അഗസ്റ്റവെസ്റ്റ്ലാൻഡ്‌ സോണിയയുടെ ചിറകരിയുമോ ?

13082520_1704800453141350_8863518074363828388_n
— സജിത റാണി —

അഗസ്റ്റവെസ്റ്റ്ലാൻഡ്‌ ചോപ്പർ ഡീൽ 

ഇന്ത്യൻ എയർ ഫോർസിന് വേണ്ടി 12 AW101 ഹെലിക്കോപ്റ്ററുകൾ വാങ്ങാനായി യൂ പി എ സർക്കാർ, അഗസ്റ്റവെസ്റ്റ് ലാന്‍ഡ എന്ന കമ്പനിയുമായി ഒപ്പ് വച്ച 3600 കോടിയുടെ കച്ചവട കരാര്‍ ആയിരുന്നു അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ചോപ്പെര്‍ ഡീല്‍. ഇത് പ്രകാരം 1,620 കോടി കമ്പനിക്ക് ഇന്ത്യ നൽകുകയും, 2012 ൽ മൂന്നു ഹെലിക്കോപ്റ്ററുകൾ കൈ പറ്റുകയും ചെയ്തു. ഡീൽ ഒപ്പ് വച്ചതിനെ തുടർന്ന് ഇറ്റലിയിലെ മാധ്യമങ്ങളിൽ അഴിമതിയെക്കുറിച്ചുള്ള വാർത്തകൾ വന്നു.
അങ്ങിനെ ഫെബ്രുവരി 2013 ന്, അഗസ്റ്റവെസ്റ്റ് ലാന്‍ഡ്ന്റെ സി ഇ ഓ ബ്രൂണൊ സ്പാഗ്നോളിനിയേയും, അഗസ്റ്റവെസ്റ്റ് ലാന്‍ഡ്ന്റെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്കയുടെ ചെയർമാൻ ഗസെപ്പി ഓർസിയേയും ഇറ്റാലിയന്‍ പോലീസ് വി വി ഐ പി ചോപ്പെര്‍ കരാര്‍ കിട്ടാൻ വേണ്ടി കൈക്കൂലി നൽകിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു.

അന്വേഷണത്തില്‍ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കള്‍ക്ക് ഈ ഡീല്‍ കിട്ടാന്‍ വേണ്ടി കൈക്കൂലി കൊടുത്തതായി അദ്ദേഹം പറയുന്നുണ്ട്. അറസ്റ്റ് വാറണ്ടിൽ 360 കോടി രൂപ ഇടനിലക്കാർക്ക് ഈ കരാര്‍ കിട്ടാൻ വേണ്ടി കൈക്കൂലി കൊടുത്തു എന്നുള്ളതായിരുന്നു ചാർജ്ജ്. ഇതിനെ തുടർന്ന് യൂ പി എ സർക്കാർ ഈ കരാര്‍ ഹോൾഡ് ചെയ്യുകയും, അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സി ബി ഐ അന്വേഷണത്തില്‍ അഴിമതി സ്ഥിതീകരിച്ച യൂ പി എ സർക്കാർ 2014 ജനുവരിയിൽ ഈ കരാര്‍ റദ്ദു ചെയ്യുകയും ചെയ്തു.
Integrity Pact കമ്പനി ലംഘിച്ചതാണ് കരാര്‍ റദ്ദു ചെയ്യാനുള്ള കാരണമായി പറഞ്ഞത്. 2004 ൽ യൂ പി എ സർക്കാർ കൊണ്ടു വന്ന ‘Integrity Clause’ പ്രകാരം കരാര്‍ നേടാൻ കമ്പനികള്‍ ഒരു ഇടനിലക്കാരെയും ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു. ഇത് പ്രകാരം ഇങ്ങനെ ചെയ്യുന്നത് കണ്ടെത്തുകയും തെളിയിക്കപ്പെടുകയും ചെയ്താൽ സര്‍ക്കാരിനു ആ കരാര്‍ റദ്ദു ചെയ്യാനുള്ള അധികാരം ഉണ്ടാകുന്നതായിരിക്കും. ഇതിനു വേണ്ടി സര്‍ക്കാര്‍ നൽകിയ പണം കമ്പനികള്‍ തിരിച്ച് നൽകേണ്ടിയും വരും.

