ഫുൽവാമ ഭീകരാക്രമണം: ചില നവമാദ്ധ്യമവിചാരങ്ങൾ

— വായുജിത് —

1. *സൈനികർ വെറും തൊഴിലാളികളല്ലേ?* 

സൈനികർ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് പോകുന്നവർ. അവർ മരിക്കുമ്പോൾ വീര മൃത്യു അല്ല തൊഴിൽ മരണം എന്നൊക്കെ പറയുന്ന പര കമ്മികളോട് രണ്ടാം ലോക മഹായുദ്ധത്തിൽ സ്റ്റാലിന്റെ മോൻ കൊല്ലപ്പെട്ടതിനെ പറ്റിയൊക്കെ ഒന്ന് ചോദിച്ച് നോക്ക്.

ദേശ സ്നേഹത്തിൽ പുളകം കൊണ്ട് റെഡ് ആർമിക്കാരുടെ രക്തസാക്ഷിത്വത്തെപ്പറ്റി അവനൊക്കെ ഉപന്യാസം രചിക്കും . നൊസ്റ്റാൾജിക് റഷ്യൻ ദേശ സ്നേഹത്താൽ വിജൃംഭിക്കും

പക്ഷേ ഇന്ത്യൻ സൈനികരുടേത് തൊഴിൽ മരണമാണ് പോലും.

മലരുകൾ… ഫ !

2. *ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഇടതുവശം*

ബ‌ട്‌ല ഹൗസ് എൻകൗണ്ടർ ഓർമ്മയുണ്ടോ ?

2008 ൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ്മയും രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരും കൊല്ലപ്പെട്ട സംഭവം ?

നികൃഷ്ടമായ കോൺസ്പിരസി തിയറിയുടെ അങ്ങേയറ്റം മാദ്ധ്യമങ്ങളിലും രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന ഒരു കാലമായിരുന്നു അത് . ജമാ അത്തെ ഇസ്ലാമിയൻ മുഖ പത്രത്തിൽ ഓരോ ദിവസവും കോൺസ്പിരസി തിയറിയുടെ വെണ്ടയ്ക്കയായിരുന്നു നിരത്തിയിരുന്നത്.

ഏഴ് ഗ്യാലന്ററി അവാർഡുകൾ നേടിയ ഏറ്റുമുട്ടൽ വിദഗ്ദ്ധൻ മോഹൻ ചന്ദ് ശർമ്മയെ പൊലീസ് വകുപ്പിലുണ്ടായ തമ്മിൽ തല്ലിന്റെ ഭാഗമായി പൊലീസുകാർ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വെറുതെ വേട്ടയാടുകയാണെന്നുമായിരുന്നു ആരോപണം. അവസാനം മനുഷ്യാവകാശ കമ്മീഷനും കോടതിയും ഒക്കെ ഈ കോൺസ്പിരസി തിയറി എടുത്ത് തോട്ടിൽ കളയുമ്പോഴേക്കും ഒരു ചെറിയ വിഭാഗത്തെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ ഈ അർബൻ മൗലികവാദികൾക്ക് കഴിഞ്ഞിരുന്നു. അന്നത്തെ കോലാഹലങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ. ഞെട്ടിപ്പോകുന്ന വിധത്തിലായിരുന്നു പല രാഷ്ട്രീയ സംഘടനകളുടേയും പെരുമാറ്റമെന്ന് മനസ്സിലാകും .

കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ 2008 ഒക്ടോബറിൽ യുദ്ധം ചെയ്യാൻ പോയി ചില മലയാളി ഭീകരർ ചത്ത സംഭവമായിരുന്നു മറ്റൊന്ന് . അവർ മലയാളികളല്ല , ഭീകരരല്ല , മുസ്ലിങ്ങളല്ല എന്നൊക്കെയുള്ള വാദങ്ങളുമായി അന്നും മൗദൂദിയൻ മാദ്ധ്യമങ്ങളും പോപ്പുലർ ഫ്രണ്ട് അനുകൂലികളും ഇറങ്ങി. ഇന്റലിജൻസ് ബ്യൂറോ മുസ്ലിം യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്ത് കശ്മീരിൽ കൊണ്ടു പോയി യുദ്ധം ചെയ്യിച്ച് കൊല്ലുന്നു എന്നൊക്കെയായിരുന്നു ആരോപണം. അന്നും കുറെ പേരെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. 2008 നവംബർ 26 ലെ ഞെട്ടിക്കുന്ന ഭീകരാക്രമണത്തെ തുടർന്ന് ഇതേപടി തന്നെ ഇവർ വിഷലിപ്തമായ പ്രചാരണങ്ങൾ കൊണ്ട് നിറച്ചു. മൊസാദ് , ഐബി , ആർ.എസ്.എസ് , സി.ഐ.എ കൂട്ടുകെട്ടാണ് ആക്രമണം നടത്തിയതെന്ന് സമർത്ഥിച്ചു. കോൺഗ്രസുകാരനായ അബ്ദുൽ റഹ്മാൻ ആന്തുലെ കോൺസ്പിരസി തിയറികൾക്ക് പിന്തുണ കൊടുത്തു. ഭീകരൻ കയ്യിൽ ചരട് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു തീവ്രവാദികൾ ആക്രമണം നടത്തിയെന്ന് ദേശാഭിമാനി പത്രം വരെ എഴുതി.

പാകിസ്ഥാൻ പത്രത്തിൽ അമരേഷ് മിശ്രയെന്ന് പന്നൻ എഴുതിയ ,സി.ഐ.എ മൊസാദ് ആർ.എസ്.എസ് അച്ചുതണ്ടാണ് ആക്രമണത്തിനു പിന്നില്ലെന്ന് പറയുന്ന ലേഖനം തേജസ്സ് അതേപടി മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. കാർക്കറെയെ കൊന്നതാരെന്ന കോൺസ്പിരസി പുസ്തകം മലയാളത്തിലാക്കി പ്രചരിപ്പിച്ചു. തുക്കാറാം ഓം‌ബ്ലെ എന്ന ധീര ദേശാഭിമാനിയായ പൊലീസുകാരൻ സ്വന്തം ജീവൻ കളഞ്ഞ് അജ്മൽ അമീർ കസബെന്ന ഭീകരനെ പിടിച്ചില്ലായിരുന്നെങ്കിൽ ഈ കോൺസ്പിരസി തിയറികളും കൊണ്ട് ഇവർ ഈ നാടിനെ മൊത്തമായിത്തന്നെ തെറ്റിദ്ധരിപ്പിക്കുമായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു പ്രചാരണങ്ങൾ. ജമ അത്തെ ഇസ്ലാമിയൻ മാദ്ധ്യമങ്ങളും പോപ്പുലർ ഫ്രണ്ടിന്റെ തേജസ്സും മാത്രമായിരുന്നില്ല. കോൺഗ്രസുകാരായ എ.ആർ ആന്തുലേയും ദിഗ്‌വിജയ് സിംഗും ഒളിഞ്ഞും തെളിഞ്ഞും സിപിഎം ബുദ്ധിജീവികളും അവർക്കൊപ്പം ഉപജാപക സിദ്ധാന്തങ്ങളെ പിന്തുണച്ചു. മുസ്ലിം യുവാക്കളെ വെറുതെ ഭീകരരാക്കുന്നു എന്ന് കണ്ണീരിൽ ചാലിച്ച് എഴുതി നിറച്ചു . മുസ്ലിങ്ങൾക്കിടയിൽ എത്രത്തോളം അരക്ഷിതാവസ്ഥയുണ്ടാക്കാമോ അതെല്ലാം ചെയ്തു.

പാർലമെന്റ് ആക്രമിച്ചത് ബീഹാറിൽ നിന്നുള്ള ആർ.എസ്.എസുകാരാണെന്ന് പ്രചരിപ്പിച്ച കമ്യൂണിസ്റ്റ്സഹയാത്രികർ ഇവിടെയുണ്ടായിരുന്നു. കാർഗിലിൽ പാകിസ്ഥാൻ യുദ്ധം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചവരും ഇവിടെ ഉണ്ടായിരുന്നു . പിന്നീട് കാർഗിലിൽ കൊല്ലപ്പെട്ട പാക് പട്ടാളക്കാരെ ഷഹീദായി പാകിസ്ഥാൻ അംഗീകരിച്ചപ്പോൾ ആ പഴയ പ്രചാരണത്തെ തിരുത്തി അവരൊന്നും ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.