ഇന്ത്യ അപ്പോഴേക്കും അഗസ്റ്റവെസ്റ്റ് ലാന്‍ഡക്ക് 1,620 കോടി രൂപ നൽകിയിരുന്നു. ‘Integrity Clause’ ഉപയോഗിച്ച് ജൂണ്‍ 2014 ൽ ഇന്ത്യ അവരുടെ 1,818 കോടി രൂപയുടെ ബാങ്ക് ഗാരണ്ടി കണ്ടു കെട്ടി. കൂടാതെ ഇതിന് മുന്നെ അഗസ്റ്റവെസ്റ്റ് ലാന്‍ഡ് കമ്പനി ഇന്ത്യന്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത 250 കോടിയും ഇന്ത്യ തിരിച്ചു പിടിച്ചു. അതിനാൽ യൂ പി എ സർക്കാർ പറയുന്നത് ഈ കരാര്‍ മൂലം ഒരു നഷ്ടവും ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല എന്നാണ്. മറിച്ച് അവരില്‍ നിന്നും, കൊടുത്തതില്‍ കൂടുതൽ പണം തിരിച്ചു കിട്ടുകയാണ് ചെയ്തത് എന്നും.
ഇറ്റാലിയൻ കോർട്ട് ഓഫ് അപ്പിലിലെ 225- പേജ് ജഡ്ജുമെന്റില്‍, ഈ കരാറില്‍ ഉൾപ്പെട്ടിട്ടുള്ളവരായ കാർലോസ് ജെറോസ, ക്രിസ്റ്റ്യൻ മിഷേൽ,ഗിൽഡോ ഹാഷ്ക്കെ എന്നീ മൂന്നു ഇടനിലക്കാരുടെ സംഭാഷണം ഉണ്ട്. ഈ സംഭാഷണത്തിൽ അവര്‍ സോണിയ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും, മന്‍മോഹന്‍ സിങ്ങിന്റെയും, എം കെ നാരായണന്റെയും പേര് പറയുന്നുണ്ട്. കൂടാതെ ഈ കേസില്‍ സോണിയ ഗാന്ധിയാണ് പ്രധാനി എന്നാണ് ഇറ്റാലിയന്‍ കോടതിയുടെ പരാമർശവും വന്നു.
അഗസ്റ്റവെസ്റ്റ് ലാന്‍ഡയുടെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന്, 2010 മുതൽ 2012 വരെ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ₹45 കോടി നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്.

അങ്ങിനെ ഈ കേസില്‍ ഇറ്റാലിയന്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചപ്പോൾ ഇന്ത്യന്‍ രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായി. ഇതിനെ കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ വിവിധ തരത്തില്‍ ഉള്ള ആരോപണങ്ങള്‍ നടത്തി..
അവ…

ബി ജെ പി യുടെ ആരോപണങ്ങൾ:

1. സോണിയ ഗാന്ധി കോഴ വാങ്ങി. അത് പോലെ തന്നെ സോണിയ ഗാന്ധിയുടെ പേര് തെളിവ് സഹിതം ഇറ്റാലിയന്‍ കോടതി പരാമർശിച്ചിട്ടുണ്ട്.

2. പ്രതിരോധ മന്ത്രാലയത്തിന്റെ Defence Procur Rement Manual പ്രകാരം നിർമ്മാതാക്കളില്‍ നിന്ന് മാത്രമെ ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ടെണ്ടർ അനുവദനീയമായിട്ടുള്ളു.
അപ്പൊ ഹെലിക്കോപ്റ്റര്‍ നിര്‍മാതാക്കള്‍ അല്ലായിരുന്നിട്ടും അഗസ്റ്റ വെസ്റ്റ് ലാന്‍ഡയുമായി എങ്ങിനെ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ ഉള്ള കരാര്‍ ഉണ്ടായി.?
അതിനാൽ ഈ കരാര്‍ തന്നെ തെറ്റാണ്.
ചെയ്യാൻ പാടില്ലാത്തതാണ്.

3. 2006 ൽ ഈ കമ്പനിയെ പരിഗണിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് നിര്‍മ്മാണ കമ്പനി ആണോ എന്നതായിരുന്നു. എന്നിട്ടും ആരാണ് ഇടനിലക്കാര്‍ മാത്രമായ ഈ അഗസ്റ്റവെസ്റ്റ് ലാന്‍ഡ കമ്പനി സാങ്കേതികമായി യോഗ്യതയുള്ളതു ആണെന്ന് വിലയിരുത്തിയത്..?
ഇത് പ്രതിരോധ മന്ത്രി അറിയാതെ വന്നു എന്നത് വിശ്വസിക്കാൻ പ്രയാസം ആണ്.