ഇപ്പോൾ ദാ പുൽവാമ ആക്രമണത്തെ തുടർന്നും അവർ ഇറങ്ങിയിട്ടുണ്ട് . അഞ്ച് വർഷം മിണ്ടാതിരുന്ന ജെയ്ഷ് ഇ മുഹമ്മദ് പൊടുന്നനെ അവതരിച്ചത്രെ . എന്തൊരു നികൃഷ്ടമായ ആരോപണമാണിത് ?

2015 നവംബർ 25 ന് കുപ്‌വാരയിലെ താങ്ധാറിൽ സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ് ഇ ഭീകരരാണ് ? അന്ന് മൂന്ന് ഭീകരരെ സൈന്യം വധിച്ചു . ക്യാമ്പിലെ ജനറേറ്ററ്റ് ഓപ്പറേറ്ററെ ഭീകരർ കൊലപ്പെടുത്തി ? 2016 ജനുവരി 2 ന് പത്താൻകോട്ട് എയർഫോഴ്സ് കേന്ദ്രം ആക്രമിച്ച് ഏഴു സൈനികർ കൊല്ലപ്പെടാൻ കാരണമായതിനു പിന്നിൽ ജെയ്ഷ് ആണ് .അന്ന് അഞ്ച് ഭീകരരും കൊല്ലപ്പെട്ടു .ആഗസ്റ്റ് 17 ന് ബാരാമുള്ളയിൽ സൈനിക വ്യൂഹത്തെ ആക്രമിച്ച് രണ്ട് സൈനികരെ വധിച്ചു. സെപ്റ്റംബർ 7 ന് ഹന്ദ്വാരയിൽ വീണ്ടും ആക്രമണം.

സെപ്റ്റംബർ 18 ന് ഉറിയിൽ ആക്രമണം നടത്തിയത് ജെയ്ഷാണ് . അന്ന് പതിനെട്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. 2017 ഏപ്രിൽ 27 ന് കുപ്‌വാരയിലെ പഞ്ചഗണിൽ ജെയ്ഷ് ആക്രമണം ഉണ്ടായി. 3 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 26 ന് പൊലീസ് ക്യാമ്പ് ആക്രമിച്ചതിൽ എട്ട് സുരക്ഷ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഒക്ടോബർ 3 ന് ശ്രീനഗർ ബി‌എസ്‌എഫ് ക്യാമ്പ് ആക്രമിച്ചു.

2014 മുതൽ 2017 വരെ ജെയ്ഷ് ഇ മൊഹമ്മദ് നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് നാൽപ്പതോളം സൈനികരാണ് . അൻപതിലധികം ജെയ്ഷ് ഭീകരരും കൊല്ലപ്പെട്ടു. ഇതിൽ മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളായ ഉസ്മാനും തൽഹ റഷീദും ഉൾപ്പെട്ടിരുന്നു.

എന്നിട്ടും പറയുകയാണ് . തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജെയ്ഷെ മുഹമ്മദ് പൊട്ടിവീണെന്ന് !

ആരും ഭീകരരാകുന്നില്ല എല്ലാവരേയും ആരോ നിർബന്ധിച്ച് ഭീകരരാക്കുകയാണ് . പിന്നിൽ ഐബി ആണ് , റോ ആണ് , ആർ.എസ്.എസ് ആണ് . ഇതെല്ലാം അവരുടെ കളിയാണ് . ഇതൊക്കെയായിരുന്നു വാദങ്ങൾ . മൗദൂദിയൻ മാദ്ധ്യമങ്ങളും പോപ്പുലർ ഫ്രണ്ട് നാവുകളും ഇത് നിരന്തരം പറഞ്ഞു. അവർക്ക് കുടപിടിക്കാൻ ചില ഇടതുപക്ഷ മാദ്ധ്യമ പ്രവർത്തകരും , സിപിഎം ബുദ്ധിജീവികളും .

ഒടുവിലെന്തായി?

കേരളത്തിലെ കണ്ണൂരിൽ നിന്ന് കളി അങ്ങ് അന്തർദ്ദേശീയമായി . ഇപ്പോൾ മലയാളികൾ പോകുന്നത് ഐഎസിലേക്കാണ് . സിറിയയിൽ പോയി ആഗോള ഭീകരവാദത്തിനൊപ്പമാണ് യുദ്ധം . ഇത്തരത്തിൽ പെട്ട ഇരുപതിലധികം കേസുകളാണ്‌ ഇന്ന് കേരളത്തിൽ നിന്നു മാത്രം എൻ.ഐ.എ അന്വേഷിക്കുന്നത്.

എന്നിട്ടും ഇപ്പോഴും പഴയ പല്ലവി തന്നെ തുടരുന്നത് സാമൂഹിക മാദ്ധ്യമങ്ങളിൽ നമുക്ക് കാണാം ..

ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടന ഉണ്ടോ എന്ന് തന്നെ ഇവർക്ക് സംശയമാണ്. ലഷ്കർ ഇ തോയ്ബ എന്നത് പാകിസ്ഥാനിലെ ഏതോ ജീവകാരുണ്യ സംഘടനയാണ്. പാകിസ്ഥാൻ ഇന്ത്യയിൽ ആക്രമണം നടത്തുന്നില്ല .

എന്നിട്ട് പറയുന്നതോ? ഇസ്ലാമിക ഭീകര വാദം ഒരു മിഥ്യയാണത്രേ . വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചത് ജൂതന്മാരാണത്രേ . മുംബൈ ആക്രമണം നടത്തിയത് ആർ.എസ്.എസുകാരാണത്രേ . ഇത് പറയാനിവർക്ക് നാണവുമാവില്ല, വീണ്ടും വീണ്ടും പറയാൻ ഒരുളുപ്പുമില്ല.

ജെയ്ഷ് എ മൊഹമ്മദ് എന്നൊരു ഭീകര സംഘടന ഉണ്ടെന്ന് അംഗീകരിച്ചു തരുമോ നിങ്ങൾ ? ഭീകര സംഘടന എന്ന് വേണ്ട ഒരു സംഘടന?

അത്രയെങ്കിലും ?

ആദിൽ അഹമ്മദ് ദറിന്റെ വീഡിയോ കണ്ടുവോ .. ( ഓ അതു പിന്നെ ഇന്റലിജൻസ് ഏജൻസികൾക്ക് ഷൂട്ട് ചെയ്യാമല്ലോ .. അതോർത്തില്ല )

കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ജെയ്ഷെ മൊഹമ്മദ് നടത്തുന്ന അറ്റാക്കുകളെപ്പറ്റി മുകളിൽ പറഞ്ഞത് നേരത്തെ അറിഞ്ഞിരുന്നോ ? .. ചത്തു തുലഞ്ഞ ഭീകരരെപ്പറ്റി അറിയാമോ ?

മിനിമം മൗലാന മസൂദ് അസറും ഹാഫിസ് സയിദും ഉണ്ടെന്നെങ്കിലും സമ്മതിക്കണം .. പ്ലീസ് .. ഞങ്ങളൊക്കെ അവരുടെ വീഡിയോ കണ്ടിട്ടുണ്ട് .അവരൊക്കെ ആ വീഡിയോയിൽ അനങ്ങുന്നുണ്ട്. അതാണ്.. അതെങ്കിലും സമ്മതിക്കണം !

ഭീകരരെ നമുക്ക് നേരിടാം . ഒന്നുമില്ലെങ്കിലും അവൻ ആയുധമെടുത്ത് യുദ്ധത്തിനു വരികയാണല്ലോ … നമ്മുടെ കയ്യിൽ ആയുധമുണ്ടെങ്കിൽ തിരിച്ച് വെടിവെക്കാം . ഇല്ലെങ്കിൽ രാജ്യത്തിനു വേണ്ടി മരിക്കാം.

പക്ഷേ

മേൽപ്പറഞ്ഞ ഉപജാപക നികൃഷ്ട ജന്മങ്ങളെ , കൊടും വിഷങ്ങളെ നാമെങ്ങനെയാണ് നേരിടുക ?