4. കോഴയെക്കുറിച്ചുള്ള വാർത്തകൾ 2010 മുതൽ ഇറ്റാലിയന്‍ മാധ്യമങ്ങളിൽ വരാൻ തുടങ്ങിയിട്ടും കരാര്‍ റദ്ദാക്കുന്നതിനു പകരം യൂ പി എ സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയി. ഫിബ്രവരി 2013 ൽ ഇറ്റലിയിൽ അറസ്റ്റ് നടന്നപ്പോൾ മാത്രമാണ് ഡീൽ തടഞ്ഞു വെച്ചത്. പിന്നീട് 2014 ലാണ് കരാര്‍ റദ്ദു ചെയ്തത്.
എന്ത് കൊണ്ട് ഇത്ര കാലതാമസമുണ്ടായി..?
ആരാണ് ഈ കാലതാമസത്തിന് കാരണം..?
മാത്രവുമല്ല ഈ കാലയളവിലാണ്, അതായത് 2010 മുതൽ 2012 വരെ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ കൈകാര്യം ചെയ്യാനായി 45 കോടി രൂപ അഗസ്റ്റവെസ്റ്റ് ലാന്‍ഡ ക്രിസ്റ്റ്യൻ മിഷലിന് നൽകിയതായി പറയുന്നത്.

5. കരാര്‍ ഒപ്പിടുമ്പോള്‍ ചെയ്യേണ്ടത് ഫീൽഡ് ചോപ്പെഴ്സിന്റെ
മൂല്യനിർണ്ണയത്തിനു വേണ്ടിയുള്ള ട്രയൽ ഇന്ത്യയിൽ നടത്തണമെന്നതായിരുന്നു. പക്ഷെ അത് ഇന്ത്യയില്‍ നടത്താതെ എന്തിനു ഇറ്റലിയിൽ വെച്ചു നടത്തി..?
ഇത് ആര് ചെയതു.?
എന്തിന് ഇതിനു പ്രതിരോധ മന്ത്രി അനുമതി നൽകി.?

6. കരാര്‍ റദ്ദു ചെയ്തപ്പോ കണ്ടു കെട്ടിയ 1,818 കോടി തുകയുടെ ബാങ്ക് ഗാരണ്ടിയും പണമായി മാറ്റാനുള്ള നടപടി യൂ പി എ സർക്കാർ ആരംഭിച്ചിരുന്നെങ്കിലും മുഴുവനും പണമാക്കാൻ പറ്റിയിട്ടില്ല.
അതു കൊണ്ട് മുഴുവൻ പണവും തിരിച്ച് കിട്ടി എന്ന് പറയാൻ കഴിയില്ല.

7. AW101 ന് ഉയരമുള്ള പ്രദേശങ്ങളായ സിയാച്ചിനിലും ടൈഗേര്‍ ഹില്ലിലും പറപ്പിക്കാൻ കഴിയില്ലാ എന്ന് പറഞ്ഞ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഈ കരാറിനെ എതിർത്തിരുന്നു. പിന്നിട് ത്യാഗി എയര്‍ ഫോഴ്സ് ചീഫ് ആയതിനെ തുടർന്ന് altitude requirements സില്‍ മാറ്റം വരുത്തി.അതായത് ഉയരം 6,000 മീറ്ററിൽ നിന്നും 4,500 മീറ്ററിലേക്ക് ചുരുക്കി. അങ്ങനെ വീണ്ടും അഗസ്റ്റവെസ്റ്റ് ലാന്‍ഡക്ക് കരാര്‍ ചെയ്യാൻ കഴിഞ്ഞു.
ഇതിന് പിന്നിൽ ആര് ?

8. Italian Court of Appeals ജഡ്ജ്മെന്റില്‍ ഒരു ഇന്ത്യന്‍ ഓഫീസറിന്റെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇയാള്‍ ത്യാഗിയുടെ കസിന്‍ ആണെന്ന് പിന്നീടു കണ്ടെത്തിയിട്ടുമുണ്ട് .
ഇത് ത്യാഗിയുടെ പങ്കാളിത്തത്തെ അല്ലെ കാണിക്കുന്നത്..?

9. അഗസ്റ്റവെസ്റ്റ് ലാന്‍ഡ്ന് അനുകൂലമായി altitude requirements മാറ്റം വരുത്തിയത് ആരുടെ നിർദേശ പ്രകാരമായിരുന്നു ?

10. സുബ്രമണ്യം സാമിയുടെ ആരോപണം സോണിയ കോഴ വാങ്ങിയെന്നും, അവ ജനീവയിലെ സരസിന്‍ ബാങ്കിലും, പിക്റെറ്റ് ബാങ്കിലും ആണ് ഉള്ളത് എന്നുമാണ്.

11. പാര്‍ലമെന്റില്‍ സീറോ അവറില്‍, മീനാക്ഷി ലേഖി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ ക്രിസ്ത്യന്‍ മിഷലിന് ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനു 45 കോടി നൽകിയ വിഷയം ഉയർത്തുകയും ചർച്ച ആവശ്യപ്പെടുകയും ചെയ്തു. കോഴ നൽകിയവർ ഇപ്പോൾ ഇറ്റലിയിലെ ജയിലിൽ ആണെന്നും, അതിനാൽ കോഴ വാങ്ങിയവരുടെ പേര് കോൺഗ്രസ് വെളിപ്പെടുത്തണമെന്നും അമിത് ഷാ കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

12. അന്വേഷണത്തിന് രണ്ട് കൊല്ലം എടുക്കാൻ കാരണം ഇതിലെ പ്രധാന സാക്ഷികൾ രാജ്യത്തിന് പുറത്തുള്ളവരായത് കൊണ്ടാണ് എന്നാണ് .ഇവർക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച് എന്ന് പറയുന്നു. കൂടാതെ മീഡിയക്ക് നൽകിയ 45 കോടിയുടെ പണം പോയ വഴി കണ്ടെത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റു അത് ഉടനെ വെളിപെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്.
വരും നാളുകളിൽ ഇതുമൂലം അസഹിഷണുതയുടെ രണ്ടാം ഭാഗം മീഡിയകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതു നമ്മള്‍ക്ക് കാണാം..

കോൺഗ്രസ്സിന്റെ വാദങ്ങൾ:

1. രണ്ടു കൊല്ലമായി കേസിൽ ഒന്നും ചെയ്തില്ല.

2.ഒരു ബ്ലാക്ക്‌ ലിസ്റ്റഡ് കമ്പനിക്ക് ബാക്ക് ഡോര്‍ എന്‍ട്രി നൽകി.കൂടാതെ തങ്ങൾ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്ത കമ്പനിയെ ബ്ലാക്ക്‌ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു.

3. സി ബിഐ ഒഫിഷ്യല്‍സും, പ്രതിരോധ മന്ത്രാലയത്തിന്റെ ഒഫിഷ്യല്‍സും ഇറ്റലിയിലെ കോര്‍ട്ട് ട്രയല്‍സില്‍ പങ്കെടുത്തിരുന്നു ക്രോസ് എക്സമിനെഷനില്‍ ഒരു കോൺഗ്രസ്സ് നേതാവിന്റെ പേരും വിചാരണയിൽ അന്ന് വന്നിരുന്നില്ല.

4. എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിനോടും സിബിഐ യോടും അന്വേഷണത്തിന് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു.

5. യൂ പി എ സർക്കാർ മിലാന്‍ കോടതിയെ സമീപിച്ചതിന്റെ ഫലമായി കമ്പനിക്ക് ഇന്ത്യ നൽകിയ 1620 കോടിക്ക് പകരം 1,818 കോടിയും, അഗസ്റ്റവെസ്റ്റ് ലാന്‍ഡ കമ്പനി ഇന്ത്യന്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത 250 കോടിയും ഇന്ത്യ തിരിച്ചു പിടിച്ചിട്ടുണ്ട്. ശരിക്കും കൊടുത്തതിനേക്കാൾ കൂടുതലായി 2,068 കോടി തിരിച്ചു കിട്ടുകയാണ് ചെയ്തത്.
ഈ തുകയുടെ Securities?Bank Guarantees, Encash ചെയ്യാനുള്ള നടപടി യൂ പി എ ഗവന്മേന്റ്റ് ആരംഭിച്ചു. കൂടാതെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ യുടെ മൂന്ന്‍ ഹെലിക്കോപ്റ്ററുകൾ കണ്ടു കെട്ടി.

6.ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെട്ട അഗസ്റ്റ വെസ്റ്റ് ലാന്‍ഡ കമ്പനിയെ ഏപ്രില്‍ 2015 ൽ 100 Naval Utility ഹെലിക്കോപ്റ്ററുകൾ വാങ്ങുന്നതിന് ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതെന്തിന് ?

7.കമ്പനിയെ ഇപ്പൊ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാക്കിയത് എന്തിന്..?