3. *താർക്കികക്കമ്മികളുടെ ഇഷ്ടമില്ലാത്തച്ചി  സിദ്ധാന്തങ്ങൾ*.

പാകിസ്ഥാനെതിരെ സംസാരിച്ചാൽ അവർ പറയും , ജിംഗോയിസം വളർത്തി വോട്ട് നേടാൻ നോക്കുന്നുവെന്ന്.

പാകിസ്ഥാനിലെ ഭരണ നേതാക്കളെ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചാൽ അവർക്കരികിലേക്ക് സൗഹൃദ സന്ദർശനം നടത്തിയാൽ അപ്പോൾ പറയും മോദി ബിരിയാണി തിന്നാൻ പോയെന്ന്.

പിഡിപിയെയും വിഘടനവാദികളേയും എതിർത്താൽ അവർ പറയും കശ്മീരിയത്തിനെ വിശ്വാസത്തിലെടുത്ത് ചർച്ച ചെയ്തില്ല എന്ന്.

കശ്മീരിൽ ഉറച്ച ഒരു സർക്കാരിനും സമാധാനത്തിനും വേണ്ടി , ചേരാൻ കഴിയാത്ത പിഡിപിയോട് ചേർന്ന് സർക്കാരുണ്ടാക്കി സമാധാനത്തിനു ശ്രമിച്ചാൽ പറയും , ഭരണത്തിനു വേണ്ടി ഭീകരരുമായി സന്ധി ചെയ്തെന്ന്.

ഭീകരർക്കെതിരെ ശക്തമായ തിരിച്ചടി കൊടുത്താൽ കശ്മീരിലെ യുവാക്കളെ മോദി ചുമ്മാ വെടിവെച്ച് കൊല്ലുന്നെന്ന് പറയും ..ഭീകരന്റെ ശവമടക്കൽ ചടങ്ങിലെ ആൾക്കൂട്ടത്തെ ചൂണ്ടിക്കാട്ടി കണ്ടോ ഇന്ത്യൻ സൈന്യമൊക്കെ അവിടെയുണ്ടെങ്കിലും യുവാക്കൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നത് കണ്ടോ എന്ന് മേനി നടിക്കും.

ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ആക്രമിക്കുമ്പോൾ അതേ നാവു കൊണ്ട് തന്നെ പറയും അവിടുത്തെ യുവാക്കൾ മൂത്രമൊഴിക്കണമെങ്കിലും ആർമി പറയണം എന്നിട്ടും എവിടുന്ന് ഇതൊക്കെ കിട്ടുന്നു എന്ന്.

തും കിതനേ അഫ്സൽ മാരോഗേ ഘർ ഘർ മേ അഫ്സൽ നികലോഗേ എന്നു പറയുന്നവനെ പിടിച്ച് അകത്തിട്ടാൽ മനുഷ്യാവകാശത്തിനു വേണ്ടി മുറവിളി കൂട്ടും . അഫ്സൽ ഗുരു സ്ക്വാഡ് ആക്രമണം നടത്തിയാൽ അതേ നാവു കൊണ്ട് തന്നെ കുറ്റവും പറയും …ഉള്ളിൽ സന്തോഷിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊള്ളായിരത്തിലധികം ഭീകരരെ ഇല്ലാതാക്കി .. കൊടും ഭീകരന്മാർ ഇല്ലാതായി .. അതിന്റെ പ്രതികാരം അവർ ചെയ്തു .തടയാൻ നമുക്ക് കഴിഞ്ഞില്ല.. രാഷ്ട്രീയ റൈഫിൾസിന്റെ ഒരു കമ്പനി ഇല്ലാതാക്കുമെന്നായിരുന്നു പ്രഖ്യാപനം .. പക്ഷേ സിആർപിഎഫാണ് നേരിടേണ്ടി വന്നത് .

🙁

കശ്മീരിൽ പൊട്ടിത്തെറിച്ച് ചത്ത് സോ കോൾഡ് സ്വർഗത്തിൽ പോകാൻ നടക്കുന്ന പ്രത്യയശാസ്ത്രത്തെ നേരിടുമ്പോൾ ഒന്നിനേയും വിശ്വസിക്കരുത് .. ഒന്നിനേയും .. ഒരുത്തനേയും ..

4. *മലയാളമാദ്ധ്യമങ്ങളും മാമാപ്പണിയും*

ആദ്യ ദിവസം – തീർത്തും അപലപനീയമായ ഭീകരാക്രമണമാണ് നടന്നത്. ഭീകരവാദം മാനവികതക്കെതിരാണ്..ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഭീകരരെ കയറൂരി വിടുന്നത് പാകിസ്ഥാൻ നിർത്തണം.

രണ്ടാം ദിവസം ; ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും ആക്രമണം തടയാൻ കഴിഞ്ഞില്ലെന്നത് സർക്കാരിന്റെ വീഴ്ച്ചയാണ് . ഇതൊരു വലിയ പരാജയമാണ്. ഉത്തരവാദികൾക്കെതിരെ അന്വേഷണം നടത്തണം. പാകിസ്ഥാനു മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ അനുവദിച്ചു കൂടാ.

മൂന്നാം ദിവസം – ഇന്റലിജൻസ് റിപ്പോർട്ടുകൾ മോദി സർക്കാർ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് ആരോപണം . ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനു മേൽ കെട്ടിവെച്ച് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് ഭരണകൂടതലത്തിൽ നടത്തിയ പരിപാടിയാണിതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രശസ്ത പ്രതിരോധ നിരീക്ഷകൻ അമരേഷ് മിശ്ര , സാമൂഹ്യ പ്രവർത്തകൻ കാഞ്ച ഏലയ്യ , എഴുത്തുകാരി അരുന്ധതി റോയി എന്നിവർ ഇക്കാര്യമുന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

നാലാം ദിവസം : ചാവേർ ബോംബ് സ്ഫോടനം നടത്തിയ ആദിൽ അഹമ്മദ് ദർ നിരപരാധിയെന്ന് ബന്ധുക്കൾ . ആദിൽ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനാണെന്ന് പുൽവാമ സ്കൂളിൽ നാലാം ക്ലാസിൽ കൂടെ പഠിച്ച രോഹിത് ചൗധരി അഭിപ്രായപ്പെട്ടു. നിഷ്കളങ്കനായ കുട്ടിയായിരുന്നു മകനെന്ന് ആദിലിന്റെ അച്ഛനും വളരെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നെന്ന് ആദിലിന്റെ അദ്ധ്യാപകനും പറഞ്ഞു.

അഞ്ചാം ദിവസം : ആദിലിനെ ഇന്റലിജൻസ് ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തെന്ന് ആരോപണം . ജെയ്ഷ് ഇ മൊഹമ്മദ് മേധാവി മസൂദ് അസർ ആണ് ശക്തമായ ആരോപണവുമായി രംഗത്തെത്തിയത്. ആക്രമണം നടത്തിയത് ഇന്ത്യൻ സൈന്യം തന്നെയാണെന്ന് മസൂദ് അസർ വ്യക്തമാക്കി.

ആറാം ദിവസം : കശ്മീരി യുവാക്കളെ പാർശ്വവത്കരിക്കുന്നതിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സോളിഡാരിറ്റിയുടെ പ്രതിഷേധ സംഗമം . അരുന്ധതി റോയ് , ആനന്ദ് തേൽതുംബ്ഡെ, അമരേഷ് മിശ്ര , എസ്.എ.ആർ ഗിലാനി , മനുഷ്യാവകാശത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ഇബ്രാഹിം സുലൈമാൻ അൽ റുബായിഷിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നു. ഭരണകൂട ഭീകരത വിരുദ്ധ പ്രതിജ്ഞ അഫ്സൽ ഗുരുവിന്റെ പുത്രൻ ചൊല്ലിക്കൊടുക്കുന്നതായിരിക്കും.

ശുഭം.

എൻ.ബി : കേരളത്തിലെ ചില മാദ്ധ്യമങ്ങളിൽ സംഭവിയ്ക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റിയാണ്. അത് ഏതൊക്കെയാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തുക