8.അഗസ്റ്റ വെസ്റ്റ് ലാന്‍ഡയെയും അതിന്റെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്ക യെയും ബ്ലാക്ക്‌ ലിസ്റ്റില്‍ നിന്ന് സി ബി ഐ കേസ് നിലനിൽക്കെ നീക്കം ചെയ്തതെന്തിന്..?

ഇത്രയുമാണ് ഇതുവരെ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ .
എന്നാല്‍ യൂ പി എ സർക്കാർന്റെ ഡീൽ തന്നെ തെറ്റായിരുന്നിരിക്കെ തങ്ങളാണ് അത് കാൻസൽ ചെയ്തത് എന്ന കോൺഗ്രസ്സിന്റെ വാദം തെറ്റാണ്. ഡീൽ കാൻസൽ ചെയ്യുക വഴി കോൺഗ്രസ്സ് തങ്ങളുടെ തെറ്റ് തിരുത്തുക മാത്രമാണ് ചെയ്തത് അതും ഇറ്റലിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ. ഒരു പക്ഷെ ഇറ്റലിയുടെ മാധ്യമങ്ങളിൽ വാർത്ത വന്നില്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു നീക്കം ഉണ്ടാവില്ലായിരുന്നു .
അതായത് പൂച്ച് പുറത്ത് വന്നപ്പോൾ രക്ഷപ്പെടാൻ ചെയ്ത ഒരു പ്രവൃത്തി മാത്രമായെ കരുതാൻ കഴിയൂ. രണ്ടാമത് കമ്പനിയ്ക്ക് വേണ്ടി ചെയ്ത വീട്ടുവീഴ്ചകൾ ആരുടെ നിർദ്ദേശപ്രകാരം ആണ്.??
ഇതിൽ ത്യാഗിയെ ബലിയാടാക്കുന്നത് ആരെ രക്ഷപ്പെടുത്താനാണ്..?
ഉയരമുള്ള പ്രദേശങ്ങളിൽ പറപ്പിക്കാൻ കഴിയില്ലാ എന്ന് പറഞ്ഞ് ഇന്ത്യന്‍ എയര്‍ ഫോര്‍സ് എതിർത്തിരുന്ന ഒരു ഡീൽ പിന്നിട് ത്യാഗി എയര്‍ ഫോര്‍സ് ചീഫ് ആയതിനെ തുടർന്ന് altitude requirements, ൽ മാറ്റം വരുത്തി മുന്നോട്ട് കൊണ്ട് പോയത് ത്യാഗിയുടെ താല്പര്യപ്രകാരം മാത്രമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പ്രതിരോധ മന്ത്രി ഇത് അറിഞ്ഞില്ല എന്ന് വരാൻ വഴിയില്ലല്ലോ.?
അപ്പോൾ അറിഞ്ഞിരുന്നെങ്കിൽ എന്ത് കൊണ്ടാണ് ഇന്ത്യന്‍ എയര്‍ ഫോര്‍സിന്റെ ആവശ്യത്തിന് ഉപകരിക്കാത്ത ഒരു ഡീലിന് അനുമതി നൽകിയത്.??

എന്ത് കൊണ്ടാണ് പാർലമെന്റിൽ ഇതിനെക്കുറിച്ച് പരാമർശിക്കുമ്പോഴേക്ക് കോൺഗ്രസ്സ് ബഹളം വയ്ക്കുന്നത്.?
ചെറിയ വിഷയങ്ങളിൽ പോലും ചർച്ച ആവശ്യപെടുന്ന കോൺഗ്രസ്സ്
ഇതില്‍ ചർച്ചക്ക് തയ്യാറാവാത്തതെന്ത് കൊണ്ട്..?
360 കോടി കോഴ നൽകിയവർ ഇറ്റലിയിൽ ജയിലിൽ ആണെന്നിരിക്കെ ഇവർ കോഴ നൽകി എന്ന് പറയുന്ന കോൺഗ്രസ്സ് ലീഡേർസ് ആരെല്ലാമാണ്..?

പിന്നെ എന്ത് കൊണ്ട് കോൺഗ്രസ്സ് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്ത ഈ കമ്പനിയെ എൻ ഡി എ സർക്കാർ ബ്ലാക്ക്‌ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് എന്ന ആരോപണം തികച്ചും തെറ്റാണ്. കാരണം കോൺഗ്രസ്സ് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തിരുന്നില്ല. 2014 ജൂലൈയിൽ എൻ ഡി എ സർക്കാർ ആണ് സിബിഐയുടെ എഫ് ഐ ആറിൽ പേരുണ്ടായിരുന്ന അഗസ്റ്റവെസ്റ്റ് ലാന്‍ഡ അടക്കമുള്ള ആറ് കമ്പനിയിൽ നിന്നുള്ള എല്ലാ അക്വിസിഷനും ഹോൾഡ് ചെയ്തത്.

ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെട്ട അഗസ്റ്റവെസ്റ്റ് ലാന്‍ഡ കമ്പനിയെ ഏപ്രില്‍ 2015 ൽ 100 Naval Utility ഹെലിക്കോപ്റ്ററുകൾ വാങ്ങുന്നതിന് ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചു എന്നത് തെറ്റായ വിവരമാണ്. കാരണം പ്രൊപ്പോസലിനുള്ള ഒരു റിക്വസ്റ്റും ഇഷ്യു ചെയ്തിട്ടില്ല.

അഗസ്റ്റവെസ്റ്റ് ലാന്‍ഡയും ടാറ്റാ സൺസിന്റെയും ജോയിന്റ് കമ്പനിയായ ഇന്ത്യൻ റോട്ടോ ക്രാഫ്റ്റ് ലിമിറ്റഡിന് ക്ലിയറൻസ് നൽകിയത് സപ്തംബർ 2, 2011 നാണ്. പിന്നിട് ഫിബ്രവരി 2012 നാണ് ഹെലികോപ്റ്റർ നിർമ്മിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ ലൈസൻസ് നൽകിയത്.അതിന്റെ വാലിഡിറ്റി ഇപ്പോൾ അവസാനിച്ചിരിക്കുന്നു.
അല്ലാതെ അഗസ്റ്റവെസ്റ്റ് ലാന്‍ഡയെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാക്കിയിട്ടില്ല.

പിന്നെ രണ്ടു കൊല്ലമായി കേസിൽ ഒന്നും ചെയ്തില്ല എന്ന കോൺഗ്രസ്സിന്റെ വാദം തെറ്റാണ്. എന്‍ ഡി എ സർക്കാർ നൂറോളം സാക്ഷികളുടെ മേൽ അന്വേഷണം ആരംഭിച്ചു. 2015 സപ്തംബർ 24 ൽ സി ബി ഐ ക്രിസ്റ്റ്യൻ മിഷേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2015 ഡിസംബറിലും ജനുവരി 2016 ലും റെഡ് കോർണർ നോട്ടീസ് ഇഷ്യു ചെയ്തു. ക്രിസ്റ്റ്യൻ മിഷേലിനെ കൈമാറാനുള്ള എക്സ്ട്രാഡിഷ്യൻ റിക്വസ്റ്റ് യു കെ അധികൃതർക്ക് അയച്ചു. കൂടാതെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റും 2016 ഫിബ്രവരി 29 ന് യു കെ അധികൃതർക്ക് റെഡ് കോർണർ നോട്ടിസ് അയച്ചു .

ഇതിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ 45 കോടി മാധ്യമങ്ങൾക്ക് നൽകിയതിനെ ക്കുറിച്ച് ഉള്ള വിവരങ്ങളുണ്ട്.. ഇതിൽ എന്തൊക്കെ ആവശ്യങ്ങൾക്കാണ് 45 കോടി വിനിയോഗിക്കേണ്ടത് എന്ന് കമ്പനി ആവശ്യപ്പെടുന്ന വിവരങ്ങളടങ്ങിയ അഗസ്റ്റ വെസ്റ്റ് ലാന്‍ഡയും ക്രിസ്റ്റ്യൻ മിഷേലും തമ്മിലുള്ള കോൺട്രാറ്റിക്റ്റിന്റെ കോപ്പിയും ആണ് ഇതിൽ ഉള്ളത്.
Link – Documents revealing the contract Christian Michel had with AW for managing India’s media

പരസ്പരം പഴിചാരാതെ രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ്സ് തയ്യാറാവുകയും, എന്‍ ഡി എ സർക്കാർ ജനങ്ങളുടെ ഈ വിഷയത്തിലുള്ള ആകുലതങ്ങൾ നീക്കം ചെയ്യുകയും എത്രയും പെട്ടെന്ന് ഇതിന് പിന്നിലെ അഴിമതി വെളിയിൽ കൊണ്ടുവരികയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്നുമാണ് ഇക്കാര്യത്തിൽ ജനങ്ങൾ ആവശ്യപെടുന്നത്.
രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഈ വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുമെന്നു പ്രത്യാശിക്കുന്നു..